വീണ്ടും ചില മണിയറ കാര്യങ്ങൾ

രചന: ഷാനവാസ് ജലാൽ

ചേട്ടൻ മദ്ധ്യപിക്കാറുണ്ടോ , പ്രണയത്തിന്റെ ആദ്യ നാളുകളിൽ അവളിൽ നിന്നും വന്ന ചോദ്യത്തിനു ആദ്യം സത്യം പറയാൻ തുനിഞ്ഞെങ്കിലും അവൾ നഷ്ടപ്പെടുമോ എന്നുള്ള ചിന്തയിൽ ഇല്ലാ എന്ന് മറുപടി നൽകി,

ഗുഡ്‌ ബോയി എന്ന് പറഞ്ഞു എനിക്കോരു ഷൈക്ക്‌ ഹൻഡിനു കൈ നീട്ടിയപ്പോൾ അവൾക്കറിയില്ലായിരുന്നു പലതരം ബ്രാൻഡുകൾ കയറിയിറങ്ങിയ കൈയ്യാണു എന്റെതെന്ന്, പിന്നിട്‌ എപ്പോഴോ പോക്കറ്റിൽ കണ്ട ഏലക്കകൾ എന്തിനാണെന്നുള്ള ചോദ്യത്തിനു അണപ്പല്ലിന്റെ വേദനക്ക്‌ ഇത്‌ ബെസ്റ്റ്‌ ആണെന്ന് നിനക്ക്‌ ഇത്‌ വെരെ അറിയില്ലെ എന്നുള്ള എന്റെ മറുചോദ്യം കേട്ട്‌ അവൾ ബഹുമാനത്തോടെ ഏലക്കയിലെക്ക്‌ നോക്കുന്നത്‌ കണ്ടപ്പോഴെ എനിക്ക്‌ മനസ്സിലായി ഇവൾ എനിക്ക്‌ പറ്റിയ പെണ്ണാണെന്ന്,

മാന്യമായിട്ടുള്ള ഒരു സർക്കാർ ജോലി ഉള്ളത്‌ കൊണ്ടാകാണം കൂടുതൽ ഒന്നും തിരക്കാതെ അവളുടെ വീട്ടുകാർ അവളെ എന്നെ ഏൽപ്പിച്ചത്‌, ആദ്യ രാത്രിയിലെ ടെൻഷൻ മാറ്റാൻ കൂട്ടുകാരോടോപ്പം കുടിച്ചിട്ട്‌ രണ്ട്‌ ഏലക്ക വായിലെക്ക്‌ ഇട്ട്‌ ചവച്ചിട്ട്‌ അവളുടെ അരികിലെക്ക്‌ പോയപ്പോഴെക്കും , പാവം വീട്‌ മൊത്തം തിരഞ്ഞ്‌ പല്ല് വേദനക്കുള്ള ഗുളിക നീട്ടിക്കൊണ്ട്‌ ഇടക്കിടക്ക്‌ പല്ല് വേദന വരുന്നുണ്ടെകിൽ നാളെ തന്നെ ഡോകറ്ററെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ തികട്ടി വന്ന ചിരി അവൾ കാണതിരിക്കാൻ പാടുപ്പെടുകയിരുന്നു ഞാൻ,

വീവാഹത്തിന്റെ നാലാം നാൾ അവളുടെ വീട്ടിലെ സൽക്കാരത്തിനു ശേഷം മണിയറയിലെക്ക്‌ ഒരു കുപ്പിയിം കുറച്ച്‌ വെള്ളവും ഒരു ഗ്ലാസ്സുമായി കടന്നു വന്ന അവളെ കണ്ടു ആദ്യം ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അതോന്നും മുഖത്ത്‌ കാണിക്കാതെ ഇരുന്നപ്പോഴാണു അവളുടെ അ ആഗ്രഹം എന്നോട്‌ പറഞ്ഞത്‌,

ചേട്ടാ

ഹും എന്താ

ഇത്‌ അച്ചനു മിലിട്ടറി കോട്ടയിൽ കിട്ടിയതാ, കുടി കുറച്ച്‌ ഓവർ ആയത്‌ കൊണ്ടാ അമ്മ എടുത്ത്‌ മാറ്റി വെച്ചതാ, അത്‌ ഞാനിംഗ്‌ പൊക്കി

എന്തിനു, എനിക്കിത്‌ കാണുമ്പോഴെ ശർദ്ധിക്കാൻ വരുന്നു,

അത്‌ എന്റെ ഒരു ആഗ്രഹം

എന്ത്‌ ആഗ്രഹമാടി അതും ഈ കള്ള്‌ വെച്ച്‌

ഇത്‌ ചേട്ടൻ കുടിക്കണം,

പാറു നീ തമാശ കളിക്കരുത്‌, എനിക്ക്‌ ഇത്‌ കണ്ടിട്ട്‌ തന്നെ തല കറങ്ങുന്നു

അത്രക്ക്‌ പേടിക്കണ്ട കാര്യമോന്നും ഇല്ല, കുറച്ച്‌ കഴിച്ചാൽ മതി,

നിനക്ക്‌ ഇപ്പോൾ എന്നെ ഇത്‌ കുടിച്ചിട്ട്‌ നാളെ മുതൽ കുടിയ എന്ന് വിളിക്കാനല്ലെ,

അല്ല സത്യം, പിന്നെ ഇത്‌ നമ്മൾ രണ്ടും മാത്രമെ അറിയു, അതും എന്റെ വാക്കാ

മ്മ് ശരി നിന്റെ ഒരു ചെറിയ ആഗ്രഹം പറഞ്ഞിട്ട്‌ നടത്തി തന്നില്ലെന്ന് വേണ്ട, ഹും ഒഴിക്ക്‌

ഇതെങ്ങനയ ഒഴിക്കുന്നെ

നീ എങ്ങനെയെങ്കിലും ഒഴിക്ക്‌

അവൾ കുപ്പി തുറന്ന് മുക്കാൽ ഗ്ലാസ്സോളം മദ്യം ഒഴിച്ച്‌ പേരിനു വെള്ളവും ഒഴിച്ച്‌ എന്റെ നേർക്ക്‌ നീട്ടി.

അവളെ ഒന്ന് കാണിക്കാൻ വേണ്ടി ഗ്ലാസ്‌ മുക്കിലോട്ട്‌ അടുപ്പിച്ചിട്ട്‌ മുഖം ചുളുക്കി കാണിച്ചിട്ട്‌ ചോതിച്ചു , മോളെ കുടിക്കണോ

പ്ലിസ്‌ കുടിക്ക്‌ ചേട്ടായി

പേരിനു കുറച്ച്‌ കുടിച്ചിട്ട്‌ , അയ്യേ ഇത്‌ എന്താ ഇങ്ങനെ പെപ്സിയുടെ രുചി, ഇനി നിന്റെ അമ്മയെ പറ്റിച്ച്‌ അച്ചൻ കുടിച്ചിട്ട്‌ പെപ്സി നിറച്ച്‌ വെച്ചതാകുമ്മോ?

അങ്ങനെ വരാൻ ഒരു ചാൻസുമില്ല, ഇങ്ങെടുത്തെ ഞാൻ ഒന്ന് നോക്കട്ടെ അവൾ ആ ഗ്ലാസ്‌ വാങ്ങി മണത്ത്‌ നോക്കിയിട്ട്‌ പറഞ്ഞു

ഇത്‌ പെപ്സിയോന്നുമല്ല

ടി അത്‌ കുടിച്ച്‌ നോക്ക്‌, അപ്പോഴെ അറിയാൻ പറ്റു

അത്‌ കേട്ട്‌ അവൾ ചെറുതായി ഒന്ന് കുടിച്ചു നോക്കി, അയ്യെ എന്താ കയിപ്പ്‌,

ടി കുരങ്ങേ അങ്ങനെ കുറച്ച്‌ കുടിച്ചാൽ അറിയാൻ കഴിയില്ല, നീ അത്‌ മോത്തം ഒറ്റ വലിക്ക്‌ കുടിക്ക്‌ അപ്പോഴെ പെപ്സിയാണെന്ന് മനസ്സിലാകു,

മനസ്സില്ല മനസ്സോടെ അവൾ ഒറ്റ വലിക്ക്‌ അകത്താക്കിയിട്ട്‌ നേരെ കട്ടിലിലൊട്ട്‌ വീണു

ഫിറ്റാണെന്ന് മനസ്സിലയപ്പോൾ പതിയെ അവളുടെ അരികിലെക്ക്‌ ചെന്നിട്ട്‌ ചോതിച്ചു

എന്തിനായിരുന്നു മോളെ എന്നെ കൊണ്ട്‌ ഇത്‌ കുടുപ്പിച്ചത്‌?

അത്‌ ആദ്യമായി വെളളമടിക്കുന്ന ആളിനു ഒന്നും ഓർമ്മ കാണില്ലെന്നും, നമ്മളോട്‌ എല്ലാ രഹസ്യങ്ങളും പറയുമെന്നും കല്ല്യണത്തിനു മുൻപ്‌ കുഞ്ഞമ്മ പറഞ്ഞ്‌ കേട്ടത് കൊണ്ടാ, സംസാരം കുറച്ച്‌ കുഴഞ്ഞു തുടങ്ങിയിരുന്നു അവളുടെ

ആഹാ എങ്കിൽ ചേട്ടനോട്‌ പറ മോളുക്ക്‌ നേരുത്തെ ലൈൻ വല്ലതും ഉണ്ടായിരുന്നോ

പിന്നെ ആറിൽ പടിക്കുമ്പോൾ സുദിയായിട്ടും, പത്തിൽ അനുപായിട്ടും, പിന്നെ പ്ല്സ്‌ റ്റുവിലെ ആഭിലാഷിന്റെ കാര്യം വീട്ടിൽ പ്രേഷ്‌നം വെരെ ആയതാ….

അടിപൊളി , മതി ഇനി മോൾ ഉറങ്ങിക്കോ ബാക്കി നമ്മുക്ക്‌ കെട്ടിറങ്ങിയിട്ട്‌ സംസാരിക്കാം.

അപ്പൊഴും ഒരു കുടുമ്പം കലക്കിയ സന്തോഷത്തിൽ ആ മിലിട്ടറി മേശപ്പുറത്ത്‌ ഞെളിഞ്ഞ്‌ ഇരിക്കുന്നുണ്ടായിരുന്നു…

വീണ്ടും ചില മണിയറ വിശേഷങ്ങൾ ( രണ്ടാം ഭാഗം)

മോളെ എഴുന്നെൽക്കുന്നില്ലെ സമയം എത്രയായിന്നുള്ള അമ്മായിയുടെ വാതിലിൽ മുട്ടിയുള്ള വിളി കേട്ടിട്ടാണു ഞാൻ എഴുന്നെറ്റത്‌, നോക്കുമ്പോൾ ഓളു ബോധം കെട്ട്‌ ഉറങ്ങുകയാണു,

പാറു, ടീ പാറു ഒന്ന് എഴുന്നെറ്റെ

എവിടെ കേൾക്കാൻ , ജഗ്ഗിലിരുന്ന വെള്ളം കുറച്ച്‌ മുഖത്ത്‌ തളിച്ചപ്പോൾ ഓൾ കണ്ണു തുറന്നു

എന്നെ നോക്കി ഒന്ന് ചെറുതായി ചിരിച്ചിട്ട്‌ പറഞ്ഞു

എനിക്ക്‌ വല്ലാത്ത ക്ഷീണം, തലയ്ക്ക്‌ അകത്ത്‌ എന്തോ പൊലെ

അതോക്കെ മാറും നീ പോയി മുഖം കഴുകിയിട്ട്‌ വാ

അവൾ മടിപ്പിടിച്ചിരുന്നെങ്കിലും ഉന്തി തള്ളി ഒരു വിധം ബാത്രൂമിൽ കയറ്റിച്ചു,

അഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോഴെക്കും ഓൾ ഇറങ്ങി വന്നു,

മോളെ ഇപ്പോൾ തലയുടെ പെരുപ്പ്‌ കുറഞ്ഞോ

മ്മ് കുറച്ച്‌ കുറവുണ്ട്‌

നിനക്ക്‌ ഞാൻ പറയുന്നത്‌ മനസ്സിലാകുന്നുണ്ടോ

ഇങ്ങൾ കളിക്കാതെ കാര്യം പറ ചേട്ടായി

ഹും അരാടി ഈ സുദി

ഏത്‌ സുദി

നിന്റെ നാലാം ക്ലാസിലെ ലൗവ്വർ

ങേ ഏത്‌ നലാം ക്ലാസ്സ്‌

ഇനി നീ നലാം ക്ലാസെന്ന് കേട്ടിട്ടില്ല, നാലും പത്തും പൊട്ടെ, പക്ഷേ പ്ലസ്റ്റുവിലെ അഭിലാഷ്‌ അത്‌ ഞാൻ പൊറുക്കില്ല

ഇങ്ങൾക്ക്‌ ഈ രാവിലെ എന്ത്‌ പറ്റി

പറയെടി, അഭിലാഷുമായി നിനക്ക്‌ ഇപ്പോഴും ബന്ദമില്ലെ

ഉണ്ട്‌ എന്തെ,

എടി അപ്പോൾ നീ എന്നെ വഞ്ചിക്കുകയായിരുന്നല്ലെ

കൈയ്യിൽ ഇരുന്ന ജഗ്ഗിനു ഒരെണ്ണം തലക്ക്‌ കിട്ടിയത്‌ മാത്രമെ ഓർമ്മയുള്ളു, എന്റെ മൊത്ത കിളിയും പറന്ന് പോയി,

ഒന്ന് രണ്ടെണ്ണം തിരിച്ച്‌ വന്നപ്പോഴാണു ഓളു കഥക്‌ തുറന്ന് പുറത്തെക്ക്‌ ഇറങ്ങുന്നത്‌ കണ്ടത്‌, വീണ്ടും പിടിച്ച്‌ അകത്തിട്ടു

ചേട്ടാ , അമ്മ വിളിക്കുന്നു

അമ്മയോക്കെ അവിടെ നിൽക്കട്ടെ

പറ അഭിലാഷിന്റെ കാര്യം

ഇങ്ങളോട്‌ ഇതോക്കെ ആര പറഞ്ഞേ

അതോക്കെ ഞാൻ പറയാം, നീ പറ അഭിലാഷിന്റെ കാര്യം

ചേട്ടായി അത്‌ പ്ലസ്‌റ്റുവിനു പടിക്കുമ്പോൾ, മോത്തത്തിൽ രണ്ട്‌ ദിവസത്തെ പ്രണയം, അപ്പോഴെക്കും കൂട്ടുകാർ വഴി വീട്ടിൽ അറിഞ്ഞു, എന്നെ മൂടോടെ എടുത്ത്‌ അമ്മ വീടിന്റെ അടുത്തുള്ള സ്കൂളിലും ചേർത്തു, ഇനി പറ ഇതോക്കെ ആര പറഞ്ഞു തന്നെ

അതോക്കെ ഉണ്ട്‌, സമയമാകട്ടെ പറയാം

എങ്കിൽ മോൻ സമയം നോക്കി ഇവിടെ ഇരിക്ക്‌, എനിക്ക്‌ അടുക്കളയിൽ പണിയുണ്ട്‌

പോകനായി തിരിഞ്ഞ അവളോട്‌ ഞാൻ പറഞ്ഞു

പൊകുമ്പോൾ ആ കുപ്പിയങ്ങ്‌ എടുത്തോ, ഇനി നിന്റെ അമ്മ കരുതണ്ട മരുമകൻ വെള്ളമടിക്കാരനാണെന്ന്

അപ്പോഴാണു അവളുക്ക്‌ ഏകദേഷം കാര്യങ്ങൾ മനസ്സിലായി തുടങ്ങിയത്‌,

അതെ ഇന്നലെ ഞാനാണല്ലെ കുടിച്ചത്‌, അയ്യോ അപ്പോൾ ഞാനാണോ ഇതെല്ലാം പറഞ്ഞു തന്നത്‌

പൊട്ടി ചിരിച്ചിട്ട്‌ ഞാൻ തല കുലുക്കുമ്പോൾ കൈകൾ കൊണ്ട്‌ മുഖം പൊത്തി നാണിച്ചവൾ നിന്നു

കഥക്‌ തുറന്ന് പൊകാനിറങ്ങിയ അവളുക്ക്‌ പോക്കറ്റിൽ നിന്നും രണ്ട്‌ ഏലക്ക്‌ കൊടുത്തിട്ട്‌ ചവച്ചോ സ്മെല്ല് അറിയില്ലാന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു താങ്ക്സ്‌ പറഞ്ഞിട്ട്‌

എടാ കള്ള ചേട്ടായി അപ്പോൾ ഇതാണു നിന്റെ പല്ല് വേദന എന്നവൾ പറഞ്ഞതിനോപ്പം തലയിണ കൊണ്ടുള്ള അടി എന്റെ പുറത്ത്‌ വീണതും ഒരുമിച്ചായിരുന്നു……

രചന: ഷാനവാസ് ജലാൽ

Leave a Reply

Your email address will not be published. Required fields are marked *