നിന്നെ കുറിച്ച് എല്ലാ രഹസ്യങ്ങളും അവൾ എന്നോട് പറഞ്ഞു..

രചന: എന്ന് സ്വന്തം ബാസി

“അയാൾ ആത്മാർത്ഥമായാണ് സ്നേഹികുന്നേ,നീ കപട സ്നേഹവും…
എന്തിനാടി അയാളെ ഇങ്ങനെ പറ്റിക്കുന്നെ…വെറുതെ ദൈവ ശാപം കിട്ടാൻ…”

“ഈ ഹോസ്റ്റൽ ജീവിതം ഒന്നും എന്നെ കൊണ്ട് പറ്റിലാന്ന് ഞാൻ അമ്മനോട് ആവും പോലെ പറഞ്ഞതാ.. എനിക്കിവിടെ ആകെ ബോറടിക്കുന്നു, അപ്പൊ ഒരു ടൈം പാസ്സ് അത്രേ ഉള്ളു… അല്ലേൽ പിന്നെ നീ എന്നോട് ചാറ്റ്…”

“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ…”അമ്മുവിന് നേരെ കൈ കൂപ്പി കൊണ്ട് രമ്യ പുറത്തേക്ക് പോയി.

ചെറുപ്പം തൊട്ടേ അവർ രണ്ടു പേരും ഒന്നിച്ചു വളര്ന്നവരാണ്. പഠിക്കാൻ മിടിക്കി ആണേലും അമ്മുന് കളിക്കാനും ജോളിയടിച്ച് ജീവിക്കാനുമാണ് ഇഷ്ട്ടം, രമ്യ നേരെ തിരിച്ചും.

പ്ലസ് ടു കഴിഞ്ഞിട്ടും കുട്ടിക്കളി മാറാത്ത അമ്മുവിനെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കി പഠിപ്പിച്ചാൽ ശരിയാകുമെന്ന് അച്ഛനോട് അമ്മുവിന്റെ അങ്കിളാണ് പറഞ്ഞത്.

അമ്മുവിന് താൽപ്പര്യം ഇല്ലേലും രമ്യക്ക് അതിൽ താൽപ്പര്യം ഉണ്ടെന്നറിഞ്ഞപ്പോൾ അച്ഛൻ രണ്ടു ദിവസം കൊണ്ട് കാര്യങ്ങൾ എല്ലാം ശരിയാക്കി കൊച്ചിയിലെ ഏതോ ഹോസ്റ്റലിൽ രണ്ടു പേരെയും കൊണ്ടു ചേർത്തി.

അങ്കിളിനോടും അഛനോടുമുള്ള പക തീരാതെ നാലാമത്തെ ദിവാസവും ഒരക്ഷരം പഠിക്കാതെ അമ്മു ഫുൾ ഫോണിൽ തന്നെ നോക്കി ഇരിപ്പാണ്.

“ട്രിം”അവളുടെ മെസഞ്ചറിൽ മെസ്സേജ് വന്നത് കണ്ട് വേഗം തുറന്നു നോക്കി.

“എനിക്ക് ഒരു ലവ്വർ ഉണ്ടായിരുന്നു,അവൾ തേച്ചു പോയി”

“ഓഹ് സോ സാഡ്” കരയുന്ന ഒരു ഇമോജിയുടെ പിന്ബലത്തോടെ അമ്മു റീപ്ലൈ കൊടുത്തു.

അനുശ്രീ കൃഷ്ണ എന്ന ഫെയ്ക് ഐഡിയുടെ വലയിലാണ് മൂന്ന് ദിവസമായിട്ട് അയാൾ. പേര് അനൂപ് ദുബായിയിലെ ഏതോ കമ്പനിയിൽ ജോലി ചെയ്യുന്ന അയാൾ ഒട്ടു മിക്ക സമയത്തും ഫ്രീ ആണ്.

അത്യാവശ്യം എഴുതുന്ന അയാളുടെ ഇൻബോക്സിൽ പോയി കഥ ഇഷ്ട്ടായി എന്നും പറഞ്ഞ് അമ്മുവാണ് ചാറ്റിംഗ് സ്റ്റാർട്ട് ചെയ്തത്.

അവൻ ചെയ്യുന്ന എന്തും ഏതും തെറ്റായി ചിത്രീകറിക്കപ്പെട്ട അനൂപിന്റെ ബാല്യകാലം,എല്ലാവരും പശിയടക്കുന്നത് നോക്കി നിന്ന് പട്ടിണി കിടക്കേണ്ടി വന്ന രാവുകൾ. അത്തരത്തിൽ രണ്ടാനമ്മയുടെ പരിചരണതത്തിൽ വേദന തിന്ന് വളർന്ന് വിദ്യാ സമ്പന്നനായ ആ ഇരുപത്തി നാലുകരൻ സ്നേഹം കിട്ടാൻ കൊതിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അമ്മുവിന്റെ ഹണിട്രാപ്പിൽ വീഴാതിരിക്കാൻ അവന് നിർവാഹം ഇല്ലായിരുന്നു.

തുടക്കത്തിൽ പല തവണ ഒഴിഞ്ഞു മാറിയെങ്കിലും പതിയെ പതിയെ അവൻ അമ്മുവിലേക്ക് അടുക്കുകയായിരുന്നു.

അപ്പോഴും ഇപ്പോഴിമായി തുടങ്ങിയ ആ ചാറ്റിങ് അവളുടെ ക്ലാസ് കഴിഞ്ഞത് മുതൽ അവൾ ഉറങ്ങുന്നത് വരെ നീളുന്ന തരത്തിൽ മെല്ലെ മെല്ലെ വളർന്നു വന്നു.

കുഞ്ഞു നാളിൽ സ്നേഹം കിട്ടാതെ പോയ അവന് ഒരു അമ്മയെയും പെങ്ങളെയും കാമുകിയെയും എല്ലാം അമ്മുവിൽ നിന്ന് കണ്ടെത്തുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ ഒന്നും പറയാനില്ലാതെ പിൻവലിഞ്ഞു കൊണ്ടിരുന്ന അവൻ പിന്നെ പിന്നെ നിർത്താതെ സംസാരിച്ചു തുടങ്ങി.

നിഷ്കളങ്കമായി സംസാരിച്ചു കൊണ്ടിരുന്ന അവൻ അവന്റെ ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും അവൾക്ക് മുന്നിൽ തുറന്ന് പറഞ്ഞു കൊണ്ടിരുന്നു.

ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാണ് എന്ന് ചോദിച്ച അമ്മുവിനോട് നിന്നോളം എന്നെ അറിഞ്ഞ ,ഞാൻ വിശ്വസിക്കുന്ന ഒരാൾ ഈ ഭൂമുഖത്ത് ഇല്ലെന്ന് പറഞ്ഞപ്പോൾ അവന്റെ ആത്മാർഥ പ്രണയത്തിന് മുമ്പിൽ യഥാർത്ഥത്തിൽ അമ്മു തളരുകയായിരുന്നു.

ടൈം പാസായി തുടങ്ങിയ ചാറ്റിംഗ് ആണെങ്കിലും ദിവസം ഓരോന്ന് കൊഴിഞ്ഞു പോകും തോറും മെല്ലെ അവൻ അവളുടെ മനസ്സിലും ഇടം പിടിച്ചു തുടങ്ങിയിരുന്നു.

പിന്നെ പിന്നെ അവനുമായി മിണ്ടാൻ വെമ്പുന്ന അവളുടെ ഹൃദയം കോളേജ് വിടുന്ന നാലു മണി ബെല്ലിനെ വല്ലാതെ പ്രണയിച്ചു തുടങ്ങി.

എങ്കിലും ദിവസങ്ങൾ ഓരോന്ന് കഴിയും തോറും അവൻ അവളിൽ വല്ലാത്തൊരു ഭയമായി മാറാൻ തുടങ്ങി.

ആരുമില്ലാത്ത അവനെ ഞാൻ കൂടി ഉപേക്ഷിച്ചാൽ അവന് എന്ത് സംഭവിക്കും എന്ന ഭയം അമ്മുവിന്റെ ഉള്ളിൽ കിടന്ന് പൊള്ളാൻ തുടങ്ങി.

“രമ്യ ഞാൻ ഇനി എന്താ ചെയ്യാ…”

“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ…”

രമ്യയുടെ മറുപടിക്ക് മുന്നിൽ പൊട്ടി കരായുക അല്ലാതെ വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല.

എങ്കിലും ഒന്ന് രണ്ട് ദിവസത്തെ ആലോജനകൾക്ക് ശേഷം ഒരു പരിഹാരം കണ്ടെത്തി, ശേഷം ഫോണെടുത്തു കുത്തി കുറിച്ചു.

“ഇനി നിന്നോട് എനിക്ക് സംസാരിക്കാൻ പറ്റില്ല…എനിക്ക് കൂടുതൽ പടിക്കേണ്ടതായിട്ട് ഉണ്ട് തൽക്കാലം ഞാൻ പോകുന്നു ബൈ…”

മെസ്സേജ് സെന്റ് ചെയ്ത് റിപ്ലൈക്ക് കാത്തു നിൽക്കാതെ ആ ഐ ഡി ലോഗൗട്ട് ചെയ്ത് മൊബൈൽ ഹൃദയത്തോട് ചേർത്ത് പിടിച്ച് ബെഡിലേക്ക് കിടന്ന് പൊട്ടിക്കരഞ്ഞു.

“സോറി അനൂപ് സോറി” കരഞ്ഞു കൊണ്ട് അവൾ അവളോട് തന്നെ പറഞ്ഞു സമാധാനിച്ചു.

അവൾക്ക് അവളെ തന്നെ നഷ്ട്ടപ്പെട്ടു നപോകുമെന്ന് തോന്നിയെങ്കിലും, ഒരിക്കലും സന്തിക്കാൻ സാധ്യത ഇല്ലാത്ത രണ്ട് രേഖകളാണ് അവരെന്ന വിശ്വാസത്തോടെ ഇനിയും എന്റെ കാരണം കൊണ്ട് അനൂപ് വേദനിക്കരുതെന്ന് കരുതി ചാർജ് ഇല്ലാത്ത ഫോണ് രമ്യക്ക് നീട്ടി, എന്ത് സംഭവിച്ചാലും എനിക്ക് തിരിച്ചു തരരുത് എന്ന വ്യവസ്‌തയോടെ മേശയിൽ വെച്ച് ലോക്ക് ചെയ്യാനായി അവളോട് പറഞ്ഞു.

മൂന്ന് ദിവസം വരെ പിടിച്ചു നിന്നെങ്കിലും ഇനിയും അവനു മായി സംസാരിച്ചില്ലെങ്കിൽ അവളുടെ സമനില തെറ്റി പോകുമോ എന്ന് ഭയന്ന് മേശയിൽ നിന്നും ഫോണ് എടുത്ത് രമ്യ അമ്മുവിന് നേരെ നീട്ടി.

കട്ടിലിൽ കണ്ണീരോടെ കിടക്കുന്ന അമ്മു ചാടി എണീറ്റ് രമ്യയെ കെട്ടിപ്പിടിച്ച്,പെട്ടൊന്ന് മെസഞ്ചർ തുറന്നു.

തന്നെ കാത്തു നകിടക്കുന്ന നൂറു കണക്കിന് മെസ്സേജുകൾക്കിടയിൽ നിന്ന് അവനെ തിരഞ്ഞു പിടിച്ച് വാഴിച്ചു

“നാളെ ഉച്ചക്ക് 3 മണിക്ക് കൊച്ചി ഞാൻ എയര്പോര്ട്ടിൽ ഇറങ്ങും.”സന്തോഷം കൊണ്ട്അവളുടെ കണ്ണീരിന്റെ വേഗത കൂടിയത് പോലെ

അവൾ സീൻ അയതറിഞ്ഞതും സ്ക്രീനിൽ ടൈപ്പിങ്ന്ന് തെളിഞ്ഞു.

“അമ്മു നീ എവിടെ ആയിരുന്നു…”

“ഞാൻ നപടിക്കുക..”ടൈപ്പ് ചെയ്ത് കൊണ്ടിരിക്കെ അവൾ അത്ഭുതത്തോടെ എല്ലാം ബാക്ക് അടിച്ചു.

“എന്റെ പേര് അമ്മുവാണെന്ന് നിനക്ക് എവിടുന്ന് കിട്ടി…”
ആ ചോദ്യത്തിന് രണ്ട് സ്മൈലികൾ ആണ് ആദ്യം അവളെ തേടി വന്നത്.

“നിന്റെ തൊട്ടടുത്ത് നിൽക്കുന്ന കൂട്ടുകാരിയുടെ മുഖത്ത് ഒരു കള്ള ചിരി കാണുന്നുണ്ടോ…”തൊട്ടടുത്ത് നിൽക്കുന്ന രമ്യയെ സൂക്ഷിച്ചു നോക്കി അമ്മു “ആം”എന്ന് ടൈപ്പ് ചെയ്തു.

“നിന്നെ കുറിച്ച് എല്ലാ രഹസ്യങ്ങളും അവൾ എന്നോട് പറഞ്ഞു….അതേ..എന്നെ വേണ്ടെന്ന് വെച്ച് പോയിട്ടും നീ കരഞ്ഞു കൊണ്ടിരുന്നെ എന്തിനാ..”ഒരു സ്മൈലിയുടെ പിന്ബലത്തോട് അവൻ കളിയാക്കി ചോദിച്ചപ്പോൾ അവൾ ഒന്നും മറുപടി പറയാതെ നിന്നു.

“അതേ എന്നെ നിനക്ക് വേണം എന്ന് ഉണ്ടേൽ നാളെ നേരെ എന്റെ വീട്ടിൽ വന്ന് അച്ഛനോട് സംസാരിച്ചോണം…അല്ലേൽ ഞാൻ വലോരുടെയും കൂടെ അങ് പോയി കളയും…”

“ഞാൻ വന്നോളാമേ ടീച്ചറേ..ഇപ്പോൾ ഇത്തിരി തിരക്കിലാണ്,പോവാണ്, ഞാൻ കുറച്ച് കഴിഞ്ഞ് വരാം…”

“പോണ്ട😢”

“നീ എന്റെ പണി കളയല്ലേ ടീ…”

“ഹ ഹ… എന്നാൽ ഞാൻ ഇനി മെസ്സേജ് അയക്കില്ല…”

“അതെന്താ…”

“വേണേൽ നീ ഫോണ് വിളിച്ചോ…ഇതാ നമ്പർ 9048****”

“അയ്യട നമ്പർ ഒക്കെ ഇന്നലെ രമ്യ തന്നു അപ്പൊ ബൈ ,ഞാൻ വിളിക്കാം”

“ടീ നീ എന്റെ സകല രഹസ്യങ്ങളും ചോർത്തി ലെ..” അതും പറഞ്ഞു അവളുടെ പിന്നാലെ കൂടിയപ്പോൾ ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി.

ശുഭം.

(ഇഷ്ട്ടം ആയാലും ഇല്ലേലും ഒരു വാക്കോ വരിയോ എനിക്കായി കുറിക്കണേ💕)

രചന: എന്ന് സ്വന്തം ബാസി

2 thoughts on “നിന്നെ കുറിച്ച് എല്ലാ രഹസ്യങ്ങളും അവൾ എന്നോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *