കല്യാണം അല്ലേ അടുത്ത് മാസം എന്നിട്ട് നിങ്ങൾ രണ്ടു പേരും കൂടി കറങ്ങാൻ പോണു….

രചന: Aradhya Siva

“അനു നീ ഈ ചെയ്യുന്നത് ശെരി ആണോ… ശ്രീ ഏട്ടന്റെ കല്യാണം അല്ലേ അടുത്ത് മാസം എന്നിട്ട് നിങ്ങൾ രണ്ടു പേരും കൂടി കറങ്ങാൻ പോണു. നീ ഒന്ന് ആലോചിച്ചു നോക്കിയേ ആൾ കെട്ടാൻ പോണ പെണ്ണിനോട് നിങ്ങൾ ചെയ്യുന്ന ചതി അല്ലേ അത്… “”ചതിക്കാൻ മാത്രം ഞങ്ങൾ ഒന്നും ചെയ്യുന്നില്ല ചേച്ചി.. എനിക്ക് ഏട്ടനോട് ഒന്ന് സംസാരിക്കണം.. കുറച്ച് നേരം അടുത്തിരിക്കണം. മറ്റുള്ളവർക്ക് അത് വലിയ തെറ്റായിരിക്കും പക്ഷെ എന്റെ ഭാഗത്തു നിന്നു നോക്കിയാൽ അത് ശെരിയാ… “”അത്രയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ നീ എന്തിനാ അവനെ വേറൊരു പെണ്ണിന് വിട്ടു കൊടുത്തേ “”ഞാൻ വിട്ടു കൊടുത്തതല്ല വിധി തട്ടി പറച്ചതാ എന്നിൽ നിന്നും. ഇപ്പൊ ഏട്ടൻ എന്നിൽ നിന്നും ഒരുപാട് അകലെയാണ്. പരസ്പരം ഓർത്തുവിഷമിക്കാൻ അല്ലാതെ ഞങ്ങൾക്ക് ഇനി ഒന്നിനും കഴിയില്ല ഒരുപാട് വൈകിപ്പോയി.. “ഞാൻ എന്റെ ഫോണിലെ ഏട്ടന്റെ ഫോട്ടോയിലേക്ക് നോക്കി .. എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല … മൂന്ന് കൊല്ലം ജീവനെ പോലെ കൊണ്ട് നടന്നതാ ജീവിതത്തിൽ നിന്നും ഇല്ലാണ്ടാവാൻ പോകുന്നത് .കുറേ നേരം ഞാൻ ആ ഫോട്ടോയിലേയ്ക്ക് നോക്കി അങ്ങനെ തന്നെ ഇരുന്നു ..പറഞ്ഞതിലും നേരത്തേ ഏട്ടൻ എനെയും കാത്ത് ബീച്ചിൽ ഇരുപ്പുണ്ടായിരുന്നു .എന്നെ കണ്ടപ്പോൾ ഏട്ടന്റെ സങ്കടം മറച്ചു ചിരിക്കാൻ ശ്രമിച്ചു. ഞാനും കരയാതെ പിടിച്ചു നിന്നു. “ഒരുപാട് നേരം ആയോ വന്നിട്ട്””ഉം കുറച്ച് “പിന്നീട് കുറച്ചു നേരം ഞങ്ങൾക്ക് ഇടയിൽ നിശബ്ദത ആയിരുന്നു. രണ്ടാൾക്കും പരസ്പരം മിണ്ടാൻ സാധിച്ചില്ല. “എന്തായി കല്യാണ ഒരുക്കങ്ങൾ ഒക്കെ “നിശബ്ദത മറികടക്കാൻ എന്ന പോലെ ഞാൻ ചോദിച്ചു. ഏട്ടൻ കല്യാണകുറി എടുത്തു എന്റെ നേർക്ക് നീട്ടി. “ശ്രീരാജ് weds ആശ്രയ”ഒരുപാട് കൊതിച്ചത് ആയിരുന്നു ശ്രീരാജ് weds അനു എന്ന് കാണാൻ. ആ ആഗ്രഹം മണ്ണിൽ പൊലിഞ്ഞു പോയിട്ടും ഞാൻ കരയാതെ പിടിച്ചു നിന്നു.
“ആഹാ നന്നായിട്ടുണ്ടല്ലോ അപ്പൊ ഭാവി കുടുംബനാഥനു എന്റെ എല്ലാ വിധ ആശംസകളും ”
തകർന്ന മനസോടെ ഞാൻ അത് പറഞ്ഞതും ഏട്ടന്റെ കണ്ണ് നിറയുന്നതു ഞാൻ കണ്ടു ”
ബാഗിൽ നിന്നും ഏട്ടന് വേണ്ടി കരുതി വെച്ച സമ്മാനം ഞാൻ ഏട്ടന് നേരെ നീട്ടി .എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു .ഏട്ടൻ അത് വാങ്ങി തുറന്നു .ഞങ്ങൾ ഒരുമിച്ച് നെയ്തു കൂട്ടിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും പേരിന്റെ ആദ്യ അക്ഷരങ്ങൾ പതിപ്പിച്ച വർക്ക് വീട്ടിൽ വെക്കാൻ .SA എന്ന് മനോഹരമായി എഴുതിയ ആ ഫോട്ടോയിലൂടെ ഏട്ടൻ വിരലോടിച്ചു “S ഉം A യും തന്നെ പക്ഷെ അനു വിന് പകരം ആശ്രയ ആണെന്ന് മാത്രം ” വിതുമ്പുന്ന ചുണ്ടുകളോടെ അല്ലാതെ എനിക്കത് പറയാനായില്ല .”അത്രയും പറഞ്ഞത് മാത്രമേ എന്നിക്ക് ഓർമ ഉള്ളു. ഏട്ടന്റെ കൈ എന്റെ കരണത്ത് പതിഞ്ഞു .എന്റെ കയ്യിൽ ഇരുന്ന കല്യാണകുറി വാങ്ങി കീറി എനിക്ക് ഒന്നും മനസിലായില്ല. “ഡി പുല്ലേ.. എന്നും ശ്രീ യുടെ പേരിന്റെ കൂടെ അനു എന്ന പേരെ കാണു. അതങ്ങനെ അല്ലാതെ ആവാൻ ശ്രീ മരിക്കണം. നിന്നെ മറക്കാൻ എനിക്ക് ഈ ജന്മം പറ്റില്ലഡി. എന്നോട് മിണ്ടാതിരിക്കാൻ ഞാൻ ഇല്ലാതെ ജീവിക്കാൻ നിനക്ക് പറ്റോ. വേറൊരു പെണ്ണിനെ നീ ചതിക്ക എന്ന വിചാരം ഒന്നും വേണ്ട അവളോട്‌ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. ആ കല്യാണകുറി നിന്നെ കാണിക്കാൻ ഉണ്ടാക്കിയതാ… “എനിക്ക് ഒന്നും വിശ്വസിക്കാൻ ആയില്ല സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു.”എടാ ദുഷ്ട ഒരുവാക്ക് നേരത്തെ പറയായിരുന്നില്ലേ.. “”അങ്ങനെ പറഞ്ഞ എനിക്ക് ee മുഖം നേരിട്ട് നേരിട്ട് കാണാൻ പറ്റോ ഡി “”പോടാ ഏട്ടാ… പട്ടീ… “”ഡീ……… “ഏട്ടൻ എന്നെ നെഞ്ചോടു ചേർത്തു…

രചന: Aradhya Siva

Leave a Reply

Your email address will not be published. Required fields are marked *