എന്തായാലും എന്നെ കെട്ടും അതിന് മുൻപ് നമ്മുക്കൊന്ന് ആദ്യരാത്രി നടത്തിയാലോ..

രചന: ദേവൻ

ഡാ ചെക്കാ നീ എന്തായാലും എന്നെ കെട്ടും അതിന് മുൻപ് നമ്മുക്കൊന്ന് ആദ്യരാത്രി നടത്തിയാലോ..

ഞാൻ തയാറാണ്.. നിനക്ക് സമ്മതം ആണല്ലേ…

പിന്നെ എനിക്ക് സമ്മതം ഒന്നും അല്ലാ…

നീ അല്ലെ നേരത്തെ പറഞ്ഞത്…

അത് ഞാൻ നിന്റെ മനസ്സൊന്ന് അറിയാൻ വേണ്ടി ചോദിച്ചതാ…

ആഹാ ഞാൻ കരുതി നിനക്കും ആഗ്രഹം ഉണ്ടാവുമെന്ന്…

എന്ത് ആഗ്രഹം ഉണ്ടാവുമെന്ന് നീ കരുതി…

ഒന്നൂല്യ…

ഡാ ചെക്കാ കല്യാണത്തിന് മുൻപ് നീ എന്റെ ദേഹത്ത് തൊടാം എന്ന് വിചാരിക്കണ്ടാ… അങ്ങനെ തൊടാൻ വന്നാൽ നിന്റെ കൈ ഞാൻ വെട്ടി എടുക്കും…

എടീ നീ എന്റെ കൈ വെട്ടിയാൽ പിന്നെ എങ്ങനെ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടും….

നീ എന്നെ കെട്ടിയില്ലെങ്കിൽ എനിക്ക് വേറെ കല്യാണം കഴിക്കാമല്ലോ …

എടീ ദുഷ്‌ട്ടെ നിനക്ക് എന്റെ കൈയും എടുക്കണം വേറെ കല്യാണം കഴിക്കുകയും വേണമല്ലേ…

വേണം…

നീ പോവും എനിക്കറിയാം നീ വേറെ കല്യാണം കഴിക്കും എന്ന്…

എടാ ചെക്കാ ഞാൻ നിന്നെ വിട്ട് പോവുമോ….

പറയാൻ പറ്റില്ലല്ലോ നീ പോകുമോ എന്ന്…

ഡാ നീ അങ്ങനെയാണോ എന്നെ മനസ്സിലാക്കിയിരിക്കുന്നത്…

ഇപ്പോഴത്തെ കാലത്ത് ആരെയാ അധികം മനസ്സിലാക്കാൻ പറ്റുക…

ഡാ നീ എന്തെ അങ്ങനെ പറയുന്നേ…

എന്തോരം പെൺകുട്ടികൾ ആണ് കല്യാണം കഴിഞ്ഞിട്ട് ഭർത്താവിനെ ഉപേഷിച്ച് വേറെ ചെക്കന്മാരുടെ കൂടെ പോകുന്നത്…

ഡാ നീ പെൺകുട്ടികളെ മാത്രം കുറ്റം പറയരുത്… ഭാര്യ ഉണ്ടായിട്ടും ഭർത്താവ് വേറെ പെൺകുട്ടികളുടെ അടുത്തേക്ക് പോവുന്നത് എന്തിനാണാവോ…

ഡാ നിനക്ക് എന്നെ വിശ്വസം ഇല്ലെങ്കിൽ എന്നെ നീ കല്യാണം കഴിക്കണ്ടാ… പിന്നെ എന്നെ വിശ്വസമില്ലാത്ത നിന്റെ കൂടെ എനിക്ക് ജീവിക്കാൻ ഇഷ്ടമില്ലാ… ഞാൻ ഈ കല്യാണം വേണ്ടാ എന്ന് വെക്കുന്നു… നീ പോകുന്നെങ്കിൽ പൊയ്ക്കോ…

എനിക്ക് നിന്നെ ഒരു വിശ്വസകുറവൊന്നും ഇല്ലാ… നീ ആയിട്ട് ഈ കല്യാണത്തിൽ നിന്ന് ഒഴിയണ്ടാ… ഞാനായിട്ട് ഒഴിഞ്ഞ് പോയിക്കോണാം…

ഡാ ചെക്കാ നീ ഒഴിയുമോ…

ആ…

ഒഴിഞ്ഞാൽ നിന്നെ ഞാൻ കൊല്ലും…

നീ അല്ലെ പറഞ്ഞത് ഈ കല്യാണത്തിന് താല്പര്യം ഇല്ലാ എന്ന്…

അത് ഞാൻ തമാശക്ക് പറഞ്ഞതാ…

ഞാൻ അങ്ങനെ ഒഴിഞ്ഞു മാറുമോ ചെക്കാ… ചെക്കാ നമ്മുടെ നമ്മുടെ കല്യാണത്തിന് മുൻപ് പരസ്പരം നമ്മളിൽ ഒരു വിശ്വസം ഉണ്ടാവണം…

ആ വിശോസം ആണ് ഇനിയുള്ള നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ അടിത്തറ…

ശെരിയാ നീ പറഞ്ഞത് നമ്മൾ തമ്മിൽ ഒരു വിശ്വസം വേണം… പലകുടുംബങ്ങളും തകർന്ന് പോകുന്നത് പരസ്പര വിശ്വസം ഇല്ലാത്ത കാരണം ആണ്…

ഭാര്യക്കും ഭർത്താവിനും പരസ്പര വിശ്വസം വേണം .., ചെറിയ ചെറിയ തെറ്റുകളും പിണക്കവും ഉണ്ടാവും… അതൊക്കെ ഷെമിച്ച് മുന്നോട്ട് പോവണം… എന്നാലല്ലേ നല്ലൊരു കുടുബജീവിതം ഉണ്ടാവൂ…..
രചന: ദേവൻ…

Leave a Reply

Your email address will not be published. Required fields are marked *