ആദ്യരാത്രിയിലെ രഹസ്യം പറച്ചിൽ……

രചന: അമ്മു അമ്മുക്കുട്ടി

“”അതെ ദേവു.. ഒരു മുത്തം എങ്കിലും താടി..”” “”ദേ അനു ഏട്ടാ എന്റെ ദേഷ്യം കൂട്ടണ്ട ട്ടോ “” അനൂപ് വീണ്ടും നിരാശയോടെ കിടന്നു മനസ്സിൽ ആത്മഗതം പറഞ്ഞു.. “”ഇതിപ്പോ ഞാൻ കൊന്നത് പോലെ ഉണ്ട് ഇവളുടെ ഭാവം.. ഇന്ന് ഞാൻ വെറുതെ വിടാം നാളെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കൊലപാതകി കെട്ട്യോളെ.. “” രാവിലെ ആയതും ദേവു നേരത്തെ എഴുന്നേറ്റ് കുളിച്ചു അമ്മയോടൊപ്പം അടുക്കളയിൽ കയറി.. “”അമ്മേ ഞാനും സഹായിക്കാ”” “”ഇന്ന് എന്തായാലും മോളോന്നും എടുക്കണ്ട..

ഇന്ന് വിരുന്ന് പോകാൻ ഉള്ളതാ.. അനു കുട്ടനെ എഴുന്നേൽപ്പിച്ചു അവനു ചായ കൊടുക്ക്.. “” “”മ്മ് ശെരി അമ്മേ..”” ഗ്ലാസിൽ ചായ പകർന്നിട്ട് ദേവു മുറിയിലേക്ക് ചെന്ന്.. അനൂപിനെ തട്ടി വിളിച്ചു.. “””അനു ഏട്ടാ.. വിരുന്നിനു പോകണം അതുകൊണ്ട് എഴുന്നേറ്റു വേഗം ഒരുങ്ങാൻ അമ്മ പറഞ്ഞു.. “” മുഖത്തെ പുതപ്പ് പയ്യെ മാറ്റിയിട്ട് അനൂപ് എഴുന്നേറ്റ് ഇരുന്ന് കണ്ണ് തിരുമി ദേവൂനെ നോക്കി.. ദേവു അവന്റ കയ്യിൽ ചായ കൊടുത്തിട്ട് എഴുന്നേറ്റ് അലമാര തുറന്ന് മാറാൻ ഉള്ള സാരി എടുത്തു..

അനൂപ് അവളുടെ ചലനങ്ങൾ കണ്ടു ആസ്വദിച്ചങ്ങനെ ഇരുന്നു.. “”എന്താ ഇങ്ങനെ നോക്കണേ.. പോയി കുളിക്കു…”” അനൂപ് വേഗം എഴുന്നേറ്റ് കുളിമുറിയിൽ കയറി.. അനൂപ് കുളിച്ചു വന്നതും ദേവു മുറിയിൽ നിന്നും പോയിരുന്നു … അനൂപ് വേഗം ഷർട്ട്‌ മാറ്റി മുടി ചീകി ഒതുക്കി മുറിയിൽ നിന്നും ഇറങ്ങാൻ നോക്കവേ ദേവു വീണ്ടും കോണിപടികൾ കയറി വരുന്നുണ്ട്.. അനൂപ് വേഗം വാതിൽ മറവിൽ ഒളിച്ചു നിന്ന് ദേവു മുറിയിൽ കയറിയ നേരം അവളുടെ മുമ്പിൽ ചാടി… “”അയ്യോ…. “”

പേടിച്ചു തരിച്ചു നിന്ന ദേവുനെ നോക്കി അനൂപ് പൊട്ടിച്ചിരിച്ചു.. അപ്പോഴേക്കും അനൂപിന്റെ കവിളിൽ ദേവൂന്റെ കൈ പതിഞ്ഞിരുന്നു.. “”അനു ഏട്ടന് ഞാൻ പറഞ്ഞത് അത്രയും തമാശയാ തോന്നണുണ്ടോ.. പരിഹസിക്ക്യലെ.. “” “”എന്റെ ദേവു.. ഞാൻ വെറുതെ.. “”” “”വേണ്ടാ ഒന്നും പറയണ്ട.. നിക്ക് മനസിലായി.. “” “”ദേവു സോറി.. “” ദേവു നിറഞ്ഞ കണ്ണുകൾ തുടച്ചു കട്ടിലിൽ ഇരുന്നു.. അനൂപ് അവളുടെ മുമ്പിലായി വന്നു നിന്നു.. “””ഞാൻ ഒരു കഥ അമ്മയോട് പറഞ്ഞാലോ എന്നാലോചിക്ക.. “” ദേവു പതിയെ തല ഉയർത്തി അനൂപിനെ നോക്കി.. “”എന്ത് കഥ “” “”അതെന്റെ ദേവു കോളേജിൽ പഠിക്കുന്ന സമയം മുത്തശ്ശിയെ…”” അനൂപ് മുഴുവൻ പറയും പറയും മുന്നേ ദേവു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവന്റെ വായ പൊതി.. “”അനു ഏട്ടാ.. വേണ്ടാ ട്ടോ.. കൊല്ലും ഞാൻ.. “” അനൂപ് അവളുടെ കൈ പിടിച്ചു മാറ്റിയിട്ടു പറഞ്ഞു.. “”എങ്ങനെയാ കൊല്ലുന്നത് പേടിപ്പിച്ചിട്ടാണോ മുത്തശ്ശിയെ പോലെ.. “” “”അനു ഏട്ടാ.. “”

“”പിണങ്ങണ്ട ദേവു.. ഞാൻ ഈ കഥ ആരോടും പറയില്ല… എന്നെ കെട്ടിപിടിച്ചു ഒരു മുത്തം തന്നാ മതി.. “” “”എന്റെ നല്ല അനു ഏട്ടൻ അല്ലെ.. രാത്രി തരാം.. ഇപ്പൊ അമ്മ വിളിക്കുന്നുണ്ട്. “” “”ആണോ ദേവു.. നല്ല അനു ഏട്ടനാണോ.. എനിക്ക് ഇപ്പൊ വേണം.. ‘”” ദേവു അനൂപിന്റെ കവിളിൽ കടിച്ചിട്ട് മുറിയിൽ നിന്നും ഓടി… “”നിക്കെടി കെട്ട്യോളെ.. “” അനൂപ് നേരെ ഓടി എത്തിയത് അമ്മയുടെ മുമ്പിൽ ആയിരുന്നു.. “”എന്താടാ.. “” “”ഒന്നുല്ലാ അമ്മേ.. “” “”എന്നാ ചായ കുടിച് ഇറങ്ങാൻ നോക്ക്.. “” “”മ്മ്… “”

ദേവു അടുക്കളയിൽ നിന്ന് ഒളി കണ്ണിട്ട് അവനെ നോക്കി ചിരിക്കുന്നുണ്ട്… ചായ കുടിച് വിരുന്നിനു പോയി വൈകിട്ട് ഇരുവരും തിരികെ വന്നു… അത്താഴം കഴിച്ചു കിടക്കാൻ അനൂപ് മുറിയിൽ കയറി.. ദേവു അടുക്കളയിൽ നിന്നും ഇറങ്ങിയിട്ടില്ല.. അനൂപ് ഫോണിൽ നോക്കി സമയം കളഞ്ഞു.. “”അനു ഏട്ടൻ കിടന്നില്ലേ.. “” “”നീ വരാതെ എങ്ങനെയാ..”” “”മ്മ്… വന്നില്ലെങ്കിലോ.. “” “”വന്നില്ലെങ്കിൽ..

കഥ എല്ലാരോടും പറയണോ…”” “”പോ അനു ഏട്ടാ… ഈ തമാശ വേണ്ട ട്ടോ “” “”വാടി ഇങ്ങോട്ട്.. “” അനൂപ് ലൈറ്റ് ഓഫ്‌ ചെയ്ത് ദേവുന്റെ കയ്യിൽ പിടിച്ചു വലിച്ചു അവനോട് ചേർത്തു.. അവളുടെ നാണം അവനിൽ അലിഞ്ഞു………..The end..
രചന: അമ്മു അമ്മുക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *