പെണ്ണുങ്ങളായാൽ അങ്ങനാണ്… സൗന്ദര്യത്തിലൊക്കെ ശ്രദ്ധിക്കും…

രചന: ആമി

“പെണ്ണുങ്ങളായാൽ അങ്ങനാണ്… സൗന്ദര്യത്തിലൊക്കെ ശ്രദ്ധിക്കും… ബ്യൂട്ടി പാർലറിൽ പോയെന്നും വരും അതിനു ഇങ്ങനെ ഓരോന്നും പറയണോ കണ്ണേട്ടാ… പെണ്ണിന് സൗന്ദര്യമില്ലേൽ നിങ്ങൾ ആണുങ്ങൾ അവളെ നോക്കുമോ ഇല്ലാലോ….? ”

ജോലിയൊക്കെ കഴിഞ്ഞു കുറച്ചു ഫ്രീ ആയപ്പോൾ ഞാൻ കുറച്ചു കസ്തൂരി മഞ്ഞളൊക്കെ അരച്ച് മുഖത്തിട്ടപ്പോൾ കണ്ണേട്ടൻ ഓരോന്ന് പറയാൻ തുടങ്ങി.

“പോയ്‌ കഴുകി കളയടി…. ആ നേരമുണ്ടേൽ രണ്ട് ഷർട്ട്‌ തേക്കാൻ പാടില്ലേ നിനക്ക് “കണ്ണേട്ടൻ എന്നെ നോക്കി പറഞ്ഞു.

“ഞാൻ ഇങ്ങനെ വെറുതെ ഇരിക്കുന്നത് കാണാൻ വയ്യ അല്ലേ…. ഇപ്പോൾ തേക്കുനില്ല… “എന്നും പറഞ്ഞു ഞാൻ കണ്ണാടിയിൽ നോക്കി നിന്നു.

“നിനക്കിത് എന്താണ് കണ്ണാ… അവൾ നിന്റെ വേലക്കാരി ഒന്നും അല്ല കേട്ടോ… നീ പോയ്‌ നിന്റെ പണി നോക്ക് “എന്നു കണ്ണേട്ടന്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ ഹാപ്പി ആയി. മുറ്റത് ഓട്ടോ കഴുകി നിന്ന കണ്ണേട്ടനെ കാണാതെ വന്നപ്പോൾ മുഖമൊക്കെ കഴുകി ഞാൻ മുറ്റത്തേക്ക് ചെന്നു.

“നിങ്ങളിത് എന്തോ കണ്ടോണ്ട് ഇരിക്കാന്… “എന്നു ഞാൻ ചോദിച്ചതും കണ്ണേട്ടൻ മൊബൈലിൽ ഒരു പെണ്ണിന്റെ ചിത്രം കാണിച്ചു.

“കാണാൻ നല്ല ഭംഗിയുള്ള പെണ്ണല്ലേ അല്ലേടി.. ”

“ഓ… കണ്ട പേര് നിങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ അല്ലേലും നിങ്ങളെപോലെയുള്ള കെട്ടിയോൻ മാർക്ക് നല്ല കഴിവാണ്… സ്വന്തം ഭാര്യയുടെ സൗന്ദര്യം ങേഹേ…. ”

അരിശം കയറി ഞാൻ അടുക്കളയിലേക്കു പോയി.

“ഞാൻ ചുമ്മാ പറഞ്ഞതാടി…. സ്വന്തം ഭാര്യയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നെ ഭർത്താക്കന്മാർ ആണ്… പെണ്ണേ… മറ്റൊരു സ്ത്രീയെ കണ്ടാൽ കൊള്ളാലോ എന്നു പറഞ്ഞങ് പോകും പിന്നീട് ഓർക്കുക പോലും ഇല്ലെടി… എന്നും മനസ്സിൽ ഭാര്യയുടെ മുഖം മാത്രമേയുള്ളു… കേട്ടോ ”

കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ വീണ്ടും കണ്ണാടിയിൽ ഒന്ന് നോക്കി. ഏയ്… ഞാൻ അത്ര മോശമല്ല.. സുന്ദരിയാണ്. എന്റെ നോട്ടം കണ്ടു കണ്ണേട്ടൻ പറഞു.

“പോയ്‌ കാപ്പിയിടടി പെണ്ണേ ”

കണ്ണേട്ടന്റെ വാക്കുകൾ സത്യമാണ്. സ്വന്തമെന്ന് പറയുന്നതിനെ എന്നും മൂല്യമുള്ളൂ.

രചന: ആമി

Leave a Reply

Your email address will not be published. Required fields are marked *