സ്വപ്നത്തേര്….

രചന: രാജേഷ് ദീപു

പാതി തുറന്ന ജനലിലൂടെ വരുന്ന ഇളം കാറ്റിന് അവന്റെ മനസ്സിലെ തീയണക്കുവാൻ സാധിക്കുമായിരുന്നില്ല..മിക്ക അവധി ദിനങ്ങളും ഓർമ്മയുടെ തടവറയിൽ ഇട്ടു ക്രൂശിച്ചു കൊണ്ടേയിരിക്കും… എന്നാലും സ്വപ്നങ്ങൾ ഉണർത്താൻ കഴിവുള്ള ഈ കാറ്റിനെ അവന് ഒത്തിരി ഇഷ്ടമായിരുന്നു.

എവിടെയോ നഷ്ടപ്പെടുത്തിയ പ്രണയത്തിന്റെ ഓർമ്മകൾ കനലായി ഇന്നും നെഞ്ചിൽ നീറുകയാണ്.. ജിത്തു ഫോൺ എടുത്ത് ഗാലറിയിൽ വിരലോടിച്ചു. മഞ്ഞ പട്ടുപാവാടയിൽ അവളുടെ സൗന്ദര്യം നിറഞ്ഞ ഫോൺ ഗാലറി..ഇന്നും ഒരു മുറിവായ് നൊമ്പരപ്പെടുത്തി കൊണ്ടിരിക്കുന്നു ..
അന്ന് ആദ്യമായ് അവളെ കണ്ട നിമിഷം. കല്ലിൽ കൊത്തിവെച്ച ശില്പം പോൽ കാലമെത്രയായാലും ശോഭയറ്റിട്ടില്ല ..

നാട്ടിലെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ ഊഞ്ഞാലുകെട്ടിത്തരാനവൾ വാശിപ്പിടിച്ചപ്പോൾ താൻ കണ്ട സ്വപ്നങ്ങങ്ങൾക്ക് അവൾ നൽകിയ സത്യത്തിനേക്കാളും നിറമായിരുന്നു. വർഷങ്ങൾക്കു ശേഷം അതേ മൂവാണ്ടൻ മാവിൽ കയറി നിന്ന് ജിത്തേട്ടൻ എന്നെ കെട്ടിയില്ലേൽ ഞാൻ ഇവിടെ നിന്നു ചാടും എന്ന് ശാഠ്യം പിടിച്ച അതേ കാന്താരിപ്പെണ്ണ് ..ഇന്ന് ഓർമ്മകളിൽ മാത്രം ..

വർഷത്തിൽ ഡൽഹിയിൽ അവധിയ്ക്ക് വരുമ്പോൾ അവൾ തന്നിരുന്ന പ്രണയ നിമിഷങ്ങൾക്ക് ഇന്നും എത്ര മധുരമാണ് ..

ഫോണിൽ നിന്ന് അവസാനമായി എടുത്ത അവളുടെ ഫോട്ടോ നോക്കിയിരുന്നു കൊണ്ട് അവൻ പതിയെ മനസ്സിൽ ഉരുവിട്ടു….

ജീവിതത്തിൽ താൻ ഇത്രകണ്ട് വിശ്വസിച്ച
തന്നെക്കാളും സ്നേഹിച്ചിരുന്ന തന്റെ മാളു…. പ്രണയത്തിന്റെ ആഴങ്ങളിൽ മുങ്ങി താഴ്ന്ന അവൾ എന്തിനാണ് എന്നെ വെറുത്തത്.. സ്വന്തം കൂടപിറപ്പിനെ അതിരറ്റ് സ്നേഹിച്ചതിനാലയോ .. അതുമല്ലങ്കിൽ അച്ഛനില്ലാത്ത കുടുംബത്തിന്റെ അത്താണിയായ് കുടുംബഭാരം തലയിൽ വച്ചതിനോ.. എവിടെയാണ് ഞാൻ അവൾക്ക് അന്യയായി തീർന്നത്.. എട്ട് വർഷത്തെ പ്രണയത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു സുപ്രഭാതത്തിൽ അവൾക്കങ്ങിനെ തോന്നുവാൻ കാരണമെന്തായിരുന്നു. ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ സാധിക്കുകയില്ല എന്ന് മുഖത്തു നോക്കി പറഞ്ഞപ്പോൾ തകർന്ന മനസ്സിന്റെ വേദനപ്പോലും കാണുവാൻ ശ്രമിക്കാതെ എങ്ങോട്ടോ അകന്നുപോയത് എന്തിനു വേണ്ടിയായിരുന്നു ..

ഉത്തരമില്ലാത്ത ചോദ്യങ്ങൾ കുത്തിനോവിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നു. നാട്ടിലേയ്ക്കുള്ള ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഓർക്കാൻ കൂടിവയ്യ.. അവൻ താടി രോമങ്ങളിൽ വിരൽ കോർത്തുകൊണ്ട് ഒരോന്ന് ആലോചിച്ചങ്ങിനെ കിടന്നു..

പെണ്ണെന്ന വർഗ്ഗം ആണിനെ മനസുകൊണ്ട് സ്നേഹിക്കും എന്നിട്ട് മറന്നുകളയും എന്നാൽ ആണുങ്ങൾ ഹൃദയത്തിലാണ് *വരുടെ സ്നേഹം എതിരേൽക്കുന്നതെന്ന് അവർ അറിയുന്നില്ല
അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.. മാളൂ ..

ഒരിക്കലും പിരിയാതിരിക്കാൻ അവളുടെ കഴുത്തിൽ ഒരു കളിത്താലിചാർത്തിത്തരുമോ.. എന്ന് വാശി പിടിച്ച അവളായിരുന്നു എന്നേക്കുമായ് പിരിയുകയാണ് എന്ന് മുഖത്തടിച്ചപ്പോലെ മൊഴിഞ്ഞത്…
ഇന്നും വിശ്വസിക്കാൻ കഴിയാത്ത വാക്കുകൾ

എല്ലാം മറക്കാൻ അന്യനാട്ടിൽ ചേക്കേറിയപ്പോഴും ഓർമ്മകളിൽ മൗനമായ് വന്ന് തോൽപ്പിക്കുന്നതെന്തിനാണാനിക്ക് മനസ്സിലാകുന്നില്ല. നമ്മൾ ഒന്നു ചേർന്നില്ലെങ്കിൽ എന്റെ മരണമാണന്ന് പറഞ്ഞു പേടിപ്പിച്ച നിന്റെ വാക്കുകൾ വിശ്വസിച്ചതാണോ തന്റെ മനസ്സിലെ ഓർമ്മകൾ നശിക്കാത്തത്…

ജീവിതത്തിൽ ആദ്യമായി ഞാൻ ഒറ്റപ്പെട്ടപ്പോഴും പ്രതീക്ഷയുടെ വാതിൽ ഞാൻ നിനക്കു വേണ്ടി മാത്രമാണ് തുറന്നിട്ടത് .. എന്നെങ്കിലും നീ തിരിച്ചു വരും എന്നുള്ള വിശ്വാസം അത്രയ്ധികം നിന്നോടുള്ള പ്രണയമുണ്ടെന്ന് നീ തിരിച്ചറിയുന്ന ഒരു നിമിഷം വരും’.

പറഞ്ഞു തീർന്നതും മൊബൈൽ ബെല്ലടിച്ചു.
സത്യം ആ വാക്കുകൾ സത്യമാണോ..

നനവു പടർന്ന കണ്ണുകൾ തുടച്ചു കൊണ്ടവൻ സ്ക്രീനിൽ കണ്ട പേര് വായിച്ചു..

“അമ്മ”

അവൻ ഫോൺ കട്ടു ചെയ്ത് നാട്ടിലേയ്ക്ക് തിരിച്ചുവിളിച്ചു..

“അമ്മേ.. പറയമ്മേ..”

“എന്താ മോനേ ശബ്ദം വല്ലാതിരിക്കുന്നത്”

അവൻ മനസ്സിലെ വിഷമം മറച്ചുവെച്ച് അമ്മയോട് കള്ളം പറഞ്ഞു.

“അതോ.. ഉറക്കമായിരുന്നു അമ്മേ.. അതുകൊണ്ടാണ് ശബ്ദം വല്ലാതിരിക്കുന്നത് ..”

“അമ്മ വിളിച്ചത് ഒരു കാര്യം പറയാനാ..”

“എന്താ അമ്മേ..”

“മീനാക്ഷിയ്ക്ക് ഒരു ആലോചന വന്നു.
അന്വേഷിച്ചപ്പോൾ നല്ല കൂട്ടരാ. അവര് അധികമൊന്നും ആവശ്യപ്പെട്ടിട്ടുമില്ല.. മീനുവിനും പയ്യനെ ഇഷ്ടായി..അമ്മ അവർക്ക് വാക്കു കൊടുത്തിട്ടില്ല. മോന്റെ മറുപടി കിട്ടിയിട്ടേ . അമ്മ അവർക്ക് വാക്കു കൊടുക്കൂ..””

“നല്ല കാര്യമാണങ്കിൽ ആലോചിച്ചോളൂ. അമ്മേ ”

“മോൻ വരില്ലേ മീനുവിനെ പറഞ്ഞയക്കാൻ ..ശ്രമിക്കാം. അമ്മേ..”

“മീനു ഇന്നലെയും കൂടി പറഞ്ഞു. ഏട്ടൻ ഇല്ലാതെ ഞാൻ മണ്ഡപത്തിലേയ്ക്കില്ല. എന്ന് .. പാവം അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ.. നീ പോയിട്ട് രണ്ടു വർഷം ആയി ശബ്ദത്തിലൂടെ അല്ലാതെ നിന്നെ ഒന്നു കാണണമെന്ന് ഈ അമ്മയ്ക്ക് കൊതിയുണ്ടെടാ ”

പിന്നെ നിനക്ക് സന്തോഷവും അതോടൊപ്പം വിഷമവും തരുന്ന ഒരു കാര്യം ഉണ്ടായി..”

“എന്താണമ്മേ പറയൂ..”

“ഇന്നലെ ക്ഷേത്രത്തിൽ വെച്ച് മാളുവിനേയും ലക്ഷ്മിയേയും കണ്ടു..ലക്ഷ്മി എന്നോട് സംസാരിച്ചു.. നിന്റെ കാര്യങ്ങൾ ഒക്കെ തിരക്കി..”

“അമ്മ മാളുവിനെ കണ്ടോ.. അവൾ അമ്മയോട് എന്തെങ്കിലും പറഞ്ഞുവോ ..”

അവൻ ആകാംഷയോടെ അമ്മയോട് ചോദിച്ചു..

“അല്പം മാറി നിന്നതല്ലാതെ എന്നോട് ഒന്നും പറഞ്ഞില്ല..മാളൂ ..പാവം കുട്ടി ആകെ ക്ഷീണിച്ചു. അവശയായി ..””

അതു കേട്ടതും അവന്റെ മനസ്സിൽ പഴയ പ്രണയ നൊമ്പരങ്ങൾ അണപ്പൊട്ടിയൊഴുകി. ഞരമ്പുകൾ വലിഞ്ഞു മുറുകി.. അവളെ ഒന്നു കാണുവാൻ മനസ്സു കിടന്നു പിടച്ചു….

നിശ്ബ്ദതയിലായിരുന്ന അവന്റെ മറുപടിഇല്ലാത്തതിനാൽ അമ്മ വീണ്ടും വിളിച്ചു..

“മോനേ.. നിനക്ക് സങ്കടായി എന്ന് അമ്മയ്ക്ക് മനസ്സിലായി.”

“ഏയ് ഒന്നുമില്ല അമ്മേ.. അതെല്ലാം അടഞ്ഞ അധ്യായങ്ങളല്ലേ.. തുറക്കാൻ ഇഷ്ടമില്ലാത്ത ജീവിതതാളുകൾ….”

“അങ്ങിനെ പറയരുത് മോനേ..

മോൻ അറിയാത്ത കാര്യങ്ങൾ പലതും അവരുടെ വീട്ടിൽ നടന്നു..
ഇന്ന് രാവിലെ ലക്ഷ്മി വീട്ടിൽ വന്നിരുന്നു.. നടന്ന കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു..പാവമാ മോനോ മാളൂ .. അവൾ ഒന്നും അറിഞ്ഞട്ടല്ല. എല്ലാം അവളെക്കൊണ്ട് പറയിച്ചതാ..””

മാനം പോകാതിരിക്കാൻ ലക്ഷ്മിയാണ് എല്ലാം അവളെക്കൊണ്ട് അന്ന് പറയിപ്പിച്ചത് ..
ഇന്നതിൽ അവർ ഒരു പാട് ദുഃഖിക്കുന്നു ..

“അമ്മ ഒന്നു തെളിച്ചു പറയോ..”

“നിനക്കറിയാലോ.. രാമകൃഷ്ണൻ ലക്ഷ്മിയുടെ രണ്ടാമത്തെ ഭർത്താവാണ് .. സജീവൻ മരിച്ചതിനു ശേഷം കടബാധ്യതകളിൽ മുങ്ങി ഡെൽഹിയിൽ നിൽക്കാൻ സാധിക്കാത്ത ഒരു സന്ദർഭം വന്നു.. അന്ന് സജീവന്റെ സഹപ്രവർത്തകനായ രാമകൃഷ്ണൻ അവർക്ക് സഹായവുമായി എത്തി.. ആദ്യമേ .. ഭാര്യ നഷ്ടപ്പെട്ട രാമകൃഷ്ണൻ പ്രലോഭനങ്ങളുടേയും വാഗ്ദാനങ്ങളുടേയും മറവിൽ ലക്ഷ്മിയെ തന്റെ വഴിയ്ക്ക് കൊണ്ടുവന്നു.’..
ആദ്യമാദ്യം വാഗ്ദാനങ്ങൾ പാലിച്ച രാമകൃഷ്ണൻ പതിയെ അത് തെറ്റിക്കാൻ തുടങ്ങി ..
ലക്ഷ്മിയെ മടുത്തപ്പോൾ അവന്റെ കഴുക കണ്ണുകൾ മാളുവിന്റെ നേരെ തിരിഞ്ഞു.. ഒരിയ്ക്കൽ മാളുവിനെ കടന്നുപിടിയ്ക്കുന്നത് കണ്ട് ലക്ഷ്മി കണ്ണിൽ കണ്ട ഒരു വടി കൊണ്ട് അയാളുടെ തലയ്ക്ക് അടിച്ചു ..

എന്നിട്ട് ?

കുറച്ചു നാൾ ആശുപത്രിയിൽ കഴിഞ്ഞു .. ആറുമാസങ്ങളോളം വീട്ടിലുംകിടന്നു. അതിനു ശേഷം അയാൾ മരിച്ചു..അവർ എല്ലാം മതിയാക്കി നാട്ടിൽ വന്നപ്പോഴാണ് അവന്റെ വീട്ടുകാർ കുത്തിപ്പൊക്കിയ കൊലപാതകകുറ്റം ആരോപിച്ച് അമ്മയേയും മകളേയും അറസ്റ്റ് ചെയ്യാൻ അവിടെ നിന്ന് പോലീസ് വന്നത് അതു കൊണ്ടാണ് അന്ന് രാത്രി തന്നെ ആരോടും പറയാതെ അവൾക്ക് പോകേണ്ടി വന്നത്..”

“ഇപ്പോൾ കേസ് എല്ലാം കഴിഞ്ഞു. വിധി ഇവർക്ക് അനുകൂലമായി .. തലയ്ക്ക് ഏർപ്പെട്ട മുറിവിന് ഇവർ ആറുമസക്കാലം ശുശ്രൂഷിച്ചു എന്ന കാരണത്താൽ കോടതി ഇവരെ വെറുതേ വിട്ടു..
എന്നാൽ രണ്ടു വർഷം അതിന്റെ പിന്നാലെ അലയേണ്ടി വന്നു.’ ഇന്ന് ലക്ഷ്മി ഇവിടെ വന്നത് എല്ലാം ഏറ്റുപറഞ്ഞ് മാളുവിനെ നിന്റെ കയ്യിൽ ഏൽപിക്കാൻ ആണ് ..ആ രണ്ടു വർഷക്കാലം നിനക്ക് വേണ്ടി ഒഴുക്കിയ മാളുവിന്റെ കണ്ണീര് നീ കാണാതെ പോകരുത് മോനേ..ശാപം കിട്ടും””

നിന്നോടുള്ള കുറ്റബോധം ആണ് ആ കുട്ടിയെ ഈ കോലത്തിൽ ആക്കിയത്.

അമ്മ മോനോട് പറഞ്ഞു എന്നു മാത്രം എല്ലാം മോന്റ ഇഷ്ടം…

എല്ലാം കേട്ടു കഴിഞ്ഞപോൾ ജിതിന് താൻ നിൽക്കുന്നിടം ഭൂമിയിലേയ്ക്ക് താഴ്ന്നു പോകുന്ന പോലെ തോന്നി..ഇത് സ്വപ്നമാണോ .എന്നറിയാൻ കൈകൾ പര്സ്പ്പരം പിച്ചി നോക്കി..എല്ലാം സത്യമാണ്.. അവൻ ഒരു ഭ്രാന്തനപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

അവൻ വീണ്ടും ഫോൺ എടുത്ത് കാതിൽ വെച്ചു.

“അമ്മേ.. ഞാൻ അവളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല…ഞാൻ വരും …

മീനാക്ഷിയെ കതിർ മണ്ഡപത്തിലേയ്ക്ക് ആനയിക്കാൻ എന്റെ കൂടെ മാളുവും ഉണ്ടാകും:
അവളോട് എനിയ്ക്ക് ഉറക്കെ വിളിച്ചു പറയണം
മാളൂ ജിത്തുവിനുള്ളതാന്നു…””

സന്തോഷം കൊണ്ടവൻ പൊട്ടികരഞ്ഞു.. ആ ആനന്ദ കണ്ണുനീർ അവിടെ ഒരു പ്രണയ സാക്ഷാൽക്കാരത്തിന് മൗനസാക്ഷിയായ് നിറഞ്ഞു നിന്നു.

എന്ന് നിങ്ങളുടെ സ്വന്തം ദീപു….

രചന: രാജേഷ് ദീപു

Leave a Reply

Your email address will not be published. Required fields are marked *