നാളെ എന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്…വേഗം എന്തേലും ചെയ്യണം.

രചന: എന്ന് സ്വന്തം ബാസി

“ടാ നാളെ എന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്…വേഗം എന്തേലും ചെയ്യണം… ഇല്ലേൽ ഞാൻ അവന്റെ കൂടെ അങ്ങ് പോകും…” അവളുടെ മെസ്സേജ് സ്ക്രീനിൽ തെളിഞ്ഞു.

“ഓ എന്നാ പിന്നെ നീ അങ്ങ് പൊയ്ക്കോ… അല്ലെങ്കിലും നിന്റെ മനസ്സിൽ എനിക്ക് അത്ര ഒക്കെ സ്ഥാനം ഉള്ളു എന്നെനിക്കറിയാം…”

“ടാ… ഞാൻ സീരിയസ് ആയാണ് പറയുന്നത്…”

“അപ്പോൾ ഞാൻ പറയുന്നത് നിനക്ക് കുട്ടിക്കളി ലെ…ഒകെ..”

“M… അതേ നാളെ ഉച്ച ആകുമ്പോഴേക്ക് ഒരു തീരുമാനം പറഞ്ഞില്ലേൽ ഉണ്ടല്ലോ…”

ഇല്ലേൽ നീ എന്ത് ചെയ്യോടി… കുറെ കാലം ആയല്ലോ നീ പറയുന്നതും കേട്ട് നടക്കുന്നു… നീ എന്താ കരുതിയെ എനിക്കും നിന്നെ പോലെ കുടുംബവും ബുദ്ധിമുട്ടും ഒന്നും ഇല്ലാന്നാണോ…”

“Ok bye… ഉച്ചക്ക് മുമ്പ് ഒന്നും പറഞ്ഞില്ലേൽ ഇതോടെ good bye…”അതും പറഞ്ഞു അവൾ ഫോണ് സുച്ചൊഫാക്കിമേശപ്പുറത്തു വച്ചു.അപ്പോഴും അടുക്കളയിൽ നിന്ന് അമ്മയും അമ്മായിയും അടക്കം പറയുന്നത് കേൾക്കാമായിരുന്നു.

“നല്ല ചെക്കാനാണെന്നാ കേട്ടത് കർത്താവേ ഇതെങ്കിലും ഒന്ന് നടത്തി തരണേ…”

എന്റെ കാരണം കൊണ്ടാണ് ഇത് വരെ വന്ന കല്യാണങ്ങൾ ഒക്കെ മുടങ്ങിയത് എന്നത് ഇവർക്ക് അറിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോൾ ഉള്ളിലൊരു നീറ്റൽ… നാളെ രാവിലെ തന്നെ അവന്റെ മെസ്സേജ് ഉണ്ടാവും എന്ന് മനസ്സിൽ കണക്കു കൂട്ടി ഉള്ളിലൊരു ചിരിയോടെ കട്ടിലിൽ മലർന്നു കിടന്നു…പിന്നെ ഒരു പകലിന്റെ എല്ലാ ക്ഷീണവും അവളെ മെല്ലെ ഉറക്കിലേക്ക് അനയിച്ചു കൊണ്ടു പോയി.

____

“മോളെ, എന്നാൽ ചായ എടുത്തോ….” ചെക്കനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചായ നൽകി അവൾ അകത്തേക്ക് തന്നെ തിരിച്ചു നടന്ന്,ചാർജിൽ ഇട്ട ഫോണ് എടുത്ത് ടൈപ്പ് ചെയ്തു.

“ചെക്കനെ ഇഷ്ട്ടായി…നിന്നെ പോലെ കഴുതയുടെ മോന്ത അല്ല… നല്ല ഫ്രീക്കനാണ്… ഈ ബന്ധം ഇവിടെ അവസാനിപ്പിക്കുന്നു…നിന്റെ റോൾ നീ മനോഹരമായി അഭിനയിച്ചു പക്ഷെ നിന്നിൽ നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല… ഇനി എന്റെ ജീവിതത്തിൽ ഒരു കരടായി നീ വരരുത്…പ്ലീസ്…”

“😃”

“പോടാ പട്ടി..”

“അതേ അവനൊന്ന് കുട്ടിയോട് പേഴ്സണലായി സംസാരിക്കണംന്ന്..”

“ഓ അതിനെന്താ അങ് റൂമിലേക്ക് മാറിനിന്ന് സംസാരിക്കാലോ…”അവളുടെ അച്ഛൻ മറുപടി പറഞ്ഞു.

“നിന്റെ പേരെന്താ…”ഒരു നിമിഷം ആ ശബ്ദം കേട്ട് അവൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.അവൻ നിന്നായിടത്ത് തന്നെ നിന്ന് ചിരിച്ചു കൊണ്ട് ഫോണിൽ എന്തോ കുറിച്ചു.

“ട്രിനിം..”അവളുടെ ഫോണിൽ വന്ന മെസ്സേജ് തുറന്ന് ദൃതിയിൽ നോക്കി.

“അതേ ഞാൻ ഒരു കരടായി നിന്റെ കൂടെ തന്നെ ഉണ്ടാവും ടീ…☺”

“😡”

“അതേ പേര് പറഞ്ഞില്ല…”

“രേഷ്മ…”ടൈപ്പിങ്ങിനിടെ അവൾ അവൾ പറഞ്ഞു.

“Enikk ninne vendankilo… Nee ennodu ini ennod chattanda…”

“Oho enna pinne samsarikkale…”അത് ടൈപ്പ് ചെയ്ത് തീർത്ത് അവളോടായി ചോദിച്ചു.

“എങ്ങനെ ഉണ്ട് സർപ്രൈസ്…”

“തേങ്ങ…എനിക്ക് നിന്നെ വേണ്ട… എന്നോട് മിണ്ടും വേണ്ട…”

“ഓഹോ അങ്ങനെ ആണല്ലേ…എന്നാൽ എനിക്ക് ജനിക്കുന്ന ആദ്യത്തെ കുട്ടിക്ക് വിനീഷ് എണ്ണങ്ങാനും പേരിടാം ലെ…”

“അയ്യട…അത് നടക്കില്ലെന്ന് ഞാൻ മുമ്പേ പറഞ്ഞതാ… സൂപ്പർ സ്റ്റാർ “ടോവിനോ”ന്റെ പേര് വിട്ട് വേറെ ഒന്നും നടക്കില്ല…”

“അതിന് നിനക്ക് എന്നെ വേണ്ടന്നല്ലേ പറഞ്ഞേ… പിന്നെ എന്റെ എന്റെ കുട്ടീടെ കാര്യം നീ എന്തിനാ നോക്കുന്നെ…”

“ഓഹോ നീ എന്നെ ഇട്ടേച്ച് പോകും ലെ… എന്നാൽ എനിക്കൊന്നു കണണല്ലോ..”അവൾ മീശയിൽ പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടവൻ അവളെ കയ്യിലെടുത്തു.

“അതേ…ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി ട്ടോ…”അവൾ ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു.

“ശരി സർ എന്നാൽ ഞാനങ്ങോട്ട്…”

“അതേ…കല്യാണം വേഗം ആക്കാൻ പറയണം ട്ടോ…”പുറത്തേക്ക് ഇറങ്ങാൻ ഇറങ്ങുന്ന അവനെ നോക്കി രേഷ്മ പറഞ്ഞു.

“ഓഹോ അതെന്തിനാ…”

“ഒന്നുല്ല…എനിക്ക് ടോവിനോനെ വേഗം വേണം…”അവൾ ഇരുവരും ചിരിച്ചു് കൊണ്ട് ഒന്നിച്ച് പുറത്തേക്ക് നടന്നു.

(;-💕ഇഷ്ട്ടം ആയാലും ഇല്ലേലും ഒരു വാക്കോ വരിയോ എനിക്കായി കുറിക്കാൻ മറക്കരുതേ….💕💕)

രചന: എന്ന് സ്വന്തം ബാസി

Leave a Reply

Your email address will not be published. Required fields are marked *