എന്റെ വീട്

ഇത് എന്റെ വീട്…..ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍കാരം…ഞാന്‍ വീടുപണിയെക്കുറിച്ച് ചിന്തിച്ചപ്പോൾ,>വളരെ ശക്തവും ഉദാത്തവുമായ ആശയങ്ങളാണ് എന്റെ മനസ്സില്‍ ഉടലെടുത്തത് ;ഒരു പക്ഷെ ഈ ലോകത്തിനു തന്നെ മാതൃക ആയേക്കാവുന്ന ആശയങ്ങള്‍…. !!<എന്നാല്‍ അച്ഛനായിട്ടുള്ള സംവാദത്തില്‍, ഇത് വെറും ഉട്ടോപ്യന്‍ ചിന്താഗതികളാണെന്ന് എനിക്ക് ബോധ്യമായി….ആറ് സെന്റ് മാത്രമായിരുന്നു സ്ഥലം…അതിൽ ഒരു കൊച്ചു വീട്‌….അങ്ങനെ എന്റെ ചിന്താഗതികൾ ഇടുങ്ങിയതാക്കി …….ഒടുവില്‍ വെല്ലുവിളികളെ തരണം ചെയ്ത് നീണ്ട ഒരു വർഷം കൊണ്ട് ബാങ്കുകാരായിട്ടു ഷെയർ ഇല്ലാതെ വീടുപണി പൂർത്തീകരിച്ചു …..!കഴിഞ്ഞ ഈസ്റ്റെർ ദിനത്തിൽ ആയിരുന്നു കയറി താമസിച്ചത്, എല്ലാരേം വിളിക്കാനൊന്നുണ്ടാർന്നു.. പക്ഷേ…….!എത്ര വലിയ കഷ്ടപ്പാടായാലും വീടുവയ്ക്കുക എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കും…. എന്നിലും…സ്വന്തം വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്ക്‌ എത്തിക്കാന്‍ സഹായിച്ച എന്റെ ബന്ധുമിത്രാദികളോടുള്ള കടപ്പാട്‌ ഞാന്‍ മറച്ചു വക്കുന്നില്ല.ഒരു വീട് വെച്ചാല്‍ പിന്നെ ഒരു വീടും കൂടി പണിയാനുള്ള അനുഭവമായീന്നാ പറയാറ്…. കാരണം,സാധാരണക്കാരന്റെ വീടുപണി, അനന്തസാദ്ധ്യതകളുള്ള ഒരനുഭവഖനിയാണ്….തമിഴിൽ ഒരു ചൊല്ലുണ്ട്. ”കല്യാണം പണ്ണിപ്പാർ, വീടൈ കെട്ടിപ്പാർ”, എന്ന്…_പെണ്മക്കളുടെ കല്യാണം നടത്തിനോക്കണം വീടുപണിതു നോക്കണം ബുദ്ധിമുട്ടറിയണമെങ്കിൽ. പിന്നെ പലപ്പോഴും അനുഭവങ്ങൾ വ്യക്തിഗതവും ആപേക്ഷികവും ആണല്ലൊ….

Leave a Reply

Your email address will not be published. Required fields are marked *