വിരഹം

മറുവാക്ക് ചൊല്ലാതെ നീ
പോയ വഴി നോക്കി എന്റെ മൌനം കേഴുന്നുനിന്റെ കര്‍പൂര   ഗന്ധം ഇല്ലാത്ത കാറ്റും കാഞ്ഞിരച്ചില്ലയില്‍ മരണം തേടുന്നു… നീ മറന്നുകളഞ്ഞ കളിവാക്കുകളുടെ    മൈതാനത്തില്‍ കാലികള്‍ മേഞ്ഞു നടക്കുന്നുനീ ഇല്ലാത്ത  ശൂന്യതയുടെ വന്യമായ നോട്ടം എന്നെ വലയ്ക്കുന്നുനിന്റെ വാക്കുകള്‍ ഇല്ലാത്ത വെളിച്ചം കുറഞ്ഞ ഇടനാഴികള്‍ എന്നെ ഇരുട്ടിന്റെ അഗാധ തലങ്ങളില്‍ തനിച്ചാക്കുന്നു…
നിന്നെ കാത്തു കണ്ണുകള്‍ വേദനിക്കുകയാണ്…നീ ഇല്ല എന്ന   സത്യം എന്നെ നോക്കി ചിരിക്കുന്നുഇന്നലെ നീ ചൊന്ന വാക്കിന്റെ  മാറ്റൊലികള്‍  ഇന്നത്തെ എന്നെ തണുപ്പിക്കുന്നു..നിന്റെ തീവ്രത നിറഞ്ഞ  നോട്ടത്തില്‍എന്റെ പകലുകള്‍ ഉരുകുന്നു…നീ ഉപേക്ഷിച്ച ഇന്നലയുടെ വാതിലുകളില്‍കടവാതിലുകള്‍ തലകീഴായീ ആടുന്നുനിന്റെ മൌനങ്ങളില്‍   കുറുനരികള്‍ കേഴുന്നുനീ പറയാതെ പോയ വാക്കുകളില്‍ഉറുമ്പുകള്‍ കൂടുകള്‍ വെക്കുന്നുദാഹം തീര്‍ക്കാന്‍ ഒരു പുതുമഴ തേടിഎന്റെ വേഴാമ്പല്‍ കുറുകുന്നു

Leave a Reply

Your email address will not be published. Required fields are marked *