സർക്കാർ ഉദ്യോഗസ്ഥന് ആയ നിനക്ക് വേറെ ഒരു പെണ്ണിനേം കിട്ടിയില്ലെടാ…

രചന: എന്ന് സ്വന്തം ബാസി

“സർക്കാർ ഉദ്യോഗസ്ഥന് ആയ നിനക്ക് വേറെ ഒരു പെണ്ണിനേം കിട്ടിയില്ലെടാ…”
കല്യാണ പന്തലിൽ വട്ടം കൂടി നിൽക്കുന്ന കൂട്ടുകാർക്ക് മധ്യേ നിന്ന് അരുണിന്റെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ തല കുനിച്ചു നിൽക്കുമ്പോൾ എനിക്ക് അവളോടുള്ള ദേഷ്യം ഇരട്ടിയാകുന്നുണ്ടായിരുന്നു.

അനിയത്തിയുടെ കല്ല്യാണത്തിന് അച്ഛൻ വരുത്തി വെച്ച കടത്തിന്റെ കൂമ്പാരം മറികടക്കാൻ അമ്മാവൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു സിനി. അതായത് ഗ്രാമത്തിലെ പ്രതാപിയായ രമേഷേട്ടന്റെ ഏകമകൾ.

ആറു വർഷം ആയിട്ട് വിവാഹാലോചന തുടങ്ങിയിട്ടും ഇതുവരെ ഒന്നും സെറ്റാവാത്ത കറുത്തു തടിച്ച 25കാരി.

എന്റെ സങ്കൽപ്പത്തിലെ ഭാര്യയുമായി ഒരിക്കലും ഒത്തു പോകാൻ അവൾക്ക് ആകില്ലെന്ന് അറിഞ്ഞിട്ടും എന്റെ ബാധ്യതകൾ ആ വിവാഹത്തിന് നിർബന്തിക്കുകയായിരുന്നു,അല്ല അരൊക്കെയോ എന്റെ മേൽ അവളെ അടിച്ചേല്പിക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ അവളെ ഭാര്യയായി അംഗീകരിക്കാൻ എന്റെ മനസ്സിന് ഒരിക്കലും കഴിയുന്നുണ്ടായിരുന്നില്ല. ഓരോരോ നാൾ കഴിയുംമ്പോഴും അവളോടുള്ള എന്റെ വെറുപ്പ് കൂടി കൂടി വരികയായിരുന്നു.

അവളുടെ ഓരോ ചലനങ്ങളും ഞാൻ വറുത്തത് കൊണ്ടാവും അവയെല്ലാം എന്റെ കണ്ണിൽ അവൾ ചെയ്തു കൂട്ടുന്ന തെറ്റുകളായിരുന്നു.

രാവ് പുലരും മുമ്പേ എണീറ്റ് എനിക്കായി ഭക്ഷണം ഒരുക്കേണ്ടവളും എന്റെ വസ്ത്രങ്ങൾ അലക്കേണ്ടവളും മാത്രമായി എന്റെ മനസ്സിൽ അവൾ ചുരുങ്ങി കഴിഞ്ഞിരുന്നു.എന്നല്ല,ഒരു ഭാര്യക്ക് ലഭിക്കേണ്ട ഒരു പരിഗണനയും ഞാൻ അവൾക്ക് വകവെച്ചു നൽകിയില്ല.

അതുകൊണ്ട് തന്നെ ആദ്യമൊക്കെ എന്റെ ശബ്ദം കേൾക്കുമ്പോഴേക്ക് സിറ്റൗട്ടിൽ ഓടി എത്തിയിരുന്ന അവൾ ഞാൻ മടങ്ങി വരുന്ന സമയം ആകും മുന്നേ ഭയത്തോടെ അടുക്കളയിൽ ഒളിച്ചു തുടങ്ങി.

“ടീ നിനക്ക് ചായ ഉണ്ടാക്കാൻ പോലും അറിയില്ലേൽ നിന്റെ വീട്ടിൽ തന്നെ നിന്നാൽ പോരെ…”

ചായയിൽ പഞ്ചസാര കുറയുമ്പോൾ പതിവായുള്ള എന്റെ ചോദ്യം കേട്ട് അടുക്കളയിൽ പഞ്ചസാരയുമായി ഓടി വരുന്ന അവൾ മർബിൾ നിലത്തെ വെള്ളത്തിൽ വഴുതി വീണു.വീണ വീഴ്ചയിൽ കണ്ണീരോടെ എന്നെ നോക്കുമ്പോഴും എന്റെ മനസ്സിലെ ക്രൂരത അവളെ ശ്രദ്ധിക്കാൻ അനുവദിച്ചില്ല.

“പഞ്ചസാര ഉണ്ടോന്ന് നോക്കിയിട്ട് എനിക്ക് തന്നാൽ പോരെ…”
മെല്ലെ എണീറ്റ് വന്ന് പഞ്ചസാര ഇട്ട് ലയിപ്പിക്കുന്ന അവളെ നോക്കി ഞാൻ ദേഷ്യത്തോടെ ചോദിച്ചു.

“കുറവുണ്ടേൽ പിന്നെ ഇട്ടാൽ പോരെ…”നിലത്തു വീണ വേദനയുടെ കടുപ്പത്തിൽ അവളുടെ ഉള്ളിൽ ഒതുക്കി വെച്ച മറുപടി സ്വയം അറിയാതെ പുറത്തു ചാടി.

ഇനി എന്ത് സംഭവിക്കും എന്നറിയാതെ ഭയത്തോടെ അവൾ പിന്നിലേക്ക് നീങ്ങുമ്പോൾ എന്നിലെ മൃഗം അവളുടെ കവിളുകൾക്ക് നേരെ കൈ ഉയർത്തി ആഞ്ഞടിച്ചു.

അമ്മേ എന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടിയ അന്ന് വീട്ടിൽ അടുപ്പ് പുകഞ്ഞില്ല,അവൾ ഒന്നും കഴിച്ചതും ഇല്ല.

പുറത്തു നിന്നും ഭക്ഷണം കഴിച്ചു വന്ന് അവളുടെ പക്ഷിയെ അവഗണിച്ചു കിടന്നുറങ്ങിയ ആ രാവു പുലരുമ്പോൾ അവളെ കണ്ടില്ല,വീട്ടിൽ എതിക്കാണും എന്ന പ്രതീക്ഷയിൽ ഞാൻ അന്വേഷിച്ചതുമില്ല.

എന്നിട്ടും അവൾ ഇന്നലെ എന്നെ തേടി വന്നു.

ടൗണ് ഹോസ്പിറ്റലിന്റെ കിട്ടിലിൽ കിടക്കുന്ന എന്റെ ബോധം തെളിയുമ്പോൾ എന്റെ കയ്യും ചുംബിച്ചു മയങ്ങുന്ന സിനിയുടെ കൺ പോളകളിൽ അപ്പോഴും നനവ് ഉണങ്ങിയിട്ടില്ലായിരുന്നു.

“മോനെ അവളെ ഉണർത്തണ്ട…”സിനിക്ക് നേരെ ഉയർന്ന എന്റെ കൈ തടഞ്ഞു കൊണ്ട് അങ്കിൾ പറഞ്ഞു.

“നീ ഇവിടെ കിടന്ന അന്നുമുതൽ രണ്ടു ദിവസം ആയിട്ട് അവൾ ഒരു പോള കണ്ണടക്കാതെ രാവും പകലും ഇല്ലാതെ നിന്നെ പരിജരിച്ചിരിക്കുകയായിരുന്നു…ദാ ഇപ്പൊ ഒന്ന് മായങ്ങിയിട്ടൊള്ളു…”

അങ്കിളിന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ചെന്നാണ് പതിച്ചത്.

എന്റെ കൈകളിൽ അമർന്നു കിടക്കുന്ന അവൾ ഉണരാറുതെ എന്ന് എന്റെ മനസ്സ് കൊതിച്ചിരുന്നെങ്കിലും എന്റെ ചലനങ്ങൾ അവളെ ഉണർത്തി. കണ്ണു തുറന്ന അവൾ കൈ വിട്ട് ഭയത്തോടെ പിന്നോട്ട് മാറിയ ആ നിമിഷം കരായാൻ അല്ലാതെ വേറെന്ത് ചവയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

അന്നാണ് ഞാൻ ആദ്യമായി അവളെ കുറിച്ചു നല്ലത് ചിന്തിക്കുക പോലും ചെയ്തത്. ഞാൻ എത്ര ദേഷ്യപ്പെടുമ്പോഴും അവൾ എന്റെ കൂടെ തന്നെ നിൽക്കാൻ ആയിരുന്നു ആഗ്രഹിച്ചത് എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

കള്ള് കുടിച്ച് മർദിച്ച രാത്രികളിൽ കണ്ണ് നിറച്ച് തളർന്നുറങ്ങിയിട്ടും വെളിച്ചം വരും മുമ്പേ മേശപ്പുറത്തു ഭക്ഷണം ഒരുക്കി വെച്ചിരുന്ന അവൾക്ക് സ്നേഹിക്കാൻ എന്നും എന്റെ മാത്രമാകാനാണ് കൊതിച്ചിരുന്നത്.എന്നിട്ടും ഞാൻ..

“കണ്ണേട്ടാ…ഇപ്പോഴും ഉറങ്ങിയില്ലേ…” ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന സിനിയുടെ ശബ്ദം കേട്ടാണ് ചിന്തയുടെ കാട് കയറിയ കണ്ണൻ തിരിച്ചു വന്നത്.

“എന്താ തല വേദനിക്കുന്നുണ്ടോ..”

“ഇല്ല നീ ഉറങ്ങിക്കോ പെണ്ണേ…എനിക്ക് ഒരു കുഴപ്പവും ഇല്ല…”

“ഉണ്ട് എന്തോ ഉണ്ട് നിങ്ങടെ മുഖം കണ്ടാൽ അറിയാം… എന്തോ ഉണ്ട്…”
അവളുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മുമ്പിൽ അവന്റെ മിഴി നിറഞ്ഞു.

“നീ എന്നോട് പൊറുൽക്കുലേ ടീ…”അവളുടെ കൈ പിടിച്ച് ഹൃദയത്തോടെ ചേർത്ത് കണ്ണൻ ചോദിച്ചു.

“വെറുതെ അതൊക്കെ പറഞ്ഞ് ഇനിയും എന്നെ കരയിപ്പിക്കല്ലേ കണ്ണേട്ടാ…ഞാൻ അതൊക്കെ അന്നേ മറന്നു… ” അവന്റെ കവിളിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു.

“ഈ ഹൃദയം നിലക്കുന്നത് വരെ നിന്നെ കരയാൻ ഈ കണ്ണൻ അനുവദിക്കില്ല…”എന്നും പറഞ്ഞ് അവളെ ഹൃദയത്തോട് ചേർത്തു നിർത്തുമ്പോൾ ആ കൈകൾക്കിടയിൽ നിന്ന് ഹൃദയത്തിന്റെ ചൂട് അറിയുമ്പോൾ ജീവിതത്തിൽ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം അവൾ അസ്വദിക്കുന്നുണ്ടായിരുന്നു.

✍ബാസി

(ഇഷ്ട്ടം ആയാലും ഇല്ലേലും ഒരു വാക്കോ വരിയോ എനിക്കായി കുരിക്കണേ…💕)

രചന: എന്ന് സ്വന്തം ബാസി

Leave a Reply

Your email address will not be published. Required fields are marked *