ആരും ഇല്ലാത്തവരല്ല എല്ലാം ഉണ്ടായിട്ട് ഉപേക്ഷിക്ക പെട്ടവരാണ് ഇവിടെ ഉള്ള മിക്കവരും…

രചന: Vidhun Chowalloor

ഇയാളെ ഇതിന് മുമ്പൊന്നും ഇവിടെ കണ്ടിട്ടില്ല
എവിടെ നിന്നാ മാഷ് ഇവിടെ ആരെങ്കിലിനെയും ഉപേക്ഷിക്കാൻ വന്നതാണോ

ചോദ്യം കേട്ട് ഞാൻ ഒന്ന് തിരിഞ്ഞു ഒരു പെൺകുട്ടി എന്റെ നേരെ ചാടുന്നു

ഏയ്‌ ഇല്ല അമ്മയുടെ പിറന്നാൾ ആണ് അത് കുറച്ചു അമ്മമാർക്ക് ഒപ്പം ആഘോഷിക്കാം എന്ന് കരുതി ഒരു നേരത്തെ ഭക്ഷണം
പിന്നെ കുറച്ചു നേരം ഇവിടെ ഇവരോടൊപ്പം അത്ര ഉള്ളൂ…. പേടി നിറഞ്ഞുള്ള വാക്കുകൾ കേട്ടപ്പോൾ
ഒരു പുഞ്ചിരി സമ്മാനിച്ചു എന്നോട് പറഞ്ഞു. സോറി ഞാൻ വിചാരിച്ചു…. കുറച്ചു മുൻപ് ഒരുത്തൻ വന്നിരുന്നു
കോട്ടും ടെയും കെട്ടി കണ്ടാൽ മാന്യൻ അവൻ അവന്റെ അമ്മയെ ഇവിടെ കൊണ്ടുവന്നു ആക്കി പോയി ഇയാളെ കണ്ടപ്പോൾ അതാ ഞാൻ ഒറ്റവാക്കിൽ തന്നെ ദേഷ്യത്തിന്റെ കാരണം എനിക്ക് മനസിലാക്കി തന്നു

ഞാൻ ഒന്ന് ചിരിച്ചു

ആരും ഇല്ലാത്തവരല്ല എല്ലാം ഉണ്ടായിട്ട് ഉപേക്ഷിക്ക പെട്ടവരാണ് ഇവിടെ ഉള്ള മിക്കവരുംഅവർക്ക് വേണ്ടി കുറച്ചു സമയം ചിലവഴിക്കാന്വന്നതിന് നന്ദി…..അല്ലെങ്കിലും ഈ പണക്കാർ എല്ലാം ഇങ്ങനെയാണ്ഒരുപാട് നേടികഴിയുമ്പോൾ പ്രിയപ്പെട്ട പലതും പാഴ്വസ്തുക്കൾ ആയി അവർക്ക് തോന്നുംപിന്നിട് അത് ഉപേക്ഷിക്കാൻ അവർക്ക് ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ആണ് ആശ്രയംSir ഫുഡ്‌ റെഡിയാണ്അകത്തേക്ക് വിളിക്കുന്നുണ്ട്എല്ലാവരും അരമണിക്കൂറിൽ മീറ്റിംഗ് ഹാളിൽ എത്തുംഅവിടെത്തെ ഒരു ചേട്ടൻ എന്നോട് പറഞ്ഞു

ഓ പ്രിയ കുട്ടി ഇവിടെ ഉണ്ടായിരുന്നോ
അപ്പോ പിന്നെ ഇയാളുടെ ജീവൻ എടുത്തു കാണും അല്ലെ അച്ഛൻ അനേഷിച്ചിരുന്നു കണ്ടാൽ കൈയോടെ ഏൽപിക്കാൻ പറഞ്ഞു

ആ ഏട്ടൻ പൊയ്ക്കോ
ഞാൻ അച്ഛന്റെ അടുത്തേക്കാണ് പോവുന്നത്

ശരി….

എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ രണ്ട് പേരെയും നോക്കി നിന്നു…മാഷ് എന്താ അന്തം വിട്ട് നിൽക്കുന്നത്സ്വപ്നം കാണുകയാണോ…..എനിക്ക് ഒരു സഹായം ചെയ്യുമോ…അവളെന്നോട് ചോദിച്ചു….എന്താ കാര്യംഎന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ നോക്കാംഎന്റെ കൂടെ ഒന്ന് വരുമോഅച്ഛന്റെ അടുത്തേക്ക്…ഞാനോ എന്തിന്…????ചുമ്മാ വന്നു നിന്നാൽ മതിആരെങ്കിലും ഉണ്ടെങ്കിൽ അച്ഛൻ വഴക്ക് പറയില്ലഅതാ ചെറിയ ഒരു ഹെൽപ് പ്ലീസ്വരാം പക്ഷെ എനിക്ക് ഇവിടെ വന്നത് മുതൽ ഒന്നും മനസിലാവുന്നില്ല ഇവിടെ എന്താ നടക്കുന്നത് ശരിക്കും താൻ ആരാ…..

ഇതൊക്കെ പറഞ്ഞാൽ വരാംഇതൊക്കെ സമയം കിട്ടുമ്പോൾ ഞാൻ വിശദമായി പറഞ്ഞു തരാം ഇപ്പോൾ സമയം ഇല്ല നേരം വൈകിയാൽ അച്ഛൻ…..ഒന്ന് വേഗം വാഅവളെന്റെ കൈയിൽ പിടിച്ചു വലിച്ചുഓഫീസ് മുറിയിലേക്ക് ആണ് പോയത്മുറിയിൽ ഒരുപാട് ഫോട്ടോസ്പിന്നെ കുറച്ചു മെഡലുകൾഒരു പട്ടാളക്കാരന്റ യൂണിഫോം with തോക്ക്ഓഫീസ് എന്നാണ് പുറത്ത് എഴുതി വച്ചിരിക്കുന്നത്കണ്ടിട്ട് പട്ടാളക്യാമ്പിൽ കയറിയത് പോലെ ഉണ്ട്കയറി ചെന്നതും കയ്യിലിരുന്ന ചോക്ക് കഷ്ണം കൊണ്ട് അവളെ എറിഞ്ഞുനിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അനാവശ്യംആയി മറ്റുള്ളവരെ പോയി ചീത്ത വിളിക്കരുത് എന്ന്എന്നും പരാതിയാണ് നിന്നെ കുറിച്ച്പോലീസ് കേസായി രണ്ട് ദിവസം അകത്തു കിടക്കുമ്പോൾ ശരിയാകും….ഞാൻ ഇതെല്ലാം നിർത്തി…..നീയുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കാൻ മാത്രമേ എനിക്കിപ്പോ സമയം ഉള്ളൂഞാൻ ഇതുവരെ അടിച്ചിട്ടില്ല നിന്നെഅതിന്റെ കുറവ് ആണ് ഇന്ന് നീ കാണിക്കുന്നത്

ഓഹോ കഴിഞ്ഞോ….
വയസായി കഴിയുമ്പോൾ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞു തെരുവിൽ ഉപേഷിക്കുന്നവർക്ക് വേണ്ടി കുറച്ചു ശബ്ദം ഉയർത്തുന്നത് ഒരു തെറ്റാണോ
ഇത്രയും ചെയ്യുന്നവരെ പോയി കണ്ട് പൂമാല വിട്ടുകൊടുക്കാൻ ഞാൻ പഠിച്ചിട്ടില്ല അച്ഛാ
ഞാൻ പട്ടാളക്കാരൻ മാധവൻനായരുടെ ഏക പുത്രിയാണ് വേണമെങ്കിൽ രണ്ടെണ്ണം തന്നോ
പക്ഷെ ഈ കാര്യം പറഞ്ഞു വേണ്ട കാരണം ഞാൻ ചെയ്തത് ഒരു തെറ്റായി എനിക്ക് തോന്നിയില്ല

ആൾക്ക് സുഗിച്ചു എന്ന് ആളുടെ മുഖം കണ്ടാൽ അറിയാം ഇതൊരു സംഭവം തന്നെയാണ്
ഞാൻ അവളെ നോക്കി നിന്നു…

എനിക്കറിയാം എന്റെ മോളെ….പക്ഷെ ഇതൊന്നും ചോദിക്കാൻ നമ്മൾ ആരും അല്ലദൈവം ഉണ്ട്……. പിന്നെ വഴിയിൽ ഉപേക്ഷിച്ചു പോവുന്നില്ല ഇവിടെ കൊണ്ട് വന്നു ആക്കുന്നുണ്ട്അത്രയും ആശ്വാസം……അല്ല ഇതാരാ……????ഇത്രയും നേരം വടി പോലെ നിന്നിട്ട് ഇയാൾക്ക് ഇപ്പോൾ ആണ് എന്നെ കണ്ണിൽ പിടിച്ചത്ഞാൻ…..തുടങ്ങും മുൻപ് അവൾ ഇടക്ക് കയറി…ഇന്നത്തെ സ്പോൺസർ ആണ്ഇയാളുടെ അമ്മയുടെ പിറന്നാൾ ആണ് എന്ന്അതുകൊണ്ട് ഇന്ന് മുഴുവൻ ഇവിടെ തന്നെ കാണുംനമ്മുടെ കൂടെ….ഓ…..വിഥുൻ…ഞാൻ രജിസ്റ്ററിൽ കണ്ടിരുന്നു….Any way…
ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചതിന് നന്ദി
നല്ല കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ കുറവാണ് നമ്മുടെ നാട്ടിൽ എന്ന് വിചാരിച്ചു ആ മനസ്സ് ഒതുക്കി കളയാൻ പാടില്ല ഇനിയും ഇനിയും അവസരങ്ങൾ വരുമ്പോൾ മറ്റുള്ളവരെ സഹായിക്കണം
അധികം പറഞ്ഞു ഞാൻ ബോർ അടിപ്പിക്കുന്നില്ല
പട്ടാളത്തിൽ ആയതുകൊണ്ട് കത്തി വെയ്ക്കുന്നവരാണ് എല്ലാവരും എന്നൊരു വിചാരം ഉണ്ട് എല്ലാവർക്കും പക്ഷെ ഞാൻ അങ്ങനെ അല്ല

പ്രിയ….
ഇന്ന് നിന്റെ കൂടെ ഇയാളെ ഞാൻ ചേർത്തിരിക്കുന്നു
എല്ലാവരെയും പരിചയപ്പെടുത്തി കൊടുക്ക്

എന്നെയും കൊണ്ട് അവൾ അവിടെ നിന്നിറങ്ങി

ഒരു പഴയ തറവാട് ആണ്
നല്ല അന്തരീക്ഷം
സ്വസ്ഥത ആഗ്രഹിക്കുന്നവർ ആരും കൊതിച്ചു പോവുന്നു ഒരു സ്ഥലം

അച്ഛന്റെ കത്തി കഴിഞ്ഞു
ഇനി എന്റെ……

ഇത് ഞങ്ങളുടെ വീട് ആണ്
അച്ഛനും അമ്മയും പിന്നെ ഞാനും….
സന്തോഷത്തോടെ ജനിച്ചു വളർന്നു എന്ന് എനിക്ക് പറയാൻ പറ്റില്ല കാരണം ഞാൻ അച്ഛന്റെ സ്വന്തം മോൾ അല്ല ദത്തുപുത്രി എന്നൊക്കെ വിളിക്കാം

മക്കൾ ഇല്ലാത്ത അവർ എന്നെ എടുത്തു വളർത്തി
സ്വന്തം മകളായി വളർത്തി വലുതാക്കി

അതുകൊണ്ട് ആണ് എനിക്കിത്ര ദേഷ്യം മറ്റുള്ളവരോട് ഇത്രയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കി വന്നപ്പോൾ ഉപേക്ഷിക്കപെടുന്നവരുടെ വേദന അത് വളരെ വലുതാണ് പറഞ്ഞാൽ മനസിലാവില്ല അനുഭവിച്ചറിയണം
ആരും ഇല്ലാതെ എനിക്ക് അത് മനസിലാവും
അതുകൊണ്ട് ആണ് ഞാൻ അവരെ ചീത്ത പറയുന്നത്…..
അവളുടെ കണ്ണുകളിൽ അതിന്റെ സങ്കടം പൊട്ടി ഒഴുക്കുന്നത് ഞാൻ കണ്ടു….

ഞാൻ ബോർ അടിപ്പിച്ചോ
ഇയാളെ….

എന്നെ പേടിച് ഇവിടേക്ക് വരാതിരിക്കരുത്
തന്നെ പോലുള്ള കുറച്ചു പേരെങ്കിലും വേണം
അല്ലെങ്കിൽ ഒരുപാട് പേര് ഒറ്റപെട്ടു പോവും

എന്തായാലും എനിക്കിഷ്ട്ടം ആയി
കേക്കും മുറിച്ചു പാർട്ടിയും നടത്തുവർക്കിടയിൽനിന്ന് ഇങ്ങനെ ഒരാൾ ആഘോഷങ്ങൾക്ക് വിലയുണ്ടാവുന്നത് ആഗ്രഹങ്ങൾ ചിരിക്കുമ്പോൾ ആണ് ആ ചിരി ഇന്ന് ഇവിടെ ഒരുപാട് മുഖങ്ങളിൽ കാണാം അതൊക്കെ ആ അമ്മക്കുള്ള പ്രാത്ഥനയാണ്

പലരും പറയും ഇങ്ങനെ ഉള്ള ചാരിറ്റി നടത്തുന്നവർ
എന്തെങ്കിലും മറക്കാൻ വേണ്ടി നടത്തുന്നവർ ആണ് എന്ന് പലർക്കും പല അഭിപ്രായങ്ങൾ ആണ്
മറ്റുള്ളവരെ കുറച്ചു എനിക്കറിയില്ല
പക്ഷെ ഞങ്ങൾ ഇവിടെ മറയ്ക്കാൻ നോക്കുന്നത്
ആരും ഇല്ല എന്നുള്ള പലരുടെയും വിഷമങ്ങളെയും ദുഃഖങ്ങളും ആണ് പറയുന്നവർ പറയട്ടെ
മാറ്റി പറയുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തുനിൽക്കുക….

ഞാൻ ഒരു റേഡിയോ ആയി തോന്നുന്നുണ്ടോറേഡിയോ….????ആ എന്റെ ഇരട്ട പേരാണ്സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരികൾ ഇട്ട് തന്നതാവർത്താനം തുടങ്ങിയാൽ പിന്നെ നിർത്തില്ലഅങ്ങനെ കിട്ടിയതാ…..ന്നാലും കൊള്ളാം റേഡിയോനല്ല പേര് അല്ലെ …..മ്മ്ഞാൻ കൂടെ ചിരിച്ചു….അവിടെ ഉള്ളവർക്കിടയിലൂടെ എന്നെ കൊണ്ട് പോയിഎല്ലാവർക്കും പ്രിയപെട്ടവൾഅതവരുടെ നോട്ടത്തിലും സംസാരത്തിൽനിന്നും ഞാൻ അറിഞ്ഞു അമ്മമാർക്ക് സ്വന്തം മകളെ പോലെ അച്ഛന് മാർക്ക് കുറുമ്പി കുട്ടിയാണ്സമയം പോയതറിഞ്ഞില്ലഅത്രയും നല്ല നിമിഷങ്ങൾഞാൻ അവളോട്‌ ഒരു thanks പറഞ്ഞുഎന്തിനാ എന്ന് അവളുംഒരു ദിവസം ഇത്രയും മനോഹരമാക്കി തന്നതിന്നന്ദി…..അപ്പോൾ ഇനിയും വരണംഅതിനെന്താ ഞാൻ വരുംപക്ഷെ റേഡിയോ ഇടക്ക് ഓഫാക്കണംഅവളൊന്ന് ചിരിച്ചു…….തിരക്ക് പിടിച്ച ദിവസങ്ങൾ കടന്നുപോയി…ഒരു ദിവസം ഒരു ഫോൺ കാൾപരിചയം ഇല്ലാത്ത നമ്പർഹലോ ആരാ……മറന്നു അല്ലെ…..ആരെ…….

എനിക്ക് മനസിലായില്ല സോറിഅതാ പറഞ്ഞത് മറന്നു എന്ന്….റേഡിയോ ആണ് അല്ലെ….ഒരു ചിരിയാണ് മറുപടി ആയി കിട്ടിയത്മ്മ് മറന്നിട്ടില്ല എന്ന് ഇപ്പോൾ മനസിലായിഎങ്ങനെ മറക്കും തന്നെഅല്ല എന്റെ നമ്പർ എങ്ങനെ ഒപ്പിച്ചു….സിമ്പിൾ രജിസ്റ്ററിൽ നിന്ന് പൊക്കിഅച്ഛൻ കാണാതെ….ഭയങ്കരം….തന്നെ…ഇയാൾ പിന്നെ വന്നില്ല….ഇടക്ക് ഓക്കേ ഒന്ന് വരണം എന്നോർമിപ്പിക്കാൻവിളിച്ചതാണ്ഇച്ചിരി ബിസി ആയിരുന്നുഅതാഉറപ്പായും വരാംപിന്നെ thanksഎന്തിന്നമ്പർ തന്നതിന്….എന്നാൽ thanks കൈയിൽ തന്നെ വെച്ചോ അച്ഛന്റെ നമ്പർ ആണ്….അത് കൊള്ളാംഞാൻ അമ്മയോട് പറഞ്ഞിരുന്നു ഇങ്ങനെ ഒരാളെ കുറച്ചു കാണാൻ അമ്മക്ക് താല്പര്യം ഉണ്ട്ഒരു ദിവസം കൊണ്ട് വാ…..ഇവിടേക്ക്ന്ന ശരി ഇവിടെ ഭക്ഷണം കൊടുക്കാൻ സമയം ആയിപോട്ടെ good night…വരവും പോക്കും ഒരുമിച്ചായിരുന്നു….പിന്നിട് ഒരു ഒഴിവ് ദിവസം ഞാൻ അവിടെ പോയിനിറയെ പോലീസ് ആണ് അവിടെഅനേഷിച്ചപ്പോൾ സ്വത്ത്‌ തർക്കം ആണ്ആ തറവാട് വീടിന് വേണ്ടി…..ഒരുപാട് മനോഹരമായ സ്ഥലം വാടി വീണ പൂ പോലെ കിടക്കുന്നുഈ അവസ്ഥയിൽ അവളുടെ മുന്നിൽ പോവാൻ തോന്നിയില്ല ഞാൻ മടങ്ങിപിറ്റേന്ന് രാവിലെ ഒരു ഫോൺ…ആരാണ് എന്നറിയില്ലഞാൻ എടുത്തു…

ഹലോ…

മ്മ് കൃഷ്ണപ്രിയ ആണ്

ഹോ…. താൻ ആയിരുന്നോ
എന്താ ഒരു മൂഡ് ഓഫ്‌
അസുഖം വലതും

ഏയ്‌ ഇല്ല കുറച്ചു വിശേഷങ്ങൾ നടന്നു അതിന്റെ ക്ഷീണം ആണ്…..

ഞാൻ വന്നിരുന്നു എനിക്കറിയാം

പിന്നെ എന്താ എന്നെ കാണാൻ വരാഞ്ഞത്

അത് പിന്നെ നിന്നെ അങ്ങനെ കാണാൻ താല്പര്യം ഇല്ല അതുകൊണ്ട് ആണ്

ഹോ….
എനിക്ക് ഒരു ഹെൽപ് വേണം
എനിക്ക് കൂട്ടായി ഒന്ന് വരണം vk…ഗ്രൂപ്പിൽ നിന്ന് മാനേജർ വിളിച്ചിരുന്നു എന്തോ കാണണം എന്ന് പറഞ്ഞു അച്ഛനെ കൊണ്ട് പോയാൽ ശരിയാവില്ല ഇയാൾ ഫ്രീ ആണോ ആണെങ്കിൽ ഒന്ന് വരുമോ
വേറെ ആരും ഇല്ല എനിക്ക്…

Vk ഗ്രൂപ്പ്‌ അത് ഒരു മൾട്ടിനഷനാൽ കമ്പനി ആണലോ

അതെ കേസ് ഒത്തുതീർപ് ആവാൻ കുറച്ചു പണം വേണം ചിലപ്പോൾ ഇതിൽ നിന്ന്….

ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമം ആവുമോഏയ്‌ ഇല്ല പറഞ്ഞോഞാൻ കുറച്ചു ബിസി ആണ്മ്മ്……എന്താ മൂളൽ അത്രക്ക് പോരാവിഷമം ആയി അല്ലെഏയ്‌ ഇല്ലതനിക്ക് പറ്റാത്തതുകൊണ്ട് അല്ലെ കുഴപ്പം ഇല്ലഞാൻ അഡ്ജസ്റ്റ് ചെയാംപിന്നെ ഈ നമ്പർ സേവ് ചെയ്തു വെച്ചോഇത് എന്റെ ആണ്…അച്ഛന്റെ അല്ല…..ഹോ ഇപ്പോൾ തന്നെ ചെയാം എന്താപിന്നെ കിട്ടിയില്ല……എന്ത്…Thanks…. കിട്ടിയില്ലമ്മ് thanks പ്രശ്നങ്ങൾ എല്ലാം മാറുംധൈര്യം ആയി പോയി വാ…ശരി……പിന്നെ വിളിക്കാം….വലിയ ഒരു വീട്വാച്ച്മാൻനോട്‌ കാര്യം പറഞ്ഞുആൾ അകത്തേക്ക് ഫോൺ വിളിച്ചുകുറച്ചു സമയത്തിന് ശേഷം അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോയിവാതിൽ തുറന്നത് ഒരു അമ്മയാണ്…..കൃഷ്ണപ്രിയ….അതെ ഞാൻ ആണ്മോൾ വാ അകതിരിക്കാംകുടിക്കാൻ അമ്മ ചായ എടുക്കാംആൾ ഇപ്പോൾ വരും….
ഒരാൾ കടന്നു വന്നു അവളുടെ മുന്നിൽ നിന്നുഅച്ഛൻ വന്നില്ല…..ഇല്ല അച്ഛന് വയ്യ….അതുകൊണ്ട് ഞാൻ….അത് കുഴപ്പം ഇല്ല മോൾ ഇരിക്ക്Cv….ഗ്രുപ്പിന്റെ ചെയർമാൻ ആണ്നിങ്ങളുടെ അവസ്ഥ അത് ഞങ്ങൾക്ക് അറിയാംസഹായിക്കാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട്അല്ല സന്തോഷം ഉണ്ട്….ഇതെന്താ കണ്ണ് നിറയുന്നുണ്ട് തന്റെസുമി…..ഒന്ന് ഇവിടെ വാ ഈ കുട്ടി….ചായ താഴെ വെച്ച് അമ്മ അവളുടെ കണ്ണ് തുടച്ചുമോശം ഇത്രക്ക് ധൈര്യം ഉള്ള കുട്ടി കരയാൻ പാടില്ലഅച്ചു അവൻ എവിടെ…ഞാൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ വരും….അമ്മ പറഞ്ഞുപിന്നിൽ നിന്ന് ഞാൻ അവളെ ഒന്ന് തോണ്ടി…ഇയാൾ എന്താ ഇവിടെ….അത് പിന്നെ ഞാൻ നിന്നോട് ചോദിക്കണം ഇയാൾ എന്താ എന്റെ വീട്ടിൽ…..ഇത് തന്റെ വീട് ആണോ….മ്മ്….ഞാൻ അവളുടെ കൈ പിടിച്ചു അമ്മയോടുംഅച്ഛനോടും പറഞ്ഞു

ഇതാണ് എന്റെ കൃഷ്ണപ്രിയ
അല്ല എന്റെ റേഡിയോ………. ❤

അവൾ എന്നെനോക്കി ചിരിച്ചു….

ദൈവം കുടിയിരിക്കുന്നത് അമ്പലങ്ങളിലോ പള്ളിയിലോ അല്ല നന്മകൾ നിറഞ്ഞ മനസുകളിൽ ആണ് എന്ന് ഇന്നും വിശ്വസിക്കുന്നു

നല്ല പ്രവർത്തികൾ ചെയുന്ന എന്റെ കൂട്ടുകാർക്ക് സമർപ്പിക്കുന്നു
ഒപ്പം നല്ല മനസുകൾക്കും….

രചന: Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *