കർമ്മപഥങ്ങളിലെ പൂമരങ്ങൾ .

രചന: Nizar vh.

“മോളെ ,അത് വേണ്ട ..! നിനക്ക് ഒട്ടും ചേരില്ല ..” സെയിൽസിലെപെൺകുട്ടി നീട്ടിയ സാരി തിരികെ നൽകിയ ശേഷം ലത ശബ്ദം താഴ്ത്തി മോളോട്പറഞ്ഞു . “മാഡത്തിന്റെ കളറിന് നന്നായി ചേരുന്നുണ്ട് ഓർജിനൽ കാഞ്ചിപുരമാ” സെയിൽസ് ഗേൾ അവളുടെ ജോലി ഭംഗിയായ് ചെയ്തു . സാരിയുടെ ഒരു ഭാഗത്ത്ഭംഗിയായ് തുന്നിപ്പിടിപ്പിച്ച കട്ടിയുള്ള പേപ്പറിലെ വിലയിലേയ്ക്ക് ലതയുടെ കണ്ണുകൾ പാഞ്ഞശേഷം ആ കണ്ണുകൾ തന്റെ മുഖത്തേയ്ക്ക്പറിച്ചുനടപ്പെട്ടു .

കയ്യിലിരുന്നബാഗിന്റെ സിബ്ബ് തുറന്നു പണം ഉണ്ടെന്ന് ഉറപ്പ് വരുത്തി .ഈ തുച്ഛമായ പൈസാ കൊണ്ട് മോൾക്ക് ഇഷ്ട്ടപ്പെട്ട ഒരു സാരിപോലും ഇവിടെ നിന്നുംവാങ്ങാൻകഴിയില്ലെന്നസത്യം തിരിച്ചറിഞ്ഞു .ACയുടെ കുളിരിലും നെറ്റിയിൽപൊടിഞ്ഞ വിയർപ്പ്തുള്ളികൾ കയ്യാൽ തന്നെ ഒപ്പി . ” ഇതിലും വിലകുറഞ്ഞത് ഇല്ലെ ..?” ലതയുടെ ചോദ്യത്തിൽ ജാള്യതയുടെ നൂലുകൾ തെളിഞ്ഞു കണ്ടു . “കുറഞ്ഞത് ഉണ്ട് മാഡം.പക്ഷെ, ഒന്ന് അലക്കിക്കഴിയുമ്പോൾ തന്നെ കളറ് ഇളകി പോകും ..” സെയിൽസ് ഗേൾസത്യം പറഞ്ഞു . “എന്നാലും സാരമില്ല.അതൊന്ന് നോക്കാം ” ലതയ്ക്ക് കീഴടങ്ങാൻ ഉദ്ദേശമില്ലായിരുന്നു. കാവ്യമോൾ നാണക്കേട് കൊണ്ടാവുംമുഖം കുനിച്ച്തന്നെ നിൽക്കുന്നു . സെയിൽസ്ഗേൾ നിമിഷങ്ങൾക്കകം മുന്നിൽ നിരത്തിയവസ്ത്രങ്ങൾക്കുംതന്റെ കയ്യിലുള്ള പണത്തിന്റെ പരിമിധിക്കുള്ളിൽ നിൽക്കില്ലായിരുന്നു . ” ഇതിലും വില കുറഞ്ഞത് .. ” ലതയുടെ ശബ്ദത്തിൽ നൊമ്പരവും കലർന്നിരുന്നു . “അച്ഛാ … എനിക്ക് ഡ്രസ്സ് വേണ്ട .. ” മോളുടെവാക്കുകളിലും അതെ,നൊമ്പരം തന്നെ കലർന്നിരുന്നു . സെയിൽസിൽ ഉണ്ടായിരുന്ന പെൺകുട്ടി ക്കരുകിൽ മറ്റൊരു പെൺകുട്ടി എത്തി കാതിൽ എന്തോ പറഞ്ഞു . ” മാഡം നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഡ്രസ്സിന്റെ കളക്ഷൻസ് ഉണ്ട് .അല്പനേരം വെയ്റ്റു ചെയ്യൂ .”

ആ പെൺകുട്ടിസ്റ്റെപ്പുകൾ കയറി മുകളിലത്തെ നിലയിലേയ്ക്ക് പോയ് . തന്റെ അവസ്ഥയോർത്ത് ആദ്യമായ് സങ്കടംതോന്നി .രണ്ട് ദിവസം കഴിഞ്ഞാൽ കാവ്യമോളുടെവിവാഹമാണ്. വിവാഹസാരി വരന്റെവീട്ടുകാർഎടുക്കുമെങ്കിലും വീട്ടിലിടാനുംമറ്റും വേണമല്ലോ ..? അതിനാണ്നഗരത്തിലെ പ്രശസ്ഥമായ പല കടകളിലും കയറി ഇറങ്ങി .ഒടുവിൽ ഈ കടയിൽ എത്തിയത് .

ഇരുപത് വർഷം ഗൾഫിലെ ചൂട് സഹിച്ച ശരീരംതണുപ്പിലുംവെട്ടിവിയർക്കുന്നതറിഞ്ഞു . സെയിൽസിലെ പെൺകുട്ടികൊണ്ട് വന്ന വസ്ത്രങ്ങളുടെ വിലകണ്ടു ഞെട്ടിപ്പോയ് . റോഡ്സൈഡിൽഇട്ടുവിൽക്കുന്നതിനേക്കാൾക്കുറവ്.. സംശയത്തോടെ നോക്കുന്നത് ശ്രദ്ധയിൽ പ്പെട്ടപെൺകുട്ടി ,

” സംശയിക്കേണ്ട സാർ .. ഇതിന് ഈ വിലയെ ഉള്ളു .. ” അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു . വസ്ത്രങ്ങൾ കാഴ്ചയിൽ നല്ല വിലയുള്ള തായ് തോന്നും .ഇനി ഇവർക്ക് തെറ്റ് പറ്റി യതാണോ …? സംശയം ബാക്കിയായ് ..! ഇതിനിടയിൽ ലത വസ്ത്രങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു . കൗണ്ടറിൽ എത്തിയപ്പോൾ അവിടെയും അത്ഭുതം കാത്തിരിക്കുന്നുണ്ടായിരുന്നു . സമ്മർക്കിഴിവ് എന്ന പേരിൽ പിന്നെയും പൈസ കുറഞ്ഞു .. ഉദ്ദേശിച്ചതിന്റെ പകുതി പോലും ആയില്ല. സന്തോഷമല്ല തോന്നിയത് ഇത്രയും വിലക്കുറവിൽ കൊടുത്താൽ ഇതിന്റെ മുതലാളിക്ക് എന്ത് ലാഭം കിട്ടും എന്നോർത്ത് ആശ്ചര്യമായിരുന്നു .

വീട്ടിലെത്തി എല്ലാവരെയും വസ്ത്രങ്ങൾ കാണിച്ചു .അവർക്കുംഅത്ഭുതമായിരുന്നു. ഇളയ അനിയൻ മഹിപടികടന്നുവരുന്നത് കണ്ടു . എന്തോ പ്രശ്നമുണ്ടെന്നു അവന്റെ മുഖത്തു നിന്നും വായിക്കാം. .തന്നെ വിളിച്ചുമാറ്റി നിർത്തി . “ഏട്ടാ .. പയ്യന്റെ വീട്ടിൽനിന്നുംവിളിച്ചിരുന്നു. അവർക്ക് കൊടുക്കാമെന്നേറ്റ കാശിന്റെ കാര്യം ചോദിച്ചു .”

”മഹി ,ബ്ലേഡ്നാരായണേട്ടൻ ഇന്നു വൈകിട്ട് തരാമെന്ന് പറഞ്ഞിട്ടുണ്ട് .നാളെക്കാലത്ത് നീ തന്നെ കൊണ്ട് കൊടുത്താൽ മതി .. ” ഉത്സാഹത്തോടെ പറഞ്ഞു .. ” അതാണ് ഏട്ടാ പ്രശ്നം .നാരായണേട്ടൻ ഇന്ന് രാവിലെ ഒരപകടത്തിൽപ്പെട്ടു icu വിൽ ആണ് .സീരിയസ്സാണെന്നാ അറിഞ്ഞത് .. ഈ അവസരത്തിൽ എങ്ങനെ കാശ് ചോദിക്കും ..?” ഇടിവെട്ടെറ്റവനെപ്പോലെതാഴെയ്ക്കിരുന്നു . തല കറങ്ങുന്നത് പോലെ തോന്നി . “മഹീ ..നീ എന്തു വാ ഈ പറയുന്നത്..?എന്റെ കുഞ്ഞിന്റെ വിവാഹം …! എന്തു ചെയ്യുമെടാ .. ഇനി നമ്മൾ .. ?” കരയുന്ന പോലെ ചോദിച്ചു .

കാര്യമറിഞ്ഞ ലത പൊട്ടിക്കരഞ്ഞു . സന്തോഷം തിരതല്ലിയിരുന്നവീട് മരണവീട് പോലെ മൂകമായ് .. ” ഏട്ടൻ സഹായിച്ച കുറെ സുഹൃത്ത്ക്കൾ ഇല്ലെ ?അവരോടാരോടെങ്കിലും ചോദിച്ചാലോ .?”മഹിയുടെ വാക്കുകൾ. അറിയാവുന്ന സുഹൃത്തുക്കളെയെക്കെ വിളിച്ചു..നിരാശയായിരുന്നുഫലം . എല്ലാവരുംപല,പലകാരണങ്ങൾ പറഞ്ഞൊഴിഞ്ഞു..ചിലർ

ഫോൺ എടുക്കുക പോലും ചെയ്തില്ല ..! തളർച്ചയോടെ ഇരുന്ന തന്നെ നോക്കുന്ന മഹിയുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് കേട്ടു “ഒരു ഗൾഫുകാരൻ .. ” അനിയൻ തന്നെപുച്ഛത്തോടെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു . “ഏട്ടാ..പത്തിരുപത് കൊല്ലം ഗൾഫിൽ കിടന്ന് കഷ്ട്ടപ്പെട്ടിട്ട് മറ്റുള്ളവരെ സഹായി ച്ചതല്ലാതെ സ്വന്തമായ് എന്ത് സമ്പാദിച്ചു ?” മഹിയുടെ ചോദ്യം ന്യായമാണ് .

” നമ്മൾ ആരെയെങ്കിലും സഹായിക്കുന്നത് തിരിച്ചൊന്നുംപ്രതീക്ഷിച്ച്കൊണ്ടാവരുത് മഹി .അങ്ങനെ പ്രതിക്ഷിച്ചാൽ അത് സഹായമാവില്ലല്ലോ ..! എന്ത് നേടി എന്ന് ചോദിച്ചാൽ ,ശരിയാണ് ഒന്നും നേടിയില്ല പക്ഷെ എന്റെകൂടെ ഇതുപോലെ ചേർന്നുനിൽക്കാൻ നിന്നെ തന്നില്ലെടാ ..” കണ്ണീർ തുടച്ച് കൊണ്ട് മഹിയെ നോക്കുമ്പോൾ അവന്റെ നിറഞ്ഞ കണ്ണുകളും കണ്ടു . “ദൈവം എന്തെങ്കിലും വഴികാട്ടും മഹി ..

നമ്മൾ ആർക്കും ദ്രോഹമൊന്നും ചെയ്തിട്ടില്ലല്ലോ ..!” ഭിത്തിയിൽ തൂക്കിയിരു ന്ന എല്ലാ ദൈവങ്ങളുടെ ഫോട്ടോയിലേയ്ക്കും നോക്കിപ്പറഞ്ഞു . “എന്ന് പറഞ്ഞു നമുക്ക് സമാധാനിക്കാം പക്ഷെ ആ പയ്യന്റെ അച്ഛൻ പറഞ്ഞകാശ് കൊടുക്കാതെ ഒരിക്കലും ഇതിന് സമ്മതി ക്കില്ലല്ലോ എട്ടാ..! എന്റെ മോള് …!” പാതിയിൽ നിർത്തി ലത വിങ്ങിപ്പൊട്ടി . പെട്ടെന്ന് മഹിയുടെ ഫോൺ ശബ്ദിച്ചു .

” ഹോ ..! ഇയാൾക്ക് നൂറായുസ്സാ .. ദാ വിളിക്കുന്നു .ഇനി ഇയാളോട് എന്ത് പറയും ..?” നിരാശയോടെ മഹി എല്ലാവരെ യും മാറി, മാറി നോക്കി . ” സത്യംതുറന്നു പറയൂ .. വരുന്നത് വരുന്ന പോലെ വരട്ടെ .. നീ എന്തായാലും ഫോൺ എടുക്ക് ” തന്റെ വാക്കുകൾ കേട്ട് .മഹി ഫോണിന്റെ പച്ച ബട്ടൺ അമർത്തിയ ശേഷം ലൗഡ് സ്പിക്കറിൽ ഇട്ടു . “എടോ .. മഹി സ്വന്തക്കാരായാൽ ഇങ്ങനെ വേണം ..” ഫോണിലൂടെ പയ്യന്റെ അച്ഛന്റെ ശബ്ദം . ” അത് ദിവാകരേട്ടാ … ! ക്ഷമിക്കണം എന്നു മാത്രമെ പറയാൻ ഇപ്പോൾ പറ്റൂ .. കാര്യങ്ങൾ ഉദ്ദേശിച്ചപ്പോലെ നടന്നില്ല … ” മഹിയുടെ വാക്കുകൾ ഇടറി . “താനിതെന്തെക്കെയാണീപ്പറയുന്നത് ..?

എടോ നമ്മൾ വാക്കു പറഞ്ഞതിലും കൂടു തൽ ഉണ്ടടോ ഇത് .എന്തായാലും നിങ്ങൾ തന്നതല്ലെ ഇരിക്കട്ടെ .. ” അയാളുടെ വൃത്തികെട്ട ചിരികേട്ടു. ഒന്നും മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി . ഇനി ഇയാൾക്ക് വട്ടായോ..? “സാനിയ ടെക്സ്റ്റെൽസിന്റെ മുതലാളി ഇവിടെ വന്നു. നിങ്ങൾ തരാമെന്നേറ്റ പണം തന്നപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയ് അവരെക്കെ വമ്പൻ പണക്കാരല്ലെ ?പക്ഷെ അയാൾ കുറെ ചോദ്യങ്ങൾ ചോദിച്ചെന്നെ കുഴക്കി. സ്ത്രീധനം വാങ്ങുന്നത് തെറ്റാണ് പോലും.. ഇതു സ്ത്രീധനമല്ലെന്നും നിങ്ങൾ മകൾക്ക് സ്വമനസ്സാലെ തരുന്നുതാണ് എന്നെക്കെ പറഞ്ഞു ആ നാവങ്ങു അടച്ചു. അല്ല … നിങ്ങളും ,അവരും തമ്മിൽ എന്താ ബന്ധം … ?” ‘പിന്നെ വിളിക്കാം’ എന്ന് പറഞ്ഞു .മഹി കാൾ കട്ട് ചെയ്തു . അത്ഭുതത്തെക്കാൾ ഏറെ സന്തോഷമായിരുന്നു . വിവാഹം നടക്കുമെന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു കുളിർമഴപെയ്യുകയായിരുന്നു എന്തോ ഒരു ഭാരം ഒഴിഞ്ഞ പോലെ .!

അരാണ്തന്നെഈ ആപത്ത് സമയത്ത് സഹായിച്ചത് ..? അറിയാത്ത ആ ദൈവത്തിന്റെ കാലിൽ വീണ് മനസ്സ് കൊണ്ടായിരം പ്രാവിശ്യം നന്ദി പറഞ്ഞു . “എന്റെ പരദേവതകളെ എന്റെ മോളെ കാത്തു ” ലതയുടെ കരച്ചിൽ ,നന്ദി അറിയിച്ചതായിരുന്നു . എന്നാലും ആരായിരിക്കും ..? മഹിചോദിച്ചു. ഏതാണ് സാനിയാ ടെക്സ്റ്റെൽസ്..? ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് . അപ്പോഴാണ്,വസ്ത്രങ്ങൾവാങ്ങിവന്നപ്ലാസ്റ്റിക്ക്ബാഗ്കണ്ണിലുടക്കിയത് . അതിൽ’സാനിയാ ടെക്സ്റ്റെയ്ത്സ് ‘ എന്ന് കണ്ട് ഞെട്ടി .. ആരോ താൻ അറിയാതെ തന്നെ സഹായി ച്ചിരിക്കുന്നു ..! തീർച്ചയായും അ ,കടയിൽ ചെന്നാൽ അരെന്നറിയാൻ കഴിയും . അയാളെ കണ്ട് നന്ദി പറയാതെ ഉറങ്ങാൻ കഴിയില്ല . മഹിയോട് ബൈക്ക് എടുക്കാൻ പറഞ്ഞു പുറത്തേയ്ക്കിറങ്ങവെ .. പടിക്കൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്നും ഇറങ്ങുന്നആളെ എവിടെ യോ കണ്ടിട്ട് .പക്ഷെ ഓർമ്മ കിട്ടുന്നില്ല . “മോഹനേട്ടന് എന്നെ മനസ്സിലായോ ..?” ഓർമ്മയിൽപരതി .ഈ ചിരി എവിടെയോ തെളിയുന്നുണ്ട് പക്ഷെ ….! ” മോഹനേട്ടന് ഓർമ്മകാണില്ല .പക്ഷെ മോഹനേട്ടനെ മറക്കാൻ ഞങ്ങൾക്കാവി ല്ലല്ലോ …!” തന്റെ ഭാവം കണ്ടിട്ടാവും ചിരിയോടെ തുടർന്നു . ” പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നെ സൗദി അറേബ്യയിലെ മരുഭൂമിയിൽ നിന്നും കാട്ടറബിയുടെ ക്രൂരപീഡനത്തിൽനിന്നും ഓടിരക്ഷപെട്ട് തളർന്ന് വീണത് മോഹനേട്ടന്റെമുന്നിലായിരുന്നു .കൂടെയുള്ള വർ എതിർത്തിട്ടും .തന്നെ എടുത്തുയർത്തി മോഹനേട്ടന്റെ റൂമിൽ എത്തിച്ചു . അന്ന് എല്ലാവരോടും പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയിൽ ഉണ്ട് .’ ഇവനെപ്പോലെ ഒരനിയൻ നാട്ടിൽഎനിക്കുമുണ്ട് .നമുക്കെ ല്ലാവർക്കും ഉണ്ടാവും ബന്ധങ്ങൾ .

അവരിൽ ആർക്കെങ്കിലും ഇതുപോലെ സംഭവിച്ചാൽകയ്യൊഴിയുവാനാവുമോ ..? ഇയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇയാളെ കാത്തിരിക്കുന്നവരുടെ കണ്ണീരിന് മറുപടിയുണ്ടാവുമോ .. ?” അയാൾ ഒന്നു നിർത്തി .നിമിഷങ്ങൾ വീർപ്പു മുട്ടി നിന്നു . ” ഷാഹുൽ അല്ലെ …?” മറവിയിൽ നിന്നും കിട്ടിയഓർമ്മകൾ ചേർത്തുവച്ചു . “അതെ മോഹനേട്ടാ ..രണ്ട് മാസം എനിക്ക് അച്ഛനും ,ചേട്ടനുമായിരുന്നുമോഹനേട്ടൻ .അന്ന്ഏട്ടൻ എനിക്ക് ഇടാൻ തന്ന ഷർട്ടും ,പാന്റും ഇപ്പോഴും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട് .ഇടയ്ക്ക് അത് എടുത്ത് മുഖത്തോട് ചേർത്തു വയ്ക്കുമ്പോൾ ,വന്ന വഴിഓർമ്മവരും ,മോഹനേട്ടനെഓർമ്മവരും നന്മയുടെ ഗന്ധംഓർമ്മവരും .” ഇറ്റ് നിന്ന കണ്ണുനീർ തുടച്ച് കൊണ്ട് ഷാഹുൽ തുടർന്നു .

” അറിയാവുന്ന ഒരറബിയുടെ കൂടെ തന്നെ പറഞ്ഞയക്കുമ്പോൾ അന്ന് മോഹനേട്ടന്റെ അഡ്രസ്സോ ഒന്നുംവാങ്ങുവാൻ കഴിഞ്ഞില്ല . അല്പം പച്ചപിടിച്ചപ്പോൾ മോഹനേട്ടനെ തേടി വന്നിരുന്നു .പക്ഷെ അതിനോടകം മോഹനേട്ടന്റെ കമ്പിനി മറ്റെവിടെയ്ക്കോ പറിച്ചുനട്ടിരുന്നു .. ” ഒരാളെങ്കിലും രക്ഷപെട്ടെല്ലോ എന്നോർത്തപ്പോൾ ആശ്വാസം തോന്നി . “മോഹനേട്ടന്റെ നാട് ഇവിടെയാണെന്ന് അറിയാമായിരുന്നു .അതാണ് സാനിയാ ടെക്സ്റ്റെയിൽസിന്റെ ബ്രാഞ്ച് ഈ നാട്ടിലും തുടങ്ങിയത് .” ഞെട്ടിപ്പോയ് ..!താൻ തേടി ഇറങ്ങിയ ആൾ തന്നെതേടി എത്തിയിരിക്കുന്നു .

ഷാഹുലിനെചേർത്തു പിടിച്ചു .തന്റെകണ്ണു നീർഷാഹുലിന്റെ ഷർട്ടിൽ വീണുനനയുന്നു ണ്ടായിരുന്നു . “കടയിലെ സീസിറ്റീവിയിൽ മോഹനേട്ടനെ കണ്ടപ്പോൾ .. ഓടി വരാൻ തോന്നിയതാണ് പക്ഷെമോഹനേട്ടൻഎന്തുകരുതുമെന്ന് കരുതിവേണ്ടെന്ന് വച്ചു.നിങ്ങൾക്ക് പിന്നാലെ ഞാനുംഉണ്ടായിരുന്നു. ഇവിടെ അടുത്തുള്ളപരിചയക്കാരൻ മുഖേനേ കാര്യങ്ങൾ അറിഞ്ഞത് .. ”

“എന്ത് പറയണം എന്നറിയില്ല ഷാഹുലെ, തന്നിലൂടെ ദൈവത്തെ കാണുകയാണ് ഞങ്ങളിപ്പോൾ.ഒരിക്കലും മറക്കില്ല .ഈ സഹായം .. മരണംവരെ തന്നോട് കടപ്പെട്ടിരിക്കും .” അറിയാതെ തൊഴുതു പോയ് . “എന്താണ് മോഹനേട്ടാ ഇത് ..? ഇപ്പോൾ ഞാൻ ഇങ്ങനെ ജീവനോടെ മുന്നിൽ നിൽക്കാൻ കാരണം തന്നെ മോഹനേട്ടൻ ആണ്.അന്ന് മോഹനേട്ടൻ ചെയ്ത സഹായങ്ങൾക്ക് ഇതൊന്നും പകരമാവില്ല .മോഹനേട്ടന്റെ കൂടെഎന്നുംദൈവമുണ്ട് .അതുകൊണ്ടാണ്ഒന്നുംപ്രതീക്ഷിക്കാതെ നന്മകൾമാത്രം മോഹനേട്ടന് ചെയ്യാൻ കഴിയുന്നത് … ” ഷാഹുൽ കാറിൽ നിന്നും വിവാഹ വീട്ടിലേയ്ക്ക് വേണ്ട വസ്ത്രങ്ങളുംഎടുത്ത് കൊണ്ട് വന്നു കാവ്യമോളെ ഏൽപ്പിച്ചു .

നിറഞ്ഞ മനസ്സോടെ.. ദൂരെ സൂര്യൻ മറയുവാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നു .ശുഭം .

രചന: Nizar vh.

Leave a Reply

Your email address will not be published. Required fields are marked *