താലി

രചന: ജോസ്ബിൻ…
അമ്മേ
അച്ഛൻ എന്താ എന്നോട് മിണ്ടാത്തത്..
ഞാൻ ഉറങ്ങുന്നവരെ അച്ഛൻ വരില്ല..

നേരിൽ കണ്ടാൽ ഒന്നു മിണ്ടില്ല. എല്ലാവരും അവഗണിച്ചാൽ ഒരു നിമിഷം കൊണ്ട് ഞാൻ എല്ലാം അവസാനിപ്പിയ്ക്കും..
സങ്കടം സഹിയ്ക്കാൻ കഴിയാതെ വൈഗ പൊട്ടിക്കരഞ്ഞു…

മകളെ കെട്ടിപിടിച്ച് തലയിൽ തലോടി സുജാത പറഞ്ഞു..
മോളെ ഒരു അച്ഛന് സഹിയ്ക്കാൻ ,കാണാൻ കഴിയുന്ന കാഴ്ച്ചയാണോ അച്ഛൻ കണ്ടത്…

മോൾക്ക് വിഷ്ണുവിനോട് ഇഷ്ട്ടമാണങ്കിൽ അത് അച്ഛനോട് എന്നോട് പറയാൻ മോൾ എന്തിനാണ് പേടിച്ചത്..

മോളുടെ ഇഷ്ട്ടത്തിന് അച്ഛനും അമ്മയും എതിരാകുമെന്ന് വിചാരിച്ചോ?

വയ്യാഞ്ഞിട്ടും വളയം പിടിച്ചാണ് ആ മനുഷ്യൻ നിന്നെ കോളേജിൽ അയച്ചത്…

നിന്നെ അത്രയ്ക്കു ഇഷ്ട്ടമായിരുന്നു ആ പാവത്തിന്…

ഇന്ന് പരസ്പരം സ്നേഹിച്ച വിവാഹം കഴിക്കുന്നത് തെറ്റല്ല..

പക്ഷേ പെണ്ണിന്റെ ശരീരം കണ്ട് സ്നേഹം നടിയ്ക്കുന്ന ചെകുത്താന്മാരെ തിരിച്ചറിയണം..

സ്നേഹിക്കുന്ന പുരുഷന്മാരെ കണ്ണടച്ചു വിശ്വസിക്കുന്ന പൊട്ടികളാണ് സ്ത്രികൾ..

അവന്മാർ വിളിച്ചാൽ ഏതു മരണത്തിലേയ്ക്കും നമ്മൾ ചെല്ലും ആവിശ്യം കഴിഞ്ഞാൽ അവർ നമ്മളെ വലിച്ചെറിയും..

എന്തു ധൈര്യത്തിലാണ് ക്ലാസ്സിൽ പോകാതെ വിഷ്ണുവിന്റെ ഒപ്പം നീ കറങ്ങാൻ പോയത്..

നീ അവനൊപ്പം വെറെ എവിടെയെല്ലാം പോയി?

അമ്മ അന്ന് ആദ്യമായാണ് അവൻ ഒത്തിരി നിർബന്ധിച്ചപ്പോൾ പാർക്കിൽ പോയത്.

നിങ്ങളെ പാർക്കിൽ നിന്ന് പോലിസ് പൊക്കിയപ്പോൾ

പോലിസ് വിളിച്ചത് അച്ഛനെയല്ലേ ആദ്യമായാണ് ആ മനുഷ്യൻ പോലിസ് സ്റ്റേഷൻ കയറുന്നത്.. അതും നിനക്കു വേണ്ടി…

അച്ഛനും മാമനും പോലിസ് സ്റ്റേഷനിൽ വന്നപ്പോൾ ആരും ഒന്നും പറയുന്നതിന് മുമ്പ് നീ പറഞ്ഞു എനിയ്ക്കു അച്ഛന്റെ ഒപ്പം പോകണ്ട..

നിനക്കു വിഷ്ണുവിനോപ്പം പോയാൽ മതിയെന്ന്..

പക്ഷേ എന്തുണ്ടായി അവൻ തന്നെ പറഞ്ഞില്ലേ നിന്നെ സ്വീകരിക്കാൻ അവന് കഴിയില്ലന്ന്..

ഒന്നോ രണ്ടോ വർഷം പരിചയമുള്ള വിഷ്ണുവിനെ കണ്ടപ്പോൾ നീ അച്ഛനേയും എന്നെയും മറന്നു..

മാമൻ എന്റെ വളർത്തുദോഷമാണന്നു പറഞ്ഞു എന്നെ കുറ്റപ്പെടുത്തിയിട്ടും..

അച്ഛൻ എന്നെ കുറ്റപ്പെടുത്തിയില്ല…

പല രാത്രികളിലും കണ്ണുനിറഞ്ഞ് ആ മനുഷ്യൻ ചോദിച്ചിട്ടുണ്ട് നമ്മുടെ മോളുടെ വളർച്ച അവളുടെ ഇഷ്ട്ടങ്ങൾ കാണാൻ നമ്മുക്ക് കഴിഞ്ഞില്ലല്ലോ..

അവൾക്ക് ആ ചെക്കനെ ഇഷ്ട്ടമണങ്കിൽ നമ്മൾ നടത്തി കൊടുക്കില്ലായിരുന്നോ?

മോളെ സ്നേഹിയ്ക്കുന്നവരെയും സ്നേഹം നടിയ്ക്കുന്നവരെയും തിരിച്ചറിയാൻ പാടാണ്…

സ്നേഹിയ്ക്കുന്ന പെണ്ണിനെ ചങ്കുറ്റത്തോടെ കൂടെ ചേർക്കുന്നവരാണ് നെഞ്ചുറപ്പുള്ള പുരുഷന്മാർ.

പാതി വഴിയിൽ വലിച്ചെറിയുന്നവരല്ല..

ദൈവമായിട്ടാണ് എന്റെ മോൾക്ക് വിഷ്ണുന്റെ മനസ്സിലിരുപ്പു കാണിച്ചു തന്നത്.. പാർക്കിലും സിനിമ തീയറ്ററിലും ലോഡ്ജിലും കൊണ്ടുപോകാൻ കഴിയുന്ന വെറും പെണ്ണ് മാത്രമായിരുന്നു അവന് നീ…

നിന്നെപ്പോലെ എത്ര പെണ്ണുങ്ങൾ രാവിലെ കോളേജിലേയ്ക്കും സ്കൂളിലേയ്ക്കും ആണന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുന്നു..

തലയിൽ ഷാളിട്ടു മറച്ചു പ്രതികളെപ്പോലെ കണ്ടവന്മാരുടെ ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകുന്നു…

സ്നേഹമെന്നാൽ കാമം മാത്രമല്ല പക്ഷേ ചിലർക്കു കാമം മാത്രമാണ്..കാമത്തിന് മാത്രം സ്നേഹിയ്ക്കുന്നവർ ഒരിയ്ക്കലും പെണ്ണിന്റെ മനസ്സു കാണാറില്ല..

ഈ അമ്മയ്ക്കും തെറ്റുപറ്റി എന്റെ മോളെ അടുത്തിരുത്തി ഇതോന്നു പറഞ്ഞു തരാൻ അമ്മയ്ക്കു കഴിഞ്ഞില്ല…

അച്ഛൻ കാണിയ്ക്കുന്നത് ഒരു തരം ജാഢയാണ് എന്റെ മോൾ ആ കാലിൽ വീണ് പൊട്ടിക്കരഞ്ഞാൽ അച്ഛൻ മോളേ നെഞ്ചോടു ചേർക്കും

അമ്മയുടെ കഴുതിലെ ഈ താലി കണ്ടോ അത് എന്നെ സ്നേഹിച്ച പുരുഷൻ തന്നെ കഴുത്തിൽ കെട്ടിയതാണ്..

അച്ഛന് പാതി വഴിയിൽ വലിച്ചെറിയാൻ മാത്രം ഒരു പെണ്ണല്ലായിരുന്നു ഞാൻ..

എല്ലാ അർത്ഥത്തിലും അച്ഛന്റെ പാതിയായിരുന്നു ഞാൻ..

നെഞ്ചുവിരിച്ച് അമ്മാച്ഛന്റെ മുഖത്തു നോക്കി പെണ്ണു ചോദിച്ചത് ആ മനസ്സിൽ അത്ര മാത്രം ഞാൻ സ്ഥാനമുറപ്പിച്ചതുകൊണ്ടാണ്..

നമ്മളെ സ്നേഹിയ്ക്കുന്നവർ നമ്മളെ ഒപ്പം കൂട്ടും.. പാതി വഴിയിൽ തള്ളി പറയില്ല..

അമ്മയുടെ കഴുത്തിലെ താലി കണ്ടോ..?
അത് അച്ഛനോടുള്ള അമ്മയുടെ വിശ്വാസമാണ് സ്നേഹമാണ്..

അച്ഛൻ തരുന്ന സംരക്ഷണമാണ്…

മോളെ താലിയിൽ നമ്മൾ ചേർക്കുന്ന ബന്ധങ്ങൾ പവിത്രമാണ്..

ആ ബന്ധങ്ങൾ ശാശ്വതമാണ്..

മോളുടെ ഈ കഴുത്തിൽ താലിചാർത്തി സംരക്ഷിക്കാനും ,സ്നേഹിയ്ക്കാനും, വിശ്വസിക്കാനും കഴിയുന്ന

ഒരു
പുരുഷന്റെ കൈ പിടിച്ചു കൊടുക്കുമ്പോൾ മാത്രമാണ് ഞങ്ങൾ മാതാപിതാക്കൾക്കു സമാധാനം കിട്ടുന്നത്..

അല്ലങ്കിൽ ചില കഴുകന്മാർ നിങ്ങളുടെ തലയ്ക്കു മുകളിലുടെ ഇങ്ങനെ വട്ടമിട്ടു പറക്കുമ്പോൾ സമാധാനത്തോടെ ഞങ്ങൾക്ക് ജീവിയ്ക്കാൻ കഴിയില്ല…

രചന: ജോസ്ബിൻ…

Leave a Reply

Your email address will not be published. Required fields are marked *