പ്രണയം അതിന്റ മധുരം കുറച്ചു വൈകിയേ മനസിലാകൂ…

രചന: Binu Omanakuttan

എട്ടോയ്….

എന്താടി…

നമുക്കെ…

മ്മ് എന്താ നീ പറ…
വന്നു കയറിയപ്പോ മുതൽ തുടങ്ങിയതാണല്ലോ… അവിടെയും ഇവിടെയും തൊടാതെ…

ഏയ് ഒന്നുല്ല…

മോളെ…
വെള്ളം ചൂടായെങ്കിൽ എടുത്തു വെളിയിലേക്ക് വച്ചേക്കു ഭയങ്കര ശരീരം വേദന….

ഹാൻഡ് ബാഗ് മേശപ്പുറത്തേക്ക് വച്ച് റൂമിലേക്ക് കയറി..

ഡ്രസ്സ്‌ ഒക്കെ മാറി ടൗവൽ ഉടുത്ത് കിണറ്റിൻ കരയിലേക്ക് നടക്കാൻ അടുക്കളവഴി ഒന്ന് പാസ് ചെയ്തപ്പോഴാണ് രാത്രി ആയിട്ടും ജോലി മുഴുവൻ ചെയ്തു തീർത്തിട്ടും വെള്ളം ചൂടാക്കാൻ പറഞ്ഞപ്പഴേ അനുസരണയോടെ അവള് അടുക്കളയിലേക്ക് പോയത്….

പിന്നിലൂടെ ചെന്നൊന്ന് കെട്ടിപ്പിടിക്കാൻ തോന്നി…

എന്തോ എന്നോട് പറയാൻ അവള് വെമ്പുന്നുണ്ട്… അറിയാൻ എനിക്ക് ആകാംഷയും….

മന്ദം മന്ദം പിന്നാലെ ചെന്നു…
അവളെ ചുറ്റിവരഞ്ഞ സാരിയോട് ശരിക്കുംഎനിക്ക് കുശുമ്പ് തോന്നി…

അരയിലേക്ക് കയ്യെടുത്ത് വയ്ക്കാൻ തുടങ്ങിയപ്പോഴേക്കും ചൂട് വെള്ളവുമെടുത്ത് അവള് തിരിഞ്ഞിരുന്നു…

പിന്നിൽ ഞാൻ നിക്കുന്ന കണ്ട് രോഗം മനസിലാക്കി അവളൊന്ന് ചിരിച്ചു…
ഒന്നും മനസിലാകത്ത രീതിയിൽ

എന്താ… വേണ്ടേ…
എന്തിനാ പരുങ്ങുന്നെ…?

ഏയ് സോപ്പ്‌….
സോപ്പെവിടെയ വച്ചേക്കുന്നേ…

ബാത്‌റൂമിൽ ഇരിപ്പില്ലേ…
വെള്ളം അവിടെക്കൊണ്ടു വച്ചാൽ പോരെ..

വേണ്ട കിണറ്റിൻ കരയിലേക്ക് വച്ചോ…

ഞാൻ വെളിയിൽ നിന്ന് കുളിക്കുവാ…

ഇപ്പൊ എന്താ വെളിയില് നിന്ന് കുളിക്കാനൊരു പൂതി…?

കുറേ ആയില്ലേ….

നീ കുളിക്കുന്നോ…?

അയ്യേ ഞാൻ കുളിച്ചതാ നിങ്ങള് വേഗം കുളിച്ചിട്ട് വാ മനുഷ്യ… അതും പറഞ്ഞു അവള് വീണ്ടും അകത്തേക്ക് നടന്നു…

ടി…. ആ ലൈറ്റ് ഓഫ് ചെയ്തേക്ക്..
വെളിയിൽ നിന്നും വീണ്ടും അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു….

കുളി പകുതി ആയപ്പോ വീണ്ടും അറിയതെ ലക്ഷ്മിയേ ന്ന് ഉറക്കെ വിളിച്ചു…

ഞാനിവിടെ നിപ്പുണ്ട് മനുഷ്യ…
നിങ്ങൾ വേഗം കുളിച്ചിട്ട് വാ…

വാതിലിനരികിൽ എന്നെ നോക്കി അവള് നിപ്പുണ്ടായിരുന്നു….

വേഗം കുളി മതിയാക്കി…
ചൂട് വെള്ളമാണേലും എന്തോ കിടുകിടാ വിറച്ചിരുന്നു…

അപ്പോഴേക്കും തോർത്തുമെടുത്ത് ഇരുട്ടിലേക്ക് അവൾ വന്നു .

തോർത്ത്‌ കൈ നീട്ടി ചോദിച്ചിട്ടും തരാതെ അവളെന്റെ തല തോർത്തി തന്നു….

ഇവക്കിത് എന്ത് പറ്റി…
കല്യാണം കഴിഞ്ഞു കുറച്ചു വർഷായി രണ്ട് പിള്ളേരും ഈ റൊമാന്റിക് മൂടോക്കെ വിട്ടിട്ട് തന്നെ കുറേ നാളായി പിന്നെ വല്ലപ്പോഴും ചൂടേറ്റ് ഉറങ്ങുന്നതല്ലാതെ അവളെ പ്രണയിക്കാൻ സമയം കിട്ടിയിരുന്നില്ല…

നനഞ്ഞ എന്റെ നെഞ്ചിലേക്ക് തോർത്ത്‌ എത്തിയപ്പോഴേക്കും അത് വാങ്ങി ബാക്കി ഞാൻ തുടച്ചു…

തോളിൽ കിടന്ന ലുങ്കിയെടുത്ത് എനിക്ക് നീട്ടുമ്പോഴും പറയാൻ തിടുക്കം കാട്ടുന്ന എന്തോ ഒരു വിഷയം അവളെയും ഇന്ന് എന്തോ വികാരതനീയെൻ ആയ എന്റെയും ചുണ്ടുകൾ മൗനം പാലിച്ചു..

ലക്ഷ്മി…

എന്താ ഏട്ടാ ..?

എന്താ നിനക്ക് എന്നോട് പറയാനുള്ളെ…?

അപ്പോഴേക്കും അവൾ കുറേക്കൂടെ അടുത്തേക്ക് വന്നു…

നെഞ്ചിലേക്ക് തലവെച്ചു
ടീ എന്താ എന്തുപറ്റി…

വാ കഴിച്ചിട്ട് പറയാം..

കൈ ചേർത്ത് പിടിച്ച് ഞങ്ങൾ റൂമിലെക്ക് നടന്നു….

ഊണ് മേശക്കരികിൽ എന്തോക്കെയോ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടായി…

ഒക്കെ സ്നേഹത്തോടെ വിളമ്പി തരുമ്പോ അവളോട് പലപ്പോഴും നിർത്തി വച്ച പ്രണയം തുടങ്ങുകയായിരുന്നു……

**********

സത്യം പറഞ്ഞാൽ എനിക്കവളെ മടുത്തെടോ.
അടുത്ത് വന്നു കിടക്കുമ്പോ തന്നെ എന്തൊരു സ്മെല്ലാണെന്നറിയുവോ..
അതൊണ്ടിപ്പോ ടൂർ കൂട്ടുകാരുടെ റൂമിൽ പിന്നെ ലോഡ്ജിൽ അങ്ങനൊക്കെയാണ് എന്റെ ജീവിതം.
കെട്ടിപ്പോയില്ലേ പിള്ളേര് രണ്ടുപേരുണ്ട് അവറ്റോളെയൊക്കെ നോക്കാൻ മേലാത്തോണ്ട് ഡിവോഴ്സ് ചെയ്യാനും പറ്റുന്നില്ല…

അടക്കിപ്പിടിച്ചോരു ചിരിയായിരുന്നു അപ്പുറത്ത് നിന്നും കേട്ടത്.

താനെന്താ ആളെ കളിയാക്കുവാണോ..?
എന്തേലും സീരിയസ് ആയി പറയുമ്പോ..

ശരിക്കും എന്താ ചേട്ടന്റ ഇപ്പോഴത്തെ പ്രശ്നം..?

അത്… അതൊന്നുല

എനിക്ക് മനസിലായി മോനെ.
“ഉണ്ണിയെ കണ്ടാലറിഞ്ഞൂടെ ഊരിലെ പഞ്ഞം.. ”

ശോ..

എപ്പോഴാ പഞ്ഞമൊക്കെ ഒന്ന് മാറ്റുന്നെ..
എനിക്ക് തന്നെ കാണാൻ കൊതിയാവുന്നെടോ…

ആഹാ ഇതെന്താ ഇത്ര കൊതി..,?

അതെ ഞാനിപ്പോ വിളിക്കവേ എന്തോ ശബ്ദം…

കട്ടിലിൽ ചുരുണ്ടുകൂടിക്കിടന്ന പുതപ്പിനെ തള്ളിനീക്കിക്കൊണ്ട് എഴുന്നേറ്റു ജഗ്ഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളമെടുത്ത് വായ്ക്കരികിലേക്ക് കൊണ്ടെത്തിച്ചപ്പോഴേക്കും ലക്ഷ്മി കതക് തുറന്നു റൂമിലേക്കെത്തിയിരുന്നു

ചുരുണ്ടുണങ്ങിയ മുടികൾ ചുറ്റിക്കെട്ടി അലമാര ലക്ഷ്യമാക്കിയാണ് നടപ്പ്. മുഖം വല്ലാണ്ട് വിളറിയിട്ടുണ്ട്.

അലമാര തുറന്നു കയ്യിൽ താലിമാലയടക്കം സകല സ്വർണവും ഊരിവച്ച് കയ്യിൽ കിട്ടിയ ഏതോ തുണിയുമായി തിരിഞ്ഞു നടന്നു.

നീയിത് എവിടെ പോണ്..?
കിടക്കുന്നില്ലേ…?

ഞാൻ കുട്ടികളോടൊപ്പം കിടന്നോളാം നിങ്ങൾക്കാതായിരിക്കും കുറേക്കൂടി സൗകര്യം.. !!

താഴ്ന്ന സ്വരത്തിൽ പറഞ്ഞുകൊണ്ടാണ് അവൾ റൂമിന് വെളിയിലേക്ക് നടന്നകന്നത്.

ടോ അവള് പോയ്‌ താൻ പറ.

ഇപ്പൊ എന്തെടുക്കുവാ…?

കട്ടിലിൽ കിടക്കുവാ..

ഏത് ഡ്രെസ്സ് ഇട്ടേക്കുന്നെ…?

നൈറ്റ്‌ ഡ്രസ്സ്‌..

Ohh wow…
അതിൽ ഭയങ്കര സുന്ദരിയായിരിക്കും ല്ലേ..

മ്മ് അത്യാവശ്യം……

എനിക്കിപ്പോ നിന്നെ കാണാൻ തോന്നുന്നുണ്ട്…..

മ്മ് വാടോ…
ഞാനും തന്നെ കാണാൻ കൊതിച്ചു കിടക്കായ…

ഈ തലയിണയെ കെട്ടിപ്പിടിച്ചാലൊന്നും തന്നെ കെട്ടിപ്പിടിച്ച സുഖം കിട്ടില്ല മാഷേ…

അടുത്ത ദിവസം തന്നെ നമുക്ക് കാണാം..

അടക്കിപ്പിടിച്ച ചിരിയോടെയും നൂറ് ചുംബനങ്ങളോടെയും ഫോൺ കട്ട്‌ ചെയ്തു…

******

രണ്ട് ദിവസത്തെ കാത്തിരിപ്പിന് ശേഷം ഓഫീസിൽ ഒരാഴ്ചത്തെ ലീവിന് എഴുതി..

മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു happy hour ചോദിച്ചു വാങ്ങി…

ബോട്ടിൽ തിരിച്ചും മറിച്ചും നോക്കി ഒരു കള്ളപ്പുഞ്ചിരി ചുണ്ടില് വിരിഞ്ഞു….. വണ്ടി റോസ് വില്ലയിലേക്ക് കുതിച്ചു പാഞ്ഞു….

പെട്ടന്ന് ഫോൺ ബെൽ കേട്ടു…
മറുവശം റോസിന്റെ ശബ്ദം…
വേഗം വരൂ… തേന്മദുരശബ്ദം എന്റെ ചെവിയിൽ എത്തിയപ്പോഴേക്കും ഞാൻ ഞാനല്ലാതെയായി..

വീട്ടിൽ എന്നെയും കാത്ത് അവളുണ്ടെന്നു പോലും മറന്ന നിമിഷം നിലതെറ്റിയൊഴുകുന്ന പുഴപോലെ ഞാനും……

ആവേശം വണ്ടിയുടെ സ്പീഡ് കൂട്ടി…
ഇനിയും അവൾക്കരികിലേക്ക് കുറച്ചു ദൂരം ബാക്കിയുണ്ട്….

ആക്‌സിലേറ്ററിൽ ആഞ്ഞ് ചവിട്ടിക്കൊണ്ടേയിരുന്നു…

ആകാശത്ത് മിന്നൽ പിണർപ്പുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ശരിക്കും മനസ് സന്തോഷം കൊണ്ട് അലയടിച്ചു…

മഴ റോസ് ഞാൻ….

ഇന്നവളിൽ എനിക്ക് പെയ്തിറങ്ങണം….

ശരീരം എന്തിനോ വേണ്ടി ദാഹിച്ചു…

പെട്ടന്ന് മഴത്തുള്ളികൾ ചില്ലുഗ്ലാസിനുമേൽ പതിച്ചു…

എന്തോ ഇരുട്ട് കൊണ്ടെന്റെ കണ്ണുകൾ മങ്ങി ഒന്നും കാണാൻ കഴിയാത്ത അവസ്ഥ…

വണ്ടി എവിടെയോ ഇടിച്ചുനിന്നു….
ഗ്ലാസ്സുകൾ തകർന്നു…
രക്തം എന്നിലൂടെ ഒഴുകി വെള്ളത്തിൽ അലിഞ്ഞു ചേർന്നു…..

********

ആ രാത്രി ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു…

ബോധം വന്നപ്പോ മുന്നിൽ കണ്ണീർ വറ്റിയ ലക്ഷ്മി ഉണ്ടായിരുന്നു …
എന്റെ കണ്ണുകൾ നിറഞ്ഞപ്പോ അവൾ അത് തുടച്ചു….

എനിക്കായ് കരയുന്ന മറ്റാരെയും ആ കൂട്ടത്തിൽ ഞാൻ കണ്ടില്ല….

മുന്നോട്ടുള്ള ഓരോ നിമിഷവും ഒരു കുഞ്ഞിനെ പോലെ അവളെന്നെ പരിചരിച്ചു…

ശരീരത്തിലെ മുറിവുകൾ ഉണങ്ങുമ്പോ ഞാൻ എന്റെ പാതിയെ സ്നേഹിക്കാൻ പഠിച്ചു….

തന്റെ ഭാര്യയിൽ മാത്രം ജീവിക്കുന്നതാണ് ഏതൊരു പുരുഷനും നല്ലതെന്ന് മനസിലായെങ്കിലും അവളെ തൊടാൻ എനിക്ക് ഭയമായിരുന്നു…

ശരീരം വീണ്ടും പഴയപോലെയായി ജോലിക്ക് പോയ്‌ തുടങ്ങി …

ഈ രാത്രിയിൽ എന്തിനാണ് ഇനിയും മൗനം എന്ന് അവളോട് പറയാൻ തീരുമാനിച്ചു….

കഴിച്ചുകൊണ്ടിരുന്ന എന്റെ പിന്നിൽ അവൾ വന്നുനിന്നു….

ഞാൻ കഴിച്ചില്ല ഏട്ടാ…എനിക്കൂടെ താ അവളെന്റെ കയ്യിൽ നിന്ന് ഇളക്കിയ ചോറ് ചോദിച്ചു വാങ്ങി കഴിച്ചു….

പിന്നെയെ….

നമ്മൾ പ്രണയിച്ചിരുന്നപ്പോഴേ പറഞ്ഞിരുന്നില്ലേ ഒരു നൈറ്റ്‌ ഡ്രൈവ്…
ബൈക്കിൽ ഏട്ടന്റെ പിന്നിലിരുന്ന് ഈ രാത്രി എനിക്ക് യാത്ര ചെയ്യാൻ ഒരു കൊതി….

കൊണ്ട് പോകുവോ…?

അവളുടെ പ്രണയവും കൊഞ്ചലും എല്ലാം അതിൽ ഉണ്ടായിരുന്നു…

ഇരുട്ടിനെ കീറി മുറിച്ചും തണുപ്പിനെ തഴുകിയും…. പരസ്പരം പുണർന്നും പാതിവഴിയിൽ നിന്നുപോയ പ്രണയത്തിന്റെ താമര മൊട്ടുകൾ അവർക്കായി പൂത്തു.

പ്രണയം അതിന്റ മധുരം കുറച്ചു വൈകിയേ മനസിലാകൂ…

നിശാഗന്ധി പൂത്ത താഴ്വരയിലും അവർ കൈകോർത്തു നടന്നു….

അവന്റെ തോളോട് ചായുമ്പോ ഈ ലോകത്തു മറ്റാർക്കും കിട്ടാത്ത സന്തോഷം അവൾക്ക് ലഭിച്ചിരുന്നു….

നിനക്കായ്‌…. ❤

രചന: Binu Omanakuttan

Leave a Reply

Your email address will not be published. Required fields are marked *