ആദ്യ രാത്രി …………?? അവസാന രാത്രി ……..??

“”മോനെ ബാബു .എന്താ അനക്ക് പറ്റ്യത് .ഇജ്ജ്  എന്തെങ്ങിലും ഒന്ന് തൊള്ള തൊറന്നു പറയ്‌ . ഇജ്ജ്‌ഈ ചെയ്യുന്നത് പടച്ചോന്‍പൊറുക്കൂല്ലട്ടോ””

ഹും

“” ഡാ ഇജ്ജ്‌ ഇങ്ങനെ മൂള്യതോണ്ടു ഒരു കാര്യവും ഇല്ല .ഓളെ വിളിച്ചു കൊണ്ട് വാടാ ..നിന്റെ ഉമ്മേണ്  ഈ പറേന്നത് .”

“”ഉമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ  .ഒരു സമാധാനം കിട്ടാന്‍ വേണ്ടിയാ വീട്ടിലേക്ക്  വന്നത്  .ഇവിടേം ഒരു സുഖമില്ലച്ചാല്‍ .””

ബാബു നിലം കുലുക്കി റൂമിലേക്ക് കയറി .ആയിശുമ്മ ഉമ്മറത്ത്‌ തനിച്ചായി . 

“”പടച്ചോനെ  .ന്‍റെ മോന് എന്ത് പറ്റിന്നാവോ .ഓന്‍റെ മനസ്സില്‍ കുടിയേറിയ ചെയ്ത്താനെ ഇജ്ജ്‌ഒന്ന് ഒയിപ്പിച്ചു താ  “

“അസ്സലാമു അലൈകും”

” വാ അലൈകും സലാം  ..ഹ ഫസലോ …കയറി ഇരിക്കീം  .അന്നെ  കണ്ടിട്ട് കുറെ കാലമായല്ലോ “

“ഒരു ഒഴിവു കിട്ടണ്ടേ ഉമ്മച്ചീ .ബാബു എവിടെ?”

” ഓന്‍ അകത്തുണ്ട് .ഇപ്പ വിളിക്കാം ഇജ്ജ്‌ അവടെ ഇരിക്ക് “

” ബാബുവേ .. താടാ ഫസല്‍ അന്നെ വിളിക്കുന്നു  “

” ശോ വല്ലാത്തൊരു ശല്യം ..ബാബു പിറ്പിറുത്തു  പുറത്തേക്കു ഇറങ്ങി .”

” ഹ എന്തെടാ  ഫസലെ .ഇന്ന് കടയില്‍പോയില്ലേ  “

”  ഹ പോയി ..അവിടെന്ന് വരുന്ന വഴിയാ ..വാ നമുക്ക് റൂമില്‍ഇരിക്കാം ഒരു കാര്യം ഡിസ്കസ് ചെയ്യാന്‍ഉണ്ട് “

അവര്‍രണ്ടു  പേരും റൂമില്‍കയറി ,വാതില്‍കുറ്റി ഇട്ടു

” ഡാ ബാബു എന്താ നിന്റെ പ്ലാന്‍..ആ പെണ്ണിനെ അവിടെ ഇങ്ങനെ നിര്‍ത്തിയാല്‍മതിയോ ?

” എന്ത് ?

.നിന്റെ അളിയന്‍എനിക്ക് വിളിച്ചിരുന്നു
“ആ പെണ്ണിനെ ഇങ്ങു കൂട്ടി കൊണ്ടുവാ . ചെറിയ ഒരു സൗന്ദര്യ പിണക്കത്തിന്റെ പേരും പറഞ്ഞു നിന്റെ വിലപ്പെട്ട സമയം വെറുതെ കളയണ്ട. നീ പിന്നീട് ദുഖിക്കും . ഒരു മാസം കൂടി അല്ലെ നിനക്ക് ലീവോള്ളൂ .

“ ആ ശരിയാ ..പക്ഷെ ഞാന്‍എന്ത് ചെയ്യാം ..എന്റെ മനസ്സ് ചത്തെഡാ .”

“ സൌന്ദര്യ പിണക്കം എന്നല്ലാതെ ഇതുവരേം കാരണം നീ പറഞ്ഞില്ല .എന്നോട് പറയാന്‍പറ്റുന്നതു ആണെങ്ങില്‍പറയ്‌..നമ്മള്‍ക്കിടയില്‍ഇതുവരെ ഒരു രഹസ്യങ്ങളും ഉണ്ടായിട്ടില്ലല്ലോ “

“ അത് പിന്നെ …….”

ചിലപ്പോള്‍അടുത്ത വെള്ളി ആഴ്ച ഓളെ ഉപ്പയും അളിയനും ഉങ്ങ് വരും  കൂടി ഇങ്ങു വരും .പിന്നെ നാട്ടുകാര്‍അറിയും .നാറ്റ കേസാകും ..നിനക്ക് നമ്മുടെ നാട്ടുകാരെ അറിയില്ലേ ..ഒരു വിഷയം കിട്ടിയാല്‍ഒബാമയുടെ അടുക്കള  വരെ എത്തിക്കുന്ന കൂട്ടരാ ..ഓര്‍ത്തോ !

”  ഞാന്‍എന്ത് വേണം എന്ന പറയുന്നേ ..

“ നീ അവളെ കൂട്ടി കൊണ്ട് വരിക .എല്ലാം മറന്നു സ്നേഹത്തോടെ ജീവിക്കുക“
“ഫസല്‍എനിക്കവളെ സ്നേഹിക്കാന്‍കഴിയും എന്ന് തോന്നുന്നില്ല  , അവള്‍ക്ക് ഒരു കാമുകന്‍ഉണ്ടായിരുന്നത്രെ . സിനിമക്കെല്ലാം  ഒപ്പം പോയിട്ട് ഉണ്ടെന്നും പറഞ്ഞു ..”

“ഹോ അത് ശരി ..അപ്പോള്‍ അതാണോ കാര്യം ..നിനക്ക് ആദ്യരാത്രി  ഇതായിരുന്നോ പണി .. പഴയ പ്രേമമെല്ലാം നീ കുത്തി കുത്തി പുറത്തു എടുത്തതോ ? അതോ അവള്‍സ്വയം പറഞ്ഞതോ ?

” ഞാന്‍ചോദിച്ചപ്പോള്‍പറഞ്ഞു “

” ഹഹ വിവരവും വിവേകവും ഇല്ലാത്ത വൃത്തികെട്ട ഭര്‍ത്താക്കന്മാരില്‍അങ്ങനെ ഒരാളും കൂടി …

“ ഡാ പമ്പര വിഡ്ഢി …!!! ഒരു  പെണ്ണിനെ കുറിച്ച് എല്ലാം അന്വേഷിച്ചതിനു ശേഷമാ നമ്മള്‍അവളെ കല്യാണം കഴിക്കുന്നത്‌. ആദ്യ രാത്രി തന്നെ അവളുടെ കഴിഞ്ഞു  പോയ രഹസ്യങ്ങള്‍കുത്തി എടുത്തു മണത്തു നോക്കി  ജീവിതം കാലം മുഴുവന്‍സംശയ രോഗവുമായി നടക്കുന്ന വിവര ദോഷികള്‍നീയും ഉള്പെട്ടല്ലോ എന്റെ ഫൈസല്‍ബാബു !!!

വിവാഹത്തിന്നു ശേഷമാനെടാ ജീവിതം കിടക്കുന്നത് ..ഇനി  നീ നിന്റെ ഭാര്യയെ സൂക്ഷിക്കുക ..നീ നിന്നെയും ….അത് വരെ ഉള്ളതെല്ലാം മറക്കാന്‍ശ്രമിക്കുക .

” എന്നാലും ഫസലെ “

ഒരു എന്നാലും ഇല്ല ..അവള്‍നല്ല കുട്ടി ആയത് കൊണ്ട എല്ലാം നിന്നോട് പറഞ്ഞത് .

“ ഡാ ഫസലെ അവള്‍കോളേജില്‍ഒരു കുറെ ചുറ്റി കറങ്ങിയതാനത്രേ .”ഇനി ഞാന്‍ഗള്‍ഫില്‍പോയാല്‍വീണ്ടും ആ ബന്ധം തുടങ്ങുമോ എന്നാണു പേടി “

“ പോടാ അവിടുന്നെ ..അവള്‍ എന്താ വിവരമില്ലാതവള്‍  ഒന്നും അല്ലല്ലോ ….അത് കഴിഞ്ഞില്ലേ ..

പിന്നേ  നിന്റെ കൈ ഇത്ര പരിശുദ്ധി  ഉള്ളതാണോ .ഓര്‍മ്മയുണ്ടോ സഫീനയെ .അഞ്ചു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌തിരിഞ്ഞു നോക്ക് .പാര്‍ക്കുകള്‍ .സിനിമാ തിയേറ്റര്‍ ,നെറ്റ് കഫേകള്‍..ഓര്‍ക്കുന്നുണ്ടോ .നിന്റെ കൂടെ നടന്നു കുറെ തെണ്ടിത്തരം ഞാനും ചെയ്തിട്ടുണ്ട് ..പറയാന്‍പറ്റാത്തത് പലതും …
തലവേദന അഭിനയിച്ചു നീ ഹോസ്റ്റല്‍കിടന്നതും , സഫീന വന്നതും ഉച്ച ഭക്ഷണം കഴിച്ചതും ..പിന്നെ അവിടെ നടന്നതെല്ലാം എനിക്കും നിനക്കും നമ്മുടെ ഗ്രൂപ്പിലെ എല്ലാവര്ക്കും അറിയാം .. ഒന്നും പറയിപ്പിക്കണ്ട . നീ വല്യ പുണ്യാളന്‍ആവല്ലേ  .നിന്റെ ഓഫീസിലെ ഫിലിപ്പെനി സാറയുടെ  വീഡിയോ കാണിച്ചതും വിവരിച്ചതോന്നും നീ മറക്കല്ലേ ….

” അത് പിന്നേ “

ആ ഹാ …ഭര്‍ത്താക്കന്മാര്‍ എന്ത് തെറ്റ് ചെയ്താലും ഭാര്യമാര്‍ ക്ഷമിക്കുക എന്നു  ലിഖിത നിയമം ഒന്നും ഇല്ലഡാ   .ഭര്‍ത്താക്കന്മാര്‍ക്ക് പരസ്ത്രീകളുമായി ബന്ധപെടാം .ഭാര്യക്ക് ആരെയും നോക്കാന്‍പോലും പറ്റില്ല എന്ന് പറഞ്ഞാല്‍അത് കുറച്ചു കഷ്ട്ടമല്ലടാ ..എന്ന് വെച്ച് ഭാര്യയെ അഴിച്ചു വിടണം എന്നലട്ടോ  അതിനര്‍ത്ഥം ..

വിവാഹ ജീവിതത്തില്‍ഭര്‍ത്താവ് വലുതോ ഭാര്യ ചെറുതോ അല്ല .” പരസ്പ്പര സ്നേഹവും ബഹുമാനവും വിട്ടു വീഴ്ചയും ആണ് വേണ്ടത് ..അവിടെ വിജയം ഉണ്ടാകൂ ..ഇല്ലങ്ങില്‍വെറും ഒരു പ്രഹസനമാകും ജീവിതം “

നീ അവളെ കൂട്ടി കൊണ്ട് വാ. എന്നിട്ട് സ്നേഹത്തോടെ അടിച്ചു പൊളിച്ചു ജീവിക്കേടാ ..

“”  ന്നാ നീയും വാ ..നിന്റെ ശമിയെയും കൂട്ടണം “”

അല ഹംദ് ലില്ലഹ് ….അത് ഞാന്‍ ഏറ്റു .എങ്കില്‍ പ്പോയി കുളിച്ചു സുന്ദരന്‍ ആയി വാ . ..അപ്പോഴേക്കും ഞാന്‍ എന്റെ പെണ്ണിന്നു വിളിക്കട്ടെ …………………………………….
…………………………………….

Leave a Reply

Your email address will not be published. Required fields are marked *