ഇച്ചായന്റെ പെണ്ണ്

രചന: ജോസ്ബിൻ

തന്റെ പാതിയ്ക്കൂ വാങ്ങിയ സാധനങ്ങളുമായി മനു അവളുടെ അരികിലേയ്ക്കു ചെന്നു..

ഇച്ചായ ഞാൻ പറഞ്ഞതു മുഴുവൻ വാങ്ങിയോ

വാങ്ങി പെണ്ണേ.. നിനക്കിത്തിരി കുറുമ്പ് കൂടുന്നുണ്ട്.. എന്റെ മോള് വയറ്റിൽ കിടക്കുന്നതുകൊണ്ടാണ് നിന്റെ വാശിയെല്ലാം ഞാൻ സാധിച്ചു തരുന്നത്..

മോളാന്ന് നിങ്ങൾ തീരുമാനിച്ചോ? മോനാന്നാണ് തോന്നുന്നത് ഭയങ്കര ചവിട്ടും ഇടിയും ആണ്..

ജൂനിയർ മനു തെമ്മാടിയാണന്നാണ് തോന്നുത്…

ഇതാ നീ പറഞ്ഞ ഉണ്ണിയപ്പം, തേൻ മിട്ടായി

എനിയ്ക്കൊന്നും വേണ്ട എനിയ്ക്കു വേണ്ടി വാങ്ങിതല്ലന്നു നേരത്തെ പറഞ്ഞല്ലോ ഇനി നാലുമാസം കൂടി കഴിയുമ്പോൾ മോളാണോ മോനാണോ എന്നറിയാം മോളാണങ്കിൽ അപ്പോൾ കൊടുക്കാട്ടോ..

അല്ലേലും ഇപ്പോൾ നിങ്ങൾക്ക് എന്നെ ഇഷ്ട്ടമില്ല…

എന്റെ പൊന്നുസിനെ ഇഷ്ട്ടമില്ലന്ന് മാത്രം പറയരുത് ഇച്ചായന്റെ മോളും മോനും എല്ലാം നീയല്ലേ..

അല്ല എന്നോട് പഴയ സ്നേഹമില്ല..

എന്റെ ജീവനേക്കാൾ നിന്നെ സ്നേഹിച്ചിട്ടു നീ അതു മനസ്സിലാക്കുന്നില്ലല്ലോ പെണ്ണേ.

ഇച്ചേ പിണങ്ങരുത് എനിയ്ക്കറിയാടാ നിന്നെ നിന്റെ പ്രാണനാണ് ഞാൻ..

ഇച്ചേ എന്നെ മടിയിൽ കിടത്തുമോ?

പെണ്ണേ ഞാൻ കുളിച്ചിട്ടു വന്ന് കിടത്താട്ടോ ആകെ വിയർത്തു..

പ്ലീസ് ഇച്ചേ എനിയ്ക്കു ഇപ്പോൾ കിടക്കണം..

നിന്റെ വാശി ഇപ്പോൾ കുറച്ചു കൂടുന്നുണ്ട്..

വാ.. വന്ന് ഇവിടെ കിടക്കു..

ഇച്ചേ മോനാണോ മോളാണോ എന്നറിയില്ല പക്ഷേ വയറിനക്കത്ത് വളരുംതോറും എന്റെ അമ്മയുടെ ഓർമ്മകളാണ് എപ്പോഴും എന്റെ മനസ്സിൽ വരുന്നത്…

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് അമ്മയുടെ ആങ്ങളയുടെ ഭാര്യ മരിക്കുന്നത്… രണ്ട് പെൺകുട്ടികളായിരുന്നു അവർക്കുണ്ടായിരുന്നത്.. മുത്തത് മരിയ മോൾ അവൾക്ക് അന്ന് പത്തു വയസ്സും, മിന്നുനു എട്ടു വയസ്സും..

ആന്റി മരിച്ചതിൽ പിന്നെ മരിയ മോളും, മിന്നുവും കൂടുതലും നമ്മുടെ വീട്ടിൽ തന്നെയാണ് നിന്നത്.. ഞാനും ഉണ്ണിയും, അപ്പുവും മരിയ മോളും മിന്നുവും ചേർന്നാൽ വീട്ടിൽ കലപില തന്നെ..

അമ്മയില്ലാത്ത കുട്ടികളായതിനാൽ മരിയ മോളും മിന്നുവും തെറ്റുകാണിച്ചാൽ വരെ അതിന് തല്ലു കിട്ടുന്നത് ഞങ്ങൾക്കിട്ടായിരുന്നു..

ഞാൻ പത്തിൽ തന്നെ പഠിക്കുമ്പോഴാണ് സഡേ സ്കൂളിൽ മാതൃദിനാഘോഷം നടത്തിയത്..

ആ ദിനത്തിൽ മക്കൾ അമ്മയുംമൊത്ത് വരണം..

അമ്മയും മക്കളും ഒന്നിച്ചുള്ള ഫോട്ടോ എടുക്കും.. പിന്നെ അമ്മയ്ക്കു മക്കൾ സമ്മാനം നല്ക്കണം..

അങ്ങനെ മാതൃദിനത്തിൽ എനിയ്ക്കും ഉണ്ണിയ്ക്കും ,അപ്പുവിനും ഒപ്പം മരിയ മോളും മിന്നുവും അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ വന്നു..

ഞങ്ങൾ മാത്രം അഞ്ചു മക്കൾ ബാക്കിയെല്ലാം ഒന്ന് അല്ലങ്കിൽ രണ്ട് മാക്സിമം പോയാൽ മൂന്ന് മക്കൾ..

എനിയ്ക്കു നാണക്കേടാകാൻ തുടങ്ങി..

ഞാൻ അമ്മയുടെ കാതിൽ പറഞ്ഞു ഞങ്ങൾ മൂന്നു പേരല്ലേ അമ്മയുടെ മക്കൾ ഇവരെ എന്തിനാണ് നമ്മുക്കൊപ്പം നിർത്തുന്നത് മനുഷ്യന് നാണകേടായിട്ടു വയ്യ…

അവരോട് പുറത്തോട്ടു പോകാൻ പറ..

കണ്ണുനിറഞ്ഞ് അമ്മ പറഞ്ഞു അമ്മയില്ലാത്ത ആ മക്കളുടെ വേദന നിനക്കു മനസ്സിലാകില്ല ഒരിയ്ക്കൽ നീ ഒരു അമ്മയാകും അന്ന് നീ എല്ലാം മനസ്സിലാക്കും…

അവരെ പറഞ്ഞു വിടണമെങ്കിൽ വിടാം കൂടെ ഞാനും പോകും..

അമ്മയുടെ വാക്കിനു മുന്നിൽ തിരിച്ചൊന്നും പറയാൻ എന്റെ നാവു പൊങ്ങിയില്ല..

കുറെ കുട്ടികൾ എന്നത് നാണമായിട്ടാണ് എനിക്ക് തോന്നിയിരുന്നത്..

ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് അമ്മയും പപ്പയും ആഴ്ച്ചയ്ക്കു ആഴ്ച്ചയ്ക്കു ഹോസ്പിറ്റലിൽ പോകുന്നത്..

ഞങ്ങൾ ചോദിച്ചിട്ട് അവർ കാര്യം പറഞ്ഞില്ല..

ലാസ്റ്റു പപ്പാ പറഞ്ഞു അമ്മ ഗർഭണിയാണന്ന്..

നിങ്ങൾക്ക് ഒരു അനുജനോ അനുജത്തിയോ വരാൻ പോകുന്നു എന്ന്…

ഈ വയസ്സാം കാലത്ത് രണ്ടിനും നാണമില്ലേ ഞങ്ങൾക്ക് അനിയനും വേണ്ട അനിയത്തിയും വേണ്ട എന്നു പറഞ്ഞ് ഓടി ചെന്ന് അമ്മയുടെ വയറ്റിന് അഞ്ചാറ് ഇടി ഇടിച്ചു….

അമ്മ കരഞ്ഞുകൊണ്ട് റൂമിലേയ്ക്കു പോയി..

ഞങ്ങളെ അടുത്ത് വിളിച്ച് പപ്പാ പറഞ്ഞു ഞാൻ ചുമ്മാതെ പറഞ്ഞതാണ്..

നിങ്ങൾ കിടന്ന അമ്മയുടെ ഗർഭപാത്രത്തിൽ മുഴയാണ്..

അത് ഓപ്പറേഷൻ ചെയ്യ്ത് കളയണം.

ഒരു അനിയനോ അനിയത്തിയോ വരുമെന്ന് പറഞ്ഞപ്പോൾ എന്തിനാണ് പൊന്നു നീ ദേഷ്യം കാണിച്ചത്..

നിന്നെപ്പോലെ എന്റെ ചേട്ടന്മാർ ദേഷ്യം കാണിച്ചിരുന്നങ്കിൽ ഈ പപ്പാ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നു….

നീ ഒരു പെണ്ണല്ലേ അനുഗ്രഹിയ്ക്കപ്പെട്ടവളല്ലേ..

ദൈവം തരുന്ന ജീവനെ നിന്നിലൂടെ അല്ലേ ലോകത്തിന് സമ്മാനിക്കുന്നത്…

ഓരോ ജീവന്റെ ജനനിയും നിങ്ങൾ സ്ത്രികളല്ലേ..?

പോയി അമ്മയോട് സോറി പറ..

അമ്മയുടെ ഗർഭപാത്രത്തിലെ മുഴ സങ്കടം നൽക്കുന്നതിനെക്കാൾ അമ്മ ഗർഭണിയല്ല എന്ന വാർത്ത തന്ന സന്തോഷമായിരുന്നു.. എനിക്ക് ആ നിമിഷം ഉണ്ടായത്..

ഇതെല്ലാം എന്താടാ പൊന്നുസെ ഇപ്പോൾ പറയാൻ..?

ഉണ്ട് ഇച്ചായാ എനിയ്ക്കു മരിയ മോളുടെ, മിന്നുവിന്റെ കാലിൽ തൊട്ട് മാപ്പു പറയണം.. അന്ന് ഞാൻ അമ്മയോട് പറഞ്ഞത് അവർ അറിഞ്ഞില്ലങ്കിലും..

ഞങ്ങൾ സന്തേഷത്തോടെ അമ്മയുടെ കൂടെ നിന്നപ്പോൾ.. സ്വന്തം അമ്മയ്ക്കൊപ്പം നില്ക്കാൻ ഭാഗ്യമില്ലാത്ത ആ കുരുന്നുകളുടെ മനസ്സു കാണാൻ കഴിയാതെ പോയതിൽ..

പപ്പാ തമാശയ്ക്കു പറഞ്ഞപ്പോൾ അമ്മയുടെ വയറിൽ ഞാൻ ഇടിച്ച ഒരോ ഇടിയ്ക്കും പകരമായി ആ വയറിൽ എനിയ്ക്കും ചുംബനം നല്കണം..

പിന്നെ ഈ ഒന്നിനെ കൊണ്ട് നിർത്താമെന്ന് വിചാരിക്കണ്ട ദൈവം നമുക്ക് എത്ര കുഞ്ഞിനെ തരുന്നോ അത്രയും ജീവനെ നമ്മൾ ഈ ലോകത്തിന് സമ്മാനിക്കും..

ഒരു പെണ്ണ് എന്താണന്ന് നമ്മുടെ ജീവൻ എന്റെ വയറ്റിൽ പിറവി എടുത്ത നാൾ മുതൽ ഞാൻ അറിഞ്ഞു തുടങ്ങി…

ഇച്ചായാ എന്റെ വർത്തമാനം വല്ലാതെ കൂടി പോയോ, മടുപ്പു തോന്നിയോ?

ഇല്ല പൊന്നുസെ നിന്റെ മനസ്സിലെ നന്മകൾ കേൾക്കുമ്പോൾ ഈ ഇച്ചായനു മടുപ്പു തോന്നുമോ..?

നിന്റെ പപ്പാ പറഞ്ഞതുപ്പോലെ നീ അനുഗ്രഹിയ്ക്കപ്പെട്ടവൾ തന്നെയാണ്..

ഓരോ സ്ത്രിത്വവും അനുഗ്രഹിയ്ക്കപ്പെട്ടതാണ്…

ശുഭം…!

രചന: ജോസ്ബിൻ

Leave a Reply

Your email address will not be published. Required fields are marked *