ഇനി എത്രയെത്ര പിണക്കങ്ങൾ കാണാൻ കിടക്കുന്നു…

രചന: ദേവൻ

ഡാ ചെക്കാ… എവിടെ ആടാ…

എടീ നീ എവിടെ ആയിരുന്നു… ഇത്ര ദിവസം ഓൺലൈൻ വന്നില്ലല്ലോ…. പോകുന്നെങ്കിൽ പറഞ്ഞിട്ട് പൊയ്ക്കൂടേ കുരിപ്പേ… വെറുതെ മനുഷ്യനെ പേടിപ്പിച്ചോണോ…

എടാ ചെക്കാ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു…

ആയോ… എന്ത് പറ്റിടീ…

അച്ഛന് പനി ആയിട്ട് ഹോസ്പിറ്റലിൽ രണ്ട് ദിവസം അഡ്മിറ്റ് ആയിരുന്നു… എന്റെ ആണെങ്കിൽ നെറ്റ് കഴിയുകയും ചെയ്തു… ഇപ്പോൾ ആണ് നെറ്റ് കയറ്റിയത്…

ഇപ്പൊ അച്ഛന് എങ്ങനെയുണ്ട്….

ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാ… ദേ ഇവിടെ കിടന്ന് അമ്മയോട് തല്ല് കൂടുന്നുണ്ട്…

അതെന്തിനാ തല്ല് കൂടുന്നത്…

‘അമ്മ കടയിൽ പോയപ്പോൾ ബീഡി വേടിച്ചില്ലാ… അതിനാണ് ബഹണം….

എടീ ഞാൻ നാളെ നിന്റെ വീട്ടില്ലേക്ക് വരുന്നുണ്ട്…

നീയല്ലേ വരുന്നത്… എത്ര നാൾ ആയി ഞാൻ വിളിക്കുന്നു വീട്ടില്ലേക്ക്…

ഞാൻ വരാം എന്തായാലും…

ഞാൻ ഇത് കുറെ കേട്ടിട്ടുണ്ട് നീ വരും എന്നൊക്കെ… നീ എത്ര പ്രാവശ്യം എന്നെ പറഞ്ഞു പറ്റിച്ചിരിക്കുന്നു…

നാളെ എന്തായാലും വരും ഉറപ്പ്….

ഡാ ഉറപ്പല്ലേ എന്നെ പറ്റിക്കില്ലല്ലോ…

ഏയ് ഇല്ലടീ ഞാൻ വരും…

ഡാ നിനക്ക് വഴി അറിയുമോ…

എടീ പൊട്ടത്തി നീ തന്നെയല്ലേ എനിക്ക് മുൻപ് വഴി പറഞ്ഞ് തന്നിട്ടുള്ളത്… നീ മറന്നോ അത്…

ഞാൻ മറന്നിട്ടൊന്നുമില്ല… നീ മറന്നിട്ടുണ്ടാവുമോ എന്ന് വെച്ച് ചോദിച്ചതാ…

ഡാ നീ നാളെ വരുമ്പോൾ ഒരു പാക്കറ്റ് ബീഡി വേടിച്ചു കൊണ്ട് വരുമോ…

അതിനെന്താ കൊണ്ട് വരാം… അച്ഛന് ഒരു സന്തോഷം ആവും അത് കിട്ടിയാൽ…

ഡാ നീ രാവിലെ എപ്പോഴാ എത്താ…

നീ പറ എപ്പോഴാ എത്തേണ്ടത് എന്ന്…

ഒരു എട്ട് മണി ആവുമ്പോഴേക്കും വാ…

ആ വരാം…

നല്ല സുന്ദരൻ ആയിട്ട് വന്നോണോ … മുണ്ട് എടുക്കണം…

അത് എന്തിനാടീ…

എന്റെ കൂടെ അമ്പലത്തില്ലെക്ക് വരണം…

ആഹാ… എടീ ഞാൻ മുണ്ട് എടുത്താൽ ശെരിയാവില്ലാ…

അതൊന്നും പറഞ്ഞാൽ പറ്റില്ലാ… നാളെ നീ മുണ്ട് എടുത്ത് വരും… നാളെ നിനക്ക് ഞാനൊരു സർപ്രൈസ് തരുന്നുണ്ട്…

എന്തുവാടീ…

അതൊക്കെ ഉണ്ട് നീ നാളെ വന്ന് കാണ് ചെക്കാ…

മ്മ്.

ഡാ ബീഡി മറക്കണ്ടാട്ടൊ…

ഏയ് മറക്കില്ലാ…

പിറ്റേ ദിവസം രാവിലെ അവളുടെ വീട്ടിൽ എത്തി… കോളിങ് ബെൽ അടിച്ചു… വാതിൽ തുറന്ന് അവൾ വന്നപ്പോൾ ഞാൻ ഞെട്ടി പോയി… എന്തൊരു ഭംഗി ആണ് അവൾ സാരി എടുത്തപ്പോൾ… ഒരുമിനിറ്റ് അവിടെ അവളെ നോക്കി നിന്നു…

ഡാ ചെക്കാ കയറി വാടാ…

ഞാൻ അകത്തേക്ക് കയറി…

ഡാ വാ അച്ഛന്റെ റൂമില്ലേക്ക് പോവാം…

ആ ശെരി…

കുറച്ചു നേരം അച്ഛന്റെ അടുത്ത് പോയി സംസാരിച്ചു…

ഡാ നീ വാ… നമ്മുക്ക് അമ്പലത്തില്ലേക്ക് പോയിട്ട് വരാം…

പിന്നെ എന്താ നമ്മുക്ക് പോവാല്ലോ… ഡാ നീ വണ്ടിയൊന്നും എടുക്കണ്ടാ നടക്കാനുള്ള ദൂരം ഉള്ളൂ…

എന്നാ നടക്കാം…

ഡാ ചെക്കാ എങ്ങനെയുണ്ട് ഞാൻ സാരിയെടുത്തിട്ട്…

സൂപ്പർ ആയിട്ടുണ്ടടി… എന്തൊരു അഴക് ആണ് നീ സാരി എടുക്കുമ്പോൾ…

ഡാ ചെക്കാ പൊക്കി പറഞ്ഞത് മതി…

എടീ പൊക്കി പറഞ്ഞതല്ല സത്യമായിട്ടും നല്ല അഴക് ഉണ്ട് നിന്നെ സാരിയിൽ കാണാൻ…

ദേ അമ്പലം എത്തി…ചുറ്റും നടന്ന് തൊഴുതു… അവൾ എന്റെ നെറ്റിയിൽ ചന്ദനം തൊട്ട് തന്നു…

ആ അമ്പലത്തിൽ വെച്ച് അവൾ എന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു…

ഡാ ചെക്കാ പലതവണ ഞാൻ പറയണം എന്ന് കരുതിയതൊന്നും അല്ലാ… ദേ ആദ്യമായിട്ട് തോന്നിയതാ..

എന്താടീ…

ഡാ ചെക്കാ ഞാൻ നിന്നെ പ്രണയിക്കട്ടെ….

പ്രണയിച്ചോ എനിക്ക് കുഴപ്പം ഇല്ലാ…

സത്യമായിട്ടും ഞാൻ പ്രണയിക്കും…

നീ പ്രണയിച്ചോ… എനിക്ക് ഒരു കുഴപ്പം ഇല്ലാ…

ഞാൻ പ്രണയിക്കുമെ…

ആ നീ പ്രണയിച്ചോ…

പ്രണയിച്ചുകഴിഞ്ഞാൽ പിന്നെ നീ എന്നെ കല്യാണം കഴിക്കണം…

കഴിക്കാല്ലോ…

എന്നാ ഈ നടയിൽ വെച്ച് സത്യം ചെയ്യ്… എന്നെ ഒരിക്കലും കൈവിടില്ലാ എന്ന്…

എന്റെ ദേവിയാണേ സത്യം ഈ കുരിപ്പിനെ ഞാൻ ജീവിതാവസാനം വരെ നോക്കിയൊണാം…

നിനക്കിപ്പോ ഞാൻ കുരിപ്പ് ആയല്ലേ… നീ ഇനി എന്നോട് മിണ്ടണ്ടാ…

എടീ ഞാൻ തമാശക്ക് പറഞ്ഞതാ… നീ അപ്പോഴേക്കും പിണങ്ങല്ലേ…

ഡാ ചെക്കാ നീ ഇനി എത്രയെത്ര പിണക്കങ്ങൾ കാണാൻ കിടക്കുന്നു…

ദൈവമേ എന്നെ കാത്തുക്കോള്ളണമേ…

ശുഭം…

രചന: ദേവൻ…

Leave a Reply

Your email address will not be published. Required fields are marked *