മുക്കുത്തിയിട്ട എന്റെ പെണ്ണ്

രചന: Devid John

ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഗൾഫിലെത്തിയപ്പോൾ ആകെയുണ്ടായിരുന്ന ഏക ആശ്വാസം ശാരിയുടെ മെസ്സേജുകളും ഇടയ്ക്കുള്ള ഫോൺ സംഭാഷങ്ങളുമായിരുന്നു.

ചൂട്ട് പൊള്ളുന്ന വെയിലിലും
അവളോടൊത്തുള്ള സുന്ദരമായ ജീവിതം സ്വപ്നം കണ്ട് ഗൾഫിലെ കഷ്ടപ്പാടിന്റെ നാളുകൾ ഞാൻ തള്ളി നീക്കി.
അവളുടെ പരിഭവങ്ങളും പരാതികളും എന്റേത് കൂടിയായിരുന്നു.. തന്റെ കൂട്ടുകാർ അവരുടെ ബോയ് ഫ്രണ്ട്ന്റെ കൂടെ പാർക്കിലും ബീച്ചിലും കറങ്ങി നടക്കുമ്പോൾ ഞാൻ മാത്രം തനിച്…..
വാക്കുകൾക്കിടയിൽ അവൾ ഒളിപ്പിച്ചു വച്ച സങ്കടത്തിന്റെ മഴ തുളികൾ എന്റെ ഹൃദയത്തിൽ ആർത്തലച്ചു പെയ്തിറങ്ങി.

പ്രവാസ ജീവിതം അവസാനിപ്പിച് നാട്ടിലേക്ക് വരുന്ന എന്നെ
യാത്രയാക്കാൻ എയർപോർട്ടിൽ കൂട്ട് വന്ന അമ്മാവന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു.

ഒരിക്കൽ നീ മനസ്സിലാക്കും നീ നഷ്ട്ടപെടുത്തി പോകുന്നതിന്റെ വില…..

മരുഭൂമിയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഫ്ലൈറ്റ് പുറപ്പെടാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം. സീറ്റ് ബെൽറ്റ്‌ ശരിയാക്കി വയ്ക്കാൻ ഹയർഹോസ്റ് പുഞ്ചിരിയോടെപറഞ്ഞപ്പോൾ ചെറിയ ചമ്മലോടെ ഞാൻ ബെൽറ്റ്‌ ശരിയാക്കി.
ഇനിയും രണ്ടര മണിക്കൂർ വേണം നാട്ടിലെത്താൻ.
**:*************
“സ്വാതന്ത്ര്യ ദിനമാണ് വരാൻ പോകുന്നത് നമ്മുടെ കോളേജിൽ നിന്നും പരേഡും
കൾച്ചറൽ ഡാൻസും കൂടിയുണ്ട്….നീയും കൂടുന്നോ ഞങ്ങളുടെ കൂടെ..??

കുട്ടേട്ടൻ വന്ന് ചോദിച്ചപ്പോൾ ഞാൻ ആദ്യം ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ കുട്ടേട്ടന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവസാനം സമ്മതിച്ചു.
ഏട്ടന്റെ കൂടെ ക്ലാസ്സ്‌ മുറിയിലേക്ക് ചെല്ലുമ്പോൾ എന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് കൾച്ചറൽ ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന ഇരു നിറമുള്ള സുന്ദരിയിലേക്കായിരുന്നു…

“കുട്ടേട്ടാ മോഹിനിയാട്ടവും ഭരത നാട്ട്യവും എല്ലാം മിക്സ് ചെയ്താണോ കൾച്ചറൽ ഡാൻസ് ചെയ്യാൻ പോകുന്നത്..!!!!

“അതൊക്കെ ജഡ്ജസിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി ചെയ്യുന്ന സൂത്രപ്പണികൾ ”

“ആ ഭാരതനാട്ട്യം പ്രാക്ടീസ് ചെയ്യുന്ന കുട്ടിയുടെ പേരെന്താ..??

“ശാരി. ഇവിടെ ഫസ്റ്റ് ഇയർ ഇക്‌ണോമിക്‌സ് പഠിക്കുന്നു

“കുട്ടേട്ടാ എങ്കിൽ ഞാനും കൂടാം കൾച്ചറൽ ഡാൻസിന്”

“മോനെ ഡേവി..
ഈ വണ്ടി എങ്ങോട്ടാണെന്ന് മനസ്സിലായി. നീ അതങ്ങു വിട്ടേക്ക് അവള് നായര് പെണ്ണാ നീയൊരു ക്രിസ്ത്യനിയും

“ജാതിയും മതവും നോക്കിയാണോ പ്രണയം ജനിക്കുന്നത്..??
അവളെ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു അവൾ. ഈ ഡേവിഡിന്റെ മാത്രം മുക്കുത്തിയിട്ട നായര് പെണ്ണ..!!!

“ശാരി… !
തന്റെ ഡാൻസ് നന്നായിരുന്നുട്ടോ… പിന്നേ… കുറച്ച് ദിവസമായി ഞാൻ തന്നോട് ഒരു കാര്യം പറയണമെന്ന് വിചാരിച്ചിട്ട്..

“എന്താ ഡേവിഡ് ചേട്ടായി..??

എന്റെ ക്ലാസ്സിലെ ആ വിഷ്ണുവിനെ നിനക്ക് അറിയില്ലേ… അവന് നിന്നെഇഷ്ടമാണെന്ന് അവന് നിന്നോട് നേരിട്ട് ചോദിക്കാനൊരു പേടി.

“പെണ്ണ് കുട്ടികളെ പോലെ മുടി നീട്ടി വളർത്തി നടക്കുന്ന ചെക്കനാണോ !!

“അത് തന്നെ.
ഞാൻ എന്താ അവനോട് പറയേണ്ടത്.. !!നിനക്ക് ഇഷ്ട്ടമാണെന് പറയട്ടെ

“അയ്യേ.. എനിക്കൊന്നും വേണ്ട ആ ചേട്ടനെ.

“വേണ്ടെങ്കിൽ വേണ്ട. അവനെ ഇഷ്ട്ടപെട്ടില്ലെങ്കിൽ വേണ്ട. ഞാൻ സീരിയസ് കാര്യം നിന്നോട് പറയട്ടെ

“ചേട്ടായി വേഗം പറ… ഇപ്പൊ ബെല്ല് അടിക്കും അടുത്ത പിരീഡ് ദീപക് സാറാണ്.

“എനിക്കറിയാം ഒട്ടും കളർ അല്ലാത്ത ഒരു പ്രൊപോസലാണ് ചെയ്യാൻ പോകുന്നത് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ നീയത് ക്ഷമിക്ക്.
എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്..
നിന്റെ മറുപടി എന്തായാലും ഇന്ന് വൈകിട്ട് കോളേജ് വിട്ട് പോകുന്നതിനു മുൻപ് എന്നോട് പറയണം ഞാൻ ബൈക്ക് പോർച്ചിൽ കാത്തിരിക്കും

മറുപടി ഒരു ചിരിയിൽ ഒതുക്കി എന്റെ മുന്നിലൂടെ ശാരി കടന്ന് പോകുമ്പോൾ പാദസ്വാരത്തിന്റെ ശബ്ദത്തേക്കാൾ വേഗതയിലായിരുന്നു എന്റെ നെഞ്ചിടിപ്പ്

ഫ്ലൈറ്റ് ലാന്റിംഗ് ഇൻ കരിപ്പൂർ എയർപോർട്ട്‌….
ഹെയർഹോസിസ് മൈക്കിലൂടെ അനോൺസ് ചെയ്യുമ്പോഴാണ് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നത്

ലഗേജ് എല്ലാം കലക്‌ട്‌ ചെയ്തു എയർ പോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ കുട്ടേട്ടാൻ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു

“ഡേവി നമുക്ക് പോകാം… വണ്ടി പുറത്ത് പാർക്കിങ്ങിലുണ്ട് നമുക്ക് ആദ്യം വീട്ടിലേക്ക് പോകാം

“നമുക്ക് ശാരിയെ കണ്ടതിന് ശേഷം വീട്ടിലേക്ക് പോകാം കുട്ടേട്ടാ…

“നീ ആദ്യം ഞാൻ പറയുന്നത് കേൾക്കു… ആദ്യം വീട്ടിലേക്ക് പോകാം പപ്പയും മമ്മിയും നിന്നെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്

“കുട്ടേട്ടൻ അവളെ കണ്ടിരുന്നോ..??
എന്റെ ഈ വരവ് അവൾക്കൊരു സർപ്രൈസ് ആയിരിക്കും.. ഞാൻ എന്തൊക്കെയാണ് അവൾക്ക് വേണ്ടി വാങ്ങിച് വച്ചിരിക്കുന്നതെന്നോ.
ഞങ്ങളുടെ റൂമിലേക്കുള്ള ബെഡ് കിറ്റ്.മേക്കപ്പ് ബോക്സ്…
എന്റെ സ്വപ്നങ്ങൾ അങ്ങനെ ഓരോന്നായി ഞാൻ സ്വാന്തമാക്കാൻ പോകുന്നു.

കുട്ടേട്ടാ അപ്പോഴും മറുപടി ഒന്നും പറയാതെ ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു
======================================
“ശാരി എനിക്ക് ഗൾഫിലേക്ക് വിസ വന്നിട്ടുണ്ട് നാളെ ഈവിനിംഗ് ഫ്ലൈറ്റ് ”

തന്റെ ദേഹത്തോട് ചേർന്ന് നിന്ന മാനസിയിൽ കണ്ണിൽ നിന്നും പൊഴിയുന്ന കണ്ണു നീർ എന്റെ ഹൃദയത്തെ ചുട്ട് പൊളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്

“കൂടിയാൽ രണ്ട് വർഷം ഞാൻ തിരിച്ചു വരും. നമ്മുക്ക് കൂടി വേണ്ടിയല്ലെ ഞാൻ പോകുന്നത്.. !!

ശാരിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല ശ്രെമിച്ചില്ല എന്ന് പറയുന്നതാകും ശരി. എന്റെയുള്ളിൽ അടക്കി പിടിച്ച വേദന അവൾ കണ്ടാൽ എനിക്ക് അവളെ വിട്ട് പോകാൻ സാധിക്കില്ല. മനസ്സ് കല്ലാക്കി കൊണ്ട് അവളുടെ അടുത്ത് നിന്നും ഇറങ്ങുമ്പോൾ കണ്ണീരോടെ എന്നെ നോക്കി നിൽക്കുന്ന ശാരിയുടെ മുഖമാണ് ഇന്നും ഓര്മയിലുള്ളത്

ഷാർജയിലെ സൂപ്പർ മാർകറ്റിൽ സെയിൽസ് അസിക്സിക്യൂട്ടീവ് എന്ന മനം മടുപ്പിക്കുന്ന ജോലി 15ഉം 16 മണിക്കൂർ തുടർച്ചയായുള്ള സെയിൽസ് ജോലിയിൽ ശാരിയുടെ ഫോൺ തിരക്കുകൾക്കിടയിൽ അവളുടെ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാവുന്ന സുഖം അത് വാക്കുകളിലൂടെ എനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല
========================================

“ഡേവി.. പിന്നേ നിന്നോട് ഒരു കാര്യം പറയാൻ മറന്നു ഇന്നലെ ശാരി എന്നെ വിളിച്ചിരുന്നു….. ഈ മാസം 27ന് അവളുടെ കല്യാണമാണ് അവളെ പഠിപ്പിക്കുന്ന സാർന്റെ പ്രെപ്പോസലാണ്

“കുട്ടേട്ടൻ വെറുതെ തമാശ പറയരുത്.
അവൾക്കൊരിക്കലും അങ്ങനെ എന്നോട് ചെയ്യാൻ സാധിക്കില്ല.

“നീ വിശ്വസിച്ചേ മതിയാകു നിന്റെ റൂമിലെ മേശയ്ക്ക് അകത്തു ഞാൻ അവൾ നിനക്ക് അയച്ച ക്ഷണക്കത്ത് വച്ചിട്ടുണ്ട്.

“കുട്ടേട്ടൻ പറയുന്നത് സത്യമാണെങ്കിൽ അവളെ ഞാൻ ഇപ്പോൾ തന്നെ പോയി വിളിച്ചിറക്കി കൊണ്ട് വരും.. ആർക്കും ഞാൻ അവളെ വിട്ട് കൊടുക്കില്ല. ”

“നീ വീട്ടിലേക്ക് ചെല്ല് നിന്റെ ഡാഡി നിന്നോട് എല്ലാം വിശദമായി പറയും.

ഞാൻ കാറിൽ നിന്നും ഇറങ്ങി നേരെ എന്റെ റൂമിലേക്ക്‌ കയറി കതക് അടച്ചു.. പൊട്ടി കരയണമെന്നുണ്ട് പക്ഷേ എനിക്കത് സാധിച്ചില്ല.
മുറിയുടെ പുറത്ത് നിന്നും ഡാഡി ഒരുപാട് തവണ കതകിൽ തട്ടി വിളിച്ചിട്ടും എനിക്ക് കതക് തുറക്കാൻ തോന്നിയില്ല.

പിറ്റേന്ന് ശാരിയെ കാണാൻ ഞാൻ പുറപ്പെട്ടു. അവളുടെ വീട്ടിൽ ആ സമയത്ത് അവളും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളു അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആ ഞെട്ടൽ കണ്ണീരാവാൻ അധിക സമയം വേണ്ടി വന്നില്ല
മുത്തശ്ശി എന്നോട് ഇരിക്കാൻ വേണ്ടി പറഞ്ഞു വരാന്തയിലെ കസേരയിൽ ഇരിക്കുമ്പോൾ ഞാൻ ചുമരിൽ തൂക്കിയിട്ട അവളുടെ അച്ഛന്റെ ഫോട്ടോയാണ് നോക്കിയത്

ഈ വീട്ടിൽ ഞാൻ ഇതിന് മുൻപ് കയറി വന്നപ്പോൾ ഇവിടെ മുഴുവൻ ഈ പ്രേദേശത്തെ നാട്ടുകാരും ബന്ധുക്കളായിരുന്നു. അച്ഛന്റെ ബോഡി കെട്ടി പിടിച്ചു കരയുന്ന അവളുടെ മുഖം കണ്ട് നിൽക്കാൻ എനിക്ക് സാധിച്ചില്ല.

“മോൻ എന്റെ കൊച്ചു മോളെ ശപിക്കരുത്…. ഇവളുടെ വല്യച്ഛൻ നല്ല വാശിയിലാണ് ഇവളെ ജീവനോടെ കൊന്നു കുഴിച്ചു മൂടിയാലും നിനക്ക് കെട്ടിച് തരില്ലെന്നാണ് അവൻ പറയുന്നത്. പിന്നേ ഇവളുടെ അമ്മയും പറഞ്ഞു അന്യ ജാതിയിലെ ചെക്കന് എന്റെ മോളെ കൊടുക്കില്ലെന്ന്.

“ഞാൻ നിന്നെ കാണാനും നിന്നോട് നേരിട്ട് സംസാരിക്കാനുമാണ് വന്നത് നിന്റെ ഇഷ്ട്ടപ്രകാരമാണോ നിന്റെ അമ്മയും വല്യച്ചനും നിനക്ക് ഈ വിവാഹം ഉറപ്പിച്ചത്

ഒന്നും മിണ്ടാതെ അവൾ വാതിൽ പടിയിൽ എന്നെ നോക്കി നിന്നു ആ കണ്ണുകളിൽ കണ്ണീരിന്റെ കലക്കമുണ്ട്

” ഞാൻ ഇറങ്ങുന്നു നിന്റെ വീട്ടിൽ നിന്നല്ല നിന്റെ മനസ്സിൽ നിന്ന് തന്നെ ..
നീ തന്ന സമ്മാനങ്ങളും ഒരുമിച്ചെടുത്ത ഫോട്ടോസ് എല്ലാം ഈ കവറിലുണ്ട് നിനക്ക് പരിശോധിക്കാം. എന്തെങ്കിലും കുറവുണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം ഞാൻ ഉടനെ കൊണ്ട് വന്ന് തരാം…

എന്റെ ഈ വാക്കുകൾ അവൾക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ വേദന നൽകുമെന്ന് എനിക്ക് അറിയാം പക്ഷേ എന്റെ വേദന… .

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പറ്റിയ തെറ്റിന് അവൾ മാപ്പ് പറയുമെന്ന് ഞാൻ കരുതി പക്ഷേ അതൊക്കെ വെറും സ്വപ്നംമാത്രം

” അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ് മിസ് ശാരി സ് നായർ..

വീണ്ടും മരുഭൂമിയിലേക്ക് തിരിച്ചെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം നീ തന്ന മുറിവ് ഈ നിമിഷംവരെ ഉണങ്ങിയിട്ടില്ല..
നീ എന്നെ തനിച്ചാക്കി പോയെങ്കിലും മനസ്സ് കൊണ്ട് എനിക്ക് നിന്നെ ഒരിക്കലും മറക്കാൻ കഴിയില്ല.
ഇന്നെനിക്ക് നല്ല ഒരു ജോലിയുണ്ട് വീടുണ്ട്
പക്ഷെ എനിക്ക് തരാമെന്നു പറഞ്ഞ് കൊതിപ്പിച്ച ജീവിതം എനിക്കില്ല.
നീ മറ്റൊരാൾക്കൊപ്പം നമ്മൾ സ്വപ്നം കണ്ട ജീവിതം ജീവിച്ചു തീർക്കുമ്പോൾ ഞാൻ ഒരിക്കലും നിന്നെ ശപിക്കില്ല … എവിടെയായിരുന്നാലും നീ നന്നായിരിക്കട്ടെ…

End…

രചന: Devid John

1 thought on “മുക്കുത്തിയിട്ട എന്റെ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *