യാമി

രചന : കൃഷ്ണ ദേവൻ

” മോനെ ദേവാ നീ ഇതുവരെ എണീറ്റില്ലേ സമയം എന്തായന്നാ വിചാരം ”

അമ്മയുടെ വിളികേട്ടാണ് ദേവൻ ഉറക്കത്തിൽ നിന്ന് ഉണർന്നത് .

” എന്താ അമ്മേ ഇന്ന് അവധി ദിവസം അല്ലേ രാവീലെ എണീറ്റിട്ട് ഇപ്പ എന്തിനാ ”

” ഇങ്ങനെ മടികാണിച്ചാൽ എന്തു ചെയ്യും മോനെ കുറച്ചുനാളുകുടെ കഴിഞ്ഞാൽ ഒരു കുടുബസ്ഥനാകേണ്ടവനാ ”

” ങേ !! ”

” നീ മറന്നോ ഇന്നു തലപുഴക്ക് പോകുന്ന കാര്യം”

” ഓ അതാണോ അതു നടക്കില്ലമ്മെ അമ്മയോട് ഞാൻ പറഞ്ഞതല്ലേ യാമിയല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാകില്ലന്ന് ”

” നിനക്ക് അൽപമെങ്കിലും എന്നോട് ആത്മാർഥതയുണ്ടെക്കിൽ ഈ കല്യാണത്തിന് നീ സമ്മതിക്കണം . ജീവതംകൊണ്ട് കളിക്കുരുത് മോനെ .നീ വേഗം കുളിച്ചു റെഡിയായി താഴേക്ക് വാ ”

അവർ നിറകണ്ണുകളോടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി . ദേവൻ തലക്ക് കയ്യും കൊടുത്തു ദേഷ്യത്തോടെ കട്ടിലിൽ തന്നെ ഇരുന്നു .

” കൂയ് ദേവേട്ടാ ”

ആ വിളിയോടൊപ്പം മുറിയിൽ മുല്ലപ്പൂവിന്റെ ഗന്ധവും നിറഞ്ഞു .

ദേവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കട്ടിലിന്റെ അറ്റത്ത് തന്നെയും നോക്കി ഇളിച്ചുകൊണ്ടിരിക്കുന്ന യാമിനിയെയാണ് .

” ഓ നിന്റെ ഇതിന്റെ അറ്റത്ത് പ്രതിഷ്ഠിച്ചിട്ടുണ്ടാരുന്നോ ”

” എനിക്ക് എപ്പോഴും എവിടെയും എങ്ങിനെയും വരാല്ലോ ഞാനൊരു യക്ഷിയല്ലേ ”

” പിന്നെ ഒരു യക്ഷി വന്നിരിക്കുന്നു നിന്നെയൊക്കെ ഒരു യക്ഷിയുടെ ഗണത്തിൽ കൂട്ടാവോ 😏”

” അതെന്നാ മനുഷ്യാ നിങ്ങൾ അങ്ങിനെ പറഞ്ഞത് ”

അവൾ കൃത്യമ ദേഷ്യത്തോടെ ചോദിച്ചു .

” നിനക്ക് കൂർത്ത പല്ലുകൾ ഉണ്ടോ നീളൻ നാക്കുണ്ടോ സോമ്പിയുടെതുപോലത്തെ കണ്ണുകൾ ഉണ്ടോ ”

” എനിച്ച് അതൊക്കെ പേടിയാ 😲 ”

” ആഹ് ഇതാ ഞാൻ പറയുന്നെ നിന്നെ യക്ഷി ഗണത്തിൽ കൂട്ടാമോന്ന് ”

” രാവിലെ തന്നെ എന്നെ കളിയാക്കാതെ പൊയ് സ്വന്തം അമ്മയുടെ കണ്ണീരിനു പരിഹാരം ഉണ്ടാകാൻ നോക്കി ”

” അമ്മയുടെ കണ്ണീരിനുള്ള പരിഹാരത്തെ പറ്റി കുറിച്ച് മുബ് ഇവിടെ സംസാരം ഉണ്ടായാരുന്നു അതു നീ കേട്ടാരുന്നോ ”

” പിന്നെ ദേവേട്ടന്റെ വിവാഹക്കാര്യം അല്ലേ ഇന്നല്ലേ പെണ്ണുകാണാൻ പോകണ്ടത് ”

” എനിക്കൊന്നും പറ്റില്ല . നിനക്ക് ഒരു സഹായം ചെയ്തു തരാൻ പറ്റ്വോ ഒരു യക്ഷിയെന്ന നിലയിൽ നിന്റെ കഴിവ് തെളിയിക്കാൻ പറ്റിയ അവസരവുമാണ് . ഈ പെണ്ണുകാണാൻ ഒന്നു മുടക്കണം ”

“ഒരു വഴിയുണ്ട് നിങ്ങൾ കാറിലല്ലേ പോകുന്നത്”

” മ്മ്..”

” ഞാൻ നൈസായിട്ട് ചെന്ന് വണ്ടിയുടെ ബ്രേക്ക് ജാമാക്കിയാലോ എന്നിട്ട് വല്ല പാണ്ടിലോറിയുടെയോ ടിപ്പറിന്റെയോ അടിയിലേക്ക് തള്ളി വിടാം എങ്ങിനെയുണ്ട് ”

” നീ തമാശകളിക്കുവാണോ ”

” ഞാൻ സീരിയസ്സായി പറഞ്ഞതാ അപ്പോ നിങ്ങക്ക് മരിക്കാൻ പേടിയാണല്ലേ ”

” എനിക്ക് മരിക്കാൻ പേടിയില്ല മരിച്ചു കഴിഞ്ഞാൽ എനിക്ക് നിന്റെ അടുത്തേക്ക് വരാല്ലോ ”

” നിങ്ങൾ മരിച്ചാൽ പിന്നെ ഗായത്രിയെ ആര് കെട്ടും ”

” ഗായത്രി !? ”

” നിങ്ങൾ ഇന്നു പെണ്ണുകാണാൻ പോകുന്ന പെണ്ണ് 🙄 ”

” എനിക്ക് നീ മതി ”

” അയ്യട എനിക്ക് വേറെ ലൈൻ ഉണ്ട് ”

” കൊല്ലും ഞാൻ അവനെ ”

ദേവൻ ശബ്ദം ഉയർത്തി പറഞ്ഞു .

” കിടന്നു കാറാതെ മനുഷ്യാ വറെ ആർക്കും എന്നെ കാണാൻ പറ്റില്ല ആരെങ്കിലും വന്നു നോക്കുബോൽ നിങ്ങൾ ഒറ്റക്കിരുന്നു സംസാരിക്കുന്നത് കണ്ടാൽ ദേവേട്ടന് വട്ടാണന്നെ പറയൂ…പിന്നെ മറ്റേ പുള്ളിയെ കൊല്ലാൻ ഒന്നും നോക്കണ്ട പുള്ളി ഓൾറഡി മരിച്ചതാ ”

” എനിക്ക് വട്ടുണ്ടല്ലോ അതാണ് നീ . നീ ഇല്ലാതെ എനിക്ക് പറ്റില്ല യാമി ”

” ദേവേട്ടൻ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടോ ”

” ഉം ഒരുപാട്‌ ”

” ദേവേട്ടൻ അമ്മയെ എത്രമാത്രം സ്നേഹിക്കുണ്ട് ”

ദേവൻ ഒന്നും മിണ്ടിയില്ല .

” അതൊക്കെ പോട്ടെ ഈ ലോകത്ത് ദേവേട്ടനെ ഏറ്റവും അധികം സ്നേഹിക്കുന്ന വക്തി ആരാണെന്ന് അറിയോ ഏട്ടൻ അമ്മ അതിന്റെ കാൽ ഭാഗം പോലും ഞാൻ ദേവേട്ടനെ സ്നേഹിച്ചിട്ടില്ല ”

” നീ എന്താ പറഞ്ഞു വരുന്നത് ”

” ദേവേട്ടാ ഞാൻ മരിച്ചിട്ട് ഇപ്പൊ നാലു വർഷമായി ഇനി നിങ്ങൾ എനിക്ക് വേണ്ടി യാതൊരു തരത്തിലുള്ള ത്യാഗവും ചെയ്തിട്ട് കാര്യമില്ല . ഇന്നും ജീവിച്ചിരിക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് പേർ ഇവിടെയുണ്ട് അവരുടെ സന്തോഷത്തിനു വേണ്ടി എന്തേലും ചെയ്യാൻ ശ്രമിക്ക് ”

” മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും മാറ്റണോ ”

” നിങ്ങളോട് തർക്കിച്ചു ജയിക്കാൻ ഞാനില്ല ഒരു കാര്യം പറയാം നമ്മളെ സ്നേഹിക്കുന്നവരോട് നമ്മൾക്കും ചില ഉത്തരവാധിത്വങ്ങൾ ഉണ്ട് . ആ ഉത്തരവാദിത്വത്തിന്റെ പുറത്താണ് നിങ്ങൾ എന്നെ ഓർത്തു ജീവിതം കളയരുതെന്നു പറയുന്നത് . ദേവേട്ടന് ഈ ജൻമ്മത്തിൽ വിധിച്ച പെണ്ണ് ഞാനല്ല അത് ഗായത്രിയാണ് …

…പിന്നേ അടുത്ത ജൻമത്തിലും ഞാൻ ഉണ്ടാകും ദേവേട്ടന്റെ കാന്താരി യാമിക്കുട്ടിയായി തന്നെ ”

ഒരു വർഷത്തിനു ശേഷം

” ദേവേട്ടാ നിങ്ങളുടെ മോള് എന്നെ ചവിട്ടി ഒരു പരുവമാക്കുന്നണ്ട് കേട്ടോ ”

” അപ്പൊ മോളാണെന്നു നീ ഉറപ്പിച്ചോ ”

അവൻ ഗായത്രിയുടെ വയറ്റിൽ തലചേർത്തു വെച്ചുകൊണ്ട് ചോദിച്ചു .

” എന്തോ എന്റെ മനസ്സ് അങ്ങിനെ പറയുന്നു ”

” എന്നാൽ നമുക്ക് അവൾക്കൊരു പേരു കണ്ടു പിടിക്കണ്ടേ ”

” നമുക്ക് അവൾക്ക് യാമി എന്നു പേരിട്ടാലോ ”

ദേവൻ വിശ്വസിക്കാനാവാതെ അവളെ നോക്കി .

” കാര്യമായിട്ടുതന്നെ പറഞ്ഞതാ ”

ദേവൻ യാമി അവസാനമായി തന്നോട് പറഞ്ഞ വാക്കുകൾ ഓർത്തു .

“അടുത്ത ജൻമത്തിലും ഞാൻ ഉണ്ടാകും ദേവേട്ടന്റെ കാന്താരി യാമിക്കുട്ടിയായി തന്നെ”

ശുഭം

രചന : കൃഷ്ണ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *