“ഏട്ടൻ എന്ന നന്മ “

രചന :മനു മാധവ്

“അച്ചൂ മോളേ റെഡിയായോ നീ ദേ അവരിങ്ങ് എത്താറായി “ഗോപൻ വാതിലിൽ തട്ടി വിളിച്ചു.

“തീരാറായി ഏട്ടാ ദേ ഈ മുല്ലപ്പൂ കൂടി വച്ചാൽ മതി”അശ്വതിയുടെ കൂട്ടുകാരി രേഷ്മ യാണ് അതു പറഞ്ഞത്.

“വാതിൽ തുറന്നു അശ്വതി ഇറങ്ങി വന്നു. ഗോപൻ അവളെ ആകയൊന്നു നോക്കി. സുന്ദരിക്കുട്ടി യാണ് തന്റെ കുഞ്ഞനുജത്തിയെന്നയാളോർത്തു.

” ഗോതമ്പിന്റെ നിറമാണവൾക്ക്. ,വിടർന്ന കണ്ണുകളും ചെറിയ നുണക്കുഴി കവിളുകളും അവളുടെ ചന്തം ഇരട്ടി പ്പിക്കുന്നു.

“അവൾക്ക് മൂന്ന് വയസ്സുളളപ്പോഴായിരുന്നു ഒരു ആക്സിഡന്റിൽ പെട്ട് അച്ഛനുംഅമ്മയും നഷ്ടമായത്. പിന്നെ അവൾക്ക് അച്ഛനുംഅമ്മയും കൂടപ്പിറപ്പുമെല്ലാം ഗോപനായിരുന്നു.

“അവളെ നല്ല നിലയിൽ വിവാഹം ചെയ്തയയ്ക്കണമെന്നാണ് അയാളുടെ ആഗ്രഹം ഇന്നവളെ പെണ്ണ് കാണാൻ ഒരു കൂട്ടരെത്തുന്നുണ്ട് അതിന്റെ ഒരുക്കത്തിലാണ് അവർ.

“മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഗോപൻ അങ്ങോട്ട് ചെന്നു. അവരെ സ്വീകരിച്ചു ഇരുത്തി. ചായ ട്രേയുമായി അശ്വതി കടന്നു വന്നു.

” എല്ലാവരുടെയും മുഖത്ത് സംതൃപ്തി പടരുന്നത് ഗോപൻ കണ്ടു.

“സുന്ദരനായ ചെറുപ്പക്കാരനാണ് രാജീവ്.

” രണ്ടു പേര്‍ക്കും പരസ്പരം ഇഷ്ടമായി ”എന്നാപിന്നെ കാര്യത്തിലേക്ക് കടക്കാം …..”കൂട്ടത്തിൽ പ്രായം ചെന്ന ആൾ പറഞ്ഞു.

“രാജീവ് ഞങ്ങളുടെ ഏക
മകനാണ്. ഞങ്ങളുടെ സ്വത്തിനെല്ലാം ഏക അവകാശി അവനാണ്. ..

“ഒന്ന് നിര്‍ത്തിയിട്ട് അയാൾ തുടര്‍ന്നു.

“തുറന്നു പറയാമല്ലോ …അമ്പതു പവന്റെ ആഭരണവും മൂന്ന് ലക്ഷം രൂപയും ഞങ്ങൾക്ക് കിട്ടണം .

” അതു കേട്ട് ഗോപൻ നടുങ്ങി. അവനെ കൊണ്ടത് കൂട്ടിയാൽ കൂടാത്ത കാര്യമാണ്. പക്ഷേ പറ്റില്ലെന്ന് പറയാനാകില്ല.തന്റെ കുഞ്ഞുപെങ്ങളുടെ ജീവിത ത്തിന്റെ കാര്യമാണ്. അവൻ സമ്മതഭാവത്തിൽ തലയാട്ടി. വിവാഹ തീയതി കുറിക്കപ്പെട്ടു .

“ഗോപൻ വസ്തുവിന്റ ആധാരം പണയപ്പെടുത്തിയും കിട്ടാവുന്നിടത്തു നിന്നെല്ലാം കൊളള പലിശയ്ക്ക് പണം കടമെടുത്തും വിവാഹത്തിനുളള ഒരുക്കങ്ങൾ തുടങ്ങി.

“ആഭരണമെടുത്തപ്പോഴേക്കും കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. ഇനി മൂന്ന് ലക്ഷം രൂപ ചെറുക്കൻ കൂട്ടർക്ക് കൊടുക്കണം .

“അവന്റെ വിഷമം കണ്ട് പലചരക്ക് കട നടത്തുന്ന മൊയ്തീനിക്ക ആ പണം കൊടുക്കാമെന്നേറ്റു. പക്ഷേ ഗോപന്റെ പ്രതീക്ഷ കളെയാകെ തകിടം മറിച്ചു കൊണ്ട് ആ വാര്‍ത്ത വന്നു. രാത്രി കട അടച്ചു വീട്ടിലേക്ക് വരുന്ന വഴി അമിത വേഗത്തിൽ വന്ന ഒരു കാറിടിച്ച് മൊയ്തീനിക്ക തല്ക്ഷണം മരണപ്പെട്ടു.

” വിവാഹത്തിന് ഇനി രണ്ടു ദിവസംകൂടിയേയുളളൂ….ഗോപനും കൂട്ടുകാരും ആവതും ശ്രമിച്ചിട്ടും ആ തുക കണ്ടെത്താനായില്ല …….

“വിവാഹ ദിവസം വന്നെത്തി. എങ്ങും ആളും ബഹളവും …വരനും കൂട്ടരും എത്തി എല്ലാവരും അവരെ സ്വീകരിച്ചു മണ്ഡപത്തിലേക്ക് കൊണ്ടുപോയി.

“ഗോപാ ഒന്നു വന്നേ “രാജീവിന്റെ അച്ഛന്റെ വിളി കേട്ട് ഗോപൻ അങ്ങോട്ട് ചെന്നു.

”തരാമെന്ന് പറഞ്ഞിരുന്ന പണ മെവിടെ ” അയാൾ അന്വേഷിച്ചു.

”അത്. .പിന്നെ …..”ഗോപൻ വിക്കി. ”ക്ഷമിക്കണം ആ പണം ശരിയായില്ല ആ പണം ഒരാഴ്ച്ചയ്ക്കകം ഞാനെങ്ങേലും സംഘടിപ്പിച്ചു തരാം.

” അയാൾ താഴ്മയായി പറഞ്ഞു.

“രാജീവിന്റെ അച്ഛൻ ഉറഞ്ഞു തുളളി. ..എന്ത് മര്യാദ കേടാ താനീ പറയുന്നത് .പണമില്ലെന്നോ അങ്ങനെയെങ്കിൽ ഈ വിവാഹം നടക്കില്ല.

“ആ വാക്ക് കേട്ട് എല്ലാവരും നടുങ്ങി നിന്നു പോയി.

” നാദസ്വര മേളം നിലച്ചു. ഗോപൻ അയാളുടെ കാല് പിടിച്ചു യാചിച്ചു “ഈ വിവാഹം നടന്നില്ലെങ്കിൽ എന്റനുജത്തിയുടെ ജീവിതം…..മുഴുമിപ്പിക്കാനാവാതെ അയാൾ വിതുമ്പി. …അയാൾ തളർന്നിരുന്നു പോയി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി .രാജീവ് വിഷണ്ണനായി ഒരു മൂലയ്ക്ക് നിൽക്കുന്നുണ്ടായിരുന്നു .

“കല്യാണവീട് മരണവീടുപോലെയായി.ആളുകൾ അവിടവിടെ കൂടി നിന്ന് അടക്കം പറയുന്നു. ചിലര്‍ക്ക് അതൊരു രസമുളള കാഴ്ച്ചയായപ്പോൾ മറ്റു ചിലര്‍ക്ക് അതൊരു നൊമ്പരമായി.

”നിർത്ത്! ! ..” ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും നോക്കി അതാ വിവാഹ വേഷത്തിൽ അശ്വതി. അവളുടെ മിഴികൾ ജ്വലിക്കുന്നു ”എനിക്കീ വിവാഹം വേണ്ട .

“അവളുടെ വാക്ക് കേട്ട് എല്ലാവരും സ്തംഭിച്ചു നിന്നു.

”മോളേ അച്ചൂ ….,” ഗോപൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.

“ഏട്ടനെന്നോട് ക്ഷമിക്കണം എനിക്കീ വിവാഹം വേണ്ട. ….എന്റെ നന്മയാണ് ഏട്ടൻ ആഗ്രഹിക്കുന്നതെങ്കിൽ പെണ്ണിനു വില കൽപ്പിക്കാതെ പൊന്നിനും പണത്തിനും വേണ്ടി വില പേശുന്ന ഇവരുടെ അടുത്തേക്ക് എന്നെ അയയ്ക്കരുത് പ്ലീസ് ഏട്ടാ എന്റെ ഏട്ടന്റെ കുഞ്ഞു പെങ്ങളായി എനിക്കിവിടെ കഴിഞ്ഞാൽ മതി…

“അയാളവളെ ചേർത്ത് പിടിച്ചു കരഞ്ഞു.

പെട്ടെന്ന് രാജീവ് അവരുടെ അടുത്തേക്ക് നടന്നു വന്നു.

”അശ്വതീ”അയാൾ വിളിച്ചു. അവർ രണ്ടു പേരും തിരിഞ്ഞു നോക്കി.

”നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം നിന്നെ പോലെ സ്നേഹവും കരുണയും വ്യക്തിത്വവുമുളള ഒരു പെൺകുട്ടിയെ ഞാൻ നഷ്ടപ്പെടുത്തിയാൽ എന്റെ ജീവിതം വ്യർത്ഥമായി പോകും .. ഞാൻ നിന്റെ പണമോ സ്വർണ്ണമോ ആഗ്രഹിച്ചിട്ടില്ല…ഇതിനെതിരെ പ്രതികരിക്കാൻ ഞാൻ വൈകിപ്പോയി. എന്നോട് ക്ഷമിക്കൂ.

“അയാളുടെ വാക്കുകൾ അവരുടെ മനസ്സിൽ ഒരു കുളിർമഴയായി.

”അശ്വതീ നീയാ സ്വർണ്ണമെല്ലാം ഊരി ഏട്ടനു കൊടുത്തേക്കൂ “രാജീവ് അവളോട് പറഞ്ഞു.” വേണ്ട രാജീവ് “”ഗോപനത് തടയാൻ ശ്രമിച്ചു.

”വേണ്ടേട്ടാ അവൾക്ക് ഞാനിടുന്ന ഈ പൊന്നിന്റെ താലി മതി “”അശ്വതി സ്വർണ്ണമെല്ലാംഊരി ഗോപന്റെ കൈകളിലേക്ക് കൊടുത്തു. കണ്ട് നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞുപോയി. ”മുഹൂർത്തമായി “”ആരോ വിളിച്ചു പറഞ്ഞു. രണ്ടുപേരെയും ചേർത്തു പിടിച്ചു ഗോപൻ മണ്ഡപത്തിലേക്ക് നടക്കുമ്പോൾ നാദസ്വര മേളത്തിനൊപ്പം വായ്ക്കുരവയുമുയരുകയായിരുന്നു …….ശുഭം

സ്നേഹപൂർവ്വം /രചന :മനു മാധവ്

Leave a Reply

Your email address will not be published. Required fields are marked *