ഇന്നാണ് എന്റെ പൂർവ കാമുകി… അതായത് എന്റെ തേപ്പ്പെട്ടീടെ കല്യാണം…

രചന: Ammuzz

“നിങ്ങൾക് ഇപ്പൊ കൊറച്ചു കൂടുന്നുണ്ട്…
ഞാനെന്താ അടിമയാണോ പറയുന്നതൊക്കെ ചെയ്യാൻ…. രാവിലെ ഒന്ന് ഷർട്ട്‌ തേച്ചു തരോ എന്ന് ചോയ്ച്ചനാണ് എന്റെ കെട്ട്യോൾ അടുക്കലെന്ന് വന്നു ഇങ്ങനെ കിടന്നു തുള്ളുന്നത്….

അവനോട് അത്രെയും പറഞ്ഞുകൊണ്ട് പിന്നെയും എന്തൊക്കെയോ പിറുപിരുതൊണ്ട് അവൾ അടുക്കളയിലേക്ക് പോയ്‌

അയ്യോ… എന്നെ പരിചയപ്പെടുത്താൻ മറന്നു… ഞാൻ ഹരി… ദേ ലെ പോയില്ലേ അതിന്റെ കെട്ടിയോൻ…. എന്റെ പുന്നാര പൊന്നൂസ് ന്റെ ഹരിയേട്ടൻ…

അപ്പോ പ്രശ്നം എന്താണെന്നു വെച്ചാൽ ഇന്നാണ് എന്റെ പൂർവ കാമുകി… അതായത് എന്റെ തേപ്പ്പെട്ടീടെ കല്യാണം… എന്നെ ഓൾ കഷ്ടപ്പെട്ട് കൂട്ടുകാരുടെ കൈയിൽ നിന്നും ഫോൺ നമ്പർ ഒക്കെ തപ്പിപിടിച്ചു വിളിച്ചതാണ്…. അപ്പോ പിന്നെ പോവാതിരിക്കാൻ പറ്റോ…. പോവാന്ന് ഞാനും തീരുമാനിച്ചു…,

എന്റെ കല്യാണം കഴിഞ്ഞ കാര്യോന്നും ഓൾ അറിഞിട്ടിലെന്നു കല്യാണം ക്ഷണിക്കാൻ വിളിച്ചപ്പോ ഉള്ള സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി…

ഞാനും പിന്നെ തിരുത്താൻ പോയില്ല… അങ്ങനിരിക്കട്ടേന് വിചാരിച്ചു…..
അതെന്റെ കെട്യോൾക് ഇഷ്ട്ടായില്ല….
അവൾ അതിന്റെ പേരിൽ ഒരു ചെറിയ യുദ്ധം ഇവിടെ ഉണ്ടാക്കി….
എങ്കിലും ഞാനത്ര മൈൻഡ് കൊടുത്തില്ല…..അതിന്റെ ബാക്കിയാണ് ഇപ്പൊ കഴിഞ്ഞത്….

ഹരി ഒരുങ്ങി ഇറങ്ങി..
“അമ്മേ… അച്ഛാ ഞാൻ പോയിട്ട് വരാം… ഡെന്നിങ് ഹാളിൽ കഴിക്കുവാർന്നാ ഇരുവരോടും പറഞ്ഞു കൊണ്ട് അവനിറങ്ങി…
അവിടെ മോന്ത ഒരു കൊട്ടക്ക് വെച്ചോണ്ട് നടുവിന് കയ്യും കൊട്ത്ത് എന്റെ കെട്യോൾ നികനുണ്ടാരനെങ്കിലും ഞാനത് ശ്രെദ്ധിക്കാതെ ബൈക്ക് എടുത്തു വീട്ടിൽ നിന്നിറങ്ങി….

വഴി നീളെ അവനാലോചിച്ചത് അവളെ കുറിച്ചായിരുന്നു….
ആദ്യമായി അവളെ കണ്ടത് വളരെ യാദ്ര്ശ്ചികമായിട്ടായിരുന്നു…

അടാർ തേപ്പ് കിട്ടി നിൽക്കുന്ന സമയം…. ആർച്ച അതായിരുന്നു ആ തേപ്പ് പെട്ടീടെ പേര്… പ്ലസ് ടു വിൽ വെച്ച് തുടങ്ങിയ ബന്ധം ഒരേ ക്ലാസ്സ്‌ ഒരേ ട്യൂഷൻ ക്ലാസ്സ്‌…

പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്നാണല്ലോ..
കണ്ണും പൂട്ടി നല്ല അസ്സലായി , ആത്മാർഥമായി തന്നെ പ്രേമിച്ചു…. അതിനക്ക് പഠിത്തതിനൊക്കെ ന്ത്‌ പ്രസക്തി..

നല്ല അന്തസായി തന്നെ പ്ലസ് ടു പൊട്ടി….
പക്ഷെ സങ്കടം തോന്നില്ല……പ്രണയത്തിനു വേണ്ടി എന്തും ചെയ്യും എന്നൊരു അവസ്ഥ….

അപ്പോഴാണ് ഒരു പ്രശ്നം… പഠിക്കുന്ന സമയത്ത് ചെറിയ രീതിയിൽ ഒള്ള പോക്കറ്റ് മണി ഒക്കെ വീട്ടിൽ നിന്നും കിട്ടിയിരുന്നു…. അത് കൊണ്ട് അവൾക് വേണ്ടി പ്രേതെകിച്ചു പണിയെടുത്തു സമ്പാദിച്ചു സാധനങ്ങൾ വാങ്ങി കൊടുക്കേണ്ടി വന്നില്ല…
പഠിത്തം കഴിഞ്ഞതോടെ അതും ക്ലോസ്ഡ്……

പ്ലസ് ടു പൊട്ടിയത്തിനു ശേഷം വീട്ടിൽ മൊത്തം കലിപ് സീൻ….അതോണ്ട് വീട്ടിൽ ചോദിക്കാൻ പറ്റില്ല….

ജോലി എന്നൊരു ആശയം പറഞ്ഞു തന്നതും അവളർന്നു….അങ്ങനെ കൂട്ടുകാരന്റെ കൂടെ മൊബൈൽ ഷോപ്പിൽ ജോലിക്ക് പോവാൻ തുടങ്ങി… അവിടെന്നു ഒരു അടിപൊളി ഐ ഫോൺ ചുളുവിൽ അവൾക് സമ്മാനിക്കുകയും ചെയ്തു… ജോലിയെങ്കിൽ ജോലി എന്ന് വീട്ടുകാരും സമാധാനിച്ചു…

എങ്കിലും ഷോപ്പ് ഓണർ ദുബായ് ലേക്ക് പോയത് സമ്മന്തിച്ചു… ഷോപ്പ് പൂട്ടി.. പണിയും പോയ്‌… എങ്കിലും പുതിയൊരു ജോലി കണ്ടെത്താൻ അവളുടെ പിന്തുണയോടെ അനേഷിച്ചു എങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല…

അങ്ങനെ ഇരിക്കെ അവള്ടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ..
വിളിച്ചാൽ ഫോൺ എടുക്കില്ല…. മിക്ക പ്പോഴും ബിസി യും….
ഫ്രണ്ട് ആണ്… ഒരുപാട് എഴുതാനുണ്ട് എന്നൊക്കെയുള്ള അവളുടെ എസ്ക്യൂസ് ഞാൻ വിശ്വസിച്ചു….

എങ്കിലും ഒരു പയ്യനോടൊപ്പം അവളെ ബീച്ചിൽ കാണുന്നത് വരെ അതിനു ആയുസ് ഉണ്ടായിരുന്നുള്ളു…

എന്റെ വിശദമായ അനേഷണത്തിൽ ഇരുവരും പ്രണയത്തിലാണെന്ന് ഞാനറിഞ്ഞു….

ശെരിക്കും തകർന്നു പോയ്‌ ഞാൻ….അവളെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ എന്ന അറിയിപ്പ് ആയിരുന്നു…
ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി…
മദ്യത്തില് അഭയം തേടി…. അന്നൊക്കെ അവളുടെ പേരിൽ ഞാൻ മറന്നു തുടങ്ങിയ എന്റെ വീട്ടുകാരും… അവളുടെ വാക്ക് കേട്ട് ഞാൻ തള്ളി പറഞ്ഞ എന്റെ കൂടുകാരെ ഉണ്ടായിരുന്നൊള്ളു……..,

പതിയെ പതിയെ ഞാനതിൽ നിന്നും മുക്തനായി… പിന്നെ വാശിയായിരുന്നു….
പ്ലസ് ടു എഴുതി എടുത്തു… പ്രൈവറ്റ് ആയിട്ട് ഡിഗ്രി ക്ക് ചേർന്ന്… ഒപ്പം ഒരു കടയിൽ ജോലിക്കും പോയ്‌ തുടങ്ങി…ജോലി നോക്കണ്ട…നീ പഠിച്ചോ എന്ന അച്ഛന്റെ വാക്കുകളെ സ്നേഹത്തോടെ നിരസിച്ചു… കാരണം ആ പാവം കഷ്ടപ്പെടുന്നതു തന്നെ വീട്ടിൽ ആവിശ്യങ്ങൾക് തികയാത്ത വരുന്നുണ്ട്….

പുതിയ കാമുകന്റെ കൂടെ അവളെ വീണ്ടും കണ്ടപ്പോ അവളുടെ മുഖത്ത് ഉണ്ടായ പുച്ഛം തിന് പോംവഴി ആയിട്ടാണ് ചങ്ക് ആയ അരുൺ നീയും ഒരു ലൈൻ അടിക്കാൻ ഐഡിയ പറഞ്ഞു തന്നത്… അത് വളരെ നല്ലൊരു ഐഡിയ ആയി എനിക്കും തോന്നി… പെണ്ണിനെ കണ്ട് പിടിച്ചു തന്നതും ഓൻ തന്നെ…

പൊന്നു… അവന്റെ പെണ്ണിന്റെ ചങ്ക്…
അവളെ ആദ്യയായിട്ടു കാണുമ്പോൾ എനിക്ക് അറിയാവുന്നതു ഇത്ര മാത്രം…

കൂടുതൽ അറിയാനും ശ്രെമിചില്ല…എന്നെ സംബന്ധിച്ച് ആർച്ച യുടെ മുന്നിൽ ജയിക്കാൻ ഒരു പെണ്ണ്, എന്റെ കാമുകി എന്ന പേരിൽ അത്രേ ഉണ്ടായിരുന്നുള്ളൂ..
ന്തോ.. കൂടുതൽ പുറകെ നടത്തിക്കാതെ… പിറ്റേ ദിവസം തന്നെ അവളും തിരിച്ചു ഇഷ്ട്ടമാണെന്ന് പറഞ്ഞു…

പിറ്റേ ദിവസം തന്നെ ഞാൻ ഓളെയും കൊണ്ട് ബീച്ചിൽ പോയി… ആർച്ച അവിടെ ഉണ്ടാവും എന്ന പ്രതീക്ഷയിൽ….
കുറേ നേരം അവിടെ അരിച്ചുപെറുക്കി എങ്കിലും അവളെ എനിക്ക് കണ്ടെത്താനായില്ല…

പ്രതീക്ഷ കൈവിടരുതല്ലോ….

ആ ആഴ്ച മൊത്തം ഞാൻ അവളെ തപ്പി കൊണ്ട് ബീച്ച് മൊത്തം കറങ്ങി…..

വെറുതെയല്ല… ഒരു കൈ കൊണ്ട് ഞാൻ ഇവളെയും പിടിച്ചു വലിച്ചു കൊണ്ടാണ് നടന്നത്…..
എവിടെ വെച്ചാണ് കാണുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ…..
ഇതിനിടയിൽ ഞാനവളോട് ഒരു വാക്കുപോലും സംസാരിച്ചില്ല….
വെറുതെ ഞങ്ങൾ ഇരുവരുടെയും ക്ലാസ്സും കളഞ് നടന്നു എന്നല്ലാതെ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നുമായില്ല….

ഈ ഒരാഴ്ചയും അവൾ എന്റെ കൂടെ യാതൊരു മടിയും കൂടാതെ വന്നിരുന്നു… ഞാൻ ഒരു വാക്കുപോലും സംസാരിക്കാതെ ഇരുന്നിട്ട് പോലും…..

എങ്കിലും അവളെപ്പറ്റി ചിന്തിക്കാനോ…. അവളോട് സംസാരിക്കാനോ… ഞാൻ മെനക്കെട്ടില്ല…..

എന്റെ മനസ്സിലപ്പോൾ ആർച്ചയോടുള്ള വാശി മാത്രമായിരുന്നു തെളിഞ്ഞു നിന്നിരുന്നത്….

ഒരു അവസാന ശ്രമം എന്ന നിലയിൽ അന്നാ ബീച്ചിൽ എത്തുമ്പോൾ…. ഇനി പ്രതീക്ഷ ഒക്കെ നഷ്ടപ്പെട്ടിരുന്നു…..

പതിവുപോലെ അവളെ തിരഞ്ഞു നടന്നെങ്കിലും നിരാശയായിരുന്നു ഫലം….
ഞാൻ അവളുടെ കൈയിലെ പിടി വിട്ട് കടലിലേക്ക് നോക്കി നിന്നു……

ഓരോ തിരമാലയും എന്റെ നെഞ്ചിലേക്ക് ആണ് വന്നടിക്കുന്നത് എന്ന് എനിക്ക് തോന്നി……..

ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാത്ത അവസ്ഥ…….

ഞാൻ എന്റെ കൈകൾ കൂട്ടിത്തിരുമ്മി നിന്നു…

പെട്ടെന്നാണ് അവൾ എന്റെകൈകളിൽ കയറിപ്പിടിച്ചത്….

ദേഷ്യത്തിൽ ഞാൻ അവയെ പറിച്ചെറിയാൻ ശ്രമിക്കവേ…അവളെന്റെ കൈകളിൽ കൂടുതൽ ശക്തിയായി കോർത്തു പിടിച്ചു….

അതിയായ കോപത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കവേ… അവളെന്നെ കണ്ണുകൾ കൊണ്ട് പിറകിലേക്ക് നോക്കുവാൻ ആയി ആംഗ്യംകാണിച്ചു….

ആർച്ച് യും അവളുടെ കാമുകനും…

ഞങ്ങളെ കണ്ടു എന്ന് എനിക്ക് മനസ്സിലായി….. അവളുടെ മുഖത്തെ അസൂയ കലർന്ന നോട്ടം എന്നിൽ ചിരിയുണർത്തി….

ഞാൻ പൊന്നുവിന്റെ കൈകൾ ഒന്നു കൂടി ചേർത്ത് പിടിച്ചു.. അവളുടെ മുഖത്തേക്ക് നോക്കി…. നിഷ്കളങ്കമായ പുഞ്ചിരിയോടെ അവളും അവരെത്തന്നെ നോക്കി നിൽക്കുവാണ്….

ഞാൻ അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു….. എന്നെ സംബന്ധിച്ചിടത്തോളം ആർച്ചയുടെ മുന്നിൽ ഞാൻ പൂർണ്ണമായും വിജയിച്ചു….. സന്തോഷം അടക്കാനാവാത്ത അവസ്ഥ…..

കുറച്ചുദൂരം ചെന്നതും അവൾ എന്റെ കൈകൾ അടർത്തിമാറ്റി എന്നിൽ നിന്ന് അകന്നു നിന്നു…..
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…. അപ്പോഴും ആ പുഞ്ചിരി ആ ചുണ്ടുകളിൽ തത്തി കളിക്കുന്നുണ്ടായിരുന്നു….

അപ്പോഴാണ് അമ്പരപ്പോടെ ഞാനൊരു കാര്യം ഓർത്തത്….

“നിനക്കെങ്ങനെ മനസ്സിലായി അതാണ് ആർച്ചഎന്ന്…

” അറിയാലോ… എനിക്കെല്ലാം അറിയാം…. ചേട്ടൻ ആ ചേച്ചിയെ അന്വേഷിച്ചല്ലേ.. കഴിഞ്ഞ ഒരാഴ്ചയും എന്നെയും കൂട്ടി ഈ ബീച്ച് മൊത്തം അരിച്ചു നടന്നത്…. അതുമാത്രമല്ല ചേട്ടൻ എന്നോട് പ്രേമം ഒന്നുമില്ല… ആ ചേച്ചിയുടെ മുന്നിൽ ഇപ്പൊ നിന്നത് പോലെ കൂടെ നിൽക്കാൻ ഒരു പെണ്ണ് വേണമായിരുന്നു….. അതായിരുന്നില്ലെ ഞാൻ…

എനിക്ക് അതിശയം തോന്നി… എല്ലാം അറിഞ്ഞു കൊണ്ടാണ് ഇവൾ എന്റെ കൂടെ ഉണ്ടായിരുന്നത്…. എന്തിന്….

“അങ്ങനെയെങ്കിൽ….

എനിക്ക് ചേട്ടനോട് മുൻപേ ഇഷ്ടം ഉണ്ടായിരുന്നു…. എന്റെ ചോദ്യം പൂർത്തിയാകും മുമ്പേ അവളെന്നോട് പറഞ്ഞു…

ഞാൻ കണ്ടിട്ടുണ്ട്… നിങ്ങൾ രണ്ടുപേരും കൂടെ ഒരു ദിവസം അരുൺ ചേട്ടന്റെ കൂടെ കോഫി ഷോപ്പിൽ വന്നില്ലേ… അന്ന്…

അന്ന് ചേട്ടൻ വാഷ് റൂമിൽ പോയ സമയത്ത് ഇപ്പോൾ നിൽക്കുന്ന ചേട്ടന്റെ ഫോൺ ആ ചേച്ചിക്ക് വരികയുണ്ടായി…. അവരുടെ സംസാരരീതി കേട്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ആ ചേച്ചി എത്ര നല്ലതല്ലെന്ന്…. ഞാനത് അരുൺ ചേട്ടാ യോട് പറഞ്ഞതുമാണ്…..

ഹരി ഓർത്തു. അന്ന് അരുൺ തന്നോട് പറഞ്ഞിരുന്നു… ആർച്ച് യെ ഒന്നു ശ്രദ്ധിക്കാൻ… പക്ഷേ താൻ അത് തള്ളിക്കളയുകയാണുണ്ടായത്…..

പിന്നീട് ഞാൻ അറിഞ്ഞു ആ ചേച്ചി ഇട്ടിട്ടു പോയെന്ന്… അതിന്റെ പേരിൽ ചേട്ടൻ ആക്കോട് തകർന്നുപോയെന്ന്… അനു ചേട്ടൻ ആണ് നിങ്ങൾ തമ്മിലുള്ള പ്രണയ കഥ എന്നോട് പറഞ്ഞത്… ശരിക്കും എനിക്ക് അത്ഭുതം തോന്നുന്നു… ഒരാണിന് ഒരു പെണ്ണിനെ ഇത്രയും അധികം..സ്നേഹിക്കാൻ കഴിയുമോ…… ശരിക്കും അന്നുമുതൽ ഞാൻ ചേട്ടനെ പ്രണയിച്ചു തുടങ്ങുകയായിരുന്നു….

അതുകൊണ്ട് തന്നെയാണ് ആ ചേച്ചിയോടുള്ള വാശിക്ക് പുറത്താണ് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് എന്ന് അറിഞ്ഞിട്ടും….. ഒരു നിമിഷം പറയുന്നത് നിർത്തി അവൾ എന്നെ നോക്കി…

എനിക്കറിയാം എന്നോട് സ്നേഹം ഇല്ലെന്ന്…. എങ്കിലും എല്ലാം ഒരു പ്രതീക്ഷ ആണല്ലോ……. ആ പ്രതീക്ഷയിൽ ആണ് ഞാൻ നമ്മുടെ ഈ ബന്ധം തുടർന്നു കൊണ്ടു പോകുന്നത്…. എന്നെങ്കിലുമൊരിക്കൽ ആ പ്രതീക്ഷകൾ നിന്നും മാറി… അതൊരു സത്യമായി എന്റെ അടുക്കൽ എത്തും എന്നും എന്റെ ഒരു പ്രതീക്ഷയാണ്….
ഇത്രയും പറഞ്ഞു കൊണ്ട് അവൾ എനിക്ക് ഒരു നനുത്ത പുഞ്ചിരിസമ്മാനിച്ചുകൊണ്ട് തിരിഞ്ഞുനടന്നു

എനിക്കെന്നോടു തന്നെ പുച്ഛം തോന്നി…. ഒരു പെണ്ണിനെ മുന്നിൽ ജയിക്കാൻ വേണ്ടി… വേറൊരുവളുടെ ജീവിതം….

വീട്ടിലെത്തിയിട്ടും ഞാൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു…. അന്നുമുതൽ ഞാൻ ശ്രമിക്കുകയായിരുന്നു അവളെ അറിയുവാൻ അറിയുവാൻ.. എനിക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയത്തെ സ്വീകരിക്കുവാൻ…

എങ്കിലും പലപ്പോഴും ഞാൻ തോറ്റു പോവുകയാണ് ഉണ്ടായത്…
കാരണം അവളുടെ കൃഷ്ണ എന്നാ യഥാർത്ഥ പേര് പോലും ഞാൻ അറിഞ്ഞത് ഒരു ദിവസം എന്റെ അടുത്തു നിന്ന അവളുടെ അടുത്തേക്ക് വന്നു അവളുടെ ക്ലാസ്മേറ്റ് ന്റെ വായിൽ നിന്നായിരുന്നു….

അന്ന് ഇതാണോ നിന്റെ പേര് എന്ന് ചോദിച്ചപ്പോൾ… പരിസരം മറന്ന് പൊട്ടിച്ചിരിച്ചഅവൾ ഇന്നും എന്റെ മനസ്സിൽ ഉണ്ട്…

ഒരിക്കലും അവൾ ഒന്നും എന്നിൽ നിന്ന് ആവശ്യപ്പെട്ടില്ല… എന്റെ ആവശ്യങ്ങൾ എന്നെക്കാൾ ഏറെ മനസ്സിലാക്കി അവൾ എന്നെ സഹായിച്ചു.. ഡിഗ്രി യോട് കൂടി പഠിത്തം അവസാനിപ്പിക്കാൻ ഇരുന്ന് എന്നെ അവളുടെ നിർബന്ധത്തിലാണ് പിജിക്ക് പോയതു..
ഞാൻ പിജി പാസ്സായി ജോലി അന്വേഷിക്കുന്ന സമയത്താണ് അവളുടെ അച്ഛൻ എന്നെ കാണാനായി വീട്ടിൽ എത്തുന്നത്…

അന്നാണ് അവൾ ഞാൻ കരുതിയത് പോലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗം അല്ലെന്ന് എനിക്ക് മനസ്സിലായത്….
കൃഷ്ണ ഗ്രൂപ്പ് എന്ന കേരളത്തിലെ തന്നെ അങ്ങോളമിങ്ങോളം ഒരുപാട് സ്ഥാപനങ്ങളുള്ള കെട്ടിയുയർത്തിയ എംഡി. ചന്ദ്രകാന്ത്‌ ന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയ സന്താനവും രണ്ട് ചേട്ടന്മാരുടെ പുന്നാര പെങ്ങളും അതായിരുന്നു ഓള്….

അവൾ എല്ലാം പറഞ്ഞതനുസരിച്ച് എന്നെ കാണാൻ എത്തിയതാണ് അദ്ദേഹം…

എന്നെ കെട്ടി കായലിൽ തള്ളുമെന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്….
ടാക്സി ഡ്രൈവറുടെ മകൻ ആയ എന്നെ.. ഇത്രയും വലിയൊരു ഗ്രൂപ്പിന്റെ എംഡി യുടെ മരുമകൻ ആകും എന്ന് ചിന്തിക്കാനുള്ള അത്രയും വലിയ മണ്ടത്തരം എന്റെ മനസ്സിൽ തോന്നിയില്ല…

നിന്റെ ചിന്തകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് എന്നോട് ഒരു ദിവസം വീട്ടിൽ വരാനാണ് പറഞ്ഞത്.. മാത്രമല്ല എന്നോടും വീട്ടുകാരോടും വളരെ നല്ല രീതിയിൽ ആണ് അദ്ദേഹം പെരുമാറിയത്….

എന്നാൽ ഇതാണ് എന്റെ കൂട്ടുകാരെല്ലാം പറഞ്ഞത് എന്നെ വിളിച്ചുവരുത്തി തട്ടിക്കളയാൻ എന്നാ.. അതിന്റെ ഒരു പേടിയിൽ ഞാൻ എന്റെ ചങ്ക് അരുണിനെയും കൊണ്ടാണ് പോയത്…

എന്നാൽ അവിടെയും ഞാൻ പ്രതീക്ഷിച്ചത് ഒന്നുംതന്നെ നടന്നില്ല…. വളരെ നല്ല രീതിയിലുള്ള സൽക്കാരം ആയിരുന്നു….
ഇത്രയും പണക്കാരനായ അദ്ദേഹം എന്തുകൊണ്ട് എന്നെ മകളുടെ വരനായി അംഗീകരിച്ചു എന്നത് എന്റെ സംശയം ആയി നിലകൊണ്ടു…

ആ സംശയം ഞാൻ അദ്ദേഹത്തോട് തന്നെ ചോദിച്ചു..
” ഞാനിപ്പോൾ നിന്നെ തല്ലിക്കൊന്ന വേറൊരുത്തന് അവളെ കെട്ടിച്ചു കൊടുത്താലും അവൾക്ക് ഒരിക്കലും സന്തോഷവും സമാധാനവും ആയ ഒരു ജീവിതം ലഭിക്കുകയില്ല… ഇഷ്ടപ്പെട്ടവരോടൊത്ത് കുറച്ചു കഷ്ടപ്പെട്ട് ജീവിച്ചാലും അതിനൊരു സുഖമുണ്ട്…. അതിനെ കഷ്ടപ്പെട്ട് ഇഷ്ടം കാണിച്ച് ജീവിക്കുമ്പോൾ കിട്ടില്ല….”

അവിടുന്ന് എനിക്ക് മനസ്സിലാക്കുകയായിരുന്നു.. മോള് മാത്രമല്ല അപ്പനും പൊളിയാ….

ഒരു ജോലി കണ്ടെത്താൻ എന്നെ സഹായിച്ചതും അദ്ദേഹമായിരുന്നു….

പിന്നീടാണ് ഞാൻ ശരിക്കും ജീവിച്ചു തുടങ്ങിയത്.. എന്റെ പൊന്നു കുട്ടിയോടൊപ്പം,

ഹരി കല്യാണപന്തൽ എത്തിയപ്പോൾ മുഹൂർത്തതിന് സമയമായി കഴിഞ്ഞു….

താലി കെട്ട് കഴിഞ്ഞു ഫോട്ടോ സെക്ഷൻ സമയത്താണ് ആർച്ച ഹരിയെ കാണുന്നത്…

അവനെ കണ്ടതും അവളൊന്നുടെ തന്റെ വരനോടു ചേർന്ന് നിന്നു…

അവൻ സ്റ്റേജിലേക്ക് കയറാൻ പോയതും ആരോ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു…

പൊന്നു….

” ഡി കുരുപ്പേ നീ എപ്പോ എത്തി

നിങ്ങൾ കൊണ്ട് വന്നിലെലും. എന്നെ കൊണ്ട് വരാൻ വേറെ ആളുണ്ട്… അങ്ങനിപ്പോ മോൻ സിംഗിൾ ആയിട്ട് പോയി ഷൈൻ ചെയ്യണ്ട…

എന്നും പറഞ്ഞവൾ അവനു മുന്നിലായി സ്റ്റേജിൽ കയറി…

ഹായ് കൃഷ്ണ മാഡം… കല്യാണചെക്കനാണു…

“കോൺഗ്രാറ്റ്ലഷൻസ്… ആദി…പൊന്നു അവനു കൈ കൊടുത്തു കൊണ്ട് പറഞ്ഞു….
“താങ്ക്സ് മാഡം…
അവളെ കെട്ടിപ്പിടിക്കാൻ വിടർത്തിയ കൈകൾ പിന്നാലെ വന്ന ഹരി യുടെ മുഖം കണ്ടതും അവൻ പിൻവലിച്ചു…

“ഹായ് സാർ… റിയലി ഐ ആം സൊ ഹാപ്പി… താങ്ക്സ് ഫോർ കമിങ്… അവനു കൈകൾ കൊടുത്തു കൊണ്ട് ആദി പറഞ്ഞു…

ആർച്ചയാണെങ്കിൽ ഇതെല്ലാം അന്തം വിട്ട് നോക്കി നില്കുവ…

“അർച്ചു.. ഇത് എന്റെ കമ്പനി എംഡി ഹരി നന്ദൻ സാർ… ഇത് സാർ ന്റെ വൈഫ്‌ കൃഷ്ണ… കമ്പനി ലീഗൽ അഡ്വൈസർ കൂടെയ മാഡം……
ആദി അവരെ ആർച്ച യ്ക്ക് പരിചയപ്പെടുത്തി…

ആർച്ച ഹരിയെ നോക്കി… ഒരു പുച്ഛത്തോടെ അവനാ നോട്ടതെ അവഗണിച്ചു കൊണ്ട് പൊന്നു വിനെ തന്നോട് ചേർത്ത് നിർത്തി…

“ഹാപ്പി മാരീഡ് ലൈഫ് ഡിയർ… പൊന്നു അങ്ങനെ പറഞ്ഞു കൊണ്ട് അവൾക് നേരെ കൈ നീട്ടി…. തിരിച്ചു കൊടുക്കാതെ ഇരിക്കാൻ ആയില്ല അവൾക്….ഒരു വിളറിയ ചിരിയോടെ അവളും കൈ നീട്ടി…

“ആ പിന്നെ നേരത്തെ പിടിച്ചത് പോലെ കെട്ട്യോനെ എപ്പഴും അങ്ങനെ തന്നെ ചേർത്ത് പിടിച്ചേക്ക് കേട്ടോ…. അല്ലെങ്കിൽ ചിലപ്പോ ആരെങ്കിലും കാണുമ്പോ കെട്ടിപിടിച്ചു നില്കാൻ സാധ്യത കൂടുതലാ…. ഹരി അവളോട് പറഞ്ഞു… ആർച്ച ഹരിയെ സംശയത്തോടെ നോക്കി….

“ഏയ്യ്… എല്ലാരേം ഇല്ലാട്ടോ… കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോ മാത്രം… ഒരു കള്ള ചിരിയോടെ അവളോട്‌ പറഞ്ഞു കൊണ്ടവൻ…പൊന്നുവിനെ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു…

“നിന്നെ ആരാ ഇവിടെആക്കിയേ…
“അരുൺ ചേട്ടായി… നിങ്ങളെന്നെ കൊണ്ട് വന്നില്ലാലോ… നിങ്ങൾക് ഇങ്ങനൊരുതി വീട്ടിൽ ഉണ്ടെന്നു പറയാൻ പോലും വയ്യല്ലോ ഓളോട്…

“ഞാനാ അവനോട് പറഞ്ഞെ… നിന്നെ അവിടന്ന് പിക്ക് ചെയ്യാൻ ഹരി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

“അപ്പോ… അപ്പൊ എല്ലാം പ്ലാനിങ് ആയിരുന്നല്ലേ… ബൈക്കിൽ നിന്നിറങ്ങി അവൾ ചോദിച്ചു…

“അതേല്ലോ… ഡി ഇതിപ്പോ നിന്നെ പെട്ടെന്ന് അവിടെ കണ്ടപ്പോ അതും അവള്ടെ കെട്ട്യോൻ മാഡം എന്ന് വിളിച്ചു എൻട്രി തന്നപ്പോ കിടു ആയില്ലേ…

“ഉവാ….

” കുറച്ചുമുമ്പ് എന്റെ മുമ്പിൽ അഹങ്കരിച്ചു നിന്നഅവളുടെ പത്തി താഴ്ന്നത് എനിക്ക് കാണാൻ പറ്റിയില്ലേ….. അതല്ലേ ഒരു രസം….

“എന്റെ ഹരിയേട്ടാ ഇങ്ങടെ ഒരു ബുദ്ധി… അവന്റെ കവിളിൽ നുള്ളിൽ കൊണ്ട് അവൾ പറഞ്ഞു…

ഇരുവരും ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു…

അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇതാണ് കൂട്ടുകാരെ…. കടുക്കൻ ഇട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും… അതുകൊണ്ട് ഒരിക്കലും ഈ ബ്രേക്കപ്പ് ന്റെ പേരിൽ ജീവിതം തുലയ്ക്കാതെ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്… നിങ്ങളെ ഉറപ്പായും ഇതുപോലൊരു പൊന്നു തേടിയെത്തും…. അന്ന് നിങ്ങളെ തള്ളി പറഞ്ഞവരുടെ മുന്നിൽ ചേർത്തു പിടിക്കാനും തലയുയർത്തി നിൽക്കാനും അവര് നമ്മളെ ഉറപ്പായും സഹായിക്കും…. ഇന്ന് നമ്മുടെ നാട്ടിൽ ഹരി മാരും ആർച്ച കളും വേണ്ടുവോളമുണ്ട്..
. അവരൊന്നും തന്നെ പേടിക്കേണ്ടതില്ല.. നിങ്ങൾക്കുവേണ്ടി ഒരു പൊന്നുവും എവിടെയോ ജനിച്ചിട്ടുണ്ട്..
തിരിച്ചും ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്…. ജസ്റ്റ് വെയിറ്റ് ഫോർ യുവർ ചെക്കൻ ….. ആൾ ദ ബെസ്റ്റ് വിഷസ്…

രചന: Ammuzz

Leave a Reply

Your email address will not be published. Required fields are marked *