ഗള്‍‍ഫുകാരന്റെ ഭാര്യ

രചന: Shenoj Tp

ഇന്നെന്നെ ഒരു ചെക്കന്‍ കാണാന്‍ വരുന്നുണ്ട് , ആള്‍ ഗള്‍ഫിലാണെന്നു കൂട്ടുകാരി നീതുനോട് പറഞ്ഞപ്പോള്‍ തന്നെ അവളുടെ ചോദ്യം എത്തി..
ഗള്‍ഫുകാരന്‍ വേണോടി ?നമ്മുടെ ഒരാവശ്യത്തിനും പുള്ളിയുണ്ടാവുല്ല..,കൂടിയാ വര്‍ഷത്തില്‍ രണ്ടു മാസം കൂടെ കാണും…അതു ശരിയാണല്ലോ പെട്ടെന്നാണ് ഞാന്‍ അത് ചിന്തിച്ചത്..ആ വന്നു കണ്ടു പോട്ടെ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞങ്ങു ഒഴിവാക്കിയേക്കാം..നിന്‍റെ വുഡ്ബി ക്ളര്‍ക്കല്ലേ ?അതെ അവള്‍ മറുപടി പറഞ്ഞു..കല്യാണത്തിന് ഇനിയും രണ്ടു മാസമുണ്ട്..
അവള്‍ പറഞ്ഞു..
അന്നു വൈകിട്ടോടെ ചെക്കനും കൂട്ടുകാരനും കൂടി എന്നെ കാണാന്‍ വന്നു.കൂട്ടുകാരന്‍ എന്‍റെ സീനിയറായി കോളേജില്‍ പഠിച്ചതാണ് ഞങ്ങള്‍ തമ്മില്‍ പരിചയവുമുണ്ട്..ഉറ്റ കൂട്ടുകാരന് അറിയാവൂന്നോണ്ട് എന്‍റെ സ്വഭാവം തിരക്കി ഇനി നാട്ടില്‍ നടക്കീല്ലെന്നെനിക്കുറപ്പായി…ചായയും കൊണ്ടുവന്ന എന്നോട്ഹരി എന്നാണ് എന്‍റെ പേര് എന്നിങ്ങോടു പറഞ്ഞു..എന്‍റെ പേരു ചോദിച്ചു രേവതി ഞാന്‍ പറഞ്ഞു.. ചായകൊടുത്തു കഴിഞ്ഞ് വാതിലിനടുത്ത് നിന്ന എന്നോട് അകത്തോട്ട് പൊയ്ക്കോളാന്‍ അമ്മ കണ്ണുകൊണ്ട് ആംഗ്യം കാട്ടി..അന്ന് വൈകിട്ട് തന്നെ ബ്രോക്കറുടെ വിളി വന്നു..ചെക്കനിഷ്ടപ്പെട്ടു..നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നാളത്തന്നെ അങ്ങോട് ചെല്ലാം..നാളത്തന്നെയോ അച്ഛന്‍ ബ്രോക്കറോട് ചോദിച്ചു..ചെക്കന് രണ്ടുമാസമേ ലീവുള്ളു..പോകും മൂന്നെ നടത്താനാ..എടോ പെട്ടെന്നോ..അച്ഛന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു..സ്ത്രീധനം ഓര്‍ത്താണോ അവര്‍ക്കൊരു ഡിമാന്‍റും ഇല്ല..തനിക്ക് ഇപ്പോള്‍ കയ്യിലുള്ളത് കൊടുത്താ മതി..അച്ഛന്‍ ഫോണ്‍ കട്ട് ചെയ്ത് അമ്മയോടിതു പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് നീതുവിന്‍റെ വാക്കുകളാണ് , സത്യമാണ് രണ്ടു മാസത്തിനൂള്ളില്‍ തിരീച്ചു പോകും..“സ്ത്രീധനം പോലും വേണ്ടന്നാടി അവര്‍ പറഞ്ഞതെന്ന്..”അച്ഛനത് പറയുമ്പോള്‍ ഉള്ളില്‍ നിന്ന് ആശ്വാസം കലര്‍ന്ന സന്തോഷം മുഖത്തു ഞാന്‍ കണ്ടു.ഈ കാലത്ത് സ്ത്രീധനം പോലും വേണ്ടന്നു പറഞ്ഞ ആളല്ലേ.., അച്ഛനൊക്കെ പോയി കണ്ടു നോക്കട്ടെയെന്നു ഞാനും മനസ്സില്‍ കരുതി..സ്വന്തമായി നല്ലൊരൂ വീടൊക്കെയുണ്ട്..അമ്മയാണുള്ളത് അനിയത്തീയെ കെട്ടിച്ചു വിട്ടു..വീട്ടില്‍ അമ്മ ഒറ്റക്കായതോണ്ട് അമ്മ അനിയത്തിയുടെ കൂടെയാണ് താമസം ,ഈ വീട് അനക്കം വെയ്ക്കുന്നത് ഇവന്‍ ലീവിനു വരൂമ്പോളാണ്..

അവന്‍റെ ചോരയും നീരുമാണിതൊക്കെ..അവന്‍റെ മാത്രം അദ്ധ്വാനം, അവന്‍റെ അച്ഛന്‍ അവന് കൊടുത്തത് കുറേ ബാദ്ധ്യതകള്‍ മാത്രമാണ്..അതെല്ലാം അവന്‍ ആ മരുഭൂമിയില്‍ കിടന്നു തീര്‍ത്തു..അവന്‍റെ അമ്മ പറഞ്ഞതുംഅവിടെ നടന്നതൊക്കെ അച്ഛനും അമ്മാവനുമൊക്കെ അത് പോലെ വര്‍ണ്ണിച്ചു..അവര്‍ക്കൊക്കെ ബോധിച്ചമട്ടാണ് .ഇനിയെങ്ങനെ ഈ ഗള്‍ഫുകാരനെ വേണ്ടന്ന് പറയും..ഞാന്‍ ധര്‍മ്മസങ്കടത്തിലായി..വിദ്യാഭ്യാസം കൊണ്ടും കാണാനുമൊക്കെ എന്തു കൊണ്ടും നല്ല പയ്യനാണ്..വരുന്നിടത്ത് വെച്ച് കാണാം ഞാന്‍ മനസ്സിലോര്‍ത്തു..നാളെ അവിടെ നിന്ന് കുറച്ചുപേര്‍ വരുമെന്ന് വീളിച്ചു പറഞ്ഞത്രെ..അച്ഛന്‍ പറഞ്ഞു..ശെടൊ ഇത് പിടി പിടിന്നാണല്ലോ ഞാന്‍ മനസ്സിലോര്‍ത്തു..വന്നവര്‍ക്കെല്ലാം എന്നയും കുടുബത്തെയും ബോധിച്ചു..കല്യാണം അടുത്ത മാസം തന്നെ നടത്തിയാലോ ചെക്കന്‍റെ അമ്മാവന്‍റെ ചോദ്യം എന്നെ ഞെട്ടിച്ചു..നിശ്ചയവും വിരുന്നൊന്നും നടത്തണ്ട..അമ്മാവന്‍ പറഞ്ഞു..അച്ഛന്‍ ആലോചിച്ചു പറയാമെന്നു മറുപടി പറഞ്ഞു..കണ്ണടച്ചു തുറക്കുമ്പോള്‍ ഞാന്‍ ഹരിയേട്ടനു സ്വന്തം..രാവിലെ എണീക്കുമ്പോള്‍ എനിക്കൊപ്പം വന്ന ഹരിയേട്ടന്‍ പറഞ്ഞു , പോകും വരെ പാചകമൊക്കെ ഞാന്‍ തന്നെ ഞാന്‍ ഞെട്ടിപ്പോയി..അമ്മായിഅമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു മോളിങ്ങുപോര് അവനൂള്ളപ്പോള്‍ ഇങ്ങനെയാ..ഗള്‍ഫില്‍ പോയ് വരുന്നത് മുതല്‍ ഇങ്ങനാ..പുട്ടും കടലയും അതാണ് ഹരിയേട്ടന്‍ ഉണ്ടാക്കി ഞാന്‍ അന്നാദ്യം കഴിച്ചത്..ഇത്രയും സ്വാദുള്ള കടലക്കറി എന്‍റെ അമ്മ പോലും ഉണ്ടാക്കിട്ടില്ല..അപ്പോള്‍ പാചകം ചെയ്തു ഹരിയേട്ടനെ തോല്പ്പിക്കാനാവില്ല.. ഞാന്‍ മനസ്സില്‍ ഓര്‍ത്തു .പാചകം കൊണ്ടു മാത്രമല്ല സ്നേഹം കൊണ്ടും ഈ ഗള്‍ഫുകാരനെ തോല്പ്പിക്കാനാവില്ലെന്നെനിക്ക് ദിവസങ്ങള്‍ പോകുന്തോറും മനസ്സിലായി..കൂട്ടുകാരി നീതു കല്യാണം വിളിക്കാന്‍ വന്നു വുഡ്ബിയുമായാണ് വന്നത് ..എത്തിയേക്കാമെന്ന് ഞാനും ഹരിയേട്ടനും ഏറ്റു..
അവരൂടെ കല്യാണത്തിനു ശേഷം ഞങ്ങളൂടെ ക്ഷണം സ്വീകരിച്ച് ഒരു രാത്രി ഭക്ഷണം കഴിക്കാന്‍ അവര്‍ വന്നിരുന്നു..അന്നാദ്യമായ് ഞാന്‍ അടുക്കളയില്‍ കയറി..പാചകത്തില്‍ ഞാനും മോശമല്ലെന്നു ഹരിയേട്ടനും മനസ്സിലായി..ദിവസങ്ങള്‍ ഓടി മറയുവായിരുന്നു..ഹരിയേട്ടനെ യാത്രയാക്കുമ്പോള്‍ വല്ലാത്തൊരവസ്ഥയാര്‍ന്നു..എന്‍റെ മുഖം കണ്ടിട്ടാവണം ഹരിയേട്ടന്‍ പറഞ്ഞു..”എന്‍റെ ബാധ്യതകളൊക്കെ തീര്‍ത്തിട്ടുണ്ടെടോ..ഞാന്‍ എത്രയും പെട്ടെന്ന് തിരിച്ചു വരും..”ഹരിയേട്ടന്‍ പോയശേഷംനീതു മിക്ക ദിവസങ്ങളിലും എന്‍റെ വീട്ടില്‍ വരും, കൊണ്ടു വന്നാക്കാനും തിരിച്ചു കൊണ്ടുപോകാനും അവളുടെ കെട്ടിയോന്‍ വരും..ഞങ്ങള്‍ നല്ല അടിച്ചു പൊളിച്ചു ജീവിക്കുവാടി..കിടപ്പറയിലെ ഇക്കിളി കഥകള്‍ വരെ പറഞ്ഞു കൊണ്ടവള്‍ പറയൂംനിനക്ക് വല്ല കാര്യവുമുണ്ടായോ ..,ഗള്‍ഫുകാരനെ കെട്ടിയാല്‍ ഇങ്ങനെ ഇരിക്കുമെന്ന്..
അവള്‍ ഇത് പലപ്പോഴായി ആവര്‍ത്തിച്ചപ്പോള്‍ അന്ന് ഞാനവളോട് പറഞ്ഞു..എടി ഹരിയേട്ടന്‍ ഗള്‍ഫിലാണെങ്കിലും അങ്ങേരു പകര്‍ന്നു തന്ന് ചൂടിലും ചൂരിലും എനിക്കു കഴിയാമെടി..കുറച്ചു നിശബ്ദതയ്ക്കു ശേഷം ഞാന്‍ പറഞ്ഞു..നീതു നിന്നോടിതു പറഞ്ഞാല്‍ നിനക്ക് സങ്കടമാവുമെന്ന ഹരിയേട്ടന്‍ പറഞ്ഞകൊണ്ടാണ് ഞാന്‍ നിന്നോട് ഇതേപ്പറ്റി പറയാതിരുന്നത്..ഭര്‍ത്താവ് ഗള്‍ഫില്‍ ആയത്കൊണ്ട് ജീവിത സുഖം എനിക്കു കിട്ടുന്നില്ലെന്ന് നീ ചിന്തിക്കുന്നപോലെ നിന്‍റെ ഭര്‍ത്താവും ചിന്തിച്ചു എന്നു വിചാരിച്ചാല്‍ മതി..നീ കാണാതെ എന്നെ നോക്കുന്ന നോട്ടം കൊണ്ടും എനിക്കു വാട്സപ്പില്‍ അയക്കുന്ന മെസ്സേജു കൊണ്ടും എനിക്കത് മനസ്സിലായിട്ടുണ്ട്..പല തവണ ഞാന്‍ വിലക്കിയിട്ടും …ഞാന്‍ പറഞ്ഞു നിര്‍ത്തി..ഇതേ ചൊല്ലി അങ്ങേരോട് വഴക്കിടരുത്..എനിക്കു നിന്‍റെ ഭര്‍ത്താവിനോട് ഒരൂ ദേഷ്യവുമില്ല..രണ്ടുമാസം കൊണ്ടു ഹരിയേട്ടന്‍ എനിക്കു നല്കിയ സന്തോഷം മതി എനിക്ക് വേണമെങ്കില്‍ ജീവിതം കാലം മുഴുവന്‍ അദ്ദേഹത്തിനായി കാത്തിരിക്കാന്‍…,
ബന്ധത്തിന്‍റെയും വിരഹത്തിന്‍റെയും സ്നേഹത്തിന്‍റെയുമൊക്കെ വില അറിയാവൂന്നവന്‍ പ്രവാസി തന്നെയാടി..
അത് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.. അത് നീയും നിന്‍റെ കെട്ടിയോനും മാത്രമല്ല #സമൂഹവും #തിരിച്ചറിയണം ….

രചന: Shenoj Tp

1 thought on “ഗള്‍‍ഫുകാരന്റെ ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *