മഴ പെയ്ത നേരം

പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് കുറച്ചു നേരം കുശലം പറഞ്ഞു.

” എന്തായിപ്പോ നിൻ്റെ പരുപാടി !!…. ”” ഒന്നൂല്ല്യ മാഷേ …”” ജോലിയായോ !!!…. ”“ ഇല്ല , പഠിക്കുന്നു … ”“ കേമം , ഇപ്പോഴത്തെ തലമുറയ്ക്ക് ജോലിയാ പ്രധാനം , അതുകൊണ്ടാ ജോലി ആയോ എന്ന് ചോദിച്ചത് …”” ഇങ്ങോട്ടക്കെ വെള്ളം കയറിയോ മാഷെ ?……”“ഈ വീടിൻ്റെ പൂമുഖം വരെ കയറി ..”” എന്തായിപ്പോ നീ പടിക്കണേ ?….”” പത്രപ്രവർത്തനം … !!!…

മാഷെന്നെ പഠിപ്പിച്ചിട്ടില്ല , ഇടക്ക് ബസ്റ്റാന്റിൽ ഒരു പണിയുമില്ലാതെ നിൽക്കുമ്പോൾ ഞാനും പോളേട്ടനും പരദൂഷണം പറയും അങ്ങനെയിരിക്കേ ഒരു ദിവസം പോളേട്ടൻറെ കടയിൽ മാഷു വന്നു , ഞാൻ പരിചയപെട്ടു . അന്ന് മുതലുള്ള ബന്ധം.

” പാടം നിരത്തി വീട് വച്ചതാ ഇവിടെയൊക്കെ , പുഴക്കറിയില്ലല്ലോ ഇവിടെ വീടുള്ള കാര്യം …!! ..”” എങ്ങനെ പുറത്തു പോയി മാഷെ ..?..!”” ഞാൻ പോയില്ല , വീട്ടിൽ തന്നെ ഇരുന്നു ”

മാഷിന്റെ ധൈര്യത്തിനു മുന്നിൽ ഞങ്ങളുടെ പുതിയ തലമുറ അടിയറവു പറയും. മാഷെന്നെ ഉമ്മറത്തേക്ക് ക്ഷണിച്ചു , കാപ്പി തന്നു

” ഉണ്ണീ , ഇപ്പോഴത്തെ തലമുറക്ക് ഇല്ലാത്തതെന്താ അറിയോ നിനക്കു ? ”” ഇല്ല ”” ബോധം !! പ്രകൃതി ബോധം , അവരുടെ വിചാരം പ്രകൃതി അവരുടെ സ്വന്തം എന്നാ ..”” ശരിക്കും നമ്മളൊക്കെ പ്രകൃതിയുടെ ബിന്ധുക്കളല്ലേ മാഷെ ?…”“ മിടുക്കൻ , അതെ .. ”

” എന്നാലും മാഷെ ഞാൻ സമ്മതിച്ചിരിക്കുന്നു ഇത്രയും വെള്ളം വന്നിട്ട് വീട് വിട്ട് താമസിച്ചില്ലല്ലോ ?….”” ശരീരത്തിന് വാർദ്ധക്യം വന്നിട്ടുണ്ടാകും , മനസിന്‌ അതില്ലല്ലോ !!!!!!!!!…..”

ഞാനും മാഷും ഒരുമിച്ച് ചിരിച്ചു , കാപ്പികുടിച്ച ഗ്ലാസ്സ് മേശപുറത്തു വച്ചു.

 ഉണ്ണീ നിനക്ക് മുഷിപ്പിലെങ്കിൽ ഞാൻ ഒരു കഥ പറയാം ”” പറയൂ മാഷെ ”

” പണ്ട് ഞാൻ പാലക്കാട്ടെ ഒരു സർക്കാർ വിദ്യാലയത്തിൽ പഠിപ്പിക്കുമ്പോളുണ്ടായത് , 1984 – ല് പാലക്കാട് നഗരത്തിൽ നല്ല മഴ ലഭിച്ചു. കുറേ കാലത്തിനുശേഷമാണ് അങ്ങനെ ഒരു മഴ . മഴ തോർന്ന സ്കൂളിലെ ഒരു ദിവസം ഞാൻ എൻ്റെ കുട്ടികളോട് ചോദിച്ചു , പാലക്കാട്ടു മാത്രം എന്താ ഇത്രയും അധികം മഴ ലഭിച്ചത് ? അവർ തന്ന ഉത്തരങ്ങൾ

1 . പാലക്കാട് വരണ്ടു കടക്കുന്നു , ഭൂമിയിൽ വെള്ളം ഇല്ല്യാ.2 . ഞാൻ പ്രാർത്ഥിച്ചിരുന്നു മാഷേ മഴ പെയ്യാൻ , ചൂടു സഹിക്കാൻ പറ്റുന്നില്ല.3 . ആകാശത്തു ധാരാളം വെള്ളമുണ്ടാവും അതാ.4 . മലമ്പുഴ നിറക്കാൻ .5 . കോളനിയിലെ അഴുക്കുചാലിൽ കെട്ടികിടക്കുന്ന മലിന ജലം ഒഴുക്കി വിടാൻ , കൂടുതൽ വെള്ളം വന്നാൽ അത് ഒഴുകി പോവ്വുല്ലോ !!!.6 . പണ്ട് ഋഷ്യശ്രുംഘൻ മഴപെയ്യിച്ചപോലെ ഇവിടെ കല്പാത്തി ഭാഗവതർ പാട്ട് പാടിയിട്ടുണ്ടാവും , അത് കേട്ട് മഴ പെയ്തു .7 . എൻ്റെ ഉമ്മാക്ക് ബിരിയാണി വെക്കാൻ , വീട്ടിലെ കിണറു വറ്റിയപ്പോൾ ഉപ്പ അത് തൂർത്തു , ഉമ്മ പൈപ്പിലെ വെള്ളം വച്ചാണ് ബിരിയാണി ഉണ്ടാക്കാറ് , ഉമ്മ നല്ല വെള്ളത്തിനായി പ്രാർത്ഥിക്കാറുണ്ട് .

ഉത്തരം തന്ന 5 ,6 ,7 കുട്ടികൾ നല്ല മാർക്കോടെ പാസ്സായി , നാലാം കാരൻ കഷ്‌ടിച്ചും . 1 , 2 , 3 ഉത്തരം തന്ന കുട്ടികൾ കൊല്ല പരീക്ഷക്ക് തോറ്റു ”

” എന്നിട്ട് മാഷ് അവരെ പാസ്സാക്കിയോ ?...”” ഇല്ല , അവർ വീണ്ടും പരിശ്രമിച്ചു , കുറേ കാലത്തിനുശേഷം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഞാൻ അവരെ വീണ്ടും കണ്ടിരുന്നു . ആദ്യത്തെ ആ മൂന്ന് ഉത്തരം നൽകിയവർ ഇന്ന് പ്രശസ്തരാണ് മറ്റ് നാല് പേർ ഇന്ന് ഏതൊക്കെയോ വിദേശകമ്പനികളിൽ ജോലി ചെയ്യുന്നു. ”

മാഷ് ഈ കഥ പറയാൻ ഉള്ള ചേതോവികാരം എന്ത് എന്ന് അറിയില്ലായിരുന്നു , അതിനുള്ള ഉത്തരവും മാഷ് തന്നെ നല്കി

ഞാൻ ഈ കഥ പറഞ്ഞതേ നിനക്ക് വേണ്ടിയാ ..”“ എനിക്കോ ?...”” അതെ ജോലിക്കു പിന്നാലെ പോണോ അതോ പഠിക്കണോ ? , ജോലിയും ഒരു തരം പഠനം തന്നെ , പക്ഷെ വിദ്യാ അത് സർവ്വതാൽ പ്രധാനം , നിനക്ക് മനസ്സിലായോ ? ..”“ മനസിലായി !!…

തീരത്തുകൂടി ഉഴുകുന്ന പുഴയെ നോക്കി , ഞാൻ ഒന്ന് നെടുവീർപ്പ്പിട്ടു.

” അതിലേ ഒരു കാര്യം പറയാൻ വിട്ടു ”” പറയു മാഷെ ”” ഉത്തരം ഒന്ന് നൽകിയവൻ ഇന്ന് പ്രശസ്തനായ ഒരു സൈന്റിസ്റ്റ ആണ് . വെള്ളം കയറിയ ദിവസം അവനെന്നെ കാണാൻ വന്നിരുന്നു , അവനെ നവമാധ്യമങ്ങൾ വളഞ്ഞു , പോകുമ്പോ അവനെന്നോട് പറഞ്ഞു പാലക്കാട് വരണ്ടു കടക്കല്ലേ മാഷേ അതല്ലേ ഇത്രയും മഴ , ഞാൻ അവനെ കെട്ടി പിടിച്ചു , അവൻ കണ്ണുകൾ നനച്ചു ..

സമയം ഞങ്ങൾക്കിടയിൽ അർദ്ധവിരമിട്ടപ്പോൾ ഞാൻ മെല്ലെ എണീച്ചു , മാഷ്ടെ കാലുകൾ തൊട്ടു വണങ്ങി

 പണമുണ്ടാക്കാനുള്ള യന്ത്രമാവരുത് ട്ടോ , ബോധമുള്ള മനുഷ്യനാവണം !!, നന്നായി വരും ”

മാഷെന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാൻ മാഷ്ടെ ശിഷ്യനായി കഴിഞ്ഞിരുന്നു , ഒ.വി പറഞ്ഞപോലെ

” ഗുരു അന്തർലീനമായ ഒരു ശക്തിയാണ് അവർ നമ്മുടെ കർമ്മബോധത്തെ ഉണർത്തുന്നു ”

പാലക്കാട്ട്ന്ന് യാത്ര തിരിച്ചപ്പോൾ സമയം ഏഴു മണി , പോകുമ്പോൾ കൽ‌പാത്തി പുഴ ഒന്നുകൂടി കണ്ടു .അത് ശാന്തമായി ഒഴുകുന്നു , കാലവർഷം എനി എന്തൊക്കെ വിധിക്കുമോ എന്തോ ? !!….

Leave a Reply

Your email address will not be published. Required fields are marked *