യാത്രാ മദ്ധ്യേ

പതിവുപോലെ മംഗലാപുരം ഐലൻഡ് എക്സ്പ്രസ്സ് ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി . തീവണ്ടിയിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു.

 എങ്ങോട്ടാ മാഷേ യാത്രാ ? … ”” കണ്ണൂർ വരെ … ”” കണ്ണൂർ ആണോ വീട് ?.. ”” അല്ല !!!!… രാജരാജേശ്വരി ക്ഷേത്രത്തിൽ ഒന്ന് തൊഴുകണം … ഭാര്യക്ക് അവിടെ ഒരു പ്രാർത്ഥനയുണ്ട് …”” എന്താ ഭാര്യയുടെ പേര് ?… ”< ” സൗദാമിനി ...”പേര് ചോദിച്ച വൃദ്ധൻ സൗദാമിനിയെ നോക്കി ചിരിച്ചു , സൗദാമിനി അവളുടെ കൂർത്ത നഖക്ഷതങ്ങൾ എൻ്റെ കയ്യിൽ പതിപ്പിച്ചു.

വൃദ്ധൻ തുടർന്നു” പേടിക്കണ്ടാ മാഷെ തിരൂര് കഴിഞ്ഞാൽ ഇരിക്കാനിടം കിട്ടും ”

ഞാൻ സൗദാമിനിയുടെ മുഖം നിരീക്ഷിച്ചു , അവളുടെ മുഖത്ത് ഒരു തെളിച്ചയില്ലായ്മ , ഭാര്യയാണ് എന്ന് പറഞ്ഞത് അവൾക്കിഷ്ടപെട്ടില്ലേ ? അങ്ങനെയെങ്കിൽ അവൾ എന്ത് കൊണ്ട് എതിർത്ത് പറഞ്ഞില്ല ? അവൾ പറയും ഞാൻ അങ്ങേരുടെ സുഹൃത്താണ് , ഒരേ ഓഫീസിൽ ജോലി നോക്കുന്നു , തോണക്ക് വന്നതാണ് എന്നൊക്കെ.

ഞാനും സൗദാമിനിയും തീവണ്ടി വാതിലിൽ ചാരി മുഖാമുഖം നിന്നു

” സൗദാമിനി എനിക്കൊരു കാര്യം നിന്നോട് പറയാൻ ഉണ്ട് .. … ”” പറയൂ ..”” ഞാൻ പറഞ്ഞതിന് മാപ്പ് ”

അവൾ മൗനം പാലിച്ചു, മാഞ്ഞു മറയുന്ന തീവണ്ടി ദൃശ്യങ്ങളിൽ കണ്ണ് നട്ടു

” എന്താ നീ ഒന്നും മിണ്ടാത്തത് … ? … ”“ ഞാൻ എപ്പോ നിന്റെ ഭാര്യയായി ഉണ്ണീ .? … നീ അങ്ങനെ പറഞ്ഞപ്പോൾ എൻ്റെ ഉള്ളൊന്ന് കാളി .. അറിയുന്ന ആരെങ്കിലും കേട്ടാൽ … !! .. ”” എൻ്റെ നാവിൽ ചെലപ്പോൾ ഗുളികൻ കയറും , അതാ !!!.. ”

തിരൂരെത്തിയപ്പോൾ ഇരിക്കാനൊരിടം കിട്ടീ

” സൗദാമിനി പോയിരിക്കു ….”” വേണ്ടാ , ഉണ്ണി പോയിരിക്കു … ഇത്തിരിനേരം എനിക്ക് ഈ കാറ്റ് കൊണ്ട് നിൽക്കണം ”” അത് വേണ്ടാ , ഉറക്കം വരും !!!.. ”” ഉറക്കം വന്നാൽ ഉറങ്ങും ”” തമാശ പറയാതെ അവിടെ ഇരിയ്ക്കു ..”

സൗദാമിനി എന്നെ അനുസരിച്ചു , ഞാൻ കമ്പാർട്ട്മെൻറ്റിന്റെ വാതിലിൽ ചാരി നിന്നു , അടുത്ത ബോഗിയിൽ ബഹളം , കുറെ ഹിജഡകൾ , അവർ നൃത്തം വക്കുന്നു .

ആണിന്റെയും പെണ്ണിന്റെയും അരക്കെട്ടു ഒരുമിച്ച കണ്ട സന്തോഷത്തിൽ കണ്ണുതള്ളി നിൽക്കുന്ന കുറേ അസുരന്മാർ , അവർ പറഞ്ഞു/>“ നൃത്തം ചെയ്തുകൊണ്ടേയിരിക്കു ”അവർ ഹിജഡകൾക്കു നോട്ടുകൾ എറിഞ്ഞു കൊടുത്തു.

സൗദാമിനി അവരെ കണ്ടപ്പോൾ മുഖം മറച്ചു . കൂട്ടത്തിലെ ചെറിയ നപുംസകം ഞാൻ നിൽക്കുന്ന വാതിൽക്കരികിലെത്തി, മാറു കുലുക്കി , ചുവപ്പു പുരണ്ട ചുണ്ടുകളിൽ മാദകം തെളിഞ്ഞു.

” അയ്യേ നിങ്ങളെന്താ ഇങ്ങനെ നിക്കണേ ? ” നപുംസകം കൈകൊട്ടി.” നിങ്ങള്ക്ക് മാന്യമായ ജോലി നോക്കിക്കൂടെ ?…”” ഏതാണ് സാർ മാന്യമായ പ്രവൃത്തി …. !! .. ”

ഹിജഡ എൻ്റെ കുപ്പായത്തിൽ പിടിച് മാദക നൃത്തം തുടർന്നു .

 ഇതാ , ഇതു വയ്ക്കു ..

അഞ്ഞൂറിന്റെ ഒറ്റ നോട്ടു കണ്ട ഹിജഡ പറഞ്ഞു

” ഇത്രയൊന്നും എനിക്ക് വേണ്ടാ സർ .. !! ”” ശെരി , പിന്നെ എത്ര വേണം ?…”” സർ എന്തെങ്കിലും മനസ്സറിഞ്ഞു തരു , ഞാൻ അതേ വാങ്ങുള്ളു ..

ഞാൻ പറഞ്ഞു

” ഇത് വയ്ക്കു , ഞാൻ മനസ്സറിഞ്ഞാണ് തന്നത് .. ”” സാറുടെ പേരെന്താ !!”” ഉണ്ണിയെന്നു വിളിച്ചൊള്ളു ..”” നിങ്ങളുടെയോ ?…”” ഒരു പേരിലെന്തിരിക്കുന്നു സർ,…കല്യാണം ?..” ആയിട്ടില്ല ”” നിങ്ങളെ കാത്തു ഒരു പെൺകുട്ടിയുണ്ട് , അവർ നിങ്ങളെ തേടുന്നു , ദീർഘ ദാമ്പത്യം നേരുന്നു ”

നപുംസകം തൻ്റെ കയ്യിൽ നിന്ന് ഒരു രൂപയുടെ നാണയം എടുത്ത് ആശിവാദങ്ങൾ നേർന്നു.

കൂടെയുള്ള മറ്റൊരു ഹിജഡ വിളിച്ചു പറഞ്ഞു” അരെ രാജേശ്വരി ഓടി വരൂ , T.T വരുന്നുണ്ട് ”

പുരുഷനായി പിറന്ന്‌ സ്ത്രീയുടെ ജീവിതം സ്വീകരിച്ചവർ , അവർക്കു രാജരാജേശ്വരി നല്ലതു വരുത്തട്ടെ .

കോഴിക്കോട്ടെത്തിയപ്പോൾ ആറുമണി , സൗദാമിനി പറഞ്ഞു” നമ്മക്കൊരു ചായ കുടിക്കാം ..”” അവ്വാം ..”

സ്റ്റേഷനിൽ നിന്ന് രണ്ടു കപ്പു ചായ വാങ്ങി” ഉണ്ണീ ഞാൻ ദേഷ്യപ്പെട്ടതിന് സോറി ട്ടോ , എനിക്കെന്തോ പോലെയായി അതാ ..

” അയ്യേ തെറ്റ് എൻ്റെ ഭാഗത്തല്ലേ ? ഞാനല്ലേ അനാവശ്യം പറഞ്ഞേ ?…”” പിന്നേ !!!!!!!!!…

അവളെന്തോ പറയാൻ തുടങ്ങി” വീട്ടിൽ വന്ന് അച്ഛനോട് കല്യാണത്തിനുള്ള  സമ്മതം ചോദിക്കൂ , എനിക്കെതിർപ്പില്ല ”

പ്രകൃതിയിൽ ചാലിച്ച സിന്ദൂരപ്പൊട്ട് താഴ്ന്നു തുടങ്ങി , മംഗലാപുരം ഐലൻഡ് എക്സ്പ്രസ്സ് കണ്ണൂരിലേക്ക് കൂവി പാഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *