അമ്മു

രചന: Sujith Gangadharan (SKP)

“അത്യാവശ്യമായി കാണണം,എന്തോ പറയണം എന്നു പറഞ്ഞിട്ട് ഇതുവരെ അമ്മു ഒന്നും പറഞ്ഞില്ലല്ലോ”കുറച്ചു നേരമായി തുടർന്ന നിശബ്ദതക്കു വിരാമമിട്ട് ഞാൻ ചോദിച്ചു.”അരുണേട്ടന് എന്റെയൊരു ആഗ്രഹം സാധിച്ചു തരണം?””ആഹാ .അതിനാണോ ഇത്ര സമയം കാത്തത്.അമ്മു പറഞ്ഞോളൂ””ഏട്ടാ…നമ്മുടെ ഈ ബന്ധം,നമുക്കിത് നിർത്താം.ഇത് ശരിയാകില്ല.നല്ലതല്ല”അപ്രതീക്ഷിതമായി അമ്മുവിൽ നിന്നുയർന്ന ഭാഷ്യം എന്നെ ആകെ നടുക്കിയിരുന്നു.”അമ്മൂ…എന്താണമ്മൂ ഈ പറയണേ.ഇതൊക്കെ നിർത്താനോ.നിനക്കിത് പെട്ടെന്ന് എന്തുപറ്റി””അരുണേട്ടന്റെ നന്മക്കുവേണ്ടിയാണ് ഞാനിത് പറയുന്നത്.ഇനിയിത്നല്ലതല്ല ഏട്ടാ.പ്ലീസ് എന്നെ മറക്കണം”അമ്മു പറഞ്ഞു തീർത്തപ്പോൾ മറുത്തൊന്നും പറയാനില്ലാതെ നിസ്സഹായനായി പോയിരുന്നു ഞാൻ.”അമ്മു എന്റെ മുന്നിലേക്ക് നിന്നു.തല കുനിക്കുകയുംചെയ്തു.”പ്ലീസ് അരുണേട്ടാ…”അന്നേരമാണ് എന്റെ കാൽപാദത്തിലേക്ക് ഒരു നനവ് വന്നിറ്റു വീണത്.ഞാൻ മെല്ലെ അവളുടെ മുഖമുയർത്തി,കണ്ണീരു നിറഞ്ഞ കണ്ണുകളോടെ,മുഖത്ത് അഗാധമായ എന്തോ ഒരു ദുഃഖം അവളിൽ നിഴലിച്ചു കാണുന്നുണ്ടായിരുന്നു.”എന്താ…എന്തുപറ്റി അമ്മൂ.എന്തിനാ ഇങ്ങനെ കരയുന്നത്”മൂകതമാത്രമായിരുന്നു മറുപടി.”പറ…എന്താണെങ്കിലും ഈ എന്നോട് പറയാലോ.പെട്ടെന്നിതെന്താണ് എന്റെ അമ്മൂന് പറ്റിയത്.ഇങ്ങനെയൊക്കെ പറയാൻ കാരണമെന്താണ്.”ഒരൽപം ഇടർച്ചയോടെ അവൾ തുടർന്നു.”അത്…അത് ഏട്ടാ…ഞാൻ പറഞ്ഞിരുന്നല്ലോ കുറച്ചു ദിവസങ്ങളായി ഒരു തലവേദന വരാറുണ്ടെന്ന്””മ് പറഞ്ഞു.ഡോക്ടറെ കാണാൻ പോകുമെന്നും പറഞ്ഞു.ഞാൻ വിളിച്ചിട്ടും അതിനെക്കുറിച്ചൊന്നും അമ്മു പറഞ്ഞില്ല.പറ ഡോക്ടർ എന്താ പറഞ്ഞത്.”ഇല്ല കാര്യമായിട്ടൊന്നും ഇല്ല ഏട്ടാ.”അവൾ പെട്ടെന്ന് പറഞ്ഞു തീർത്തു.”പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത്.എനിക്ക് എന്റെ അമ്മുവിനെ അറിയാലോ.വെറുതെയൊന്നും നീ ഇങ്ങനെ പറയില്ല.നമ്മുടെ ഭാവി ജീവിതത്തെ എന്നെക്കാളേറെ സ്വപ്നങ്ങൾ കണ്ടവളാണ്.പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെയൊക്കെ പറയുകയെന്ന്വെച്ചാൽ,തീർച്ചയായും കാരണമുണ്ടാകും””ഇല്ല അരുണേട്ടാ.അങ്ങനെയൊന്നുമില്ല.”അവൾ പലതും മറച്ചുവെക്കുന്നതുപോലെയൊരു തോന്നൽ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.”ദേ…എന്നെ ദേഷ്യം പിടിപ്പിക്കരുത്ട്ടോ…സത്യമെന്താണെന്ന് അമ്മു പറഞ്ഞേ തീരൂ.പെട്ടെന്ന് എന്നെ ഒഴിവാക്കുന്നതിന്റെ കാരണം എനിക്കറിയണം”
അമ്മു ആകെ വിയർക്കാൻ തുടങ്ങിയിരുന്നു.അവളുടെ കയ്യിലിരുന്ന ബാഗ് തുറന്ന് ഒരു കടലാസ് എടുക്കുമ്പോൾ കൈകൾ വിറച്ചുകൊണ്ടേയിരുന്നു.ഞാനത് വേഗം കൈയ്യിലേക്ക് വാങ്ങി തുറന്നു.ഒരു സ്കാൻ റിപ്പോർട്ട് ആയിരുന്നു അത്.
അവസാനമായിട്ട് കുറച്ചു കട്ടി കൂട്ടി എഴുതിയ വാക്കുകൾ വായിച്ചു തീരുമ്പോൾ ആകെ ഒരു അസ്വസ്ഥത,ഹൃദയം തകരുന്നതുപോലെ,ഹൃദയമിടിപ്പ് നിലക്കുന്നതുപോലെ,ശ്വാസമെടുക്കാനാവാത്ത വിധം ഒരു പ്രതിമ പോലെ സ്തംഭിച്ചു പോയി ഞാൻ.”അമ്മൂ…”vഒരു വിതുമ്പലോടെ അവളെ മാറോടു ചേർത്ത് അടക്കി പിടിച്ചു ഞാൻ.”ഇല്ല…ഒന്നുമില്ല.ന്റെ അമ്മൂന് ഒന്നുമില്ല…”ഞങ്ങളുടെ രണ്ടുപേരുടെയും ചുടുകണ്ണീരിന്റെ നനവു മാത്രം അവിടെ കാറ്റിൽ അലയടിച്ചു കൊണ്ടിരുന്നു.”അരുണേട്ടാ ഞാൻ മരിക്ക്വോ.വലിയൊരു ട്യൂമറാണത്രേ തലച്ചോറിൽ.ഓപ്പറേഷൻ ചെയ്താലും പകുതി ചാൻസാണെന്നാ ഡോക്ടർ പറഞ്ഞത്.അരുണേട്ടൻ എന്നെ മറക്കണം.ഇന്നല്ലെങ്കിൽ നാളെ ഞാൻ…””അമ്മൂ…അരുത്”കൈകൾ കൊണ്ട് അവളുടെ വായ അടച്ച് വാക്കുകൾക്ക് വിലങ്ങിട്ടു ഞാൻ.”അമ്മൂ…വാ പോകാം””എങ്ങോട്ടാണേട്ടാ”മറുപടിയൊന്നും നൽകാതെ അവളുടെ കൈയ്യും കൂട്ടി പിടിച്ച് ഞാൻ മുന്പേ നടന്നു.അവളുടെ വീട്ടിലേക്കായിരുന്നു…ഉമ്മറത്ത് തന്നെ ചാരുപടിയിൽ തലയും ചായ്ച്ച് അമ്മുവിന്റെ അച്ഛനും,തിണ്ണയിൽ സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ച് തേങ്ങി തേങ്ങി അവളുടെ അമ്മയും ഇരുന്നിരുന്നു.ഞാൻ നേരെ കയറി ചെന്നു.അവളുടെ അച്ഛനെ നോക്കി കൈക്കൂപ്പി നെറ്റി ചേർത്തുവെച്ചു.ഹൃദയത്തിൽ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു നീറ്റൽ.ധാര കണക്കെ കണ്ണീർ അണപൊട്ടിയൊഴുകുകയായിരുന്നു.ആദ്യമായാകും അവളുടെ അച്ഛനുമമ്മയും എന്നെ കാണുന്നത്.നേർ മുന്നിൽ അപരിചിതനായ ഒരാൾ വന്നു കൈക്കൂപ്പി കരയുന്നത് എന്തിനാണെന്നറിയാൻ അവർ പരസ്പരം എഴുന്നേറ്റൂ.എന്താ മോനേ?…ഇതാരാ അമ്മൂ?””അച്ഛാ…എനിക്ക് അമ്മു ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല.ഒരു മരണത്തിനും ഞാനവളെ വിട്ടു കൊടുക്കില്ല.അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനും ജീവിച്ചിരിക്കില്ല”പെട്ടെന്ന് ഇത്രയും കേട്ടപ്പോൾ അവളുടെ അച്ഛനുമമ്മയും പരസ്പരം നോക്കി.പിന്നീട് അമ്മുവിനേയും”അവൾ വിതുമ്പികൊണ്ടേയിരുന്നു””മോനേ…കുട്ടികളുണ്ടാകില്ലെന്ന് ശാസ്ത്രം പറഞ്ഞിട്ടും കാലങ്ങൾക്കു ശേഷം ദൈവമായിട്ട് തന്നതാണ് ഞങ്ങൾക്കിവളെ.ആ ദൈവം ഇതിലും കൂടെയുണ്ടാകുമെന്നു തന്നെയാണ് വിശ്വാസം.അതിനു പ്രാർത്ഥിക്കാം.മോനെ കുറിച്ച് അധികമൊന്നും ഞങ്ങൾ ചോദിക്കുന്നില്ല.മോൾക്ക് തെറ്റു പറ്റില്ല എന്ന് ഞങ്ങൾക്ക് വിശ്വാസമാണ്.ഈ ഓപ്പറേഷൻ നടക്കണം.അമ്മുവിനെ നമുക്കെല്ലാം ഇനിയും കാണണം”അച്ഛന്റെ വാക്കുകൾ എന്തെന്നില്ലാത്ത മനോബലമാണ് ആ നിമിഷം നൽകിയത്.പിന്നീടെല്ലാം പെട്ടെന്നായിരുന്നു.ടൗണിലെ ആശുപത്രിയിൽ സർജറിക്കായി അഡ്മിറ്റാക്കി അമ്മുവിനെ പിറ്റേന്നുതന്നെ.അവൾക്കു ആത്മധൈര്യം കൊടുത്ത് കൂടെ ഞങ്ങളും.”അനാമികയുടെ കൂടെയുള്ളോര്…!”ഓപ്പറേഷൻ തിയേറ്ററിലെ നഴ്സ് വന്നു വിളിക്കുമ്പോൾ ചാടിയെണീറ്റു ചെന്നു”അതേയ് അവളെ കയറ്റുകയാണ് ട്ടോ”നഴ്സ് അത് പറഞ്ഞു ഡോർ അടക്കാൻ തുടങ്ങുമ്പോൾ ആ ചെറിയ വിടവിലൂടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.”നമ്മൾ ഇനി കാണുമോ?”മനസ്സുകൊണ്ട് അവൾ ചോദിച്ചപ്പോൾ കാണുമെന്നു തന്നെ മനസ്സുകൊണ്ട് വാക്കു നൽകി,ധൈര്യം നൽകി.
മണിക്കൂറുകൾ കടന്നുപോയി കൊണ്ടിരുന്നു.ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്ന നിമിഷങ്ങൾ.ഇരിപ്പുറക്കാത്ത വിധം ആ ഓപ്പറേഷൻ തിയേറ്ററിന്റെ ഡോറു തുറന്നു ഞങ്ങളെ വിളിക്കുന്നതും കാത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു.ഏകദേശം അഞ്ചു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.”അനാമികയുടെ കൂടെയുള്ള രണ്ടുപേർ വന്നോളു.ഡോക്ടർക്ക് സംസാരിക്കാനാണ്”ഒരു നഴ്സ് ഡോർ തുറന്നിത് പറയുമ്പോൾ അച്ഛൻ എന്റെ കൈയ്യും പിടിച്ച് “വാ മോനേ”എന്നു പറഞ്ഞു നടന്നു.അകത്ത് ഡോക്ടർ കാത്തു നിൽക്കുന്നുണ്ടായിരുന്നു”ഓപ്പറേഷൻ പ്രശ്നങ്ങളൊന്നുമില്ലാതെ തീർന്നിട്ടുണ്ട്.അറിയാമല്ലോ,വലിയൊരു ഓപ്പറേഷനാണ്.ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായംതീർച്ചയായും വേണം.നാളേക്ക് പ്രതികരിച്ചു തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അവളെ ഇപ്പോൾ ഐസിയുവിലേക്ക് കൊണ്ടുവരും.അപ്പോൾകാണിക്കാം ട്ടോ”ഇത്രയും പറഞ്ഞ് ഡോക്ടർ നടന്നു.ഐസിയുവിലേക്ക് അവളെ മാറ്റി കഴിഞ്ഞതിനു ശേഷവും ഞാനും അച്ഛനും തന്നെയാണ് കാണാൻ ചെന്നത്.വെന്റിലേറ്ററിന്റെ സഹായത്തിൽ അബോധാവസ്ഥയിൽ കിടന്ന അമ്മുവിനെ കണ്ടത് ഹൃദയത്തെ വീണ്ടും വീണ്ടും കുത്തി നോവിച്ചു.ഏട്ടാ എന്നുള്ള അവളുടെ ആ മധുരമൂറുന്ന വിളിക്കും കാത്ത് ഐസിയുവിനു പുറത്തേക്കു നടന്നു.പിറ്റേന്ന് രാവിലെ സന്തോഷത്തോടെയാണ് ഡോക്ടർ ഞങ്ങളെ വന്നു വിളിച്ചത്”അവൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.കുറച്ചു മുന്പ് വായിലിട്ടിരുന്ന ട്യൂബെടുത്തു.വെന്റിലേറ്ററിൽ നിന്നു മാറ്റി.സംസാരിക്കാനും ശ്രമിച്ചു.ഏട്ടാ എന്നോ മറ്റോ അവ്യക്തമായിട്ട് തോന്നി”ഡോക്ടറിത് പറഞ്ഞു നിർത്തുമ്പോൾ എന്റെ തോളിലാരോ കൈവെച്ചു.”മോനേ ചെല്ല്”പുഞ്ചിരിച്ചുകൊണ്ട് അച്ഛനായിരുന്നു അത്.ഡോക്ടറോട് സമ്മതം വാങ്ങി ഞാൻ അകത്തു കയറി.കണ്ണുകളടച്ചു കിടക്കുകയായിരുന്നു അവൾ.”അമ്മൂ”പതിഞ്ഞ സ്വരത്തോടെ അവളുടെ കാതിനോട് ചേർത്ത് വിളിച്ചു.”ഏ…ഏ…ഏട്ടാ…അരുണേട്ടാ”ഒരു നിമിഷത്തെ മൂകതയ്ക്കു ശേഷംഅവളുടെ ചുണ്ടുകൾ അനങ്ങി തുടങ്ങിയിരുന്നു.ഞാൻ അവളുടെ കൈകൾ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.നെറ്റിയിലൊന്ന് ചുംബിച്ചു

രചന: Sujith Gangadharan (SKP)

Leave a Reply

Your email address will not be published. Required fields are marked *