എപ്പോഴും ഇങ്ങനെ പിന്നിലെ കുട്ടികളെ പോലെ ബുദ്ധിമുട്ടിക്കുമ്പോൾ ദേഷ്യം വരുന്നുണ്ടോ…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“എപ്പോഴും ഇങ്ങനെ പിന്നിലെ കുട്ടികളെ പോലെ ബുദ്ധിമുട്ടിക്കുമ്പോൾ ദേഷ്യം വരുന്നുണ്ടോ തനിക്ക്…!”

കൺമഷി തൊടാ മിഴികൾ പരിഭവം ഉരുണ്ട് കൂടുന്നുണ്ടായിരുന്നു….!

“എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…?”

” ഒന്നും ഇല്ലാടോ താൻ എവിടെയോ എന്തോ….. സംസാരത്തിൽ എന്തോ പോലെ..!”

കാറ്റിൽ പാറിയ പാവട തുമ്പ് പിടിച്ച് തോളിൽ ചാഞ്ഞ് ഇരുന്നുവൾ…മുറുകെ കൈകൾ പിടയ്ക്കുന്നുണ്ട്.!

” ഉണ്ടോ അങ്ങനെ.. ഇല്ലാടോ നീ ഇല്ലാതെ എനിക്കി പറ്റും എന്ന് തോന്നുന്നുണ്ടോ…? ആദ്യമായിട്ടാണ് ഒരാളെ ഇത്രയധികം സ്നേഹിക്കുന്നുത് അതും ഒരു പെണ്ണിന്റെ ഇഷ്ടങ്ങൾ അറിഞ്ഞവാനവുമ്പോൾ… ഞാൻ എങ്ങനെയാ മിണ്ടാതിരിക്കുവാ താന്നോട്..!”

നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയാ കണ്ണുകളിൽ ചുംബിച്ചവൾ….മുടിയിഴകളെ പതിയെ തലോടി നെഞ്ചോട് ചേർത്തു..!

” നീ മിണ്ടാതാവുക എന്നാൽ ഞാൻ മരിക്കുക എന്ന് അർത്ഥം കൂടി ഉണ്ട്… ഇഷ്ടങ്ങളും സ്വപ്നങ്ങളും ശ്വാസവും എല്ലാം ഒരു കൗമാര പ്രണാൻ നിനക്കായ് മാത്രമാണ് ജീവിക്കുന്നത്… അതിനാൽ നിന്റെ ഒരു കുഞ്ഞ് വ്യത്യാസങ്ങൾ വരെ അറിയാൻ കഴിയുന്നുണ്ടാടോ…!”

നിറയുന്നുണ്ടായിരുന്നു മിഴികൾ മൗനമായി… മാറോട് ചേർത്തണച്ച് അവളെ പതിയെ തലോടി..!

” ഞാൻ കാരണം ഒരുപാട് വിഷമിച്ച് അല്ലെ ഒരോന്ന് ആലോചിച്ച്ക്കൂട്ടി… കെട്ടികൊണ്ട് പോവുന്നോ..? ”

” പഠിത്തം കഴിയാട്ടെ അതുവരെ പിടിച്ച് നിൽക്കണ്ടെ… വഴക്കിടാം മിണ്ടാതെ നിൽക്കരുത് ടോ പറ്റുന്നുല്ലാ…!!”

പറഞ്ഞ് തീരുമുമ്പ് അധരങ്ങളിൽ ചുംബനങ്ങൾ നിറച്ചവൾ മാറോട് ചേർന്നു..!

” ഇത്രയധികം ഒക്കെ വിലയുണ്ടോ എന്റെ ശബ്ദത്തിന്…!”

“ഒരാളെ എത്ര സ്നേഹിക്കുന്നുവേ അത്രമേൽ അവരിൽ അലിഞ്ഞ് ഇരിക്കണം..! അപ്പോൾ അറിയാൻ പറ്റുന്നുണ്ടാവും എന്നെ പോലെ ഒരു പക്ഷെ ഒരു കുഞ്ഞ് ശബ്ദത്തിന്റെ മാറ്റം പോലും നെഞ്ചിലെ താളം തെറ്റിക്കുന്നത്…!”

“ഇതിനെല്ലാം പകരം…?”

” ഒന്നും വേണ്ടാ ചിരിമായാതെ ഇങ്ങനെ മിണ്ടികൊണ്ട് ഇരുന്നാമതി….! കൂടെ….!!”

ഒരു ചിരിയിൽ നെഞ്ചിൽ അമർന്നവൾ പിന്നീട് ഒരിക്കലും മൗനത്തിന് വഴിമാറിയിട്ടില്ലാ….. അത്രമേൽ അഴത്തിൽ പ്രണയം പുലരിയിൽ കാവിൽ മതില് അകങ്ങളിൽ പടർന്ന് കൊണ്ടെ ഇരുന്നു…!!

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

[ പ്രണാൻ ജാനകിക്കായ് ]

Leave a Reply

Your email address will not be published. Required fields are marked *