വിശ്വാസമാണ് എല്ലാം

രചന: ജോസ്ബിൻ…

വരുൺ
ഇന്നലെ നിമ്മിയ്ക്കും അവനുമുള്ള സിനിമ ടിക്കറ്റ് ഓൺലൈൻ ബുക്കു ചെയ്യ്ത ശേഷമാണ് നിമ്മിയേ വിളിച്ചു പറയുന്നത് സിനിമയ്ക്കു വരണമെന്ന്…

എത്ര നിർബന്ധിച്ചിട്ടും അവൾ വരാൻ തയ്യാറായില്ല…

മനസ്സിൽ തോന്നിയ ചീത്തകൾ മുഴവൻ അവൻ അവളെ വിളിച്ചു..

തിരിച്ചൊന്നും പറയാതെ ഏങ്ങലടിക്കുന്ന അവളുടെ ശബ്ദം കേട്ടിട്ടും അവന് അവളോടുള്ള ദേഷ്യം കുറഞ്ഞില്ല…

ആ ഒരു ദിവസം മുഴുവൻ അവൻ അവളെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു..

രാവിലെ അവളുടെ ഫോണിൽ വിളിച്ച് താക്കിതുപോലെ അവൻ പറഞ്ഞു

ഞാൻ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് നീ ഇന്നു വരണം..

അവൾ ഒന്നും പറഞ്ഞില്ല..

അവൻ പറഞ്ഞ സ്ഥലത്ത് അവൾ വരുമെന്ന പ്രതീക്ഷയിൽ

ദേഷ്യം കടിച്ചമർത്താൻ കഴിയാതെയാണ് അവൻ നിമ്മിയുടെ അടുത്തേയ്ക്കു പോയത്..

പക്ഷേ
നിറപുഞ്ചിരിയോടെ കുട്ടിത്തം മാറാത്ത ഒരു പെൺക്കുട്ടിയേപ്പോലെയാണ്..

വരുണിനെ അവൾ സ്വീകരിച്ചത് ..

നിന്റെ ചിരിയിൽ മയങ്ങിയ ഒരു വരുൺ ഉണ്ടായിരുന്നു..

പറ്റില്ലങ്കിൽ മനസ്സു തുറന്നു പറയടി എല്ലാം നമ്മുക്കിവിടെ അവസാനിപ്പിയ്ക്കാം..

എല്ലാം എന്റെ തെറ്റാണ് നിന്നോട് ഇഷ്ട്ടമാണന്നു ഞാൻ പറഞ്ഞതിന്റെ അഹങ്കാരമാണ് നിനക്ക്..

ഒരു ശതമാനം എങ്കിലും നിനക്ക് എന്നോട് ആത്മത്ഥയുണ്ടോ?

കണ്ടവന്മാരക്കൊപ്പം നിനക്കു എവിടെയും പോകമല്ലേ പിഴച്ചവളെ

ഞാൻ വിളിച്ചാൽ നിനക്കു എന്റെ ഒപ്പം വരത്തില്ല..

അവന്റെ ദേഷ്യം അവൾക്കു മുന്നിൽ ശബ്ദിച്ചുകൊണ്ടിരുന്നു..

അവന്റെ കണ്ണുകളിൽ അവൾ കണ്ടു അവളോടുള്ള ദേഷ്യം..

വരുൺ ഇന്നലെ ഞാൻ വരാതിരുന്നതിന്റെ കാരണം നിനക്കറിയാം..

ഒന്ന് അനങ്ങാൻ കഴിയാത്ത വയറുവേദനയായിരുന്നു എനിയ്ക്കു..

നീ ഇന്നലെ ഫോൺ വിളിച്ചു എന്തൊക്കെ പറഞ്ഞു..

ഞങ്ങൾ സ്ത്രികൾ ഈ സമയത്ത് സ്നേഹിയ്ക്കുന്ന പുരുഷന്റെ സാമീപ്യം കൊതിക്കാറുണ്ട്..

നിങ്ങൾ ആണുങ്ങൾക്ക് അറിയില്ല ഓരോ പെണ്ണും ഓരോ മാസവും അനുഭവിയ്ക്കുന്ന വേദന..

ഞാൻ ആർക്കൊപ്പമാണ് ബൈക്കിൽ കറങ്ങിയത്?

എന്റെ കസിനായ അരുണിനൊപ്പം പോയതാണോ നിനക്ക് സഹിയ്ക്കാത്തത്..?

അവനോപ്പം പോകുമ്പോൾപ്പോലും നിന്നോടു ഞാൻ അനുവാദം വാങ്ങാറില്ലേ..?

പറ്റാഞ്ഞിട്ടും നിന്നെ ഞാൻ കാണാൻ വന്നത് എന്നെ കാണുമ്പോൾ നിന്റെ സങ്കടം, ദേഷ്യം കുറയുമെന്ന് കരുതിയാണ്…

ശരിയാണ് നീയാണ് എന്നോട് ആദ്യം പറഞ്ഞത് ഇഷ്ട്ടമാണന്ന്..

ഈശ്വരനാണങ്കിൽ കുറച്ചു നിമിഷങ്ങൾ മുമ്പുവരെ നീ.. എന്റെ പ്രാണനായിരുന്നു…

ഓരോ തവണ നീ പിണങ്ങുമ്പോൾ നെഞ്ചുപ്പൊട്ടി കരഞ്ഞട്ടുണ്ട്…

നീ.. എന്നോട് ഇഷ്ട്ടമാണന്നു പറഞ്ഞതിന് ശേഷം ഒത്തിരി ആലോചിച്ചാണ് ഞാൻ എന്റെ ഇഷ്ട്ടം നിന്റെ മുന്നിൽ തുറന്നു പറഞ്ഞത്..

എനിയ്ക്കു നിന്നോടുള്ള പ്രണയം വെറും നേരംപോക്ക് ആയിരുന്നില്ല..

എല്ലാം ഞാൻ ഇവിടെ നിർത്തുവാണ് ഒരു പെണ്ണുകേൾക്കാൻ കൊതിയ്ക്കാത്ത വാക്കാണ് അതും പ്രാണൻ കൊടുത്ത് സ്നേഹിച്ചവൻ വിളിച്ചത്…

ഏത് അർത്ഥത്തിലാണ് നീ എന്നെ പിഴച്ചവളാക്കിയത്…

നീ വിളിച്ചപ്പോൾ നിനക്കൊപ്പം വന്നതുകൊണ്ടോ ?

അതോ നിന്നെ ഞാൻ ജീവനു തുല്ല്യം സ്നേഹിച്ചതുകൊണ്ടോ?

ഈ നിമിഷം മുതൽ ഞാൻ നിന്റെ ആരുമല്ല..

ഒരു പെണ്ണും പുരുഷന്റെ അടിമയല്ല

അവന്റെ തോന്നിവാസം കേട്ടു നില്ക്കാൻ പ്രതിമയല്ല..

സ്നേഹിയ്ക്കുന്ന പെണ്ണിന്റെ ശരീരം കാണാൻ മാത്രം കൊതിച്ചാൽ പോര

അവളുടെ മനസ്സും കാണാൻ ശ്രമിയ്ക്കണം..

തേപ്പുക്കാരിയെന്നോ മറ്റോ നാളെ നീയും നിന്റെ ഫ്രണ്ട്സും എന്നെ വിളിയ്ക്കുവായിരിക്കും..

പക്ഷേ ഈ പെണ്ണിന്റെ മനസ്സു കാണാത്ത, എന്നെ വിശ്വാസമില്ലാത്ത നിന്നോടപ്പം ജീവിയ്ക്കാൻ എനിയ്ക്കു താത്പ്പര്യമില്ല..

വരുണന്റെ മുഖത്തു നോക്കി അവൾ പറഞ്ഞു

ഗുഡ് ബൈ…!

രചന: ജോസ്ബിൻ…

Leave a Reply

Your email address will not be published. Required fields are marked *