അടയ്ക്കാക്കുരുവി

രചന: അനശ്വര ശശിധരൻ

അവൾ : എന്താടാ കൊരങ്ങാ സ്റ്റാറ്റസ് ഫുൾ ശോകം ആണല്ലോ.. എന്താടാ അവളും പോയോ…??? 😂😂

അവൻ : ആഹ്… അവൾടെ കല്യാണം ഉറപ്പിച്ചു.. 😐

അവൾ : അടിപൊളി..!! നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ… 👻

അവൻ : നീ എന്റെ കൈയ്യീന്ന് മേടിക്കാണ്ട് മാറി ഇരുന്നോ.. 😠

അവൾ : എന്റെ പൊന്നേ..!!! ആ മരക്കൈ വെച്ച് തല്ലിയാൽ ഞാൻ ചത്തു പോകുവല്ലോ… 😁

അവൻ : നീ ഒന്ന് പോകുന്നുണ്ടോ.. 👊

അവൾ : ഇല്ല ഞാൻ..!!! 👻

അവൻ : ആഹ് എന്നാ പോകണ്ട..! അവിടെ ഇരുന്നോ മാങ്ങാത്തലയത്തി..!! 😠

അവൾ : നിന്റെ കെട്ടിയോളാ അത്..!! 👻
അല്ലാ.. ആശാനെന്തിനാ കാണണമെന്ന് പറഞ്ഞേ…??? 🙄

അവൻ : ചുമ്മാ… നീ അല്ലേ എന്റെ ഉപദേശി.. നീ രണ്ട് ഉപദേശം തന്നെ.. ഞാൻ ഒന്ന് നന്നാവട്ടെ…

അവൾ : തനിക്ക് ഇനി എന്ത് നന്നാകാനാ..?? താൻ അടിപൊളിയാടോ മാഷേ…!

അവൻ : ഞാൻ വെറും പരാജയമാ.. 😔
ജനിച്ചപ്പോഴേ അച്ഛനും അമ്മയും….

അവൾ (വിരലിൽ എണ്ണിക്കൊണ്ട്) : നൂറ്.. ആല്ല.. നൂറിപ്പത്ത്… ഏയ്.. നൂറ്റി….

അവൻ : എന്തോന്നാടീ നീ ഈ എണ്ണുന്നേ..???!!! 😡ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ????

അവൾ : താനിതെന്നോട് എത്രാമത്തെ തവണയാ പറയുന്നേ എന്ന് എണ്ണുവായിരുന്നു.. 😅

അവൻ : ഞാൻ പോവാ.. 😡

അവൾ : അയ്യോ..!!! ദേഷ്യം ദേഷ്യം…!! 🙈

അവൻ : പോടി അടയ്ക്കാകുരുവീ..! 😍

അവൾ : തന്റെ കെട്ടിയോളെ പോയി വിളിക്കെടൊ..!! 😁👻

അവൻ : ഓഹ്..! എന്ത് കെട്ടിയോൾ.. കെട്ടാൻ ഇഷ്ടം തോന്നി പ്രപ്പോസ് ചെയ്യുമ്പോഴേക്കും അവരൊക്കെ കെട്ടി പോകും.. 😔

അവൾ : ആഹ് കൊള്ളാലോ കളി.. ടോ..!! ഒരു കിടിലം ഐഡിയ..!! 💡

അവൻ : എന്താ..??

അവൾ : താൻ എന്നെ ഒന്ന് പ്രപ്പോസ് ചെയ്യടോ.. ഞാൻ ഒന്ന് കെട്ടി പൊക്കോട്ടേന്നേ.. ഇന്നലേം വന്നു ഒരു കൂട്ടര്.. സാമ്പത്തികവും വീടും ഒക്കെ വിട്ട് ഇപ്പോ എന്റെ പൊക്കമാ ലേറ്റസ്റ്റ് വില്ലൻ..

അവൻ : നീ കൂടി പോയാൽ പിന്നെ എനിക്കാരാടീ..??? 🤕

അവൾ : ഞാൻ പറഞ്ഞത് നീ ചെയ്യുന്നുണ്ടോ??? 😡

അവൻ : അയ്യടാ.. ബെസ്റ്റ് ചളുക്ക്.. ഒഞ്ഞു പോടി മാക്കാച്ചി.. 👻

അവൾ : പോടാ.. ഞാൻ പോവ്വാ..!! 🤨

അവൻ : ഡീ ഒന്ന് നിന്നേ…!!

അവൾ : എന്താ???!! 😡

അവൻ : ഡീ അടയ്ക്കേ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ ടീ.. ❤️

അവൾ : തേങ്ക്സ് 👻 അപ്പോ ഇനി പെണ്ണ് കാണാൻ വരുന്ന കൂട്ടര് ഫിക്സ്സ് 👻👻👻

അവൻ : ഇനി അങ്ങനെ ആരും വരില്ല.. 😒

അവൾ : ഡാ കരിനാക്ക് വളയ്ക്കാതെ..!!! 🙄

അവൻ : കാര്യമായിട്ട് പറഞ്ഞതാ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാടി മാഷേ.. നിനക്ക് എന്നോട് ഇഷ്ടമുണ്ടോ എന്ന് അറിയാൻ അല്ലേ ഞാൻ അവളെ പ്രപ്പോസ് ചെയ്തു എന്നൊക്കെ പറഞ്ഞേ.. എന്നെ എന്നെക്കാൾ കൂടുതൽ നിനക്കറിയാം.. എന്റെ കുറവുകൾ കണ്ട് കൂട്ടുകാർ പോലും ബാധ്യത പോലെ എന്നെ കണ്ടതാ.. നീ മാത്രമേ ഉണ്ടായിരുന്നുള്ളു ഞാൻ മരിക്കാൻ കിടന്നപ്പോഴും.. എന്താ പറയാ.. ഒത്തിരി ഇഷ്ടാടീ പൊട്ടീ നിന്നെ..! ❤️

അവൾ : 😔

അവൻ : നീ ഇങ്ങനെ തലതാഴ്ത്തി നിൽക്കാതെ.. ഇഷ്ടല്ലേൽ പറയ്.. 😒

അവൾ : 😔

അവൻ : ഡീ.. നിന്നോടാ.. 😕

അവൾ : 😢

അവൻ : ടീ കരയുന്നോ..?? ഞാൻ ചുമ്മാ പറഞ്ഞതാടി വട്ടേ അത് വിട്..

അവൾ : ചുമ്മ പറഞ്ഞതാണെങ്കിൽ നിന്നെ ഞാൻ കൊല്ലും..!!!! 😡

അവൻ : ആഹ് ടീ ഞാൻ… 😞

ഏഹ്ഹ്ഹ്???? 🙄

നീ എന്താ പറഞ്ഞേ..???? 😲😲

അവൾ : 🙈

അവൻ : ഡീ.. കള്ളീീീ…!!! 😜😜😜

അവൾ : എനിക്കും ഒത്തിരി ഇഷ്ടാടോ മാഷേ… 😍

അവൻ : ആരേ??? 👻

അവൾ : നിന്നെ അല്ലാണ്ട് പിന്നെ 👊
🙈🙈🙈🙈

അവൻ : ഇനി നീ വിളിയൊക്കെ നിർത്തി എന്നെ ചേട്ടാ എന്ന് വിളിച്ചോണം.. 😏

അവൾ : അയ്യടാ..!! ഒരു ചോട്ടൻ 👻😁
ടാ ഒരു ഡൗട്ട്… 🙄

അവൻ : എന്തേ…??

അവൾ : അപ്പോ എന്റെ പൊക്കം??? നിനക്ക് ആറ് അറരയടി പൊക്കമുളള പെണ്ണ് വേണമെന്നായിരുന്നില്ലേ…??? 🙄

അവൻ : എനിക്കീ അടയ്ക്കാകുരുവി മതിയേ… എന്റെ നെഞ്ചിടിപ്പ് കേൾക്കാൻ ആറരയടി പെണ്ണിന് പറ്റുല്ലല്ലോ..! ❤️

അവൾ : പോടാ… 🙈🙈 🙈 🙈

***************************
ഒരു ചെറിയ കഥയാണ്, ഇഷ്‌മായെങ്കിൽ അറിയിക്കണേ!

Leave a Reply

Your email address will not be published. Required fields are marked *