പിണക്കം …….. ഒരു കിടിലൻ റൊമാന്റിക് സ്റ്റോറി….

നീ ഒന്ന് വച്ചിട്ട് പോയേ പാറു ……..

ഇവിടെ വച്ച് നിർത്തികൊ……..മേലാൽ എന്റെ വീട്ടുകാരെ കുറ്റം പറയാനായി എന്നെ വിളിക്കരുത് ……..എന്നെ ഇത്രയും കാലം വളർത്തി വലുതാക്കിയ അവർ കഴിഞ്ഞിട്ടേ ഉള്ളു എനിക്കാരും ……..അത് നീ ആയാലും ………

ഹലോ ……ഹലോ …….നീ അവിടെ എന്തെടുക്കുവാടി ………ദേ മനുഷ്യൻ ജോലിക്കും പോയിട്ടു വന്നു ക്ഷീണിച്ചിട്ടാ ഫോൺ വിളിക്കുന്നെ ……..അപ്പൊ മിണ്ടാതിരിക്കുകയോ….എന്തെങ്കിലും പറഞ്ഞാൽ മൂളുകയോ ചെയ്യരുത് എന്ന് നൂറു തവണ പറഞ്ഞിട്ടുണ്ട്

കിച്ചുവേട്ടൻ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട് ……… കരഞ്ഞു കരഞ്ഞു ശബ്ദം പുറത്തു വരുന്നില്ല എന്നിട്ടും അവൾ പറഞ്ഞൊപ്പിച്ചു ……..

തീർന്നോ നിനക്ക് എന്റെ വീട്ടുകാരെ കുറ്റം പറഞ്ഞു ?????

കിച്ചുവേട്ടാ ഞാൻ ഏട്ടന്റെ വീട്ടുകാരെ കുറ്റം പറഞ്ഞതല്ല ……..ഇന്ന് മാളു ചേച്ചിടെ കല്യാണത്തിന് കണ്ടിട്ട് ഏട്ടന്റെ ‘അമ്മ എന്നെ കണ്ടു തിരിഞ്ഞു നടന്നു ……..അത്രേ ഉള്ളു …….അല്ലെങ്കിൽ മോളേ എന്ന് വിളിച്ചോണ്ട് അടുത്ത് വരുമായിരുന്ന അമ്മായി ഇപ്പോൾ മുഖത്ത് പോലും നോക്കാതിരുന്നപ്പോ നല്ല വിഷമമായി …….വേറൊന്നും പറയാനില്ലാണ്ടിരുന്നപ്പോ അത് പറഞ്ഞു എന്നെ ഉള്ളു …….ഫോൺ കട്ട് ചെയ്യാൻ തോന്നിയില്ല…….കിച്ചുവേട്ടന്റെ ശബ്ദം കേട്ടോണ്ടിരിക്കാൻ തോന്നി ……..കിച്ചുവേട്ടനോട് പറ എന്ന് പറയാൻ പാടില്ല മൂളാൻ പാടില്ല ……….എന്തെങ്കിലുമൊക്കെ പറഞ്ഞു ആ ശബ്ദം ഒന്ന് കേൾക്കണമായിരുന്നു അതിനു വേണ്ടി പറഞ്ഞതാ ഇന്നത്തെ കരച്ചിലിന് ഉള്ള വക ആയത്……………

മതി നിർത്തു……അല്ലേൽ തന്നെ മനുഷ്യന് നൂറുകൂട്ടം പ്രശ്നങ്ങളാ അതിനിടയിലാ നിന്റെ ഈ …………ഞാൻ ഫോൺ വയ്ക്കുവാ ……. മറുതലക്കൽ നിന്നും മറുപടി പോലും കേൾക്കാൻ നിൽക്കാതെ കിച്ചു ഫോൺ കട്ട് ചെയ്തു …..

ഉറങ്ങാൻ കിടന്ന കിച്ചുവിന് തിരിഞ്ഞും മറിഞ്ഞും തലയണയെ കെട്ടിപിടിച്ചുകിടന്നിട്ടും ഒന്നും ഉറക്കം വന്നില്ല ……..അവന്റെ കാതുകളിൽ തന്റെ ജീവന്റെ ജീവനായി അവൻ സ്നേഹിക്കുന്ന പാറുവിന്റെ എങ്ങി എങ്ങിയുള്ള കരച്ചിൽ മാത്രം ……..

എന്തൊരു പൊട്ടി പെന്നാണിവൾ ………എന്റെ ശബ്ദം ഒന്ന് കനത്താൽ അപ്പൊ തുടങ്ങും കരച്ചിൽ ………അല്ലേലും അവളുടെ ലോകം ഞാൻ മാത്രമാണ് അവൾക്കു ഞാൻ എന്തൊക്കെയോ ആണ് …………

അവൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അമ്മാവന്റെ മകളായ പാറുവിനോട് കിച്ചു തന്റെ പ്രണയം തുറന്നു പറയുന്നത് ……….ഒരു പാടു കാലം പുറകെ നടന്നിട്ടും കിച്ചു പ്രതീക്ഷിച്ച ഒരുമറുപടി പാറുവിൽ നിന്നും കിച്ചുവിന് കിട്ടിയില്ല ഒടുവിൽ എന്നെ അത്രക്കിഷ്ടവല്ലേ എന്ന കിച്ചുവിന്റെ ചോദ്യത്തിന് കണ്ണ് നിറച്ചു കൊണ്ട്………..പ്രായത്തേക്കാൾ പക്വത ഉള്ള അവൾ മറുപടി പറഞ്ഞു ……….എനിക്ക് കിച്ചുവേട്ടനെ ഇഷ്ടവാ പക്ഷെ സഹോദരങ്ങൾ ആണെങ്കിൽ പോലും എല്ലാ കാര്യത്തിനും മത്സരിക്കുന്നവരാണ് എൻറെ അച്ഛനും കിച്ചുവേട്ടന്റെ അമ്മയും അവർ ഇതിനു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ ?????

അല്പം പോലും ആലോചിക്കണ്ടു കിച്ചു പറഞ്ഞു നമുക്ക് നമ്മളാൽ ആവുന്ന വിധം അവരോടു പറയാം ……….അവർ സമ്മതിച്ചില്ലേൽ …….നമ്മടെ ജീവിതമാണ് അത് എങ്ങനെ ജീവിക്കണമെന്ന് അപ്പൊ നോക്കാം ………പിന്നീടങ്ങോട്ട് പ്രണയം പൂത്തുലയുകയായിരുന്നു ……….അവന്റെ ഇഷ്ടങ്ങളായിരുന്നു അവളുടേതും ……….പ്ലസ്ടു വിനു നല്ല മാർക്കു വാങ്ങിയ കുട്ടി എൻട്രൻസ് കോച്ചിങ്ങിനോ എൻട്രൻസ് എക്സാമിനോ പോയില്ല ചെറുപ്പം മുതലേ ഡോക്ടർ ആവണം ……..ഡോക്ടർ ആവണം എന്ന് പറഞ്ഞു നടന്ന കുട്ടി പഠിപ്പിച്ച സാറുമാർ പറഞ്ഞിട്ട് പോലും എൻട്രൻസ് എക്സാം പോലുമെഴുതാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തി ………അബദ്ധത്തിനെങ്ങാനും എൻട്രൻസ് കിട്ടിയാൽ …………തന്റെ അച്ഛന്റെ സമ്മതത്തോടെ കിച്ചുവേട്ടനെ കിട്ടിലെന്നവൾ ഭയന്നു ……..തന്റെ കഴുത്തിൽ സ്തെതസ്കോപ്പിനെക്കാളും അവളാഗ്രഹിച്ചതു കിച്ചുവിന്റെ താലിമാല ആയിരുന്നു…………….അവൾക്കായി പ്രത്യേകിച്ച് ഇഷ്ടങ്ങില്ല കിച്ചുവിന്റെ ഇഷ്ടങ്ങളെ അവൾ അവളുടെയും ഇഷ്ടങ്ങളാക്കി ………..ഒടുവിൽ ഒരുനാൾ പ്രണയം വീട്ടിലറിഞ്ഞപ്പോൾ കിട്ടിയ അടിയേക്കാൾ അവൾക്കു വേദനിച്ചതു കിച്ചുവിനോട് സംസാരിക്കാൻ പറ്റുന്നില്ല കിച്ചുവിന്റെ ശബ്ദം കേൾക്കാൻ പറ്റുന്നില്ല എന്നതായിരുന്നു ……………അവളെക്കുറിച്ചു ഓരോന്നാലോചിച്ചു കിച്ചുവിന്റെ കണ്ണ് നിറഞ്ഞു ………

അവൻ ഫോൺ എടുത്തു നോക്കി സമയം രണ്ടുമണി ആയിരിക്കുന്നു ………….കിച്ചു അവളെ വിളിച്ചു ………

ഒരു ബെൽ അടിക്കും മുന്നേ തന്നെ അവൾ ഫോൺ എടുത്തു …….ഹലോ ………വീട്ടിലെ മറ്റാരും കേള്കാണ്ടിരിക്കാൻ പതിഞ്ഞ സ്വരത്തിൽ അവൾ സംസാരിച്ചു ……..

നീ ഉറങ്ങിയില്ലേ ????കിച്ചു ചോദിച്ചു …….

കിട്ടാനുള്ളത് കിട്ടാണ്ട് എങ്ങനെയാ കിച്ചുവേട്ടാ ഉറങ്ങുക ……..ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു …….

Sorry പാറു ……..പെട്ടന്ന് വന്ന ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു sorry……..എന്നെങ്കിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിലോ അല്ലെങ്കിൽ നീ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിലോ നമുക്കിടയിൽ വഴക്കുണ്ടായിട്ടുണ്ടോ എന്നും വഴക്കവുന്നതു വീട്ടുകാരുടെ പേരിലാ …….ഇനി അത് ഉണ്ടാവില്ല ……..

കേട്ട് കേട്ട് മടുത്തതുകൊണ്ടാവണം പാറു അതിനു മറുപടി ഒന്നും പറഞ്ഞില്ല നാളെയും അവസ്ഥ ഇത് തന്നെ എന്നവൾക്കു അറിയാമായിരുന്നു ……..മറുപടി ഒന്നുമില്ലാതായപ്പോൾ കിച്ചു വീണ്ടും പറഞ്ഞു ……

ഹലോ ……സോറി പാറു ……..

അതിനു മറുപടി ആയി അവൾ പറഞ്ഞു …….മതി സോറി പറഞ്ഞത് …….കിടന്നുറങ്ങാൻ നോക്ക് നാളെ ഓഫീസിൽ പോകാനുള്ളതല്ലേ ????

മ്മ് പിണക്കം മാറിയോ ന്റെ പാറൂട്ടിയുടെ …….എന്ന കിച്ചുവിന്റെചോദ്യത്തിനു അവൾ പറഞ്ഞു

അതിന് ആരാ പിണങ്ങിയതും ഫോൺ കട്ട് ചെയ്തു പോയതും …….

കിച്ചു :സോറി പാറൂസേ …….

പാറു :മതി സോറി പറഞ്ഞത് താരാണുള്ളത് തന്നിട്ട് പോയി കിടന്നുറങ്ങാൻ നോക്ക് …..

കിച്ചു :എന്ത് തരാൻ ……

പാറു :മരിയാദിക്കു താ ഇല്ലേൽ നമ്മൾ വീണ്ടും പിണങ്ങും …… .

കിച്ചു :അയ്യോ വേണ്ടായേ ……..ഉമ്മ ……..

പാറു : ഉമ്മ ……good night………..

അല്ലേലും എന്തെങ്കിലും കാര്യത്തിന് പിണങ്ങി കഴിഞ്ഞിട്ട് ……..പിന്നെ മിണ്ടിയിട്ടുള്ള ഫോൺ വിളി …….അതിനു വല്ലാത്തൊരു ഫീലാ ………!!!!

രചന: രാത്രിയുടെ രാജകുമാരൻ

Leave a Reply

Your email address will not be published. Required fields are marked *