നിനക്കായ് ഒരു കാത്തിരിപ്പ്

ആരും അറിയാതെ സ്നേഹിച്ചു നമ്മൾ..

കടലോളം ആശകൾ നീ തന്നു..

പ്രണയത്തിൻ ഓർമ്മകളും നീ തന്നു..

പ്രണയിക്കാൻ നീ കൂടെ വന്നു..

ഇരുളിന്റെ ആഴങ്ങളിൽ ഞാനാണ്ടു പോകവേ

ഇത്തിരി പൊൻവെളിച്ചമായ്- നിയെൻ ചാരത്ത് വന്നു..

ഞാൻ കാണും സ്വപ്നങ്ങൾ എല്ലാം നിന്നെക്കുറിച്ചുള്ളതായിരുന്നു..

എൻ സ്വന്തമാവില്ലന്നറിഞ്ഞും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചൂ..

ഒരു നാളും മറയാത്ത ഓർമ്മകളുമായി

നീ എൻ ഹൃദയത്തിലിന്നും തുടിക്കുന്നു..

വിരഹത്തിൻ വേദനയറിഞ്ഞിരുന്നില്ല ഞാൻ,

നീ എൻ അരികിലുള്ള നാളുകളിൽ..

നീയെന്നെ എല്ലാം പഠിപ്പിച്ചു കരയുവാനും

ചിരിക്കുവാനുമെല്ലാം എന്തേയൊന്ന് മാത്രം പഠിപ്പിച്ചില്ല…?

ഞാൻ നിന്നെ എങ്ങനെ മറക്കണമെന്ന്..

വേർപാടിൻ്റെ വിരഹവേദനകൾക്കപ്പുറത്ത്

നിന്റെ ഒരായിരം ഓർമ്മകളുമായി ഞാന്നിന്നും കാത്തിരിക്കുന്നു നിനക്കായ്

Leave a Reply

Your email address will not be published. Required fields are marked *