എന്തൊക്കെ കഷ്ടപ്പാട് ഭാവിയിൽ ഉണ്ടാകുമെങ്കിലും പാറുവിനെ വിളിച്ചിറക്കി കൊണ്ട് വന്ന് പൊന്ന് പോലെ നോക്കാം….

രചന: Devid John

രാത്രിയിലെ ഡിന്നറും കഴിഞ്ഞു ബെഡിലോട്ട് വീണ് മയങ്ങാൻ ശരീരവും മനസ്സും സജ്ജമായി അതിന് മുൻപ് ഒരു ചടങ്ങ് കൂടി ബാക്കിയുണ്ട് പാറുവിനെ വിളിച്ചു. അല്പ നേരം അവളോട്‌ സൊള്ളണം അല്ലെങ്കിൽ നാളെ അതും പറഞ്ഞ് മുഖം വീർപ്പിച്ചിരിക്കും . പിന്നേ ഒട്ടും അമാന്തിച്ചില്ല ഫോണെടുത് അവളുടെ നമ്പർ കമ്പ്യൂട്ടർ പോലും തോറ്റു പോകുന്ന വേഗത്തിൽ ഫോണിൽ അമർത്തി ഡയല് ചെയ്‌തു. പതിവ് ദിനചര്യ കണക്കെ ആ ദിവസത്തെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരിക്കെ പാറുവിന്റെ മറുപടികൾ മൂളലിൽ ഒതുങ്ങിയപ്പോയേ എനിക്ക് കാര്യം മനസ്സിലായി. അതിന്റെ ആദ്യ ഘട്ടമായി ഞാനെന്റെ മനസ്സ് കാഠിന്യമുള്ളതാക്കി. ജന്മസിദ്ധമായി കിട്ടിയ മുൻകോപം അടക്കി പിടിച്ചു. വായിലെ വികടാ സ്വാരസ്വതിയെ കുച്ചി വിലങ്ങിട്ട് നിർത്തി. *പിന്നേ അടുത്ത ഘട്ടം. ഒന്നും അറിയാത്ത ഭാവത്തിൽ നിഷ്കളക്കമായി

“പാറു എന്താ നിന്റെ ശബ്ദത്തിന് ഒരു വെത്യാസം.

*ഓപ്പോസിറ്റ് സൈഡിൽ നിന്നും പ്രേതിക്ഷിച്ച അതെ മറുപടി.#

“വെത്യാസം തിരിച്ചറിയുന്നുണ്ട് അല്ലെ?

“നീ എന്താ ഇങ്ങനെ സംസാരിക്കുന്നത് പാറു. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെക്കിൽ ഈ വളച്ചു കെട്ടലിന്റെ ആവശ്യമുണ്ടോ

“എനിക്ക് ഒന്നും പറയാനില്ല നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോ ഞാൻ കേട്ടോളം .

” നീ കാര്യം പറ. നിന്റെ ശബ്ദത്തിലെ നേരിയ വെത്യാസം എനിക്ക് മനസ്സിലാവും. വർഷം ഒരുപാട് ആയില്ലേ ഞാനും നീയും ഇങ്ങനെ സ്നേഹിക്കാൻ തുടങ്ങിയിട്ട്.

[സ്നേഹം ചാലിച്ച മറുപടികൾ വേണം ആ സമയത്ത് നമ്മൾ പറയാൻ അല്ലെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യപ്പെട്ട് വിലപ്പെട്ട ദിവസങ്ങൾ പോകും ]

“അങ്ങനെ എല്ലാ കാര്യങ്ങളും തുറന്ന് നിങ്ങളോട് സംസാരിക്കാൻ എനിക്ക് സാധിക്കില്ല,

“പാറു. നിന്റെ പ്രശ്നം എനിക്ക് അറിയാം എനിക്കിപ്പോൾ സ്ഥിരമായി ഒരു ജോലിയില്ല. നീ കൂടെ ഇറങ്ങി വന്നാൽ കൂലി പണി ചെയ്തിട്ടാണെങ്കിലും നിന്നെ പൊന്ന് പോലെ നോക്കാം എന്ന വിശ്വാസം എനിക്കുണ്ട്.

“വർഷം ഒരുപാട് ആയില്ലേ നിങ്ങൾ ഇത് തന്നെ പറയാൻ തുടങ്ങിയിട്ട് ഇത് വരെ നിങ്ങൾക്ക് വല്ല മാറ്റവും വന്നോ. എന്റെ കൂടെ പഠിച്ച കുട്ടികളൊക്കെ കല്യാണം കഴിച്ചു ഭർത്താവുമൊത് ജീവിക്കുമ്പോൾ ഞാൻ ഇവിടെ വീട്ടുകാരുടേയും നാട്ടുകാരുടെയും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്.

“എനിക്ക് അറിയാം പാറു. എനിക്ക് വേണ്ടിയാണ് നീ ഇതൊക്കെ സഹിച്ചു അവിടെ നിൽക്കുന്നതെന്ന്. പക്ഷേ നീ പറയുന്നത് പോലെ സ്ഥിരമായ ഒരു ജോലി എനിക്ക് കിട്ടുന്നില്ല. കിട്ടുന്ന ജോലിക്കാണെങ്കിൽ മാസം പത്തായിരം രൂപ ശമ്പളവും നമ്മുടെ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും വില റോക്കറ്റ് പോലെയാണ് ദിവസവും കൂടുന്നത് അതിന് അനുസരിച്ചു കൂലി കൂടുന്നുണ്ടോ അതും ഇല്ല. അവര് തരുന്ന കൂലി കൊണ്ട് ഒരു സാധാരണക്കാരൻ ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കും.

“നിങ്ങളെന്തെങ്കിലും ചെയ്യ്‌. ഞാനിനി ഒന്നും പറയുന്നില്ല.

“പാറു വെറുതെ നീ എന്റെ സ്വഭാവം മാറ്റരുത് പെൺപിളേർക്ക് ഉള്ളത് പോലെ പ്രേശ്നങ്ങൾ ഞങ്ങൾ ആൺകുട്ടികൾക്കുണ്ട് നിനക്ക് ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ ഞാനുണ്ട് പക്ഷേ എന്റെ പ്രേശ്നങ്ങൾ ഞാനാരോട് പറയും. ഞങ്ങളുടെ വേദനകളെ സ്വയം മനസ്സിൽ അടക്കി പിടിച്ച് പുറമെ ഗൗരവം കാണിക്കുന്നവരാണ് ഞങ്ങളിൽ ഭൂരി ഭാഗം പേരും. ചിലപ്പോൾ ഞങ്ങൾക്ക് സ്നേഹം പുറത്ത് കാണിക്കാൻ സാധിക്കാറില്ല എന്ന് കരുതി ഞങ്ങൾ നിങ്ങളെ സ്നേഹിക്കാറില്ലയെന്ന് ഒരിക്കലും പറയാൻ പാടില്ല

“ശരി ഇനി നിങ്ങളെന്തെങ്കിലും ചെയ്തോ.

അങ്ങനെയാണോ എങ്കിൽ ശരി. ഇനി എന്റെ കാര്യങ്ങളും നിന്നോട് പറയുന്നില്ല പോരെ. നീ അധികം ഡയലോഗ് അടിക്കാതെ ഉറങ്ങാൻ നോക്ക്. അല്ലെങ്കിൽ എന്റെ ശബ്ദത്തിന്റെ വെത്യാസം നിനക്ക് മനസ്സിലാവും

ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞു കിടന്നിട്ടും മനസ്സിൽ ഒരേ ചിന്ത. [നട്ടപാതിരായ്ക്ക് ഇവൾക്ക് ഭ്രാന്തായോ എങ്കിൽ അടുത്ത സെക്കൻഡിൽ മെസ്സേജ് വരും ]

…ചിന്തിച്ചു തീർന്നില്ല ഫോണിൽ അതാ ഒരു മെസ്സേജ് അലെർട്

ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകണോ ??? ഇത് മുന്നോട്ട് നല്ല രീതിയിൽ നടന്ന്‌ പോകുന്നില്ല പിന്നേ എന്തിനാ ഈ ബന്ധം ?വെറുതെ മൂന്ന് വർഷം കാത്തിരുന്നു. ഇനി നിങ്ങള് തന്നെ പറ ഞാനെന്താ ചെയ്യേണ്ടത് ??? ചാറ്റ് കണ്ടീട്ടും കാണാത്തതു പോലെ അഭിനയിക്കരുത് മറുപടി തരാൻ താല്പര്യം ഇല്ലെങ്കിൽ ബൈ ഞാൻ ശല്യം ചെയുനില്ല

മെസ്സേജ്ന് എന്ത് മറുപടിയാണ് കൊടുക്കുക എന്നാലോചിച്ചു കിളി പോയി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇന്ത്യ പാക്ക് യുദ്ധം പോലെ ഇതുപോലുള്ള മെസ്സേജ് ഒരുപാട് കണ്ടിട്ടുണ്ട് അപ്പൊയൊക്കെ നയതന്ത്ര ചർച്ചയിലൂടെ ഞാനത് പരിഹരിച്ചിട്ടുണ്ട്. കല്യാണാലോചനകളുടെ എണ്ണം കൂടുമ്പോൾ അതിർത്തിയിൽ നിന്നും ഇങ്ങനുള്ള ബോംബ് മെസ്സേജ് അയക്കുക അവളുടെ പതിവാണ് അവൾക്ക് ഇപ്പോൾ വയസ്സ് പതിനെട്ട് കഴിഞ്ഞു. പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് അവൾക് കണ്ടക ശനിയുടെ അപഹാരം തുടങ്ങിക്കാണും അല്ലാതെ ഡിഗ്രിയും കഴിഞ്ഞു തേരപാരയായി നടന്നിരുന്ന എന്നെ അവള് ഇഷ്ട്ടമാണ് പറയില്ലായിരുന്നാലോ. ! ഈ ഒരു വർഷത്തെ കാലയളവിൽ പലതവണ ഞാൻ ആലോചിട്ടുണ്ട് എന്തൊക്കെ കഷ്ടപ്പാട് ഭാവിയിൽ ഉണ്ടാകുമെങ്കിലും പാറുവിനെ വിളിച്ചിറക്കി കൊണ്ട് വന്ന് പൊന്ന് പോലെ നോക്കാം എന്നൊക്കെ പക്ഷേ മുന്നോട്ടുള്ള ജീവിതം ചില തമിഴ് സിനിമയിലെ പോലെ പാവപ്പെട്ടവന് പാട്ട് കഴിയുമ്പോൾ പണക്കാരനാവുന്നത് പോലെ സിമ്പിളെല്ല എന്ന് എനിക്ക് അലെർട് വരും . അപ്പോയൊക്കെ എന്റെ അത്യാഗ്രത്തെ. ഉദാഹരണമായിട്ട് നമുക്ക് കിളിച്ചുട്ടൻ മാമ്പഴം സിനിമയിൽ ശ്രീനിവാസൻ ജഗതി ചേട്ടനോട് പറയുന്ന ഒരു ഡയലോഗ്. പിടയ്ക്കണ മത്തിയും മുന്നിൽ വച്ച് എത്ര കാലന്ന് വച്ച പൂച്ച ഇങ്ങനെ നോക്കിയിരിക്കുക

അടക്കി പിടിച്ച മീൻ കൊതി പ്രായമായ പാറുവിന്റ അമ്മയുടെ വാർധക്യ സഹജമായ ആരോഗ്യ പ്രേശ്നങ്ങളെ ഓർത്തുമാത്രം അങ്ങട് ഒതുക്കി വച്ചു

പുറത്ത് നിന്ന് നോക്കി കാണുന്നവർക്ക് ചിലപ്പോൾ വിഢിത്തമായി തോന്നാവുന്ന പ്രവർത്തിയാണ് പക്ഷേ അകത്തു നിന്ന് നോക്കുന്നവർക് നമ്മളെ സ്നേഹിച്ചതിന്റെ പേരിൽ വീട്ടുകാരാലും നാട്ടുകാരാലും വെറുക്കപെട്ടവളായി എന്റെ വീടിന്റെ അകത്തളത്തിൽ ഉള്ളിലെ സങ്കടങ്ങളെ അടക്കി പിടിച്ചു ജീവിക്കുന്ന ഒരു പെണ്ണായി അവളെ കാണാൻ ഇഷ്ട്ടമില്ലാത്തതു കൊണ്ടാവാം കാത്തിരിക്കുന്നതെന്ന തോന്നലും

അതിനിടയ്ക്ക് കുടുംബത്തിലെ പ്രായം തികഞ്ഞ മാർക്കടന്മാര് ഓരോ പെണ്ണിനെയും കെട്ടി വീട്ടിലേക്ക് കൊണ്ട് വരാൻ തുടങ്ങി [ഒളിച്ചോട്ടം തന്നെ ]

ഓണമായാലും ക്രിസ്മസ് ആയാലും നാട്ടിലെ കോഴികൾ ക്ക് കിടക്കപ്പൊറുതി ഇല്ല എന്ന് പറയുന്നത് പോലെയായി എന്റെ അവസ്ഥ വീട്ടുകാരുടെ വക ക്ലാസ് തുടങ്ങും *മുലകുടി മറാത്ത പിള്ളേര് വരെ പെണ്ണിനേയും കൂടി വരാൻ തുടങ്ങി ഇവിടെ ഒരുത്തൻ കാലം കുറെയായി ഒരു പെണിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്. അമ്മയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടി അല്പം ചപ്പാത്തി പരത്തി കൊടുക്കാമെന്ന് കരുതി. ചപ്പാത്തി കോലിൽ കൈ വച്ചതും അമ്മയുടെ വക ഒരു ചോദ്യം

“നീ എന്തോ ചെയ്യാൻ പോകുവാ.?

“അമ്മയ്ക്ക് ചപ്പാത്തി പരത്തി തരാൻ.

“വേണ്ട എന്റെ മോൻ ഇന്നലെ പരത്തിയത് ഞാൻ കണ്ടു വെളിച്ചെണ്ണ ലവലേശം ഇല്ലാത്ത ഉണക്ക ചപ്പാത്തി എന്റെ പൊന്ന് മോൻ ഒന്നും ചെയ്യണ്ട വച്ചുണ്ടാക്കി തരുമ്പോൾ കഴിക്കാനായി കൈ കഴുകി വന്ന മതി

ഒരുണക്ക ചപ്പാത്തി പരത്തിയതിന്റെ പേരിൽ അപമാനിതനും നിസ്സഹായാന ഞാൻ അടുക്കളയെന്ന യുദ്ധ ഭൂമിയിൽ ആയുധം വച് കിഴടങ്ങി വരുമ്പോഴാണ് അടുക്കള വാതിൽക്കൽ പട്ടി പോലും തിരിഞ്ഞു നോക്കാതെ വച്ചിരിക്കുന്ന എന്റെ ചപ്പാത്തിയെ നോക്കി നെടുവീർപ്പിട്ട് വരാന്തയിലെ ചാരു കസേരയിൽ ആകാശം നോക്കി ഇരുപ്പായി.

വികാര നവുകയുമായി തിരമാല……

സന്ദര്ഭത്തിന് അനുയോജ്യമായ രീതിയിൽ ഫോണിന്റെ റിങ് ടോൺ മുഴങ്ങി

ഫോണിന്റെ സ്ക്രീനിൽ നന്നായി തെളിഞ്ഞു കാണുന്നു

പാറു കോളിംഗ്……. യുദ്ധ ഭൂമിയിൽ തോറ്റു തുന്നം പാടി വന്നിരിക്കുന്ന എന്നെ വീണ്ടും അപമാനിക്കാൻ വേണ്ടിയാണോ ഈശ്വര ഇവൾ വിളക്കുന്നതെന്ന ഭയാശങ്കയോടെ ഫോണിന്റെ സ്പീക്കർ ചെവിയോട് അടുപ്പിച്ചു വച്ചു

“കുട്ടേട്ടനെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല എന്റെ കാര്യം ഓർത്ത് നോക്ക് എത്ര കാലമായി നമ്മൾ ഇങ്ങനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് അതിനിടയിൽ കല്യാണാലോചനയും.

“എന്റെ പാറു. രണ്ട് മിനിറ്റ് ഞാൻ പുറത്ത് ഇറങ്ങിയിട്ട് മുറ്റത്തെ മരമൊന്ന് കുലുക്കി നോക്കട്ടെ.

“എന്തിനാ…..

അല്ല അതിന്റെ ഏതെങ്കിലും ചില്ലയിൽ നീ പറയുന്നത് പോലെ കൊമ്പത്തെ ജോലി വല്ലതും ഉണ്ടെങ്കിൽ… !

“നിങ്ങളെ ഈ നാക്ക്‌ കൂടി ഇല്ലെങ്കിൽ വല്ല കാക്കയും കൊതി കൊണ്ട് പോയേനെ. എത്ര വെറുപ്പിച്ചാലും ഇട്ടേച്ചു പോവത്തില്ല അല്ലെ.

“കൊച്ചേ പാറു അങ്ങനെ പാതി വഴിക്ക് നിന്നെ ഇട്ടേച്ചു പോവാനാണെങ്കിൽ എനിക്ക് നിന്നെ ഇത്ര കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നു. നിനക്ക് ഓർമയില്ലേ പാറു നീ പ്ലസ്‌ടുവിന് കോൺമെൻറ് സ്കൂളിൽ പഠിക്കുമ്പോൾ നിന്നെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം പതിനാല് രൂപ വണ്ടി കാശും കൊടുത് ബസ്റ്റാന്റിൽ വന്നതും നീ ബസ് കയറി പോകുമ്പോൾ അടുത്ത ബസിന് തിരിച്ചു വീട്ടിലേക്ക് ഇളിഭ്യനായി വരാറുള്ള എന്നെ. എന്തിനേറെ പറയുന്നു ഈ മൂന്ന് വർഷത്തിനിടയിൽ എന്റെ കൂടെ പാർക്കിലോ ബീച്ചിലെ വരാനോ എന്തിന് എന്റെ ബൈക്ക്ന്റെ പിറകിലെങ്കിലും നിന്നോട് ആവശ്യപെട്ടിട്ടുണ്ടോ . എനിക്കും ആഗ്രഹങ്ങളുണ്ട് പക്ഷേ അതൊക്കെ ഞാൻ വേണ്ടെന്ന് വയ്ക്കുന്നത് നിനക്ക് വേണ്ടിയാ എന്നെ സ്നേഹിക്കുന്നതിന്റ പേരിൽ ആരും നിന്നെ വഴക്ക് പറയാതിരിക്കാൻ വേണ്ടി.

“അയ്യടാ ഇനി കൂടെ കറങ്ങാൻ വരാത്തതിന്റെ കുറവ് കൂടിയേ ഉള്ളു. ********** “അല്ല മനുഷ്യ കുഞ്ഞ് കിടന്ന് നിലവിളിച്ചു കരഞ്ഞിട്ടും അതൊന്നും ശ്രെദ്ധിക്കാതെ നിങ്ങളിത് ഏത് ലോകത്താണ് .

“അച്ഛന്റെ പൊന്ന് കരഞ്ഞേ.? അച്ഛനെ അമ്മയെ സ്നേഹിച്ച സമയത്തെ ഓരോ കാര്യങ്ങളൊക്കെ ഓർത്ത് ഇങ്ങനെ കിടന്നത. വാവയ്ക്ക് ആ കഥ അച്ഛൻ പറഞ്ഞു തരട്ടെ..?

” ആറു മാസം പ്രായമായ കുഞ്ഞിനോട് പറയാൻ പറ്റിയ കഥ.

“എന്റെ കുഞ്ഞിനോട് അല്ലെ ഞാൻ കഥ പറഞ്ഞു കൊടുക്കുന്നത്. എന്റെ വാവ കരയല്ലേ അമ്മയ്ക്ക് നാണമായിട്ടാ അങ്ങനെ പറയുന്നത് അച്ഛൻ പറഞ്ഞ് തരാട്ടോ കഥ. ഗൾഫിലയിരുന്ന നിന്റെ മാമൻ അതായത് നിന്റെ അമ്മയുടെ ചേട്ടൻ നാട്ടില് വരുന്നത് വരെ കാത്തിരുന്നതും ആങ്ങളയെ പറ്റിച്ചു രാത്രിക്ക് രാത്രി നിന്റെ അമ്മയെ വീട്ടീന്ന് കടത്തി കൊണ്ട് പോയതും പിറ്റേന്ന് കാലത്തെ രെജിസ്റ്റർ മേരേജ് കഴിയുന്നത് വരെ നമ്മൾ അനുഭവിച്ച ടെൻഷനും

“കല്യാണം കഴിഞ്ഞു കൊച്ചായി നിങ്ങള് ഇപ്പോഴും അതൊക്കെ ആലോചിച്ചു കിടപ്പാണോ.!! വീട്ടീന്ന് ചേട്ടൻ വിളിച്ചിരുന്നു അമ്മയെക്ക് പേരകുട്ടിയെ കാണാൻ വരുന്നുണ്ടെന്ന്. എന്റെ വിലപ്പെട്ട ഓർമകളെ എനിക്ക് മറക്കേണ്ടി വന്നാൽ നാളെ ചിലപ്പോൾ എനിക്ക് ചിലപ്പോൾ പാറുവിനെയും മറന്നു പോകും. അത് കൊണ്ട് പാറൂട്ടി പഴയ ഓർമ്മകളെ തള്ളി പറയാതെ ചേട്ടന് പോയി ഒരു ചൂട് ചായ ഉണ്ടാക്കി കൊണ്ട് വരൂ അത് കുടിച്ച് കഴിഞ്ഞിട്ട് വേണം എനിക്ക് ഉച്ചയ്ക്കുള്ള ഊണിനുള്ള സാധങ്ങൾ വാങ്ങിച്ചിട്ട് വരാൻ

ശുഭം…….

രചന: Devid John

2 thoughts on “എന്തൊക്കെ കഷ്ടപ്പാട് ഭാവിയിൽ ഉണ്ടാകുമെങ്കിലും പാറുവിനെ വിളിച്ചിറക്കി കൊണ്ട് വന്ന് പൊന്ന് പോലെ നോക്കാം….

Leave a Reply

Your email address will not be published. Required fields are marked *