കണ്ണേട്ടാ.. ഇവിടെ ആരും ഉറങ്ങിട്ടില്ല.. അതാ.. ആരേലും കണ്ടാൽ പ്രശ്നം ആകും…

രചന: Difin P M

” ദേ.. പെണ്ണേ.. ഞാൻ ഇപ്പോ വരും.. എന്തൊക്കെ പറഞ്ഞാലും എനിക്ക് കാണണം..”

” എന്റെ കണ്ണേട്ടാ.. പറയുന്നത് കേക്ക്.. പ്ലീസ് എന്റെ കണ്ണേട്ടൻ അല്ലേ.. ”

” അത് കൊണ്ട് തന്നെയാ പറഞ്ഞത് എനിക്ക് ഇപ്പോ കാണണമെന്ന്.. ”

കണ്ണനും വിടാൻ ഭാവമില്ലയിരുന്നു..

” കണ്ണേട്ടാ.. ഇവിടെ ആരും ഉറങ്ങിട്ടില്ല.. അതാ.. ആരേലും കണ്ടാൽ പ്രശ്നം ആകും.. എന്നെ ഇപ്പോ തന്നെ ഇവിടുന്നു ഇറക്കി വിടും.. ”

” നീയെന്തിനാ പേടിക്കുന്നെ.. ഞാൻ കൊല്ലാൻ ഒന്നുമല്ലല്ലോ വരുന്നേ.. നിന്നെ ഒന്ന് കണ്ടിട്ട് ഞാൻ ഇങ്ങു പോന്നോള്ളാം.. വേറെ ആരും അല്ലല്ലോ വരുന്നേ നിന്നെ കെട്ടാൻ പോകുന്ന ചെക്കൻ തന്നെയല്ലേ.. ”

” അത് അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ.. പക്ഷെ ഇത് ലേഡീസ് ഹോസ്റ്റൽ ആണ്.. അത് കൂടാതെ രാത്രിയും.. സമയം എത്രയായി എന്ന് അറിയോ.. ”

” സമയം.. 11 മണി.. അത്രയും.. ” അത്രയും പറഞ്ഞപ്പോഴേക്കും അച്ചു ഇടക്ക് കയറി പറഞ്ഞു..

” ആഹാ.. 11 മണി.. ഈ പാതിരാത്രി ഇനി വരണ്ട.. കാണണം എങ്കിൽ നാളെ കോളേജിലെക്ക് വന്ന മതി.. അല്ലങ്കിൽ ശനിയാഴ്ച ഞാൻ വീട്ടിലേക്ക് വരുമ്പോ കാണാം.. ”

” നീ അപ്പോ കണ്ടാൽ മതി എനിക്ക് ഇപ്പോ കാണണം.. ശ്രീകുട്ടാ ബൈക്ക് എടുക്കണ്ട..”

ഫോണിൽ കൂടി അതും കൂടി കേട്ടപ്പോൾ അച്ചുന്റെ പകുതി ജീവൻ പോയി.. ദൈവമേ എന്തൊക്കെ നടക്കോ ആവോ.. എനിക്ക് ആണെങ്കിൽ പുറത്തേക്ക് ഇറങ്ങാനും പറ്റൂല്ല.. കണ്ണേട്ടനെ വാർഡാനോ സെക്യൂരിറ്റിയോ കണ്ടാൽ തീർന്നു.. കണ്ണേട്ടൻ ഇന്ന് കുടിച്ചത് ഓവറായി കാണും.. അല്ലാതെ ഇങ്ങനെ കാണണമെന്നു പറഞ്ഞു വാശി പിടിക്കില്ല.. അവൾ ഒന്നും കൂടി കണ്ണന്റെ ഫോണിലേക്ക് വിളിച്ചു.. ബെല്ലെടിച്ചു നിന്നത് അല്ലാതെ കാൾ എടുത്തില്ല.. അവൾ ഒരു സമാധാനമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും റൂമിലുടെ നടന്നു.. അപ്പോഴാണ് അവളുടെ റൂമേറ്റ്‌ ഗൗരി അങ്ങോട്ട് വന്നത്.. അവളുടെ നടത്തം കണ്ടു കുറച്ചു നേരം അവൾ നോക്കി ഇരുന്നു.. പിന്നെയാണ് ചോദ്യം എറിഞ്ഞത്..

” എന്നാടി തീ പിടിച്ച പോല്ലേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ.. ”

” തീ പിടിക്കാൻ പോകുന്നേ ഉള്ളു മോളേ.. കണ്ണേട്ടന് എന്നെ ഇപ്പോ കാണണമെന്ന്.. ”

” അത് പുതുമയുള്ള കാര്യമല്ലല്ലോ.. വീട്ടിൽ ചെല്ലാൻ പറഞ്ഞോ ഇപ്പോ ”

” ഇല്ല.. ഇപ്പോ ഇങ്ങോട്ട് വരാമെന്നു പറഞ്ഞു.. ”

” നീ എന്നതാ പറഞ്ഞേ.. ” കിടക്കാൻ പോയ ഗൗരി ഞെട്ടി കൊണ്ട് അതും പറഞ്ഞു കട്ടിലിൽ ഇരുന്നു തന്നെ അവളെ തുറിച്ചു നോക്കി..

” കണ്ണേട്ടൻ ഇങ്ങോട്ട് ഇപ്പോ വരുമെന്ന്.. ”

” അടിപൊളി.. സന്തോഷമായി.. ആ സെക്യൂരിറ്റി ആരെയാ കൈയിൽ കിട്ടുന്നത് എന്നും നോക്കി നടക്ക.. ഞാൻ ഉറങ്ങാൻ പോവാ.. ” പറയലും പുതപ്പ് അവൾ തലയിൽ കൂടി ഇട്ടു കട്ടിലിലേക്ക് വീണതും ഒരുമിച്ചായിരുന്നു..

അപ്പോൾ തന്നെ അച്ചുന്റെ ഫോൺ റിംഗ് ചെയ്യിതു.. നോക്കിയപ്പോ കണ്ണേട്ടൻ എന്ന് ഡിസ്‌പ്ലൈയിൽ തെളിഞ്ഞു..

” കണ്ണേട്ടാ.. ” പേടിച്ചു വിറച്ചു അവൾ വിളിച്ചു..

” ഞാൻ ദാ നിന്റെ ഹോസ്റ്റലിന്റെ അടുത്ത് ഉണ്ട്.. ”

” കണ്ണേട്ടൻ ഒറ്റക്കേ ഒള്ളൂ.. ”

” അല്ല ശ്രീയും അപ്പുവും ഉണ്ട്.. എന്നാടി.. ”

” ഒന്നുല്ല.. കണ്ണേട്ടാ…. നാളെ നമ്മുക്ക് കോളേജിൽ നിന്നും കാണാം.. പ്ലീസ്.. ”

” പോടീ.. നീ ജനലിന്റെ അടുത്തേക്ക് നിന്നോ.. ഫോൺ കട്ട്‌ ചെയ്യണ്ട.. ”

” ശ്രീ വാടാ.. ചാടിക്കോ.. അപ്പു നീ ഇവിടെ നിന്നോ.. ഞങ്ങൾ പോയിട്ട് വരാം.. ”

അതും പറഞ്ഞു അവർ അകത്തേക്ക് ചാടി.. ആ സൗണ്ട് കേട്ട് സെക്യൂരിറ്റി ഗേറ്റിൽ നിന്നും എണീറ്റ് വന്നത്.. അപ്പോഴേക്കും അവർ അടുത്തുള്ള ഒരു കാട്ടിലെക്ക് ഒളിച്ചു..

അച്ചു നെഞ്ചിൽ കൈയും വെച്ച് പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു..

” നീ ഇങ്ങന നിന്നിട്ടും കാര്യമൊന്നുമില്ല.. സെക്യൂരിറ്റിന്റെ മുന്നിൽ പെട്ടാൽ തീരുമാനമായി.. ”

പെട്ടന്ന് തൊള്ളത്ത്‌ കൈ വെച്ച് ഗൗരി അത് പറഞ്ഞപ്പോൾ അച്ചു അയ്യോ എന്ന് വിളിച്ചാണ് തിരിഞ്ഞു നോക്കിയത്.. അത് കേട്ട് അവളും കരഞ്ഞു..

” നീ ആയിരുന്നോ.. ഉറങ്ങാൻ പോയവൾക്ക് ഉറങ്ങിയാ പോരെ. മനുഷ്യനെ പേടിപ്പിക്കാനായി എണീറ്റ് വരണോ..”

” കിടന്നിട്ട് ഉറക്കം വരണ്ടേ..” അങ്ങനെയും പറഞ്ഞു അവളും കൂടുതൽ ജനലിന്റെ അവിടെന്നു വെറുതെ ഒന്ന് താഴേക്ക് നോക്കി..

” കണ്ണേട്ടൻ..” ഗൗരി ഒന്ന് സംശയിച്ചു ചോദിച്ചു..

” വന്നു..”

അത് കേട്ടപ്പോൾ അറിയാതെ അവൾ നെഞ്ചിൽ കൈ വെച്ചു..
……………………..

” ഡാ ഇവിടെ ഉറുമ്പും കൂടു ഉണ്ടെന്ന തോന്നുന്നേ.. എന്നെ എവിടെയൊക്കെ കടിക്കാൻ തുടങ്ങി.. ഞാൻ ഇപ്പോ എണീക്കും.. ”

ദയനീയമായി ശ്രീ പറഞ്ഞു..

” നിന്നെ മാത്രം അല്ലടാ എന്റെയും.. എണീറ്റാൽ കൊല്ലും ഞാൻ അയാളുടെ മുന്നിൽ എങ്ങാനും പെട്ടാൽ ഒറ്റ അടിക്ക് തീരും നമ്മൾ..”

സെക്യൂരിറ്റികാരനെ കാണിച്ചു കൊണ്ടാണ് കണ്ണൻ അത് പറഞ്ഞത്..

കുറച്ചു നേരം കൂടി സെക്യൂരിറ്റി അങ്ങനെ നിന്നിട്ട് അയാൾ ഗേറ്റിന്റെ അടുത്തേക്ക് നടന്നു.. അപ്പോഴാണ് അവർ അവിടെ നിന്നും എണീറ്റത്..

” അവളുടെ റൂം അറിയോ.. ”

ശ്രീ കണ്ണേട്ടന്റെ ചെവിന്റെ അടുത്ത് ചെന്നു ചോദിച്ചു..

” അറിയാം.. ഫസ്റ്റ് ഫ്ലോർ നടുവിലെ റൂം.. അന്ന് ഒരിക്കൽ ഞാൻ പകൽ വന്നപ്പോ കണ്ടിരുന്നു.. ”

” ഒന്നും കൂടി ചോദിച്ചു നോക്ക്..”

” ഇനി ഫോൺ എടുത്തിട്ട് വേണം അയാൾ എണീറ്റ് വരാൻ.. ”

” അല്ല എങ്ങനെ കേറും.. ”

” നിന്റെ തോളത്ത് കേറീട്ടു സൺ‌സൈഡിൽ പിടിക്കണം.. അത് ജനലിന്റെ അടുത്ത് അല്ലേ അപ്പോ കുഴപ്പമില്ല.. ”

” എന്റെ തോളത്ത് തന്നെ.. വേഗം പോയിട്ട് വാ..”

എന്നും പറഞ്ഞു അവൻ ഭിത്തിയിൽ കൈ കുത്തി ചെറുതായി കുനിഞ്ഞു.. കണ്ണൻ പതുകെ അവന്റെ തോളത്തെക്ക് ചവിട്ടി കേറി.. ശ്രീ പതുകെ എണീറ്റു.. കണ്ണൻ സൺ‌സൈഡിൽ പിടിച്ചു എന്ന് ഉറപ്പായപ്പോൾ ശ്രീ പതുകെ മാറി.. കാലിൽ താങ്ങി കൊടുത്തു കേറാൻ വേണ്ടി.. കണ്ണൻ പതുക്കെ സൺ‌സൈഡിലേക്ക് വലിഞ്ഞു കയറി.. എന്നിട്ട് പയ്യെ താഴേക്ക് നോക്കി ഓക്കേ സിഗ്നൽ കാണിച്ചു അപ്പോഴാണ് ശ്രീ അവിടെ നിന്നും മാറിയത്..

കണ്ണൻ പതുക്കെ എണീറ്റ് ജനൽ പടിയിൽ വെച്ചിരുന്ന കൈയിലെക്ക് കൈകൾ ചേർത്ത് അച്ചു എന്ന് വിളിച്ചതും അയ്യോ കള്ളൻ എന്നും പറഞ്ഞു നിലവിളിക്കാൻ തുടങ്ങി.. അത് കേട്ട് പേടിച്ചു വിറച്ചു കണ്ണൻ പുറകിലേക്ക് മാറിയതും ദേ കിടക്കുന്നു താഴെ..

” അമ്മേ എന്ന് വിളിച്ചേങ്കിലും പെട്ടന്ന് ശ്രീ വന്നു വാ പൊത്തി. ”

” എന്നാടാ കോപ്പേ.. ”

” അവളുടെ റൂം മാറി പോയന്ന് തോന്നുന്നു.. ”

” നിന്റെ കോപ്പ്..”

വായിൽ വന്ന തെറി അവൻ വിഴുങ്ങി..

” എണീറ്റ് വാടാ.. ദേ എല്ലാരും എണീറ്റു.. സെക്യൂരിറ്റി ഇപ്പോ എത്തും.. ”

അതും പറഞ്ഞു ശ്രീ അവനെ പൊക്കി നോക്കിയപ്പോ പുറത്തെ ലൈറ്റ് എല്ലാം തെളിഞ്ഞു കഴിഞ്ഞിരുന്നു.. അപ്പോഴേക്കും രണ്ടു പട്ടികൾ കുരച്ചു കൊണ്ട് എത്തിയിരുന്നു.. അത് കണ്ടതും രണ്ടാളും രണ്ടു വഴിക്ക് ഓടി.. ശ്രീ നേരെ ഓടിയത് സെക്യൂരിറ്റിന്റെ മുന്നിലേക്ക് ആയിരുന്നു..

” ഡാ അവിടെ സെക്യൂരിറ്റി ഉണ്ട് എന്ന് പറഞ്ഞപ്പോഴേക്കും അവൻ മുന്നിൽ എത്തിയിരുന്നു.. കണ്ണൻ വേഗം മതിലിന്റെ അടുത്തേക്ക് ഓടി ചാടി പിടിച്ചേങ്കിലും മുണ്ട് പട്ടി കടിച്ചു വലിച്ചു എടുത്തു.. അപ്പോഴേക്കും ശ്രീ സെക്യൂരിറ്റിന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ടു..

അപ്പു വണ്ടിയെടുക്കാടാ എന്നും പറഞ്ഞു മതിൽ ചാടി എത്തിയിരിന്നു.. അത് കേട്ടതും അപ്പു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യിതു.. രണ്ടു പേരും ചാടി കേറിയതും അപ്പു ബൈക്ക് എടുത്തു..

” എന്താ പറ്റിയെ.. ”

ബൈക്ക് ഓടിക്കുന്നതിന്റെ ഇടയിൽ അവൻ ചോദിച്ചു..

” നിന്റെ അപ്പൻ പെറ്റു.. വണ്ടി വേഗം വിട് കോപ്പേ.. ”

ശ്രീ കിടന്നു കൂവി.. ബൈക്ക് വീടിന്റെ അടുത്ത് കൊണ്ടേ നിർത്തി എല്ലാരും ഇറങ്ങി.. നിർത്തിയ പാടെ കണ്ണന്റെ ഫോൺ റിംഗ് ചെയ്യിതു.. നോക്കിയപ്പോ അച്ചു ആണ്.. കാൾ എടുത്തപ്പോഴേക്കും അവിടെന്നു ചോദ്യം എത്തി..

” കണ്ണേട്ടാ.. എന്തേലും പറ്റിയോ.. ഞാൻ പറഞ്ഞത് അല്ലേ വരണ്ട എന്ന്.. എന്നിട്ട് ഇപ്പോ.. ”

” നിന്റെ റൂം മാറ്റിയ കാര്യം എന്നാടി കൊരങ്ങെ പറയാതെ ഇരുന്നേ.. ”

” അത് പറഞ്ഞപ്പോഴേക്കും ഏട്ടൻ ഫോൺ കട്ട്‌ ചെയ്യണ്ട എന്നും പറഞ്ഞു പോയത്.. പിന്നെ ഞാൻ എങ്ങനെയാ പറയണേ..”

സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ ആയിരുന്നു അച്ചു അത് പറഞ്ഞത്..

അപ്പോഴേക്കും ശ്രീ ചിരിക്കാൻ തുടങ്ങിയിരുന്നു.. അത് കണ്ടത് കൊണ്ട് ആവണം കണ്ണനും പയ്യെ ചിരിക്കാൻ തുടങ്ങി..

” ഇനി ഇങ്ങനെ വരണ്ട.. ഞാൻ നാളെ വരാം ട്ടോ.. ”

” ഇനി ഞാൻ വരാനോ.. എന്റെ അമ്മോ ഞാൻ ഇല്ലേ….. നീ ശനിയാഴ്ച വന്ന മതി.. ”

കാര്യങ്ങൾ ഒന്നും മനസിലായില്ല എങ്കിലും അപ്പുനു ഒരു കാര്യം ഉറപ്പായി അച്ചുനെ കണ്ടിട്ടുമില്ല.. അടി കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം ആണെന്ന്.. അവൻ അറിയാതെ ഒന്ന് നെഞ്ചിൽ തടവി അവരെ നോക്കി..

ശുഭം…

രചന: Difin P M

Leave a Reply

Your email address will not be published. Required fields are marked *