വർഷം ഒന്നായില്ലലോടീ…ഒരു ലക്ഷം പിണക്കം ആയല്ലോ…

രചന: നിവേദ്യ കെ സി

ഡീ…ഇന്നലെ ഇണ്ടല്ലോ നിന്റെ മുഖത്തൊരു വാട്ടം…എന്താടീ പന്നീ… അർജുൻ അനാമികയുടെ മുന്നിൽ വട്ടംചാടി നിന്ന് ചോദിച്ചു.

ഏയ്.. ഒന്നുല്ലടാ… നിനക്ക് തോന്നുന്നതാ…

എനിക്കല്ല.. നിന്റെ മറ്റോന്.. മര്യാദയ്ക്ക് പറഞ്ഞോ..

നിന്നോട് അല്ലേ പറഞ്ഞേ ഒന്നൂല്ലാന്ന്…

ആ..ന്നാ ഒന്നൂല്ല.. ഞാൻ പോണ്…സൊള്ളലൊക്കെ കഴിഞ്ഞെങ്കിൽ വന്ന് വണ്ടില് കേറ്..പോണ്ടേ..

ആ… ഞാൻ ബര്ന്ന്…

അനാമികയും അർജുനും രണ്ടാളും ഇഴപിരിയാനാവാത്ത സുഹൃത്തുക്കൾ.ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്നു. രണ്ടാളും തമ്മിൽ യാതൊരു മറയും ഇതുവരെ ഉണ്ടായിട്ടില്ല. വരുമ്പോഴും പോകുമ്പോഴും ഇരുവരും ഒരുമിച്ചാണ്. അതിന് വർഷങ്ങളായി മാറ്റമൊന്നുമില്ല.

വണ്ടി എട്ക്ക്…പോവാ..

മമ്..

നിന്റെ മുഖം എന്താ കടന്നൽ കുത്തിയാ…

ഓ… പിന്നെ.. നിന്റെ മുഖത്ത് മാത്രേ കടന്നലിന് കുത്താവൂ…

എടാ…മുത്തേ… പിണങ്ങല്ലേ.. നീയും കൂടി പിണങ്ങിയാൽ അനക്ക് പിന്നെ ആരാ…?

ഓ…അപ്പൊ അതാണ് ഇന്നലെ തൊട്ടുള്ള മൗനത്തിന് കാരണം. അവൻ വീണ്ടും പിണങ്ങിയല്ലേ….

മമ്..

വർഷം ഒന്നായില്ലലോടീ…ഒരു ലക്ഷം പിണക്കം ആയല്ലോ…ഇത്തവണ എന്തിനാ ഷാൾ ഇടാഞ്ഞിട്ടോ ഫോൺ എടുക്കാഞ്ഞിട്ടോ.. എന്തിനാ…?

ഒന്ന് പോടാ… അതിന് ഒന്നും അല്ല..

പിന്നെ എന്തിനാടാ.. അതും പറഞ്ഞ് അവൻ അവളുടെ തോളിലൂടെ കൈയിട്ടു.

ഏയ് ഒന്നൂല്ല…അവൾ അവന്റെ കൈ എടുത്ത് മാറ്റി. വാ പോകാം..

അവര് രണ്ടാളും ബൈക്കിൽ കയറി വീട്ടിലേക്ക് പോയി..

ഡീ…നീ ഉറങ്ങിയാ..

ഇല്ല..

എന്താ പിന്നെ മിണ്ടാത്തേ…

നീ വണ്ടി നിർത്തിയേ…

അർജുൻ ഒരരികിൽ വണ്ടി നിർത്തി..

എടാ..അവന് നമ്മളെ ഭയങ്കര സംശയം..

ആർക്ക് നിന്റെ കാമുകനോ…

മമ്..

അർജുന്റെ മുഖം വല്ലാതെ ആവുന്നത് അനു ശ്രദ്ധിച്ചിരുന്നു.

എടാ…

ആ.. ഞാൻ ഇത് ഊഹിച്ചതാണ്…എടീ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. നിനക്കും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. ഇനി അങ്ങനെ അല്ലെങ്കിൽ കൂടി എനിക്ക് നീ അങ്ങനെയാണ്. അതിപ്പോ ആര് പറഞ്ഞാലും മാറാൻ പോണില്ല.. സംശയം ഉള്ളവര് അതും കെട്ടിപിടിച്ച് അവിടെ ഇരിക്കട്ട്.. നീ മൈൻഡ് ചെയ്യാൻ പോണ്ടാ…നിന്നെ വേണമെങ്കിൽ അവൻ ഇങ്ങോട്ട് വരും..

എന്നാലും..

കോപ്പ്…എന്റെ പൊന്ന് വന്ന് വണ്ടില് കേറ്..
എനിക്ക് വിശക്കുന്നു.

ഓ.. നിന്റെ ഒരു വിശപ്പ്..

എന്നാ നീ ഇവിടെ നിൽക്ക്..

എടാ പോവല്ലേ.. അതും പറഞ്ഞ് അവൾ അവന്റെ പിന്നിൽ ചാടി കേറി…

പിറ്റേന്ന്… വൈകുന്നേരം

യദൂ…

ആ നീയോ…എന്താണ്..

ഏയ്.. ഒന്നുല്ലടാ… നീയും അനുവും ദേഷ്യത്തിലാണെന്ന് അവൾ ഇന്നലെ പറഞ്ഞിരുന്നു.

അതിന് നിനക്കെന്താ..അവൾ എന്റെ പെണ്ണല്ലേ..ചിലപ്പോ ഞാൻ പിണങ്ങും തല്ലും..നീയാരാടാ ചോദിക്കാൻ..

നിന്റെ പെണ്ണാവുന്നതിന് മുമ്പ് അവളെ ഞാൻ കണ്ടുതുടങ്ങിയതാണ്..

അതേടാ…നീ അവളെ കൊണ്ടുനടക്കുവാണെന്ന് എനിക്ക് അറിയാ.. ഞാൻ എന്തിനാ അല്ലേടാ…

ദേ… അനാവശ്യം പറയരുത്…

പറഞ്ഞാൽ നീ എന്ത് ചെയ്യും… നീയും അവളും തമ്മിലുള്ള കളിയൊക്കെ നമ്മൾ അറിയുന്നുണ്ട്..

അത് പറഞ്ഞ് തീർന്നത് മാത്രമേ യദുവിന് ഓർമ്മയുള്ളൂ…

പിന്നെ പരസ്പരം വഴക്കായി തല്ലായി…

ശബ്ദം കേട്ട് അനുവും ഓടി ചെന്നു..

എടാ…നിർത്ത്..

യദൂ വേണ്ട..

വേണ്ടെന്ന് പറഞ്ഞില്ലേ… നിർത്ത്..

അർജൂ…… അവളുടെ പെടുന്നനെ ഉള്ള ശബ്ദത്തിൽ അർജുൻ യദുവിന്റെ ഷർട്ടിൽ നിന്ന് കൈയെടുത്തു…

നീയാരാടാ…ഇവനെ തല്ലാൻ

അർജുവിന്റെ മുഖത്ത് നോക്കി അനു അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു..

സോറി..അതും പറഞ്ഞ് അർജുൻ തിരിഞ്ഞ് നടക്കുമ്പോൾ യദുവിന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവമായിരുന്നു…

ഠ്പ്പേ’

ശബ്ദം കേട്ട ഭാഗത്തേക്ക് അർജുൻ തിരിഞ്ഞ് നോക്കി. അപ്പോഴേക്കും അനുവിന്റെ കൈ യദുവിന്റെ മുഖത്ത് പതിച്ചിരുന്നു.

നീ എന്താടാ വിചാരിച്ചേ… ഞാൻ അവനെ തള്ളിപറയുന്നോ..എടാ അവനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. എനിക്ക് അവനെ നന്നായിട്ട് അറിയാം.

പിന്നെ നീ പറഞ്ഞല്ലോ അവന് എന്നെ കൊണ്ട് നടക്കുവാണെന്ന് അതേടാ സ്വന്തമാണെന്ന് തന്നെ വിചാരിച്ചിട്ടാ… അല്ലാതെ നിന്നെ പോലെ പത്തിരുപത് പെണ്ണിന്റെ ഇടയ്ക്ക് എന്നെ കാണുന്നതുപോലെയല്ല..

അവൻ പതിയെ നടന്ന് അർജുന്റെ അടുത്തെത്തി. അവളുടെ കൈ എടുത്ത് തോളിൽ ഇട്ടു.

ഹോ…..

എന്താ അടി മോളേ…

നീ ഈ അനുനെ കുറിച്ച് എന്താ വിചാരിച്ചേ..
അവൻ പോയാൽ എനിക്കെന്ത്?
എനിക്ക് നീയില്ലേടാ…

പിന്നില്ലാതെ……. അതും പറഞ്ഞ് അവര് നടന്ന് നീങ്ങി…

ശുഭം (മാളു)💜

രചന: നിവേദ്യ കെ സി

Leave a Reply

Your email address will not be published. Required fields are marked *