ചില ജീവിത കഥ…

രചന: രാജേഷ് ദീപു…

രാവിലെത്തന്നെയുള്ള അപ്പച്ചന്റെ ശകാരം കേട്ടിട്ടാണ് മേഴ്സി എഴുന്നേറ്റത്..പാവം അമ്മച്ചി .. ഇടയ്ക്കു എന്തൊക്കെയോ. പറയുന്നുണ്ട്..ഇതെല്ലാം കേട്ടിട്ടും പോത്തുപോലെതൊട്ടടുത്ത് കമിഴ്ന്ന് കിടന്നുറങ്ങുന്നു. ലിൻസി അവളുടെ നേർ അനുജത്തി ….മേഴ്സി അവളുടെ ശരീരത്തിൽ നിന്ന് മാറികിടന്ന വസ്ത്രം നേരെയിട്ട് കുലുക്കി വിളിച്ചു…”എടീ ലിൻസി “”എഴുന്നേൽക്കടി “.”അമ്മച്ചി കിടന്നു വാ തുറക്കുന്നു.ഇന്നും എന്തെങ്കിലും തല്ലിപ്പൊളിയ്ക്കും..”രണ്ടു പേരും പതിയെ അടുക്കളയിലേയ്ക്ക് ചെന്നു ..ഉറക്ക ചടവിൽ കണ്ണു തിരുമ്മിക്കൊണ്ട് ലിൻസി അമ്മച്ചിയോട് ചേർന്നു നിന്നു കൊണ്ട് ചോദിച്ചു..” അമ്മച്ചി കാപ്പി.. “അതുവരെ മിണ്ടാതിരുന്ന റോസമ്മ അവളെ തള്ളിമാറ്റി..”എടുത്തു കുടിച്ചോ.. നിനക്കൊന്നും ഇനി ഞാൻ വേണ്ടി വരില്ല.. “”ലിൻസിയും മേഴ്സിയും മുഖത്തോടു മുഖം നോക്കി.. “”എന്നാ അമ്മച്ചി .. എന്നതാ കാര്യം” ?”അവളാ ആ ഒരുബട്ടോള് എല്ലാത്തിനും കാരണം .”

“ആരുടെ കാര്യമാ അമ്മച്ചി പറഞ്ഞു വരുന്നത് ”

“ആ പാറമടലേ സൂസി .”

“കെട്ട്യോൻ ചത്തപ്പോൾ ഇപ്പോൾ എല്ലാം അപ്പച്ചനോടാ..
തോമാച്ചായൻ ഇല്ലേൽ ഉറക്കം വരത്തില്ലാന്ന്.. പുറത്തിറങ്ങി നടക്കാൻ മേലാ.. ”

“അമ്മച്ചീ .. അനാവശ്യം പറയല്ലേ.. അപ്പച്ചൻ അങ്ങിനെയൊന്നും ചെയ്യില്ല
അപ്പച്ചന്റെ പുന്നാര മോള് ലിൻസി കയർത്തു പറഞ്ഞു… ”

“വേണോടി നിനക്ക് വേണം അനുഭവിച്ചോ ..”

“സൂസി ടേ ആങ്ങളയ്ക്ക് ഇപ്പോൾ നിന്നെ കെട്ടാൻ ഒരു പൂതി. ആ കല്യാണക്കാര്യം പറഞ്ഞോണ്ടാ നിന്റെ അപ്പൻ എന്നെ മെക്കിട്ടു കേറിയേ..”

അതു കേട്ട് ലിൻസി ഒന്നു ഞെട്ടി..

“അതു ശരിയാ അമ്മച്ചീ .പള്ളി പോവുമ്പോ ഞാൻ കാണുന്നതാ.. ആ വായ് നോക്കിയേ…”

മേഴ്സി തന്റെ അഭിപ്രായം പറഞ്ഞപ്പോൾ ലിൻസി മേഴ്സി യേ .. തറപ്പിച്ചു ഒന്നു നോക്കി..

“എനിയ്ക്കൊന്നും വേണ്ട ആ മാരണത്തേ..എന്നാൽ ചേച്ചീ.. കെട്ടിക്കോ.. “ടീ അസത്തേ മിണ്ടല്ലടീ..മേഴ്സി ലിൻസിയെ അടിയ്ക്കാൻ കൈ ഓങ്ങി .. “”എന്റെ പൊന്നുമോള് പോയി അപ്പച്ചനോട് പറഞ്ഞാട്ടേ..അപ്പച്ചൻ ഉമ്മറത്ത് ഇരിപ്പുണ്ടാകും.”അപ്പച്ചന്റെ സ്വഭാവം ശരിയ്ക്ക് അറിയാമായിരുന്ന ലിൻസി പാതി കുടിച്ച ഗ്ലാസ്സുമായി കിണുങ്ങി ക്കൊണ്ട് ഉമ്മറത്തിരുന്ന് പത്രം വായിക്കുന്ന അപ്പച്ചന്റെ മുന്നിൽ ചെന്നു നിന്നു..പേരിന് മുഖത്ത് വിഷമം വരുത്തി തീർത്തു.”അപ്പച്ചാ ..”എന്താ മോളേ.. മുഖത്ത് ഒരു വാട്ടം അമ്മച്ചീ വഴക്കുപറഞ്ഞോ.ഇല്ല അപ്പച്ചാ.പിന്നെ …?അമ്മച്ചീ പറയാ.. എന്റെ കല്യാണക്കാര്യം…

ഉറപ്പിച്ചെന്ന്..”ഉം അപ്പച്ചന്റെ മോൾക്ക് അത് ഇഷ്ടായില്ലേ.. “”നല്ല ബന്ധമാണ് ഇഷ്ടം പോലെ പൈസയും ..””എനിയ്ക്ക് പഠിക്കണം. അപ്പച്ചാ .പ്ലീസ്.അവൾ അപ്പച്ചനോട് കെഞ്ചി .. “”മോളേ. അപ്പച്ചൻ അവർക്ക് വാക്കു കൊടുത്തല്ലോ…”അവൾ അടുക്കളയിലേയ്ക്ക് എത്തി നോക്കി ആരും വരുന്നില്ല. എന്നു ഉറപ്പു വരുത്തിയതിനു ശേഷം .. അപ്പച്ചന്റെ കാതിൽ പറഞ്ഞു.ഞാനും മേഴ്സിയും അപ്പച്ചന്റ മോള് അല്ലയോ ..
അപ്പച്ചൻ കൊടുത്ത വാക്കു എന്തായാലും തെറ്റിക്കണ്ട. മേഴ്സി ചേച്ചിയേ അങ്ങു ആലോചിച്ചാലോ.”

ലിൻസി പറഞ്ഞത് കാര്യമാണന്ന് തോ മായ്ക്കും തോന്നി..
സൂസിയെ കൂടെ നിർത്താൻ അവരുമായി ഒരു ബന്ധം വേണം അതിന് സൂസി പറഞ്ഞ ഈ തന്ത്രം ഇത്രപ്പെട്ടന്ന് ഫലിക്കു എന്ന് വിചാരിച്ചില്ല..
ലിൻസിയ്ക്കു പകരം മേഴ്സി..

തോമാ..ലിൻസിയെ കെട്ടിപ്പിടിച്ചു. ഒരുമ്മ കൊടുത്തു.
മോൾ പോയി വല്ലതും കഴിക്ക്
ബാക്കി അപ്പച്ചൻ നോക്കിക്കോളാം.

ചേച്ചീയെ ഇറക്കിവിട്ടിട്ടു വേണം വാച്ചുകടയിലെ ജോഷിയുടെ കാര്യം അപ്പച്ചനെ അറിയിക്കാൻ…
അവൾ തുള്ളിച്ചാടി അടുക്കളേയിലേയ്ക്ക് ചെന്നു..
എന്നതാ ടീ. കാര്യം.
അമ്മച്ചീ .. എനിയ്ക്ക് ഈ കല്യാണത്തിൽ താല്പരമില്ലന്ന് തറപ്പിച്ചു പറഞ്ഞു.

ഉം നോക്കാം. അപ്പച്ചനല്ലേ ആള്..

അന്ന് രാത്രി എല്ലാവരും കൂടി അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ തോമാ.. സ്റ്റീഫനും മേഴ്സിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ച കാര്യം പറഞ്ഞു.
മേഴ്സിയ്ക്ക് നല്ല ചേർച്ചയാണ് .അവൻ നമ്മളെ പൊന്നുപോലെ നോക്കും.
സ്റ്റീഫനെ കുറിച്ച് അധികം ഒന്നും അറിയില്ലങ്കിലും അപ്പച്ചനെ ഭയമുള്ള കാരണത്താലും മേഴ്സി ആ കല്യാണത്തിന് സമ്മതിച്ചുi

ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളും കണ്ടു കൊണ്ടാണ് മേഴ്സി അയാൾക്കു നേരെ കഴുത്തു നീട്ടിയത് വിവാഹത്തിന് മുൻപ് കൂട്ടുകാർ എല്ലാവരും പറഞ്ഞു.. സ്റ്റീഫൻ അത്ര ശരിയല്ല. എന്ന് ..

എന്നാൽ കുടുബത്തോട് സ്നേഹമുള്ള മേഴ്സി അതത്ര കാര്യമാക്കിയില്ല

വിധിയെ വരുന്നിടത്തു വെച്ചു കാണാം. എന്നവൾ തീരുമാനിച്ചു.

എല്ലാവരും ചേർന്ന് ഭൂമിയിലെ ഏറ്റവും മോശമായ മനുഷ്യനുമായി അവളെ ഒന്നുചേർത്തുവെയ്ക്കുകയായിരുന്നു. .. പിശാചിന്റെ അവതാരത്തിന്റെ കൃത്യമായ നിർവചനം അവനായിരുന്നു. അവൻ സ്റ്റീഫൻ ..

സ്നേഹമെന്ന വാക്കിന്റെ അർത്ഥം പോലുമറിയാത്ത അവനെ അവൾക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിഞ്ഞില്ല, സദാ സമയം മദ്യപാനവും ചീട്ടുകളിയും. കുടുബത്തോട് ഒട്ടും ഉത്തരവാദിത്വമില്ലാത്തവൻ.

വിവാഹത്തിന് മുൻപ് അവൾ അമ്മച്ചിയോട് ഒരു പാട് കരഞ്ഞു കാലു പിടിച്ചു നോക്കിയതാ…. ഇച്ചിരി കള്ളിലും പുതിയ തുണിത്തരങ്ങളും ആവശ്യത്തിന് പണവും കൊണ്ടു അവൻ തന്റെ മാതാപിതാക്കളെ വിലയ്ക്കു വാങ്ങിയപ്പോൾ അവർ തന്നെ അവനു വിവാഹം കഴിച്ചു കൊടുക്കാൻ നിർബന്ധതിനാവുകയായിരുന്നു ..

ദൈവമേ.. അവന് നേർവഴി കാട്ടേണമേ ..
എന്നും രാത്രിയിൽ കർത്താവിനോട് മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ.. ഈയൊരു വാക്ക് അവൾ മറക്കാതെ ഇരുവിടുമായിരുന്നു.

അവനെ ശകാരിച്ചതുകൊണ്ടോ നേർവഴി ഉപദേശിച്ചതുകൊണ്ടോ . അവൻ നന്നാവുകയില്ല.. എന്ന് ഒരോ ദിവസം കഴിയുംതോറും അവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു… രാത്രിയിലെ മദ്യപിച്ചുള്ള വരവ് കൂടാതെ കൂട്ടുകാരെ കൂട്ടി വരുന്ന ശീലവും തുടങ്ങി .. ” സാമുവൽ ” ആത്മാർത്ഥ കൂട്ടുകാരനാണു പോലും ഒരിക്കൽ വഴിയിൽ മദ്യപിച്ചു കിടന്നപ്പോൾ സാമുവൽ അവനെ വീട്ടിൽ കൊണ്ടുചെന്നാക്കി ..

അന്നുമുതൽ, സാമുവൽ യാന്ത്രികമായി ആ വീട്ടിലെ അംഗത്തെ പോലെയായി. അവൻ ഇഷ്ടപ്പെടുമ്പോഴെല്ലാം അവൻ വന്നു പോയി കൊണ്ടിരുന്നു., പകൽ സമയങ്ങളിൽ ഭാര്യയുമായി വരുന്ന അവൻ രാത്രി സമയങ്ങളിൽ തനിച്ചായിരുന്നു വന്നു പോയ്കൊണ്ടിരുന്നത് ..അവനെ ഒഴിവാക്കാൻ അവൾഎത്ര ശ്രമിച്ചിട്ടും
എല്ലാം പാഴ് ഫലമായി ..

ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവൾ മനസ്സിലാക്കിയത് .. സാമുവലിന്റ ഭാര്യയുടെ രഹസ്യകാമുകനാണ് തന്റെ ജീവിതം തകർത്ത ആ കാമദ്രോഹി സ്റ്റീഫൻ
തന്റെ കഴുത്തിൽ കൊലക്കയറു ഇട്ടു കുരുക്കിയവൻ സാമുവലിനെപ്പോലുള്ള ഒരു ധനികനും സുന്ദരനുമായ ഒരാൾക്ക് മുന്നിൽ നിന്ന് കൊണ്ട് പ്രച്ഛന്ന വേഷം ചെയ്യുന്ന അവൾ കിടപ്പറ പങ്കിടുന്നത് തന്റെ ഭർത്താവിന്റെ കൂടെയെന്ന നഗ്ന സത്യം .
അതിനു വേണ്ടിയാണ് സാമുവലിനെ കൊണ്ട് ഇവിടെ വരുന്നത്. സാമുവിലിനെ എന്നിൽ
താൽപ്പര്യമുണ്ടാക്കിയെടുക്കാൻ. അങ്ങിനെ ഒന്നു നടന്നു കിട്ടിയാൽ എല്ലാം തുറന്ന പുസ്തകം പോലെ പങ്കിട്ടു അനുഭവിക്കാമല്ലോ..

ജീവിതം കരഞ്ഞു തീർക്കാൻ വിധിക്കപ്പെട്ട അവൾക്ക് ആകെയുള്ള ആശ്രയം ഞായറാഴ്ച തോറുമുള്ള പള്ളി സന്ദർശനം മാത്രമായിരുന്നു ..

രാത്രി സമയങ്ങളിൽ സ്റ്റീഫന്റ മൃഗീയമായ കാമകേളികൾക്ക് ഇരയാകേണ്ടി വരും എതിർത്താൽ അടിമയെക്കാൾ മോശമായി പെരുമാറുകയും ചെയ്യും.. എല്ലാത്തിനും അവസാനവാക്കെന്നോണം വീട്ടിലുള്ള മാതാപിതാക്കളേയും എന്റെ മുഴുവൻ കുടുംബത്തേയും അപമാനിക്കുകയും ചെയ്യും. എന്റെ കുടുംബം അവനില്ലാതെ ഒന്നുമില്ലെന്ന് അവളെ അടിക്കടി ഓർമ്മിപ്പിക്കുകയും ചെയ്യും…
എല്ലാം അവസാനിപ്പിക്കണം ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കരുത്…. കരഞ്ഞു തീർത്ത ചില രാത്രികൾ അവൾ സ്വയം തീരുമാനം എടുത്തു -..

വീട്ടിൽ സ്റ്റീഫൻ ഇല്ലാതിരുന്ന ഒരു ദിവസം അന്നവൾപള്ളി കഴിഞ്ഞ് നേരെ അമ്മച്ചിയുടെ അടുത്തേയ്ക്ക് പോയി.. തന്റെ വേദനകൾ എല്ലാം തുറന്നു പറഞ്ഞു…
അപ്പച്ചന്റെ ഇപ്പോഴത്തെ ചീത്ത പെരുമാറ്റം മറച്ചു വെച്ചു കൊണ്ട് മക്കളെ ആശ്വസിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല..

“മോളേ.. അമ്മച്ചീ എന്താ പറയാ.. ” എന്റെ മോൾടെ വിധി ..
നമുക്ക് അച്ഛനെ ഒന്നു പോയി കണ്ടാലോ ..
പളളിലെ അച്ഛനോട് തുറന്നു പറഞ്ഞ് ഒരു തീരുമാനം എടുക്കുന്നതിനായി.. അവർ അച്ചനെ സമീപിച്ചു.

അച്ചന്റെ നിർദ്ദേശപ്രകാരം സ്വീകരണമുറിയിൽ അവർ കാത്തിരുന്നു ..

അച്ഛൻ അവളോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തിരയുകയായിരുന്നു. എവിടെയും യോജിക്കാത്ത ചോദ്യങ്ങൾ
“കുട്ടിടെ പ്രശ്നം എന്താണ്?
അദ്ദേഹം അവളോട് ചോദിച്ചു. “അവൻ നിങ്ങളെ വീട്ടിൽ
പുറത്താക്കിയോ?”

“ഇല്ല.” അവൾ നിശബ്ദനായി.

“അവൻ നിങ്ങളെ പട്ടിണിക്കിടുന്നുണ്ടോ?”

“ഇല്ല അച്ചോ..” അവൾ ഉത്തരം പറഞ്ഞു.

“അവൻ നിങ്ങളെ അടിക്കുന്നുണ്ടോ?”

അവൾ ഉത്തരം പറയാൻ മടിച്ചു, അമ്മച്ചിയുടെ കണ്ണുകൾ അവകൾക്ക് നേരേ ആഖ്യം കാണിക്കുന്നുണ്ട് സത്യം പറയുവാൻ വേണ്ടി..

ചിലപ്പോഴെക്കൊ.. അടിക്കും അച്ചോ ..

മകളേ.. ചില പുരുഷന്മാർ ഒരു സ്ത്രീയെ തല്ലിയാൽ അവർ എത്രമാത്രം അവരെ വെറുക്കുന്നു എന്നു വേണം കരുതാൻ . ”
അവന് ചിലപ്പോൾ നിന്റെ ഭാഗത്തു. നിന്ന് അങ്ങിനെ തോന്നിക്കാണും.
ഞാൻ അവനോട് സംസാരിക്കാം.

അവിശ്വാസത്തോടെ അവൾ അമ്മയെ ഉറ്റുനോക്കി, പക്ഷേ അച്ഛനുമായി ഒരു വാദഗതിയിൽ ഇറങ്ങാൻ അവൾ തയ്യാറായില്ല,

ഒരു പുരുഷൻ ഒരു സ്ത്രീയോട് എങ്ങനെ സ്നേഹം പ്രകടിപ്പിച്ചുവെന്നതിലല്ല. കാര്യം.
അവളുടെ ജീവതം ധന്യമാക്കുകയും ശോഭനമാക്കുകയും ചെയ്യുന്നുണ്ടോ എന്നു മാത്രം കരുതുക അച്ഛൻ വീണ്ടും തുടർന്നു.“അപ്പോൾ അവൻ എന്താണ്ചെയ്തത് ?” അച്ഛൻ വീണ്ടും ചോദിച്ചു.“ ആ വാക്ക് പറയാൻ അവൾ ലജ്ജിച്ചു…എല്ലാം സർവ്വേശ്വരൻ കാണുന്നുണ്ട്.“കുട്ടി ഒന്നുകൊണ്ടും വിഷമിക്കരുത് ദൈവം നിന്റെ കൂടെയുണ്ട് “അവന്റെ അടുത്തേക്ക് തന്നെ മടങ്ങുക.”എല്ലാത്തിനുമുപരി അവൻ നിങ്ങളുടെ ഭർത്താവാണ്, നിങ്ങളുടെ ശരീരവുമായി എന്തും ചെയ്യാൻ അവന് അർഹതയുണ്ട്. ..അവസാന രക്ഷയും കൈവിട്ടതോടെ അവൾ തീരുമാനമെടുത്തു .. തന്റെ ജീവിതം നശിപ്പിച്ച ഒന്നല്ല .. 3 ജീവനുകളേയും ദൈവത്തിന്റേ അടുത്തേയ്ക്ക് പറഞ്ഞു വിടുക…അതിനു വേണ്ടി അന്നത്തെ അത്താഴ വിരുന്നിന് സാമുവിലേനേയും ഭാര്യയേയും അവൾ ക്ഷണിച്ചു.. പതിവില്ലാത്ത സ്നേഹപ്രകടനം കണ്ടപ്പോൾ സ്റ്റീഫൻ ആദ്യം ഒന്നു സംശയിച്ചെങ്കിലും .. സാമുവലിന് ഇഷ്ടമുള്ള പന്നിയിറച്ചി വാങ്ങാൻ മറക്കരുത് എന്ന് സ്റ്റീഫനെ ഓർമ്മിച്ചപ്പോൾ ദിവസങ്ങളായി കാത്തിരുന്ന സ്വപ്നം പൂവണിയാൻ പോകുന്ന സന്തോഷത്തിലായിരുന്നു.’ സ്റ്റീഫൻഅന്നു രാത്രി ഒരു പ്രത്യേക സന്തോഷമായിരുന്നു എല്ലാവരുടേയും മുഖത്ത് .. എല്ലാം പരസ്പരം പറഞ്ഞൊറപ്പിച്ചതു പോലെ .. സാ മുവലിന് തന്റെ മേലുള്ള നോട്ടവും തട്ടുരുമ്മലും എല്ലാം സ്റ്റീഫൻ മനപ്പൂർവം കണ്ടില്ലന്ന് നടിക്കുകയാണ്..അന്ന് അവൾ ഉള്ളിൽ ദേഷ്യവും പുറത്ത് സന്തോഷവും പ്രകടിപ്പിച്ച് എല്ലാവർക്കും മദ്യവും വിഷം പകർന്ന പന്നിയിറച്ചിയും വിളമ്പി ..അന്നാദ്യമായി അല്പം മദ്യം അവളും കഴിച്ചു. വേദന മറന്നൊന്ന് ഉറങ്ങാൻ..നീണ്ട ഉറക്കത്തിന് വിരാമമായിരിക്കുകയാണ് ഒറ്റപ്പെടലിൽ നിന്ന് വീണ്ടും ഏകാന്ത ജീവിതത്തിലേയ്ക്ക്കരിയില പടർന്നു കിടക്കുന്ന ആ വഴികളിലൂടെ 14 വർഷങ്ങൾക്കുശേഷം വീണ്ടും നടക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.. നീണ്ട ജയിൽവാസത്തിലും മറക്കാതെ ഓർമ്മയിലുള്ള ആ കരിപുരണ്ട ജീവിതം….എന്ന് നിങ്ങളുടെ സ്വന്തം ദീപു ..

രചന: രാജേഷ് ദീപു

Leave a Reply

Your email address will not be published. Required fields are marked *