പലരോടും അമ്മ ഇത് പറയുന്നതവൾ കേൾക്കാറുണ്ട്…

രചന: Sumi Jabar

നീ കഴിക്കുന്നില്ലെ മീനു അകത്ത് നിന്നും സുശീലമ്മായി വിളിച്ചു

നിങ്ങൾ കഴിച്ചൊ കുറച്ചൂടെ പണി ണ്ട്.

അല്ലെങ്കിലും ഇനി ഒന്നും കഴിക്കാതെ തന്നെ വയർ നിറഞ്ഞിരുന്നു മീനാക്ഷിക്ക്

ഇടക്കിടക്ക് സുശീലമ്മായി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായപ്പോൾ റൂമിലേക്ക് പോയി ബെഡിൽ മുഖമർത്തി കരഞ്ഞു.

ഏട്ടന്റെ അമ്മ വീട്ടുകാർ ഊണിനുണ്ടാവുമെന്ന് അമ്മ പറയുന്നത് കേട്ടിരുന്നു ,തിരക്കിട്ടു വിഭവങ്ങൾ ഒരുക്കുകയാണവൾ

തീൻമേശയിൽ വിഭവങ്ങൾ വിളമ്പി അടുക്കളയിലേക്ക് നീങ്ങുമ്പോഴാണ് ആ വാക്കുകൾ കൂരമ്പ് പോലെ വന്നു തറച്ചത്.

ഒരാളും കല്യാണം കഴിപ്പിച്ചയക്കുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള അസുഖം മറച്ചുവെക്കരുത്, ന്റെ വിനോദിന് തന്നെ കണ്ടില്ലെ കിട്ടുന്ന പണം അവൾക്ക് ചിലവാക്കാനേ നേരമുള്ളൂ ന്റെ കുട്ടീടെ കഷ്ടകാലം ന്നല്ലാതെ എന്താ പറയാ?

സുശീലമ്മായി എന്തൊക്കെയോ മറുത്തു പറയുന്നത് കേട്ടത് കൊണ്ട് അമ്മ അവിടം വെച്ച് ആ വിഷയം നിർത്തിയെങ്കിലും അവളുടെ മനസിലത് മുഴച്ചു നിന്നു.

സത്യത്തിൽ കല്യാണത്തിന് മുമ്പ് അങ്ങനെയൊരു അസുഖമുണ്ടായിട്ടില്ല,

പ്രഷർ കുറഞ്ഞാൽ ഏതൊരാൾക്കും വരാവുന്ന അസുഖമെ അവൾക്കുമുള്ളൂ

പലരോടും അമ്മ ഇത് പറയുന്നതവൾ കേൾക്കാറുണ്ട് അപ്പോഴൊക്കെ അതവൾ തിരുത്തി കൊടുത്താലും പിന്നീടും അവർ അത് തുടർന്ന് കൊണ്ടിരുന്നു.

പിന്നീടവൾ അത് കേൾക്കുമ്പോൾ അവിടെ നിന്ന് മിണ്ടാതെ മാറി നിൽക്കും

വിനോദിന് കൂടി ബുദ്ധിമുട്ടായെന്ന സംസാരത്തിൽ അവൾക്ക് വല്ലാതെ വിഷമം വന്നിരുന്നു.

ആ സംഭവത്തിന് ശേഷം വിനോദിന്റെ കോളുകൾ അറ്റൻഡ് ചെയ്യാനോ, ഒന്ന് സംസാരിക്കാനോ അവൾക്ക് കഴിഞ്ഞില്ല

ഇത്രയും കാലം വിനോദേട്ടന്റെ വാക്കിലോ, പ്രവർത്തിയിലോ അങ്ങനെ തോന്നിയില്ല എന്നാലും

മനസിലൊരങ്കലാപ്പ്

പറയാതിരുന്നതാവോ?

ചെറുതായൊന്ന് ചുമച്ചാൽ ഉടനെ തന്നെയും കൂട്ടി ആശുപത്രിയിലെത്തിക്കും ജീവന് തുല്യം സ്നേഹിച്ചിട്ടെയുള്ളൂ.

ഒരു പെരുമാറ്റത്തിലും അങ്ങനെ ഇത് വരെ തോന്നിയിരുന്നില്ല

വാട്സ് അപ്പിൽ തുടരെ വിനോദേട്ടന്റെ മെസേജുകൾ ഒന്നിനും റിപ്ലെ ചെയ്തില്ല.

എപ്പോഴോ ഒന്ന് മയങ്ങി ഫോണിന്റെ ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്…

സ്ക്രീനിൽ ഏട്ടന്റെ പേര് ഒന്ന് സംശയിച്ച് പിന്നീടവൾ അറ്റൻഡ്‌ ചെയ്തു.

മറുതലക്കൽ ഭയത്തോടെയും ദേഷ്യത്തോടെയും ഹലോ

നിന്റെ നാവിറങ്ങിപ്പോയോ നീയെവിടെയായിരുന്നു ഫോണടിച്ചത് കണ്ടില്ലെ?

ഒന്നിനും മറുപടിയില്ല പകരം ഒരൊറ്റ കരച്ചിൽ

ന്താടീ എന്തേ അമ്മ വഴക്ക് പറഞ്ഞോ?

നിനക്കെന്തേ സുഖമില്ലെ മീനു

എന്താ പറ്റിയെ?

ഒന്നുമില്ല ഏട്ടാ അമ്മയെ ഒന്ന് കാണാൻ കൊതി, ഞാനൊന്ന ത്രടം വരെ പോയി വരട്ടെ അമ്മയോടൊന്ന് ചോദിക്കോ ഏട്ടൻ?

മറുതലക്കൽ പൊട്ടിച്ചിരിയോടെ ഫോൺ കട്ടായപ്പോൾ അവൾ ഓർത്തു.

വെറുതെ എന്തിനു ഏട്ടനെ കൂടി വിഷമിപ്പിക്കുന്നു? അമ്മയുടെ മടിയിലൊന്ന് കിടന്നാൽ തീരുന്ന വിഷമമെ ഉള്ളൂ…..

പാറുക്കുട്ടിയുടെ സ്കൂൾ ബസിന്റെ ഹോൺ കേട്ടവൾ ധൃതിയിൽ ഗെയിറ്റിനടുത്തേക്ക് നീങ്ങി

മോൾ വേഗം ഒരുങ്ങ്ട്ടോ അച്ഛനിപ്പൊ വരും അതും പറഞ്ഞ് അവൾ അകത്ത് കയറിയതും വിനോദേട്ടന്റെ കാറിന്റെ ഹോൺ

അച്ഛാന്നും പറഞ്ഞ് അവൾ ഓടി

വിനോദിന്റെ മുഖം ആകെ വാടിയിരുന്നു

ന്താ ഏട്ടാ നിമ്മിക്ക് എന്തെങ്കിലും?

അവനൊന്നും മിണ്ടാതിരുന്നപ്പോൾ അവൾക്ക് കൂടുതൽ ടെൻഷനായി.

നിന്റെ ഭർത്താവ് തന്നെയാണോ ഞാൻ?

അവന്റെ ആ ചോദ്യത്തിൽ അവളൊന്ന് ഞെട്ടി.

നീ വേഗം ഡ്രസ് ചെയ്യ് നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോവാം.

അവൾ അവിടെ നിന്നനങ്ങാതെ ആ നില്പവിടെ നിന്നു.

വിനോദ് കൈപിടിച്ചവളെ സോഫയിലിരുത്തി

ന്റെ മീനു പ്രത്യേകിച്ച് ഒന്നുമില്ല,

സുശീലമ്മായി ഹോസ്പിറ്റലിൽ വന്നിരുന്നു അവർ കുറെ അമ്മയെ വഴക്ക് പറഞ്ഞു

അമ്മ അറിവില്ലാതെ നിന്നോടെന്തൊക്കെയോ പറഞ്ഞുവല്ലേ?

നിനക്ക് വയ്യാഞ്ഞിട്ടൊക്കെ?

ഒന്നും നീയന്നോട് പറഞ്ഞില്ലല്ലോ മീനു?

ഓ അതാണോ ഏട്ടാ, അതൊക്കെ ഞാനെപ്പോഴോ മറന്നു

ഇപ്പൊ സ്വന്തം മോൾക്ക് വന്നപ്പൊ മനസിലായില്ലെ എന്ന് അമ്മയോട് സുശീലാന്റി ചോദിച്ചു…

ആ പെണ്ണല്ലെ ഇപ്പൊ നിങ്ങളെ നോക്കാനുണ്ടായെ എന്നും ‘

നിന്നെ കൂട്ടി വേഗം ചെല്ലാനമ്മ പറഞ്ഞയച്ചതാ എന്നെ

അത് സാരമില്ല ഏട്ടാ ഏട്ടനെന്നെ ഒന്നും പറഞ്ഞില്ലല്ലോ എനിക്കേട്ട നല്ലെ വലുത്?

അറിവില്ലായ്മ കൊണ്ട് അമ്മ പറഞ്ഞതല്ലേ അത്രയെ ഞാൻ കരുതിയുള്ളൂ…..

പിന്നെ അസുഖം അത് ദൈവം വിചാരിച്ചാൽ ആർക്കും വരാം

പിന്നീട്‌ വണ്ടിയിൽ കയറാൻ നേരം മീനാക്ഷി ഓർക്കുകയായിരുന്നു.

ഒരാളുടെ തെറ്റ് തിരുത്തി കൊടുക്കാം, തെറ്റിദ്ധാരണ കാലത്തിന് വിട്ട് കൊടുക്കുക കാലം തെളിയിക്കുക തന്നെ ചെയ്യും.

[ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ.” ]

രചന: Sumi Jabar

1 thought on “പലരോടും അമ്മ ഇത് പറയുന്നതവൾ കേൾക്കാറുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *