നിന്റെ മാത്രം……

കടപ്പാട് : നിവേദ്യ കെ സി
ആമി ഒന്നു നിന്നേ..

എന്താ രാഹുലേട്ടാ… ഞാൻ ഏട്ടനോട് പറഞ്ഞതല്ലേ എൻറെ പുറകെ ഇങ്ങനെ നടക്കരുതെന്ന് എത്ര പറഞ്ഞിട്ടും എന്തിനാ എൻറെ പുറകെ.ഇതുവരെ ഞാൻ മര്യാദയ്ക്ക് ആണ് പറഞ്ഞത് ഇനിയും ഇങ്ങനെ പിന്നാലെ നടക്കാൻ ആണെങ്കിൽ ഞാൻ എൻറെ ചേട്ടനോട് പറയും.

വേണ്ട ഞാൻ ഇനി തന്നെ ശല്യപ്പെടുത്തില്ല. എനിക്കൊരു ജോലി കിട്ടി നാളെ ഞാൻ പോകും അതിനുമുമ്പ് തന്നെ കാണണം എന്ന് തോന്നി അതാണ് വന്നത്.

അതും പറഞ്ഞ് അവൻ നടന്നുനീങ്ങി അവളും.

പാവം നിനക്കെന്താ രാഹുൽ ഏട്ടനോട് യെസ് പറഞ്ഞാൽ നല്ല ഏട്ടൻ അല്ലേ?

നീ എന്ത് അറിഞ്ഞിട്ടാ കുഞ്ചൂ…?

നവിയേട്ടനാണോ നിനക്ക് നാണം ഇല്ലേ ആമീ.. തേപ്പു കാരനെയും ആലോചിച്ച് ഇരിക്കാൻ…? അവന് വേറെ ലൈൻ സെറ്റായി എന്നിട്ടും…

എന്തൊക്കെയായാലും കുറെനാൾ സ്നേഹിച്ചത് അല്ലേടീ….?

ആ എനിക്കറിയാം ഇനി ഫ്ലാഷ് ബാക്ക് അടിച്ച് കരയണ്ട ഒരു നല്ല ജോലി കിട്ടിയപ്പോൾ അവൻ നിന്നെ മറന്ന് വേറെ പെണ്ണിനെ നോക്കി പോയില്ലേ എന്നിട്ടും നീ കാത്തിരിക്കുന്നില്ലേ..

അതും അവൻ പറഞ്ഞത് കാരണം എന്താ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് അപ്പോ പ്രേമിച്ചു നടന്ന കാലത്ത് അവനെ ഈ അഡ്ജസ്റ്റ് മെൻറ് പ്രശ്നം ഇല്ലായിരുന്നോ..

ഡീ…

പോയി ചാകാൻ പറ അവനോട് രാഹുൽ ഏട്ടൻ നല്ല ചേട്ടനാ… വർഷം രണ്ട് ആയില്ലേ ആ പാവം നിന്റെ പുറകെ നടക്കുന്നു
വർഷം 2 ആവാൻ ആയില്ലേ നവിയേട്ടൻ പോയിട്ട്?

ഇനി അതൊക്കെ വിട്ട് പുതിയൊരു ജീവിതം തുടങ്ങൂ…ജീവിതം ഒന്നേയുള്ളൂ ട്ടോ

അനഘ അതും പറഞ്ഞു നടന്നുനീങ്ങി.

അഭിരാമി ഡിഗ്രി കഴിഞ്ഞു.വീട്ടിൽ അച്ഛൻ അമ്മ ഏട്ടൻ. പണ്ട് പ്ളസ്ടു ക്ലാസിൽ പഠിക്കുമ്പോൾ ആണ് അവൾ നവീനെ പരിചയപ്പെടുന്നത് ജോലി ഒന്നും ശരിയാവാത്ത അവനോട് പക്വതയാർന്ന സ്വരത്തോടെ അവൾ ഒരു ജോലിക്കു നോക്കാൻ പറഞ്ഞു.

ഒരുപാട് നിർബന്ധിച്ചതിന്റെ പുറത്ത് അവൻ ആർമിയിൽ റിക്രൂട്ട്മെൻറിന് പോയി അവൻ അത് പാസ്സായി പിന്നെ കാത്തിരിപ്പിന് നാളുകളായിരുന്നു. ഞായറാഴ്ചയിൽ മാത്രമുള്ള പ്രണയ സംഭാഷണങ്ങളും..
സങ്കടങ്ങളും സന്തോഷങ്ങളും…നാട്ടിലെത്തിയാൽ ഉള്ള കൂടിക്കാഴ്ചകളും ഒക്കെ ഉള്ള ഒരു നല്ല പ്രണയകാലം..

ഈ സമയത്ത് തന്നെ രാഹുൽ ഏട്ടൻ പിന്നാലെ നടക്കുന്നുണ്ടായിരുന്നു എന്തോ ആ സമയത്ത് നവിയേട്ടൻ ആയിരുന്നു മനസ്സ് മുഴുവൻ വീട്ടിൽ പ്രണയം അറിഞ്ഞിട്ടും നവിയേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് തീരുമാനമായിരുന്നു ആമിയ്ക്ക്

പിന്നെയാണ് ലീവിന് വന്നപ്പോൾ നവിയേട്ടന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം അനുഭവപ്പെട്ട് തുടങ്ങിയത് ആദ്യം ജോലിയുടെ തിരക്കുകൾ കാരണം ആണെന്ന് വിചാരിച്ച് അവൾ ഒന്നും പറഞ്ഞില്ല പിന്നെയാണ് മനസ്സിലായത് മിണ്ടാതെ..കാണാൻ വരാതെ ഒത്തിരി അവഗണിക്കുന്ന പോലെ ഒരു തോന്നൽ ഒരുപാട് കരഞ്ഞു ആദ്യം സമയം. തന്റെ സങ്കടം കണ്ടിട്ട് ആയിരിക്കണം ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു നവിയേട്ടൻ പോയത് മറക്കണമെന്ന് പറഞ്ഞപ്പോ ജീവൻ പോകുന്ന പോലെ ആയിരുന്നു…

അന്ന് കുറേ കരഞ്ഞു
ശരീരത്തിന് സുഖമില്ലാതെയായി കുറച്ചധികം ദിവസം എടുത്തു പഴയപടി ആവാൻ.
അന്നും മനസ്സ് ആ പഴയ പ്രണയത്തിൻറെ പിന്നാലെയായിരുന്നു.

മോളെ…
അമ്മയുടെ വിളി കേട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്

മോളേ വയസ്സ് കൂടിക്കൂടി വരുകയാണ് മോൾ ഇനിയും കഴിഞ്ഞതിനെ പറ്റി ആലോചിച്ച് ഇരിക്കാതെ പുതിയൊരു…..

അമ്മേ…
എന്തുവേണമെങ്കിലും തീരുമാനിച്ചോളൂ എനിക്ക് സമ്മതമാണ്..

മോളേ എന്ന് വിളിച്ച് അവളെ കെട്ടിപ്പിടിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവളുടെയും…

കുറച്ചു മാസങ്ങൾ കഴിഞ്ഞു ഉമ്മറപ്പടി യിലേക്ക് ഒരു കാർ വന്നു നിന്നു ഒരു പെണ്ണുകാണൽ ചടങ്ങിനു വേണ്ടി..

ആമി ഒരുക്കാൻ മുന്നിൽ ഉണ്ടായത് അനഘ യാണ് പണ്ടുമുതലേയുള്ള കൂട്ടാണ് അവൾ ചായ കൊടുത്തു ഉമ്മറത്തേക്ക് ആമിയെ പറഞ്ഞുവിട്ടു. ധൈര്യം ചോർന്ന് ചോർന്ന് പോകുന്നപോലെ ആയിരുന്നു ആമിക്ക് .

അവൾ ഒരു നിമിഷമേ പയ്യൻറെ മുഖത്തേക്ക് നോക്കിയുള്ളൂ…

രാഹുൽ ഏട്ടൻ..”

ഒരു നിമിഷം അവൾ തരിച്ചുനിന്നു ഓടി അകത്തേക്ക് പോയി.

” പുതിയ പിള്ളേരല്ലേ അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും”

രാഹുൽ ആമിക്ക് അടുത്തേക്ക് ചെന്നു.

ആമി..

അവൾ ഒന്നും മിണ്ടിയില്ല.

തന്നെ വിട്ടുകളയാൻ തോന്നിയില്ലടോ

അനു ആയിട്ട് ഞാൻ കോൺടാക്ട് ഉണ്ടായിരുന്നു അവളാണ് പറഞ്ഞത് നീ ഒരു പുതിയ ജീവിതത്തിന് സമ്മതിച്ചെന്ന്..
പിന്നെ ഒന്നും ആലോചിച്ചില്ല വീട്ടുകാരോട് ഒക്കെ പറഞ്ഞു ദേ അവസാനം ഇങ്ങനെ…

അവളുടെ കണ്ണുകൾ അവനെ തന്നെ നോക്കി നിന്നു.

പിന്നെ പട്ടാളക്കാരന്റെ അത്ര ശമ്പളം ഒന്നും ഇല്ലെങ്കിലും എന്നും നിൻറെ കൂടെ ഉണ്ടാവും നഷ്ടപ്പെടുത്തില്ലടോ ഒരിക്കലും അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…

കല്യാണ ദിവസം വൈകുന്നേരം രാഹുലിനെ വീട്ടിലേക്ക് ഒരു കാർ വന്നു നിന്നു. അതിൽ നിന്ന് നവീൻ പുറത്തിറങ്ങി ഒരു ചുവന്ന പൊതി അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.

വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്…

അവൾ ഒരു ചിരിയാൽ അവനു മറുപടി കൊടുത്തു.

ദേ മോളേ ഇനി അവനെ കണ്ടിട്ട് നൊസ്റ്റു അടിച്ച് എന്നെ കളഞ്ഞിട്ട് പോയേക്കല്ലേ… രാഹുൽ അവളുടെ കാതുകളിൽ പറഞ്ഞു..

അവളുടെ പല്ലുകൾ അവന്റെ കവിളിലേക്ക് അമർത്തി.. അതിൽ ഉണ്ടായിരുന്നു അതിന്റെ മറുപടി.

ഇതിനുള്ളത് നിനക്ക് ഞാൻ രാത്രിയിൽ തരുന്നുണ്ട് കേട്ടോ..

അപ്പോഴേക്കും നാണത്താൽ അവളുടെ മുഖം അവന്റെ നെഞ്ചിലേക്ക് വീണിരുന്നു…

ശുഭം (മാളു)💜

ഇഷ്ടപ്പെട്ടോ എന്ന് അറിയില്ല…എന്റെ ഒരു സുഹൃത്തിന്റെ അനുഭവമാണ് കുറച്ച് മാറ്റം വരുത്തി എഴുതി അത്രേ ഉള്ളൂ….

കടപ്പാട് : നിവേദ്യ കെ സി

Leave a Reply

Your email address will not be published. Required fields are marked *