സേവ് ദി ഡേറ്റ് (ചെറുകഥ )

രചന: Reshma Chiravakad

മഹി ഇതു വേണോ?
പ്രിയയുടെ വാക്കുകൾ കേട്ടതും ഫോണിൽ കുത്തികൊണ്ടിരുന്ന അവൻ രൂക്ഷമായി അവളെ ഒന്നു നോക്കി.

ഹ്മ്മ്… അതിനിപ്പോൾ എന്താ കുഴപ്പം നമ്മൾ എൻഗെജിട് അല്ലെ? പിന്നെ വീട്ടുകാർക്കും വലിയ ഇഷ്യൂ ഒന്നും ഇല്ലാല്ലോ പ്രിയ?

അതല്ല…. ഈ ഡ്രസ്സ്‌ എനിക്ക് അത്ര കംഫർട്ട് ആയി തോന്നുന്നില്ല.
പ്രിയ…. ഡോണ്ട് ബി സില്ലി യാർ… ഇതൊക്കെ ഇപ്പോഴത്തെ ട്രെൻഡ് അല്ലെ?
വീഡിയോസ്…….എല്ലാരും ചെയ്യുന്നുണ്ട്. പിന്നെ കുറച്ചു പണം ഇറക്കിയാൽ ഒരു…..

മനസിലായില്ലേ പ്രിയ?

അവൾ സ്ലീവ് ലെസ്സ് ആയാ ടൈറ്റ് ടോപ്പ് വീണ്ടും വീണ്ടും…..നോക്കി.
ഉള്ളത് പറയാമല്ലോ പ്രിയ…. ഈ ഡ്രസ്സ്‌ തനിക്ക് നല്ല മാച്ച് ആണ്.. കുറച്ചു നേരം കൂടെ കഴിഞ്ഞാൽ….?

അവൾ അയാളെ ഡ്രസ്സ്‌ റെഡി ആക്കുന്നതിനിടയിൽ ഒന്നു നോക്കി.

അയാളുടെ കണ്ണിൽ പ്രേമം അല്ല….. കാമം മാത്രമേ അവൾക്കു കാണാൻ കഴിഞ്ഞുള്ളു.

മൂന്ന് മാസങ്ങൾക്കു മുൻപാണ് മഹിയുടെ ആലോചന തനിക്ക് വന്നത്.. നല്ല കുടുംബം.. സാമ്പത്തികമായി വളരെ നല്ല സ്ഥിതി.. പിന്നെ മഹി ആണെങ്കിൽ ദുബായിൽ എഞ്ചിനീയർ.

ഇരു ജാതകവും തമ്മിൽ നല്ല പൊരുത്തം. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ തനിക്ക് ഏറ്റവും ചേർന്ന ബന്ധം.

സർ….. ഷൂട്ടിനു എല്ലാം റെഡി ആണ്. നിങ്ങളോട് അങ്ങോട്ട് വരാൻ പറഞ്ഞു.
അസിസ്റ്റന്റ് ക്യാമറമാൻ വന്നു പറഞ്ഞു.

അവളെ ഒന്നു മൊത്തമായി ഉഴിഞ്ഞു കൊണ്ടാണ് അയാൾ അവിടെ നിന്നും പോയത്…… എന്തോ പ്രിയക്ക് അങ്ങനെ തോന്നി.

മഹിയുടെ ഫോൺ റിങ് ചെയ്തു.
ഹലോ….യെസ് മോം.. ഷൂട്ട്‌ കഴിഞ്ഞു ഞങൾ നേരെ റിസോർട്ടിലേക്ക് പോകും. എന്നിട്ടേ ഇവളുടെ വീട്ടിലേക്കു പോകു.
അങ്കിളിനോട്‌ ഞാൻ പറഞ്ഞിട്ടുണ്ട്… നോ പ്രോബ്ലം.

മഹി എനിക്ക് ഒരു കാര്യം പറയാനുണ്ട്.

യെസ്.. പറയൂ. അതിനു മുഖവുരയുടെ ആവശ്യം ഒന്നുമില്ലല്ലോ?

സേവ് ദി ഡേറ്റ്… എന്ന ഈ സംഭവം വളരെ നല്ലതാണ് മഹി. അതു വൃത്തിയായി… ഡ്രസ്സ്‌ ചെയ്തു… നമ്മുടെ നാടിനു യോജിച്ച രീതിയിൽ.. മനസിന്‌ സന്തോഷം തരുന്ന രീതിയിൽ… സഭ്യതയുടെ അതിർവരമ്പുകൾ കടക്കാതെ മാന്യമായി….. ആണ് അവതരിപ്പിക്കുന്നത് എങ്കിൽ മാത്രം.

എത്ര നല്ല സേവ് ദി ഡേറ്റ് വീഡിയോസ് ഞാൻ കണ്ടിരിക്കുന്നു…ക്യാമറമാൻ അയാളുടെ ജോലി ആണു ചെയ്യുന്നത്. ഒരു കുറ്റവും പറയാൻ ഇല്ല.. ജീവിത മാർഗം ആണ്.

പക്ഷേ ഇത് … ഒരു സദാചാരവും പറയുകയല്ല. ഞാൻ വിദ്യാഭ്യാസവും അത്യാവശ്യം പരിഷ്ക്കാരവും ഉള്ള പെണ്ണാണ്…. എങ്കിലും എന്റെ ശരീരഘടന മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിച്ചു കിട്ടുന്ന ഒരു പബ്ലിസിറ്റിയും വൈറലും എനിക്ക് ആവശ്യമില്ല.

ഭാര്യ ആവാൻ പോകുന്ന പെൺകുട്ടി….. അവളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ആണുങ്ങളുടെ മനസിനെ പഴഞ്ചൻ എന്നാണ് മഹി പറയുന്നത്…. എങ്കിൽ എനിക്ക് അങ്ങനെ പഴഞ്ചൻ ആയ സ്നേഹമുള്ള ഒരാളെ മതി ജീവിതം മുഴുവൻ സ്നേഹിക്കാൻ.

സോറി മഹി…… ഇതാ നിങ്ങളുടെ റിങ്.

മഹിയുടെ കൈകളിൽ അതു ഏൽപ്പിച്ചു തിരികെ നടക്കുമ്പോൾ അവളിലെ പെണ്ണ് തന്റെ സത്വത്തെ തിരിച്ചറിയുകയായിരുന്നു.

അയാൾ ഒന്നും പറയാൻ പറ്റാതെ……. നടന്നകലുന്ന അവളെ നോക്കി നിന്നു.

കാലം എത്ര മാറിയാലും പഠിപ്പിക്കാൻ ചില ഏടുകൾ ബാക്കി വച്ചിരിക്കും. 😌

രചന: reshma chiravakad
(ഈ കഥ ഒരാളെയും വേദനിപ്പിക്കാനോ, പരിഹസിക്കാനോ വേണ്ടി എഴുതിയതല്ല..ഒരു അഭിപ്രായം മാത്രം🙂 )

Leave a Reply

Your email address will not be published. Required fields are marked *