ഗീതു ….

രചന :സ്വപ്നങ്ങളുടെ രാജകുമാരൻ

മൊബൈൽ കട്ട്‌ ചെയ്ത് പതിയെ ബാൽക്കണിയിലേക്ക് നടന്നു.

ബാൽക്കണിയിൽ നിന്ന് ദൂരേക്ക് നോക്കി നഗരത്തിന്റെ തിരക്കുകൾ നോക്കി നിൽക്കുമ്പോഴും മനസ്സിൽ ഗീതുവിന്റെ മുഖമായിരുന്നു..

5 വർഷങ്ങൾക്ക് ശേഷമാണ് അവളുടെ ശബ്ദം ഇന്ന് കേൾക്കുന്നത്.

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവളുടെ കാൾ.

5 വർഷങ്ങൾക്ക് മുൻപ് ഗീതു എന്റെ ജീവിതത്തിൽ നിന്ന് പോകുമ്പോൾ അതോടൊപ്പം പോയത് എന്റെ സന്തോഷവും സമാധാനവും കൂടിയായിരുന്നു.

അവൾ പോയതിന് ശേഷം സന്തോഷം എന്താണെന്നോ സമാധാനം എന്താണെന്നോ ഞാൻ അറിഞ്ഞിട്ടില്ല.

അവൾ എന്റെ ജീവിതത്തിൽ നിന്ന് പോയെന്ന് പറയുന്നതിനേക്കാൾ ഞാൻ അവളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നതാവും ശെരി.

ഒരിക്കലും പൊറുക്കാനാവാത്ത തെറ്റുകളാണ് ഞാൻ അവളോട് ചെയ്തത്.

അവൾ കൂടെ ഉണ്ടായിരുന്നപ്പോളൊക്കെ അവളെ ഞാൻ വിഷമിപ്പിച്ചിട്ടേയുള്ളു.

പക്ഷെ അതിന്റെ പേരിൽ ഒരിക്കൽ പോലും അവൾ എന്നോട് പരാതി പറയുകയോ. മുഖം കറുപ്പിച്ചു സംസാരിക്കുകയോ ചെയ്തിട്ടില്ല.

അത്രയ്ക്കു ഒരു പാവം പെണ്ണായിരുന്നു അവൾ.
……………………………………………………………………………………….

പിജി അവസാന വർഷം പഠിക്കുമ്പോളാണ് എന്റെ ജൂനിയറായ ഗീതുവിനെ ആദ്യമായി കാണുന്നത്.

ഒരു പാവം നാട്ടിന്പുറത്തുക്കാരി കുട്ടി. നിഷ്ക്കളങ്കമായ മുഖം.

ആരു കണ്ടാലും ഒന്ന് നോക്കിപ്പോകും. അത്രയേറെ സുന്ദരി ആയിരുന്നു അവൾ.

പഠിക്കാനും മിടുക്കി.

ചില സുഹൃത്തുക്കളിൽ നിന്നും ഞാൻ അറിഞ്ഞു അവൾ ഒരു അനാഥ മന്ദിരത്തിൽ ആണ് വളർന്നതെന്നും. സ്വന്തമായി അവൾക്ക് ആരുമില്ലെന്നും. ആരുടെയൊക്കെയോ സ്പോണ്സറിൽ ആണ് അവൾ പടിക്കുന്നതെന്നും

സുഹൃത്തുക്കളോട് അവളെ വീഴ്ത്തും എന്ന് ബെറ്റ് വച് തുടങ്ങിയതാണ് അവളുടെ പുറകെയുള്ള നടത്തം.

പക്ഷെ ഒരിക്കൽ പോലും അവൾ എന്നെ മൈൻഡ് ചെയ്യാതായപ്പോൾ വാശിയായി മാറി അവളെ വീഴ്ത്തണമെന്നുള്ളത്.

ഒരു വർഷത്തെ പ്രയത്നത്തിന് ശേഷമാണ് അവളും തിരിച്ചു എന്നെ ഇഷ്ടമാണെന്നു പറയുന്നത്.

കൃത്യമായി പറഞ്ഞാൽ എന്റെ കോളേജ് ജീവിതം അവസാനിക്കുന്നതിന് ഒരു മാസം മുൻപ്.

എനിക്ക് ഒരു ടൈം പാസ്സ് മാത്രമായിരുന്നു ഈ പ്രണയം.

പക്ഷെ അവൾക്ക് അത് അവളുടെ ജീവിതമായിരുന്നു.

രണ്ട് വർഷത്തോളം ഞങ്ങൾ പ്രണയിച്ചു.

പതിയെ അവളോടുള്ള താല്പര്യവും എനിക്ക് ഇല്ലാതായി തുടങ്ങി

പതിയെ ഞാൻ അവളെ അവഗണിക്കാനും ഒഴിവാക്കാനും തുടങ്ങി.

പക്ഷെ ഓരോ പ്രാവശ്യം ഞാൻ അവളെ ഒഴിവാക്കുമ്പോളും അവൾ എന്നിലേക്ക് കൂടുതൽ അടുക്കാൻ ശ്രെമിച്ചു.

എന്നെ വിട്ട് ഒരിക്കലും പോകൻ കഴിയില്ലെന്ന് അവൾ എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു

അവൾ എനിക്ക് ഒരു കാമുകി ആകാൻ മാത്രമല്ല ശ്രമിച്ചത്.

ചില നേരത്ത് അവൾ എനിക്ക് അമ്മയായി. ചില നേരത്ത് എന്തിനും കൂടെ നിക്കുന്ന പെങ്ങൾ ആയി. ചിലപ്പോൾ കൂട്ടുക്കാരിയായി..

പക്ഷെ അന്നൊന്നും അവളുടെ വില എനിക്ക് മനസിലായില്ല.

അപ്പോഴൊക്കെ അവളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായിരുന്നു എനിക്ക് തിടുക്കം..

അവസാനമായി അവളെ കാണുമ്പോൾ കണ്ണ് നിറഞ്ഞു എന്റെ മുമ്പിൽ നിൽക്കുന്ന മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്

അന്ന് അവളെ ഒഴിവാക്കി പോരുമ്പോൾ എനിക്കറിയില്ലായിരുന്നു എന്റെ ജീവിതം തന്നെയാണ് ഞാൻ നഷ്ട്ടപെടുത്തിയതെന്ന്.

ദുബായിൽ നല്ലൊരു ജോലി ആയി അവിടെ പോകുമ്പോഴും. ജീവിതം ആഘോഷിക്കുമ്പോഴും. അവളെ കുറിച് ഓർത്തില്ല.

ഒരു വർഷത്തിന് ശേഷം അമ്മയുടെ നിർബന്ധ പ്രകാരം വിവാഹവും കഴിച്ചു..

പ്രിയ..

പ്രിയ ജീവിതത്തിൽ വന്നപ്പോഴാണ് ഗീതുവിന്റെ വില ഞാൻ മനസിലാക്കി തുടങ്ങിയത്

പ്രിയ ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ല.

അവൾക്ക് എന്റെ പണം മാത്രം മതിയായിരുന്നു.

അവൾക്ക് അവളുടെ ലോകം ആയിരുന്നു. ആ ലോകത്തു ഞാൻ ഇല്ലായിരുന്നു.

പ്രിയയുമായി ഒത്തുപോകൻ ആവില്ലെന്ന് അറിഞ്ഞിട്ടും ഒരുപാട് അഡ്ജസ്റ്റ് ചെയ്തു.

ഇനിയും പറ്റില്ലെന്ന അവസ്ഥ വന്നപ്പോളണ് പിരിയാം എന്ന തീരുമാനം എടുത്തത്.

പ്രിയയുമായി പിരിഞ്ഞതിനു ശേഷം. ഗീതുവായിരുന്നു മനസ് നിറയെ.

അവളോട് ചെയ്ത തെറ്റിന് കാലു പിടിച്ചു മാപ്പ് പറയണമെന്ന് ആഗ്രഹിച്ചു.

പക്ഷെ അവളുടെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം എനിക്കില്ലയിരുന്നു

എല്ലാവരിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു 2 വര്ഷമായുള്ള ഈ മുംബൈ ജീവിതം.

ഇന്ന് അവൾ എന്നെ വിളിച് നേരിട്ട് കാണണമെന്ന് പറയുമ്പോൾ മനസിന് സന്തോഷമാണോ സങ്കടമാണോ അതോ വേറെ വല്ലതുമാണോ.

എന്താണെന്ന് എനിക്ക് തന്നെ മനസിലാവുന്നില്ല.

എന്തായാലും 2 ദിവസം കഴിഞ്ഞ് കാണാമെന്നു അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്
……………………………………………………………………………………….

കാർ മുന്നോട്ട് നീങ്ങുമ്പോൾ പുറത്തെ കാഴ്ചകളിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു.

2 വർഷങ്ങൾ കൊണ്ട് നാട്ടിൽ പ്രത്യകിച് മാറ്റങ്ങളൊന്നും വന്നിട്ടില്ല. കുറച്ചു കെട്ടിടങ്ങൾ കൂടുതൽ വന്നിട്ടുണ്ട്.

നാട്ടിൽ കാലു കുത്തിയിട്ട് ആദ്യം ഗീതുവിനെ തന്നെ
കാണണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.

മനസ്സിൽ ഓരോന്ന് ആലോചിചിരിക്കുമ്പോൾ കാർ ഗീതു പറഞ്ഞ കോഫി ഹൌസിനു മുന്നിൽ വന്നു നിന്ന്.

കാറിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുമ്പോൾ ഹൃദയമിടിപ്പിന്റെ വേഗത കൂടി കൊണ്ടിരുന്നു.

5 വർഷങ്ങൾക്ക് ശേഷം വീണ്ടും ഗീതുവിനെ കാണാൻ പോകുന്നു.

അകലെ നിന്നും ഞാൻ കണ്ടു പതിനാലാം നമ്പർ ടേബിളിൽ ഇരിക്കുന്ന ഗീതുവിനെ.

എന്നെ കണ്ടതും അവളുടെ മുഖത് ഒരു പുഞ്ചിരി വിടർന്നു.

” ഹരിയേട്ടൻ ഇരിക്ക് ”

ഞാൻ പതിയെ അവൾക്ക് ആഭിമുഖമായി ഇരുന്നു.

കുറച്ചു നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടികിടന്നു.

പറഞ്ഞു തുടങ്ങിയത് ഞാനാണ്.

” ഗീതു.. ഞാൻ നിന്നോട് ചെയ്തത് ക്ഷമിക്കാൻ ആകാത്ത തെറ്റാണ്.. നീ എന്നോട്…… ”

” വേണ്ട ഹരിയേട്ടാ. ഒരു ക്ഷമ പറച്ചിൽ ഒന്നും വേണ്ട. ഹരിയേട്ടൻ ഒരിക്കലും എന്റെ മുന്നിൽ മാപ്പ് പറയരുത്.

അന്ന് തൊട്ട് ഇന്ന് വരെ ഹരിയേട്ടനെ ഞാൻ വെറുത്തിട്ടില്ല.

ഹരിയേട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു. അല്ലെങ്കിലും ഇഷ്ട്ടമുള്ളവരുടെ കാര്യങ്ങൾ നമ്മൾ എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുമല്ലോ..

ഒരിക്കലും ഹരിയേട്ടന്റെ മുന്നിൽ വരണമെന്ന് വിചാരിച്ചതല്ലാ. പക്ഷെ…. ”

” ഗീതു… ചോദിക്കാനുള്ള അർഹത എനിക്ക് ഇല്ലെന്ന് എനിക്കറിയാം. എന്നാലും ചോദിക്കുവാ.. എല്ലാം മറന്ന് നമുക്ക് ഒരുമിച്ച് ജീവിക്കാൻ ആകുമോ?. ”

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

” നിങ്ങളിൽ നിന്ന് ഇങ്ങനൊരു വാക്ക് കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒരിക്കലെങ്കിലും ഹരിയേട്ടൻ എന്നെ കാണാൻ വന്നേങ്കിൽ എന്ന് ആഗ്രഹിച്ചു അന്നൊന്നും ഹരിയേട്ടൻ വന്നില്ല..

ഞാൻ ഒറ്റക്കാണെന്ന് ഹരിയേട്ടന് അറിയാമായിരുനല്ലോ. എനിക്ക് ആരും ഇല്ലെന്ന് അറിയാമായിരുനല്ലോ. എന്നിട്ടും എന്നെയൊന്നു വന്നു കാണാൻ തോന്നിയില്ലല്ലോ…

അവൾ കണ്ണുകൾ തുടച്ചു..

” ഈ മാസം 27 ന് എന്റെ വിവാഹമാണ് എന്റെ കൂടെ ജോലി ചെയ്യുന്ന ആളു തന്നെയാ. പേര്. ജിനേഷ്. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് തന്നെയാ..

ആദ്യം ഹരിയേട്ടനെ തന്നെ വിളിക്കണമെന്ന് തോന്നി അതാ കാണണമെന്ന് പറഞ്ഞെ.

ഹരിയേട്ടൻ തീർച്ചയായും വരണം.

ഞാൻ ഇറങ്ങുവാ.

പോകാൻ നേരം എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി അവൾ നടന്നു നീങ്ങി

അവൾ നടന്നു നീങ്ങുന്നതും നോക്കി നിൽക്കുമ്പോൾ ഞാൻ മനസിലാക്കുകയായിരുന്നു നഷ്ട്ടപെടുത്തിയാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതായി ചിലതൊക്കെ ജീവിതത്തിൽ ഉണ്ടെന്ന്…

രചന :സ്വപ്നങ്ങളുടെ രാജകുമാരൻ

Leave a Reply

Your email address will not be published. Required fields are marked *