നിന്നെക്കൾ വലിയ മറ്റൊന്നും ഇത് വരെ ഞാൻ കണ്ടില്ല നീ മതി നീ മാത്രം….

രചന: Vidhun Chowalloor

ഉണ്ണി വന്നോ……….
രണ്ട് ദിവസത്തിനുള്ളിൽ എത്തും എന്ന് പറഞ്ഞു
ഒരു വിവരവും ഇല്ല ആ ചെക്കൻ എവിടെ

ചെറിയ കുട്ടി ഒന്നും അല്ല
ഉണ്ണിയേട്ടൻ എത്തിക്കോളും
എന്തോ ഒരു പേപ്പർ ശരിയാകാനുണ്ട് എന്ന് പറയുന്നത്
കേട്ടു പിന്നെ ഒന്നും അറിയില്ല…

ഈ വരവിന് നിങ്ങളുടെ കല്യാണം ഉണ്ടാവും അല്ലെ
മാളു……

നിങ്ങളോട് വർത്താനം പറഞ്ഞു നിന്നാൽ
വീട്ടിലെ പണി എല്ലാം ചിറ്റും….
ഇപ്പോൾ വരാം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന്
അമ്പലത്തിലേക്ക് ഓടിയത്…

പടിപ്പുരകടന്നു ചെല്ലുമ്പോൾ മുറ്റത്തു ഒരു കാർ കിടക്കുന്നുണ്ട്

ഇനി ഇപ്പോൾ വന്നു കാണുമോ…..
പിന്നിലെ അടുക്കള വാതിൽ വഴി ഉള്ളിലേക്ക് കയറി
അമ്മക്കുള്ള ചായ എടുത്തു മുറിയിലേക്ക് നടന്നു

ചുറ്റും നോക്കി….
ആരും വന്നിട്ടില്ല എന്ന് തോന്നുന്നു…
പിന്നെ ഏതാ കാർ…

മാളു……
ഉച്ചത്തിൽ ഉള്ള ആ പിൻവിളിയുടെ ഞട്ടലിൽ
ചായകപ്പ് താഴെ വീണു പൊട്ടുന്നത് മാത്രം ഞാൻ കണ്ടു……

മാളു പേടിച്ചോ…….

എന്റെ നല്ലജീവൻ പോയി കിട്ടി….
കുട്ടിക്കളി ഇത് വരെ മാറിയില്ല അല്ലെ….

നീ അല്ലെ കൂട്ട് പിന്നെ എങ്ങനെ നന്നാവാനാ….

പൊട്ടിയ കപ്പ് അവൾ എടുത്തു കൂട്ടി വെച്ചു
ഞാൻ ഒരു തുണി എടുത്തു താഴെ തുടച്ചു വൃത്തിയാക്കാൻ തുടങ്ങി….

ആയ്യോാ…..
ആരെങ്കിലും കണ്ടാൽ മോശം….

എന്ത് മോശം….

വന്നു കയറിയപ്പോൾ തന്നെ ഇങ്ങനെ ഓരോന്ന്
വേണ്ട അവൾ എന്റെ കൈയിൽ നിന്ന് തുണി വാങ്ങി

മോൻ പോയി അമ്മക്ക് ചായ കൊടുക്ക്…
അത് ചെയ്താൽ മതി….

അത് വേണ്ട നീ തന്നെ കൊടുത്താൽ മതി
ഞാൻ കൊടുത്താൽ ഓരോന്ന് പറയും
ഞാൻ കുളിച്ചു വരാം എന്നിട്ട് അടുത്ത യുദ്ധം തുടങ്ങാം….

ഉണ്ണിയെ കണ്ടു അല്ലെ മാളു…

മ്മ് ഗ്ലാസും ഒന്ന് പൊട്ടി….
പിന്നിൽ നിന്ന് പേടിപ്പിച്ചു എന്നെ

നീ പോയി അവന് കഴിക്കാൻ വലതും ഉണ്ടാക്ക്
അമ്മ പോയി ഇല മുറിച്ചു വരാം
ഇന്ന് അട ഉണ്ടാക്കാം അവന്റെ ഇഷ്ടങ്ങളിൽ നിന്ന് തന്നെ തുടങ്ങാം…..

എപ്പോ നോക്കിയാലും പണി…..
ഒന്ന് ഇവിടെ വാ
നിനക്ക് കുറച്ചു സാധങ്ങൾ കൊണ്ട് വന്നിട്ടുണ്ട്
കാണിച്ചു തരാം….

ഇതും കൂടി കഴുകിയാൽ തീർന്നു….
എങ്ങനെ ഉണ്ടായിരുന്നു അട…..

നിന്നെ പോലെ തന്നെ….
അതും സൂപ്പർ ആയിരുന്നു….
വാ മതി…..

പിടിച്ചു വലിച്ചു ഞാൻ ഉമ്മറത്തേക്ക് കൊണ്ട് പോയി
പെട്ടി പൊട്ടിച്ചു കുറച്ചു സാധങ്ങൾ എടുത്തു…..

ഇത് എന്താ…..

അത് ഒന്നും ഇല്ല
ഒരാൾക്ക് ഉള്ള സ്പെഷ്യൽ സമ്മാനം ആണ്

അത് ആരാ ഞാൻ അറിയാതെ ഒരു സ്പെഷ്യൽ ആൾ

അതൊക്കെ ഉണ്ട്
പിന്നെ പറയാം…..
ഇതെങ്ങനെ ഉണ്ട്….

കൊള്ളാം മൊബൈൽ
അതും എനിക്ക്…..
നിന്ന് തിരിയാൻ സമയം ഇല്ല ഇനി ഇതും
എനിക്കൊന്നും വേണ്ട……
ഇതും ആ സ്പെഷ്യൽ ആൾക്ക് കൊടുത്തോ…

ചുമ്മാ സമയം പോവാൻ
പിന്നെ ഫോൺ വിളിക്കാൻ…..

ആരെ……
അല്ല ആരാ എന്നെ വിളിക്കുന്നത്…..
എനിക്ക് ആരും ഇല്ല വിളിക്കാൻ…….
വീടിന്റെ പുറത്തിറങ്ങിയാൽ പിന്നെ സമയം പോവുന്നത് അറിയുന്നില്ല അതിന്റെ കൂടെ ഇനി ഇതും
എനിക്ക് വേണ്ട

നിനക്ക് വേണ്ടി വാങ്ങിയതാണ്
വേണ്ടെങ്കിൽ നീ കളഞ്ഞോ….

കുഴിച്ചിട്ടാൽ മുളക്കുമോ…….

നല്ല തമാശ…..

ചുടാവണ്ട മാഷേ….
പിന്നെ വേറെ ഒന്നും ഇല്ല എനിക്ക്

നിനക്ക് ഒന്നും ഇല്ല…..
ഉള്ളത് ഒന്നും നിനക്ക് വേണ്ട…..
നീ പോയി ബാക്കി ഉള്ള പത്രം കഴുകി വെച്ചോ…

ശോ സമയം പോയി
ഉച്ചക്കുളള കാര്യം വിട്ട് പോയി
പിന്നെ അമ്മക്ക് മരുന്ന്……

അവൾ എണിറ്റു ഓടി……

ഇന്ന് ദീപാരാധനക്ക് ഞാനും ഉണ്ട്
നിന്റെ കൂടെ
അമ്പലത്തിൽ പോയി കാലം ഒരുപാടായി
ചിലപ്പോൾ എന്നെ മറന്നു കാണും അല്ലെ മാളു

ഏയ്‌
ഞാൻ ഓര്മിപ്പിക്കാറുണ്ട്
അതുകൊണ്ട് നല്ല കുട്ടി ആയി കൂടെ വന്നാൽ മാത്രം മതി……

പഴയ ശീലം ഒന്നും ഇത് വരെ മാറിയില്ല നിന്റെ
കരഞ്ഞിട്ട് ഒന്നും കാര്യം ഇല്ല
ദൈവത്തിന് കണ്ണ് ഇല്ല മാളു…

അത് സന്തോഷം കൊണ്ട് ആണ്….
എന്റെ എല്ലാം എല്ലാ പ്രാത്ഥനയും കണ്ണൻ കേൾക്കാറുണ്ട്….
വേഗം വാ വീട്ടിൽ അമ്മ ഒറ്റക്ക് ഉള്ളൂ…

നടന്നു ഉമ്മറത്തു എത്തിയപ്പോൾ
ആരോ ഉള്ളിൽ ഇരുന്ന് സംസാരിക്കുന്നു
ഞാൻ കടന്നു ചെന്നു….

ബന്ധു……
ആരാണ് എന്ന് എനിക്ക് ഓർമയില്ല
എന്റെ കൈയിൽ പിടിച്ചു ഓരോന്ന് ചോദിച്ചു
ഞാനും എന്തൊക്കെയോ പറഞ്ഞു

കല്യാണആലോചന ആണ് കാര്യം

ഞാൻ മാളുവിനെ നോക്കി……

മാളു എന്റെ മുഖത്തേക്കും…. നോക്കുന്നുണ്ടായിരുന്നു

ഒറക്കം വന്നില്ല
മാളു……..

പണ്ട് അച്ഛൻ മരിച്ചപ്പോൾ ബന്ധങ്ങൾ കൈവിട്ടു
അന്ന് എങ്ങോട്ട് എന്നറിയാതെ നിന്നപ്പോൾ കൈപിടിച്ചത് മാളൂന്റെ അച്ഛൻ ആണ്
എന്നെ പഠിപ്പിച്ചു വളർത്തി വലുതാക്കി
ഇന്നും അതെ വീട്ടിൽ തന്നെയാണ്
സ്വന്തം വീട് ആണ് മാളൂന്റെ പക്ഷെ ജോലികാരിയെ
പോലെ അവൾ ഇവിടെ ഉണ്ട് അമ്മക്ക് കൂട്ടായി
അവളുടെ അച്ഛൻ മരിക്കുമ്പോൾ പറഞ്ഞത്
എനിക്ക് വിഷമം ഒന്നും ഇല്ല
നിങ്ങൾ ഉണ്ടലോ എന്റെ കുട്ടിക്ക്… എന്ന്

നാളെ 21 …
മാളൂന്റെ പിറന്നാൾ….
അതും ആലോചിച്ചു കിടന്നുറങ്ങി….

എനിച്ചപ്പോൾ മൂപ്പരെ കാണാൻ ഇല്ല
തൊടിയിൽ തേടി ഇവിടെ ഒന്നും ഇല്ല…
അവസാനം അമ്മയോട് ചോദിച്ചു

മാളൂന്റെ അമ്മയുടെ അസ്ഥിത്തറ അച്ഛനെയും അവിടെ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്

അവിടെ ഇരിപ്പുണ്ട് മാളു….
മാളു ജനിച്ച ദിവസം തന്നെയാണ് അമ്മ മരിച്ചത്
ദൈവത്തിന്റെ ഓരോ കളികൾ
ഇതും പറഞ്ഞു കുത്തുവാക്കുകൾ കൊണ്ട് അവളെ പലരും വേദനിപ്പിച്ചിട്ടുണ്ട്

ഒന്നും പറയാതെ കണുനീർ പൊഴിച്ചു അവളും
നിൽക്കും

കാൽ പെരുമാറ്റത്തിൽ കരിയിലകൾ ശബ്ദിച്ചു

തിരിഞ്ഞുനോട്ടത്തിൽ കണ്ടത് എന്നെ

ആ ഉണ്ണിയേട്ടൻ…..
ചായകുടിച്ചോ
നല്ല ഒറക്കം ആയിരുന്നു അതാ വിളിക്കാഞ്ഞത്
വാ ഞാൻ ഉണ്ടാക്കി തരാം….
അത് എന്താ കൈയിൽ….
എവിടെ പോവുന്നു…..

നീ ഇവിടെ വന്നത് നന്നായി…..
മൂന്ന് പേരോടും എനിക്ക് സംസാരിക്കാൻ ഉണ്ടായിരുന്നു

എന്നെ പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത് അച്ഛനാണ്
എനിക്ക് ഒരു വിഷമവും ഇല്ലാതെ നോക്കിയിട്ടുണ്ട്

അച്ഛന്റെ മോളെ ഞാൻ എടുക്കട്ടെ……
എന്റെ സ്വന്തം ആയി….
കൂടെ അമ്മയുടെ സമ്മതവും വേണം…
ഒരുപാട് ആഗ്രഹം ഒന്നും ഇല്ല ഇത് വരെ
പക്ഷെ ഇത് ഇത് മാത്രം മതി
പിന്നെ ഒന്നും ഞാൻ ചോദിക്കില്ല….

തിരിഞ്ഞു മാളൂനെ നോക്കി
നിനക്ക് സമ്മതം ആണോ എങ്കിൽ
അച്ഛനും അമ്മയ്ക്കും സമ്മതം ആണ്

അവളുടെ കൈയിൽ ഒരു സമ്മാനം കൊടുത്തു

ആ സ്പെഷ്യൽ ആൾക്കുള്ള ഒരു ഗിഫ്റ്റ്
ഒരു സാരി……
വിവാഹത്തിന് ചെക്കൻ കൊടുക്കണതാണ്
വേറെ ഒന്നും ഇല്ല എന്റെ കൈയിൽ
എന്റെ അമ്മനെ ഒരു കുറവും ഇല്ലാതെ നോക്കുന്ന
നിന്നെക്കൾ വലിയ മറ്റൊന്നും ഇത് വരെ ഞാൻ കണ്ടില്ല നീ മതി നീ മാത്രം….

നിറഞ്ഞ കണ്ണുകളോടെ മാളു എന്റെ അടുത്ത് വന്നു
കെട്ടിപിടിച്ചു കരഞ്ഞു…..
അവൾ പറയുന്നപോലെ സന്തോഷം കൊണ്ടാവും.❤

രചന: Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *