അഞ്ചാറു മാസത്തിന് ശേഷം അവൾ അവനെ ഇട്ടിട്ട് പോയി

രചന: Vidhun Chowalloor

അമ്മാ….. എന്റെ ഡയറി കണ്ടോ ഇവിടെ വച്ചിരുന്നതാണലോ പിന്നെ എവിടെ പോയി.

അമ്മയുടെ അനക്കം ഒന്നും കേൾക്കുന്നില്ല കലിപ്പിലാണ് ഞാൻ അടുക്കളയിൽ എത്തി നോക്കി

അച്ചു എവിടെ ക്ലാസിൽ പോയോ……

രക്ഷയില്ല മൂപ്പര് മിണ്ടുന്നില്ല ഇനി ഇപ്പോൾ കാൽ പിടിക്കാം അതെ വഴി ഉള്ളൂ

എന്താ അമ്മ ഒന്നും മിണ്ടാത്തത് ദേഷ്യത്തിലാണോ……..

ആളുകളെ കളിപ്പിക്കുന്നതിന് ഒരു പരിധി ഉണ്ട് ഞങ്ങൾക്ക് മനസിലാവും പക്ഷെ മറ്റുള്ളർ അങ്ങനെ കാണണം എന്നില്ല

പോരാളി ഭയങ്കര ചൂടിൽ ആണ് സംഭവം കൈയിൽ നിന്ന് പോയി…. അടുക്കളയിൽയിൽ നിന്ന് പതിയെ വലിയാം…

എവിടെ പോവുന്നു നിൽക്ക് എനിക്ക് കുറച്ചു പറയാനുണ്ട്

വിടുന്ന ലക്ഷണം കാണുന്നില്ല ഞാൻ പെട്ടു….

രണ്ടാഴ്ചയായി അവർ നിന്നെ കാക്കുന്നു നീ ചെല്ലാം എന്ന് പറഞ്ഞിട്ട് പിന്നെ നിന്നെ മഷിയിട്ട് നോക്കിയാൽ കാണുന്നില്ല എന്താ കാര്യം…… പറ്റില്ലെങ്കിൽ അച്ഛനോട് നേരിട്ട് പറ…. അല്ലാതെ ഇങ്ങനെ കളിപ്പിക്കരുത്…

നല്ലകാര്യം അച്ഛന്റെ മുന്നിൽ പോയി നിൽക്കാൻ പേടിയാണ് പിന്നെ ആണ് സംസാരിക്കാൻ… ഞാൻ മനസ്സിൽ ചിരിച്ചു…

നിനക്ക് താഴെ ഒരു പെങ്ങൾ ഉണ്ട് അത് ഓർമ്മ വേണം…..

ഒരു പെണ്ണാലോചന ആണ് കാര്യം അച്ഛന്റെ കൂട്ടുകാരന്റെ മക്കൾ ആണ് ഒന്ന് പോയി കാണാൻ പറയാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി പക്ഷെ ഞാൻ മുങ്ങാറാണ് പതിവ് ഇത്രയും നാൾ ഇല്ലാത്ത ഒരു പേടി ഭയങ്കര ടെൻഷൻ ആലോചിക്കുമ്പോൾ തന്നെ തലകറങ്ങുന്നു കാരണം ഉണ്ട് കൂട്ടുകാരന്റെ കല്യാണം നല്ല ആർഭാടമായി കഴിഞ്ഞു അഞ്ചാറു മാസത്തിന് ശേഷം അവൾ അവനെ ഇട്ടിട്ട് പോയി കളിയാക്കലും പരിഹാസവും എല്ലാം അവനെ തളർത്തി ഇന്ന് അവൻ വിധിയുമായി ഒതുങ്ങി കൂടി ജീവിക്കുന്നു എല്ലാവർക്കും കാണില്ല പ്രതിരോധിച്ചു ജീവിക്കാൻ എനിക്കും കഴിയുമെന്നു തോന്നുന്നില്ല ഇങ്ങനെ വലതും സംഭവിച്ചാൽ കെട്ടി തുങ്ങി ചാവേണ്ടി വരും ഈ ഇടക്ക് ഒരു പടവും കണ്ടു കെട്ടിയോൾ ആണെന്റെ മാലാഖ ….. അതോടെ ആ പൂതി ഞാൻ കളഞ്ഞു എന്തൊക്കെ പ്രശ്നങ്ങൾ ആണ് വിവാഹം ജീവിതത്തിൽ ഇപ്പോൾ നല്ല സമാധാനം ഉണ്ട് ഇതൊക്കെ ഇവരോട് പറയാൻ പറ്റുമോ അതുകൊണ്ട് ഒഴിഞ്ഞുമാറി നടക്കുന്നു

ആലോചിച്ചിരുന്നു സമയം പോയതറിഞ്ഞില്ല അച്ചു ചായ കൊണ്ട് വന്നു മുന്നിൽ വെച്ചു സമയം നാല്മണി കഴിഞ്ഞു എന്ന് അപ്പോൾ ആണ് അറിയുന്നത് അച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ട് തലക്ക് ഒരു കിഴുക്ക് വച്ചു കൊടുത്തു ഞാൻ അത് കിട്ടിയപ്പോൾ അവൻ ഓടി പോയി സമാദാനത്തോടെ ഞാൻ ചായ കുടിച്ചു…

ഏട്ടാ അമ്മ വിളിക്കുന്നു വാ…

കുരിപ്പ് പോയി പറഞ്ഞു കാണുമോ ഇനി….

ഒന്നും അറിയാത്ത പോലെ ഞാൻ അമ്മയുടെ മുന്നിൽ ഹാജരായി

അമ്മ വിളിച്ചോ….

ആ…. നീ അച്ചുവുമായി പോയി കുറച്ചു സാധങ്ങൾ വാങ്ങിക്കണം

എന്ത് സാധനം….. ഞാൻ ഒറ്റക്ക് പോയി വാങ്ങാം ഇവളുമായി പോയാൽ ചിലപ്പോൾ……

ഡ്രസ്സ്‌ എടുക്കാൻ ആണ്…..

ഈശ്വരാ…… അതും പെണ്ണുങ്ങൾക്ക്….. അപ്പോൾ നേരം വെളുക്കും…. ഞാൻ ചിരിച്ചു…..

അനുജത്തി ഉയിർ എന്നൊക്കെ പറഞ്ഞു fbയിൽ പോസ്റ്റ്‌ ഇട്ടാൽ പോരാ ഇടക്ക് സഹായിക്കണം

അച്ചു ഇടയിൽ കയറി പണി തന്നു…

നീ അല്ലാതെ ആരാ…. അവൾക്ക് കോളേജിൽ എന്തോ പ്രോഗ്രാം ഉണ്ട് അവൾക്ക് ഒന്ന് പോ നീ കൂടെ

Mm ശരി പക്ഷെ പെട്ടന്ന് എടുക്കണം അല്ലെങ്കിൽ ഞാൻ ഇട്ടിട്ട് പോരും പിന്നെ എന്നെ പറയരുത്…..

Ok സമ്മതിച്ചു….

ന്ന പോവാം

ഒരുമിനിറ്റ് ഞാൻ ഒന്ന് റെഡി ആവട്ടെ…..

ആ ഇനി രണ്ട് മണിക്കൂർ കഴിഞ്ഞു നോക്കിയാൽ മതി ഞാൻ മുറിയിൽ പോയി ഡ്രസ്സ്‌ ഇടാൻ…….. അലക്കി മടക്കിയ പുതിയ ഒരു ഷർട്ടും ജീൻസും

ഇത് ഇട്ടാൽ മതി….. അമ്മ വന്നു പറഞ്ഞു പോയി….

എന്താ ഇവിടെ നടക്കുന്നത്…… ആ……. ഞാൻ വണ്ടി എടുത്തു മുറ്റത്തുനിന്ന് ഹോൺ അടിക്കാൻ തുടങ്ങി…..

അച്ചു ഓടി വന്ന് വണ്ടിയിൽ ചാടികയറി…

ഇത് മറച്ചിടുമോ…….. ഞാൻ അവളെ നോക്കി പറഞ്ഞു….

പിന്നെ രണ്ടും കൂടി അടികൂടി നാട്ടുകാരെ അറിയിക്കരുത് നിങ്ങളുടെ സ്നേഹം….

ഞാനും അവളും അമ്മയെ നോക്കി ചിരിച്ചു…

കാശ് എല്ലാം ഉണ്ടോ ഇല്ലെങ്കിൽ എന്റെ പെഴ്സ് ഇവിടെ വെയ്ക്കാൻ ആണ്

ഓ വേണ്ട ഞാൻ അച്ഛന്റെ ATM എടുത്തിട്ടുണ്ട്

അല്ലെങ്കിലും ഈ അച്ഛൻമാർ പെണ്ണ്കുട്ടികളെ കൊഞ്ചിച്ചു വഷളാക്കും….. എനിക്ക് കിട്ടാത്ത ആ ATM അവളുടെ കൈയിൽ ഉണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല അച്ഛന്റെ പുന്നാര മകൾ ആണ്

ഞാൻ വണ്ടി എടുത്തു…. സിറ്റിയിൽ നല്ല ബ്ലോക്ക്‌ ആണ് ജോലി കഴിഞ്ഞു പോകുന്നവരുടെ തിരക്ക്….

വണ്ടി പാർക്ക് ചെയ്തു…. എന്നെ പിടിച്ചു അച്ചു കല്യാൺസിലിക്സിലേക്ക് കയറി….

അടിപൊളി ഇനി ഇന്ന് ഇവിടെ കിടക്കാം…. കുറെ ചേട്ടൻ മാർ അവിടെ പോസ്റ്റ്‌ അടിച്ചിരിക്കുന്നുണ്ട്

വന്നിട്ട് മണിക്കൂറുകൾ ആയി എന്ന് അവരുടെ മുഖം കണ്ടാൽ അറിയാം……

അക്കൗണ്ടിൽ കുറെ നല്ല കുട്ടികൾ…. അല്ലെങ്കിലും ഈ സാരി എടുത്ത പെണ്ണ്കുട്ടികളെ കാണാൻ നല്ല ഐശ്വര്യം ആണ്….

കുറച്ചു നേരം കൂടി അവിടെ നിൽക്കാം എന്ന് വിചാരിച്ചപ്പോൾ കുരിപ്പ് വിടുന്നില്ല എന്നെയും വലിച്ചു മുകളിൽ കയറി….

മുകളിൽ തിരക്ക് കുറവാണ് അവൾ അവിടെ നിന്ന് തുടങ്ങി…..

ഞാൻ മാറി നിന്നു അവരുടെ ശാപം വാങ്ങാൻ എനിക്ക് വയ്യ ഉള്ളത് എല്ലാം വാരി അവൾക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് പാവം ആ ചേച്ചി…

എന്റെ ഒരു ഷർട്ട് മടക്കി വെയ്ക്കാനുള്ള പാട് എനിക്ക് അറിയാം അപ്പോൾ ഇതൊക്കെ മടക്കി വെയ്ക്കാൻ എത്ര സമയം വേണം……

ആരും ഇല്ലാത്ത ഒരു ഒരിടത്തേക്ക് മാറി നിന്നു ചുമ്മാ fb…യും wh…എല്ലാം തുറന്നു നോക്കി ട്രോൾ വായിച്ചു ചിരിച്ചു……

എന്താ വേണ്ടത്……

പുറകിൽ നിന്നൊരു കിളിനാദം….

എനിക്ക് അല്ല ആ കുരിപ്പിനോട് പോയി ചോദിക്ക് ഞാൻ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി

ഈശ്വരാ പ്രിയ……

ഞാൻ പെണ്ണ്കാണാൻ പോവേണ്ട പെണ്ണ്.. ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട് അവരുടെ ഗൃഹപ്രവേശനം നടത്തിയപ്പോൾ അനുജത്തിയുടെ കൂടെ നിന്നുള്ള ഫോട്ടോ അവളുടെ ഫോണിൽ ഉണ്ട്…..

തിരിഞ്ഞു അച്ചുവിനെ നോക്കിയപ്പോൾ അച്ചു ഞങ്ങളെ നോക്കി ചിരിക്കുന്നു ഉറപ്പാ അച്ചു ചതിച്ചതാ……

ഞാൻ തിരിഞ്ഞു പ്രിയയെ നോക്കി അവളും ചിരിക്കുന്നു….

ഇത് എന്ത് തേങ്ങ….. രണ്ടിനും വട്ടായോ……

അച്ചു വന്ന് എന്റെ കയ്യിൽ പിടിച്ചു ചേച്ചി… ഇതാണ് ഏട്ടൻ……. വലിയ നാണക്കാരൻ ആണ് പെണ്ണികുട്ടികളുടെ മുന്നിൽ അധികം നിൽക്കില്ല എന്തെങ്കിലും പറയാന്നോ ചോദിക്കാന്നോ ഉണ്ടെങ്കിൽ വേഗം വേണം…… ആൾ ഇപ്പോൾ ഓടും….. എന്നെ നോക്കി ചിരിച്ചുകൊണ്ടവൾ പറഞ്ഞു ഞാൻ അവിടെ ഉണ്ടാവും പോട്ടെ ചേട്ടാ..

എട്ടിന്റെ പണി തന്നു ചിരിച്ചുകൊണ്ട് അവൻ പോയി

പിന്നെ എന്താ….. പ്രിയ തുടക്കം കുറിച്ചു….

മിണ്ടാതെ നിന്നാൽ വാല് മുറിയും അതുകൊണ്ട് ഞാനും ഓരോന്ന് പറയാൻ തുടങ്ങി എന്താ പറഞ്ഞത് എന്ന് ദൈവത്തിന് മാത്രം അറിയാം

ഇയാൾ ഇത്ര ടെൻഷൻ ഒന്നും അടിക്കണ്ട എല്ലാവരും പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു എന്ന് മാത്രം……. മര്യാദക്ക് വീട്ടിൽ വന്നിരുന്നെങ്കിൽ ഇവർ ഇങ്ങനെ പണി താരില്ലായിരുന്നു

അവൾക്ക് കാര്യം പിടികിട്ടി….. ഏയ്‌ ടെൻഷൻ ഒന്നും ഇല്ല….. ന്ന ഇച്ചിരി പേടി ഉണ്ട് അത് എങ്ങനെ പറയും എന്നാലോചിച്ചു ഒരു പിടിയും കിട്ടാത്തതുകൊണ്ട് ആണ് വീട്ടിൽ വരാഞ്ഞത്

ന്ന ഇപ്പോൾ പറഞ്ഞോ…. ഞാൻ കേൾക്കാൻ റെഡിയാണ്… പിന്നെ കൂട്ടുകാരന്റെ കഥയാണെങ്കിൽ അച്ചു പറഞ്ഞു എല്ലാവരും ഒരുപോലെ ആവില്ല അതുകൊണ്ട് അങ്ങനെ പേടിക്കണ്ട

അത് ഒന്നും അല്ല…. ചെറുപ്പം മുതൽ വീട്ടിൽനിന്ന് മാറി നിന്നിട്ടില്ല ഞാൻ എവിടെങ്കിലും പോയാൽ എന്തോ ഒരു ശ്വാസം മുട്ടൽ പോലെ വീട് വിട്ട് മാറിനിൽക്കാത്തതിന്റെ കാരണം അതാണ് എന്റെ ലോകം എന്റെ എല്ലാം അതിനുള്ളിൽ ആണ് അങ്ങനെ നോക്കുമ്പോൾ ഒരു പെണ്ണ് കുട്ടിക്കും അത് തന്നെ ആവും അവളുടെ ലോകം…. പെട്ടന്ന് അതിൽ നിന്ന് മാറി നിൽക്കുമ്പോൾ അതൊക്കെ ആലോചിച്ചാണ് ടെൻഷൻ

അത് കൊള്ളാം…. സംഭവം പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ നമ്മുടെ അച്ഛൻ ചുമ്മാ കെട്ടിച്ചു കൊടിക്കില്ല ചുറ്റുപാടും മറ്റു വിവരങ്ങൾ എല്ലാം അനേഷിച്ചു ആണ് പിന്നെ നമ്മളെ നന്നായി സപ്പോർട്ട് ചെയുന്ന ഒരാൾ ആണെങ്കിൽ പകുതി ടെൻഷൻ കുറയും പിന്നെ പിന്നെ അതായിരിക്കും അവളുടെ ലോകം

ഇത് ഇപ്പോൾ എനിക്ക് തെറ്റ് പറ്റിയ പോലെ ഞാൻ അവളെ നോക്കി നിന്നു… അല്ല ഇവിടെ എന്താ പരിപാടി……

ബെസ്റ്റ് ഇപ്പോൾ ആണോ ചോദിക്കുന്നത് ഞാൻ ഇവിടെ ആണ് വർക്ക് ചെയുന്നത് അക്കൗണ്ട് എല്ലാം നോക്കുന്നത് ഞാൻ ആണ്

എന്നിട്ട് കയറി വന്നപ്പോൾ ഞാൻ കണ്ടില്ല…

അതിന് എന്നെ നോക്കിയില്ല ഇയാൾ പക്ഷെ ഞാൻ കണ്ടു…..

കണ്ടു അല്ലെ…… ഞാൻ ചിരിച്ചു…..

മ്മ് മ്മ് കണ്ടു….. ഒപ്പം അവളും……..

പ്രണയിച്ചു വിവാഹം കഴിക്കാൻ എല്ലാവർക്കും സാധിക്കണം എന്നില്ല ന്ന വിവാഹത്തിന് ശേഷം പ്രണയിക്കാൻ സാധിക്കണം പരസ്പരം അറിഞ്ഞു ജീവിക്കുക ഒരു നല്ല തുടക്കം ആവട്ടെ നല്ല പുലരികളും സന്ധ്യകളും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്………. ❤

രചന: Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *