മുറപ്പെണ്ണ്…

രചന/മനു മാധവ്

” പതിവില്ലാതെ എങ്ങോട്ടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി ?.

അറിഞ്ഞിട്ട് നിനക്കു എന്താ കാര്യം?. നീ നിന്റെ പണിയും നോക്കി പോ പെണ്ണെ.പെങ്ങളുടെചോദ്യത്തിന് മറുപടിയും പറഞ്ഞു ദേവൻ വീട്ടിൽ നിന്നും ഇറങ്ങി.

“എടാ ദേവാ അവിടെന്നു നിന്നെ .

ഞാൻ ഒരുവഴിക്ക് പോകുമ്പോൾ എന്നെ പുറകില്നിന്നും വിളിക്കല്ലെന്ന് ഒരു നൂറു തവണ അമ്മയോട് പറഞ്ഞിട്ടുള്ളതാ.

ആ എന്താ കാര്യം ?

നീ എവിടെ പോകുവാ?

“ഞാൻ ടൗണിൽ വരെ! ഒരാളെ കാണാൻ വേണ്ടി പോകുവാ.

“എങ്കിൽ എന്റെ മോൻ പോയിട്ടു വരുമ്പോൾ അമ്മക്ക് ഇച്ചിരി കുഴമ്പ് മേടിച്ചോണ്ടു വരണേ. കാലിനു വേദന പിന്നെയും തുടങ്ങി.

” മറന്നില്ലങ്കിൽ മേടിച്ചോണ്ടു വരാം.

“ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുമ്പോളാണ് വഴിക്ക് വച്ച് മുറപെണ്ണായ ശ്രീക്കുട്ടി വരുന്നത് കാണുന്നത്.

“ഓ നാശം ഇന്നത്തെ കാര്യം പോയി. നല്ല ശകുനം എന്ന് മനസ്സിൽ പറഞ്ഞു ദേവൻ അവളെ മൈൻഡ് ചെയ്യാതെയാണ് പോയത്.

ദേവൻ അങ്ങനെ കാണിച്ചപ്പോൾ
ശ്രീക്കുട്ടിക് അത് ഒരു സങ്കടമായി അവളുടെ മനസ്സിൽ തോന്നിരുന്നു .

“സങ്കടപ്പെട്ട് വീട്ടിലേക്കു കയറി വന്ന ശ്രീക്കുട്ടിയെ കണ്ടപ്പോൾ ദേവന്റെ അമ്മ ചോദിച്ചു.

“എന്താ മോളെ നീ സങ്കടപെടുന്നത്. എന്ത് പറ്റി നിനക്ക്‌.

“ദേവയേട്ടൻ എന്നെ കണ്ടിട്ടു പോലും ഒന്ന് മിണ്ടാതെ കൂടിയാണ് പോയത് . ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അമ്മായി?.എന്നോട് ഇങ്ങനെ..

“ഓ അതാണോ കാര്യം?. “അവന് ആരെയോ കാണാൻ വേണ്ടി ടൗണിൽ പോയതാ മോളെ . മോള് വിഷമിക്കാതെ.

“മോള് എന്താ വന്നത്. ഒന്നുമില്ല അമ്മായി ഞാൻ വെറുതെ വന്നതാ.

“ശ്രീജ എന്തിയെ അമ്മായി?.

“അവള് അകത്തുണ്ട് മോളെ . മോള് അങ്ങോട്ട്‌ ചെല്ല്.
“മ്മ്.

“ശ്രീജെ…..

“എന്താ! അമ്മേ!.

“ദേ! ശ്രീക്കുട്ടി വന്നിരിക്കുന്നു.

“ആഹാ!ചേച്ചിയോ എപ്പോൾ വന്നു.

“ഞാൻ കുറച്ച് നേരം ആയതേ ഉള്ളൂ.

“ഏട്ടനെ കണ്ടോ ചേച്ചി.

“കണ്ടു പക്ഷെ എന്നോട്ഒന്ന് മിണ്ടാതെയാണ് പോയത്.

“എന്താ പതിവില്ലാതെ ഇങ്ങോട്ട്. എന്നെ കാണാൻ ആണോ അതോ ഏട്ടനെ കാണാനോ വന്നത്.

“ഒന്ന് പോടീ, നിന്നെ കാണാൻ തന്നെ ആണ് വന്നത്.

“ഓ! ഞാൻ അങ്ങ് വിശ്വസിച്ചു.

“എടി ശ്രീജെ നിനക്ക്‌ ഇന്ന് കോളേജിൽ പോകേണ്ടയോ ?

“വേണ്ടാ ചേച്ചി. എനിക്ക് അടുത്ത ആഴ്ച എക്സാം തുടങ്ങുവാ.സ്റ്റഡി ലീവ് ആണ്.

“എങ്കിൽ ഞാൻ പോകുവാ. നീ ഇരുന്നു പഠിച്ചോ.

“ഞാൻ പിന്നെ വരാം.

“അമ്മായി ഞാൻ ഇറങ്ങുവാ. പിന്നെ വരാം.

“പോകുവാണോ നീ. ഈ ചായ കുടിച്ചിട്ട് പോ.
“വേണ്ടാ അമ്മായി. ഞാൻ പോകുവാ. അച്ഛനോട് പറയത്താണ് ഇങ്ങോട്ടു ഞാൻ വന്നത്. എന്നെ കണ്ടില്ലെങ്കിൽ അത് മതി ഇന്നത്തെ വഴക്കിനു.

“ഏറെ വൈകി വന്ന ദേവനോട് അമ്മ ചോദിച്ചു.

“എവിടായിരുന്നു നീ ഇത് വരെ. ഞാൻ രാവിലെ അമ്മയോട് പറഞ്ഞിട്ടു അല്ലെ പോയത്. പിന്നെ എന്താ.

“നീ ഞാൻ പറഞ്ഞത് മേടിച്ചോ?

“ആ !മേടിച്ചു.

“മ്മ്.

“എടാ നിന്നോട് എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ?.

“എന്താ! അമ്മേ.

“നീ എന്താടാ രാവിലെ ശ്രീക്കുട്ടിയെ കണ്ടപ്പോൾ മിണ്ടാതെ പോയത്?. അവൾ ഇവിടെ വന്നു സങ്കടപ്പെട്ട് എന്നോട് പറഞ്ഞു.
“നീ കണ്ടിട്ടും മിണ്ടാതെ പോയന്നു.

“നീ എന്താടാ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. അവള് നാളെ ഒരിക്കൽ നിന്റെ ഭാര്യ ആകാൻ പോകുന്ന പെണ്ണ് അല്ലയോ?.

“ആ പാവം പിടിച്ച പെണ്ണിനോട് നീ ഇങ്ങനെ ഒന്നും കാണിക്കരുത് കേട്ടോ ദേവാ…

“ശരിയാ ഏട്ടാ! ചേച്ചി ഇവിടെ വന്നു ഒരുപാട് സങ്കടപ്പെട്ട വീട്ടിലോട്ടു പോയത്.

“നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ കയറി പോയി വല്ലതും പഠിക്കാൻ നോക്കു പോടീ….

“എനിക്ക് അവളെ ഇഷ്ട്ടം അല്ല. ഇനി ഈ കാര്യം ഈ വീട്ടിൽ സംസാരിക്കേണ്ട ദേവൻ കർശനമായി പറഞ്ഞത് കേട്ടപ്പോൾ അമ്മ

“എന്താടാ അവൾക്ക് കുഴപ്പം. അവളെ പോലെ ഒരു പെണ്ണിനെ എന്റെ മരുമകളായി കിട്ടാൻ ഭാഗ്യം കൂടി വേണം.

അമ്മ പറയുന്നത് കേൾക്കാതെ ദേവൻ വീടിന്റെ വെളിലേക്ക് ഇറങ്ങി പോയി.

“പിറ്റേന്ന്,

“ദേവനും അവന്റെ കൂട്ടുകാരനും കൂടി ബൈക്കിൽ പോകുമ്പോൾ ശ്രീക്കുട്ടി പുറകെ വിളിച്ചു.

“ഏട്ടാ അവിടെ ഒന്ന് നിന്നെ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

ദേഷ്യ ഭാവത്തോടെ ദേവൻ അവളോട്‌ ചോദിച്ചു

ആ എന്താ കാര്യം ?.

“ഏട്ടാ എന്നോട് എന്താ ഇത്ര ദേഷ്യം. ഏട്ടന് എന്നെ ഇഷ്ട്ടം ആല്ലാന്ന് അറിയാം. എങ്കിലും എന്നെ കണ്ടാൽ ഒന്ന് മിണ്ടിക്കൂടെ? പരിഭവത്തോടെ ശ്രീക്കുട്ടി പറഞ്ഞു .

“എടി എന്നോട് കിന്നരിക്കാൻ വരരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് . എനിക്ക് ഇഷ്ട്ടം അല്ല നിന്നെ.

ദേവന്റെ വാക്കുകൾ ശ്രീക്കുട്ടിയുടെ മനസിനെ വല്ലാതെ നൊമ്പരപെടുത്തിരുന്നു . തിരിച്ചൊരു മറുപടിയും പറയാതെ ദേവന്റെ അരുകിൽ നിന്നും പോകുമ്പോൾ അവളുടെ കണ്ണുകളിൽ വിഷാദത്തിന്റെ രണ്ടുറവകൾ പൊട്ടിരിന്നു അപ്പോഴും.

അവൾ പോയതിന് ശേഷം കൂട്ടുകാരൻ ദേവനോട് പറഞ്ഞു.

“എടാ ദേവാ മോശമായി കേട്ടോ നീ ശ്രീക്കുട്ടിയോട് പറഞ്ഞത്. ഒന്നുമില്ലെങ്കിലും നിന്റെ മുറപ്പെണ്ണ് അല്ലേടാ അവൾ. അവൾക്ക് നിന്നോട് എന്ത് സ്നേഹമാണ് ഉള്ളത് നീ അത് കണ്ടില്ലന്നു നടിക്കരുത് ഒരു പാവം പിടിച്ച പെണ്ണായിപ്പോയി അവൾ.

കൂട്ടുകാരൻ ചോദിച്ചപ്പോൾ ദേവന്റെ മറുപടി ഇതായിരുന്നു…

“നിനക്കു അത്രക്ക് ഇഷ്ടമാണെങ്കിൽ നീ അങ്ങ് കെട്ടിക്കോ. ആ ശല്യം അങ്ങ് ഒഴിയുമല്ലോ.

ഓ.. ശരി ഞാൻ പറഞ്ഞതങ്ങു തിരിച്ചെടുത്തു. നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്. ഞാനൊന്നും പറയാൻ വരുന്നില്ല.

“ഇന്ന് ഞാൻ അനുപമയോട് പറയും എനിക്ക് ഇഷ്ടമാണെന്നു . അവൾക്കും എന്നോട് ഒരു താല്പര്യം ഉണ്ടന്നു തോന്നുന്നു.

“നീ എന്നെ എന്റെ വീട്ടിലോട്ടു ഒന്ന് വിട്ടേര് ദേവാ..

” മ്മ് ശരി.

കൂട്ടുകാരനെ വീട്ടിൽ ഇറക്കിയെച്ചും ദേവൻ പോയത് അനുപമേ കാണാൻ.

അനുപമേ കണ്ടപ്പോൾ.

“ഹലോ!അനുപമ.
“എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

“എന്താ! ദേവാ!.

“എനിക്ക് തന്നെ ഇഷ്ട്ടം ആണ്. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു ഞാൻ.

ദേവൻ പറഞ്ഞത് കേട്ടപ്പോൾ അനുപമ,

“നല്ല തമാശ.

അനുപമ ഞാൻ തന്നോട് കാര്യമായിതന്നെയാണ് പറഞ്ഞത് .

“സോറി ദേവാ.. എനിക്ക് താല്പര്യം ഇല്ല.

“അതെന്താ അനുപമേ ? എന്നെ ഇഷ്ട്ടം അല്ലാത്തതുകൊണ്ട് ആണോ അങ്ങനെ പറഞ്ഞത് .

” ഓ.. അത് കൊണ്ട് അല്ല ദേവാ . ഞാൻ ഇയാളെ ഒരു സഹോദരനെ പൊലെ ആണ് കാണുന്നത്.പിന്നെ എന്റെ നല്ലാരു ഫ്രണ്ടും കൂടി ആണ് താൻ.

അങ്ങനെ എനിക്ക് പറ്റു.

“എനിക്ക് വേറെ ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ചിരിക്കുവാ.

” അനുപമക്ക് എന്നെ ഇഷ്ട്ടം ആണന്നു പറഞ്ഞതോ പിന്നെ ?

“ഇഷ്ട്ടത്തിന് ഒരു അർത്ഥം മാത്രം ആണോ ദേവാ.. ഉള്ളത്.

അനു പറഞ്ഞത് കേട്ടപ്പോൾ ദേവൻ ഉടനെ അവളോട്‌…..

“സോറി അനു. തന്റെ ഇഷ്ടങ്ങൾക്കു ഒരുപാട് അർത്ഥം ഉണ്ടന്നു ഞാൻ അറിഞ്ഞിരുന്നില്ല എന്നോട് ക്ഷമിക്കണം. ദേവൻ മറുപടി പറഞ്ഞു.

മനസ്സിൽ സങ്കടത്തോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നേരെ പോയത് കൂട്ടുകാരനായ ഗോപന്റെ അടുത്തേക്ക്.

ദേവനെ കണ്ടതും,

ആഹാ!നീ ഇത്ര പെട്ടന്നു വന്നോ? എന്താ ഡാ നിന്റെ മുഖത്തു ഒരു വിഷമം. എന്ത് പറ്റി. അവളെ ഇനി കണ്ടില്ലയോ ഗോപൻ ചോദിച്ചു.

“കണ്ടു.

“ഓ! അത് ശരിയാകില്ലടാ. അവൾക്ക് വേറെ ആരോ ഉണ്ട്. അവളുടെ വിവാഹം ഉറപ്പിച്ചേക്കുവാ എന്ന് പറഞ്ഞു.

“എടാ ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ ഇത് വേണ്ടാന്നു. ശ്രീയോട് കാണിച്ചതിന് നിനക്ക് ഇത് തന്നെ കിട്ടണം.

“അപ്പോൾ നീയും എന്നെ കുറ്റപ്പെടുത്തുവന്നോ?.

“അല്ലടാ !നമ്മള് സ്നേഹിക്കുന്നവരെ അല്ല സ്‌നേഹിക്കേണ്ടതു മറിച്ചു
നമ്മളെ ആരാണോ സ്നേഹിക്കുന്നത് അവരെ ആണ് സ്‌നേഹിക്കേണ്ടതു . അതാണ് യഥാർത്ഥ പ്രണയം ഗോപന്റെ വാക്കുകൾ ദേവന്റെ മനസ്സിലൊന്നു പതിഞ്ഞു.

“തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കിയ ദേവൻ ശ്രീകുട്ടിയെ വീട്ടിൽ വച്ച് കണ്ടപ്പോൾ.

“ശ്രീക്കുട്ടി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

എന്താ! ദേവേട്ടാ…

“ശ്രീക്കുട്ടി എന്നോട് നീ ക്ഷമിക്കണം ഞാൻ അറിയാതെ പോയി നിന്റെ സ്നേഹം.ഞാൻ ചെയ്തത് എല്ലാം തെറ്റാണു.

“അയ്യോ! ദേവേട്ടാ… എന്താ! ഇങ്ങനെ. ഞാൻ ഒരു പൊട്ടി പെണ്ണ് അല്ലെ! ആഗ്രഹിക്കാൻ പാടില്ലാത്തതാണ് ആഗ്രഹിച്ചതെന്നറിയാം. എനിക്ക് അതിൽ സങ്കടം ഒന്നും ഇല്ല ഏട്ടാ.

“അത് അല്ല ശ്രീക്കുട്ടി ഞാൻ.

വേണ്ട ഏട്ടാ. ഏട്ടൻ പറയാൻ പോകുന്നത് എന്താണന്നു എനിക്ക് മനസ്സിലായി.

ഏട്ടന് എന്നെക്കാളും നല്ലാരു പെണ്ണിനെ കിട്ടും. ഏട്ടന് നല്ലതേ വരൂ.
ഞാൻ പോവാ ഏട്ടാ എന്ന് പറഞ്ഞു സങ്കടത്തെടെ അവൾ വീട്ടിലേക്കു മടങ്ങി…

(പ്രിയപെട്ടവരുടെ ഇഷ്ടങ്ങൾ അറിയാതെ പോകരുത് ., അറിയാതെ പോയാൽ,പോകുന്നതൊക്കെയും നഷ്ടങ്ങൾ ആയിരിക്കും .., ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ !!)

സ്നേഹപൂർവ്വം :രചന/മനു മാധവ്

Leave a Reply

Your email address will not be published. Required fields are marked *