പൂജയുടെ പ്രേമം ആരതിയുടെയും…

രചന: മനു ശങ്കർ പാതാമ്പുഴ

“ടാ..നിന്റെ എല്ലാ ഫ്ബി പോസ്റ്റിനും ഫോട്ടോക്കും ലൈക്കും കമന്റും തരുന്ന ഒരു കുട്ടിയില്ലേ…അവൾ നിൻറെ ക്ലോസ് ഫ്രണ്ട് ആണോ…”

“ഏതു കുട്ടിയാടി….”

“ടാ നിനക്കു ഒന്നുമറിയാത്തപോലെ….. നിന്റെ എല്ലാ പോസ്റ്റും നോക്കു…”

ആരതിയുടെ മുഖത്തു ചെറിയ രോഷമുണ്ടായി.

“ആ… അതു പൂജയല്ലേ..”

“അതു തന്നെ ..അവളുടെ ചില കമന്റും സ്മൈലിയും ഒന്നും എനിക്കങ് ഒട്ടുംപിടിക്കുന്നില്ല കേട്ടോ..”

“അവള് പാവമാടി..പൊട്ടിത്തെറിച്ച ഓരോ കമന്റ് ഇടുമെന്നെയുള്ളൂ…”

“നിനക്കെങ്ങനെയാ അവളെ പരിചയം”

“ഞാൻ അവളെ ഫ്ബിവഴി പരിചയപ്പെട്ടതാണ്..നന്നായി കഥയൊക്കെ എഴുതുമവൾ”

“ടാ,അവളെ നീ കണ്ടിട്ടുണ്ടോ.. ഫോട്ടോയെങ്കിലും..”

“എയ് ഇല്ലെടി..ഞാൻ അവളോട്‌ അതൊന്നും ചോദിച്ചിട്ടില്ല..”

“നിന്റെ കഥയെഴുത്തു കണ്ടു നിന്നെ പറ്റിക്കാൻ ആരെങ്കിലും ഫേക്ക് ഐ ഡി യിൽ വന്നതാവും ട്ടോ..”

“അല്ലന്നെ അവളുടെ കുടുംബക്കാര്യമൊക്കെ പറഞ്ഞു..വലിയ കഷ്ടപ്പാടൊക്കെയാണ്..അവളാണ് കുടുംബമൊക്കെ നോക്കുന്നത് ത്രേ..”

“ഞാൻ പറയാൻ ഉള്ളത് പറഞ്ഞു സൂക്ഷിച്ചാൽ നിനക്കു കൊള്ളാം…”

“അല്ല ആരതി എനിക്ക് എത്രയോ പേര് കമന്റ് ഇടുന്നു നീ അവരെയൊന്നുംകുറിച്ചു ചോദിച്ചില്ലലോ ഇതുവരെ.., ഇപ്പോൾ ഇതെന്താ..”

“അവളുടെ ഓരോ വർത്തമാനം കണ്ടാൽ നിങ്ങൾ പ്രേമത്തിലാണ് എന്നു തോന്നുമല്ലോ…അതാ”

“ഹ ഹ അപ്പോൾ അതാണ്..പ്രോബ്ലം…”

“അല്ലെടി ഞങ്ങൾ പ്രേമത്തിലാണേൽ നിനക്കു എന്താടി വിഷമം”

അവളുടെ മുഖം ചുവന്നു..ഏറെക്കാലമായി കൂട്ടുകരാണെങ്കിലും ആരതി ഇപ്പോഴാണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത്..

“ഒന്നുമില്ലെടാ..ഞാൻ പോകട്ടെ..”

“ബുക്ക് ഫെസ്റ്റിന് പോകാനെന്നു പറഞ്ഞു വിളിച്ചിട്ട്..നീ പോവാണോ…”

“എനിക്ക് തലവേദനയാണ്..പോകുവാ.. പിന്നെ പോകാം ഫെസ്റ്റിന്..”

“നിൽക്കേടി ആതികുട്ടി….”

അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

അവൾ തിരിഞ്ഞു നിന്നു ആ കണ്ണുകൾ നിറഞ്ഞിരുന്നു..

“ടീ….എന്താടി ഇത്‌..കരയുന്നോ…”

അവൾ കുനിഞ്ഞു തന്നെ നിന്നു..

“ടീ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാടി ആരതികുട്ടി..”

അവളുടെ മുഖം തെളിഞ്ഞു.എന്റെ അടുത്തേക്ക് വന്നു. എന്റെ നെഞ്ചിൽ പിടിച്ചു പുറകോട്ട് തള്ളിക്കൊണ്ട് ചോദിച്ചു…

“എന്നിട്ടാണോടാ കണ്ട പൂജമാരുടെയൊക്കെ.. കുടുംബകാര്യങ്ങൾ ചോദിച്ചു സങ്കടപ്പെട്ടു നടക്കുന്നത്…”

“ടീ അതു പിന്നെ….”

“വേണ്ട എനിക്കൊന്നും കേൾക്കേണ്ട,അവരോടൊക്കെയുള്ള കമ്പിനി നിർത്തിക്കോണം…ട്ടോ..അത്രക്ക് ഞാൻ നിന്നെ സ്നേഹിച്ചു പോയേട…. പറഞ്ഞാൽ നീ എന്തു വിചാരിക്കുമെന്നോർത്തു…ഞാൻ”

“പോടി..എനിക്കറിയാരുന്നു നിനക്കു എന്നെ..ഇഷ്ടമാണന്ന്..”

“പോടാ… തെണ്ടി…എന്നിട്ട് അപ്പോൾ പൂജാ…”

“ഹ ഹ ടീ….നീ ഇഷ്ടപ്പെട്ടു തുടങ്ങുതിനു മുന്നെ എനിക്കിഷ്ടമായിരുന്നു..നീന്നെ.. പക്ഷെ നീ പറയുന്നത് കേൾക്കാൻ കാത്തിരിക്കുവാരുന്നു..”

“ടാ പൂജയോ…”
അവൾക്കു ആകാംഷ നിറഞ്ഞു..

“ഹ ഹ ഞാൻ അവളെ കൊന്നു ഇന്ന്..ഇനി അവളെ വേണ്ട എനിക്ക്..പോകട്ടെ..കോപ്പ്..”

“ടാ നീ എന്താ പറയുന്നേ..”

“അതയെടി പൂജ എന്റെ തന്നെ ഫേക്ക് ഐ ഡിയായിരുന്നു. ഇനി അവളുടെ ആവശ്യമില്ല…നീ എന്റെ സ്വന്തമായില്ലേ..”

“ടാ ദുഷ്ടാ….”

അവൾ ഇടിക്കാനായി പുറകെ വരുമ്പോഴേക്കും കോളജിന്റെ പടികൾ ഇറങ്ങി ഞാൻ ഓടി കഴിഞ്ഞിരുന്നു.

രചന: മനു ശങ്കർ പാതാമ്പുഴ

Leave a Reply

Your email address will not be published. Required fields are marked *