“പെണ്ണേ..” എന്നുള്ള വിളി കേട്ടാണ് അവൾ റൂമിലേക്ക് ചെന്നത്.. ചെന്നപ്പോൾ

രചന: Difin P M

” എന്താ കണ്ണേട്ടാ.. അടുക്കളയിൽ വന്നൊരു ആലോചന.. ”

അച്ചുന്റെ ചോദ്യം കേട്ടാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്..

” ഒന്നുമില്ല പെണ്ണേ.. വാടക കൊടുക്കണ്ടേ.. ”

” ഓഹോ.. അതാണോ.. ”

” നിനക്ക് അങ്ങനെ പറയാം.. ജോലി ഇല്ലാതെ ആയിട്ട് രണ്ടു മാസം കഴിഞ്ഞു.. കൈയിലെ പൈസയും തീർന്നു.. കഴിഞ്ഞ ദിവസം പോയി നോക്കിയ ജോലി കിട്ടിയാലും ഒരു മാസം കഴിയാതെ സാലറി കിട്ടോ.. അതുമില്ല.. അത് വരെ പോകണ്ടേ.. വിശക്കുമ്പോൾ വല്ലതും കഴിക്കണ്ടേ.. എല്ലാം കൂടി ആലോചിക്കുമ്പോൾ പ്രാന്ത് ആകുന്നുണ്ട്.. ”

അതും പറഞ്ഞു അവൻ എണീറ്റ് പുറത്തേക്ക് നടന്നു.. അച്ചു കുറച്ചു നേരം അവൻ പോയതും നോക്കി നിന്നു.. പിന്നെ അവൾ അവളുടെ ജോലിയിലേക്ക് തിരിഞ്ഞു.. സമയം കടന്നു പോയി.. “പെണ്ണേ..” എന്നുള്ള വിളി കേട്ടാണ് അവൾ റൂമിലേക്ക് ചെന്നത്.. ചെന്നപ്പോൾ അവൻ പുറത്ത് പോകാൻ റെഡിയായി നിൽക്കുന്നു..

” ഇത് എങ്ങോട്ടാ ഏട്ടാ ഇപ്പോ.. ”

” ഒന്ന് ഹരിയുടെ വീട് വരെ.. ”

” എന്തിനാ ഏട്ടാ.. വെറുതെ പോയി.. ”

” വെറുതെ ഒന്നുമല്ലല്ലോ തരാൻ ഉള്ളത് അല്ലേ.. അത് കിട്ടിയാൽ മതി നമ്മുക്ക്.. ഇപ്പോ ഒന്ന് പിടിച്ചു നിൽക്കാൻ.. ”

” ഏട്ടാ.. ”

അച്ചു ദയനീയമായി വിളിച്ചു.. അപ്പോഴേക്കും അവൻ പുറത്തേക്ക് ഇറങ്ങി.. ഉള്ളപ്പോ എല്ലാരേം കണ്ടു അറിഞ്ഞു സഹായിച്ചു.. എന്നിട്ട് ഇപ്പോ എല്ലാരുടേം പുറകെ നടക്കുന്നു.. അന്ന് പറഞ്ഞപ്പോ എന്നെ ചീത്ത പറഞ്ഞു.. ഇപ്പോ.. അറിയാതെ അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ താഴേക്ക് തുളുമ്പി..

കണ്ണൻ പുറത്ത് പോയി വന്നപ്പോ ലേറ്റ് ആയിരുന്നു.. കണ്ണൻ വന്നപ്പോ അവനെയും നോക്കി അവൾ വാതിൽ പടിയിൽ തന്നെ ഉണ്ടായിരുന്നു..

” എന്തായി കണ്ണേട്ടാ.. എന്താ പറഞ്ഞേ.. ”

” ഓഹോ അതൊന്നും നടന്നില്ല പെണ്ണേ.. അവന്റെ കൈയിൽ ഇല്ല.. അവിടെ ഇവിടെത്തെകാളും കഷ്ട്ടമാ.. ഞാൻ ഒന്നു ഫ്രഷ് ആയി വരാം.. എന്നിട്ട് കഴിക്കാം ട്ടോ..

” കണ്ണേട്ടാ..”

എന്നും വിളിച്ചു അവൾ അവന്റെ മുന്നിലേക്ക് വന്നു നിന്നു..

” ദാ.. ഇത് കൊണ്ട് പോയി വിൽക്കോ പണയം വെക്കോ എന്താന്ന് വെച്ച ചെയ്യൂ.. ഇനിയും പൈസക്ക് വേണ്ടി ഓടേണ്ട.. ”

അവൻ നോക്കിയപ്പോ അവന്റെ കൈയിൽ ഒരു ചെറിയ ലോക്കറ്റ് ആയിരുന്നു കൈയിൽ.. അവൻ അത്ഭുതപെട്ട് അവളുടെ മുഖത്തെക്ക് നോക്കി..

” പണ്ട് എന്റെ അമ്മ തന്നതാ.. ഇപ്പോ ഇവിടെത്തെ കാര്യം നടക്കട്ടെ.. അല്ലാതെ തന്നു സഹായിക്കാൻ ന്റെ കൈയിൽ ഒന്നുമില്ല.. ” അത്രയും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി.. പെട്ടന്ന് തന്നെ അവൻ അവളെ പിടിച്ചു നിർത്തി..

” വേണ്ട പെണ്ണേ.. ആകെ ഉണ്ടായിരുന്ന മാല ഞാൻ കൊണ്ട് പോയി.. ഇനി ഇതും.. അത് വേണ്ട.. ”

” എന്റെ കണ്ണേട്ടാ.. നമ്മുടെ ഇടയിൽ എന്റേത് നിന്റേത് എന്ന് ഒന്നില്ല.. നമ്മുടെ അത് മതി.. എല്ലാ ഭാര്യമാരും ചെയ്യുന്നതേ ഞാനും ചെയ്യുന്നത്.. ഒരു ഭാര്യയും സഹിക്കില്ല സ്വന്തം ഭർത്താവ് ഇങ്ങനെ ഓടുന്നത്.. ഞങ്ങൾ ഇടക്ക് വഴക്ക് അടിക്കും.. എന്നും പറഞ്ഞു.. ”

അത്രയും പറഞ്ഞു അവൾ നിർത്തി അവന്റെ മുഖത്തെക്ക് നോക്കി..

” ഇപ്പോ മോൻ ചെന്നു കുളിച്ചിട്ട് വാ.. അപ്പോഴേക്കും ഞാൻ ഫുഡ് എടുത്തു വെക്കാം.. ” എന്നും പറഞ്ഞു അവൾ അവനെ റൂമിലേക്ക് തള്ളി വിട്ടു അവൾ അടുക്കളയിലേക്ക് നടന്നു..

അവൾ പോകുന്നതും നോക്കി അവൻ നിന്നു..

ശുഭം..
നിങ്ങളുടെ സ്വന്തം കഥകൾ എഴുതി പോസ്റ്റ് ചെയ്യാൻ കുപ്പിവള ഇൻബോക്സിലേക്ക് പോരൂ…
രചന: Difin P M

Leave a Reply

Your email address will not be published. Required fields are marked *