കിച്ചേട്ടന്റെ പെണ്ണ്….

രചന: Sreedevi

“കിച്ചേട്ടന്റെ പെണ്ണിന് ഉറക്കം ഇല്ലെ ”

“ഇല്ലാലോ. ഒരു പാട്ട് പാടി തരുവോ എന്നാ ഉറങ്ങാം “.

“ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ.. ”

കിച്ചേട്ടന്റെ ആർദ്രമായ ശബ്ദം കേട്ട് ഞാൻ ഉറങ്ങി പോയി

കയ്യിൽ ഒരു നനുത്ത സ്പർശം അറിഞ്ഞപ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നു. എന്റെ അടുത്തായി ദേ ഇരിക്കുന്നു ഒരു ചുള്ളൻ. ഇതാരപ്പാ !

എന്റെ കൈക്കു മുകളിൽ അവന്റെ കൈ ഇരിക്കുന്നു. ബോധം വന്നപ്പോ ഞാൻ ചുറ്റും നോക്കി ദൈവമേ ഇത് എന്റെ വിടല്ലേ. അപ്പൊ ഇയാള് പിള്ളേരു പിടുത്തക്കാരൻ തന്നെ.
അയ്യോ !

“താൻ ആരാടോ ഞാൻ എവിടെയാ എനിക്ക് അമ്മേ കാണണം “.

“ഏയ്യ് സീതു താൻ പേടിക്കണ്ട ഞാൻ തന്നെ ഒന്നും ചെയ്യില്ല കാരണം നീ എന്റെ പ്രാണൻ ആണ് പെണ്ണെ “.

“ഡോ തനിക് നാണം ഒണ്ടോ എന്നെ എന്തിനാടോ തട്ടികൊണ്ട് വന്നേ “.

കുതറി എണീറ്റ ഞാൻ കതകിന്റെ അടുത്തേക് പാഞ്ഞു.

എന്തോ നല്ല ഭാഗ്യം ഉള്ളോണ്ട് അടിച്ചു തെന്നി വീണു.

പക്ഷെ ആകാശത്തും ഭൂമിയിലും അല്ലാതെ നോം ഇങ്ങനെ തങ്ങിനിൽക്കുന്നു.കണ്ണുകൾ തുറന്ന് നോക്കിയ നോം കാണുന്നത് ആ ദുഷ്ടൻ നമ്മെ താങ്ങി പിടിച്ചിരിക്കുന്നതാണ്.

“വിടെടാ പട്ടി.എന്റെ ദേഹത്തുന്നു കൈ എടുക്കാൻ “..

“ഹ ഹ. എന്റെ സീതു താൻ ഇങ്ങനെ ദേഷ്യപെടാതെ.എന്റെ പെണ്ണിനെ ഞാൻ ഒന്നും ചെയ്യില്ല പക്ഷെ നമുക്കിടയിൽ ആരും വേണ്ടടോ “.

“ഡോ ആരാടോ തന്റെ പെണ്ണ്. ഞാനെ ഞാൻ എന്റെ കിച്ചേട്ടന്റെ പെണ്ണാ “.

നിവർന്നു നിന്ന എന്റെ കരണം പുകച് ഒരടി കിട്ടിയിരുന്നു
അടുത്ത നിമിഷം എന്റെ മുഖം അയാളുടെ കൈകൾക്കുള്ളിലാക്കി.

“എന്തിനാ സീതു എന്നെ ദേഷ്യം പിടിപ്പിക്കുന്നെ . മോളെ വേദനിപ്പിക്കാൻ എനിക്ക് വയ്യ. ”

അയാളുടെ കൈകൾ ഞാൻ തട്ടി മാറ്റി.

“ആരാടോ കാലാ.തന്റെ മോൾ. എനിക്ക് വീട്ടിൽ പോണം “.

“സീതു മോളെ നിനക്കൊന്നും ഓർമയില്ലേ. നിന്റെ പ്രാണൻ അല്ലായിരുന്നോ ഞാൻ. കഴിഞ്ഞ ജന്മത്തിൽ നാം ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ.

പക്ഷെ ഒന്നാകാൻ അവർ നമ്മെ വിട്ടില്ല.ഈ യദുവിന്റെ പെണ്ണല്ലേ നീ. അവൻ അവൻ രുദ്രൻ അവൻ വരും നിന്നേ കൊണ്ടുപോകാൻ ഇല്ല അതിനു മുൻപ് നീ എന്റെ സ്വന്തം ആകും “.

അയാളുടെ വാക്കുകളിൽ ഞാൻ പകച്ചു നിന്നുപോയി. മോളെ സീതു നീ തീർന്നെടി തീർന്ന്. ഇതേതോ കൂടിയ ഇനവാ.

അയാൾ അയാളുടെ പോക്കറ്റിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത ഒരു താലിമാല ഉയർത്തി പിടിച്ചു.
എന്റെ അരുകിലേക്ക് അയാൾ നടന്നടുത്തു.ഞാൻ ആ മാല തട്ടിയെറിഞ്ഞു.

ദേഷ്യത്തോടെ എന്റെ മുടിയിൽ അയാൾ കുത്തി പിടിച്ചു. ഞാൻ കണ്ണുകൾ മുറുക്കി അടച്ചു. പതിയെ കണ്ണുകൾ തുറന്നപ്പോൾ അയാളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു.

ഞാൻ കൈ വീശി അയാളുടെ കരണം പുകച്ചു.

“വിടെടാ എന്നെ എന്റെ കിച്ചേട്ടന്റെ അടുത്തു. ”
ഞാൻ അലറി കരഞ്ഞു.

“ടി നീ അധികം നെഗളികണ്ട. നിന്നേ ഈ യദു സ്വന്തമാക്കും. “അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

എനിക്കരികിലേക്ക് വന്ന അയാൾ എന്നെ ബലമായി അയാളുടെ കരവലയത്തിൽ ഒതുക്കാൻ ശ്രമിച്ചു.ഞാൻ അലറി വിളിച്ചു

“ഞാൻ കിച്ചേട്ടന്റെ പെണ്ണാ… ഞാൻ എന്റെ കിച്ചേട്ടന്റെ പെണ്ണാ……… ”

മുതുകിൽ ശക്തമായ പ്രഹരം ഏറ്റപ്പോൾ ഞാൻ നിലവിളിച്ചു.. അപ്പളും എന്റെ ചുണ്ടുകൾ മന്ത്രിച്ചു

“ഞാൻ കിച്ചേട്ടന്റെ പെണ്ണാ… ”

“ദേ മര്യാദക് എണീറ്റോണം. പോത്ത് പോലെ വലുതായി എന്നാലും മൂട്ടിൽ വെയിൽ അടിച്ചാലെ അവളെണീക്കു”…”കണ്ട നോവലും വായിച്ചു കിടന്നിട്ടു കിച്ചേട്ടന്റെ പെണ്ണ് ആണ് പോലും. ആദ്യം +2 പാസ്സ് ആകാൻ നോക്ക് കൊച്ചേ “..

കണ്ണുകൾ തിരുമ്മി ചുറ്റും നോക്കിയ എനിക്ക് ആ തുണി ഇല്ലാത്ത സത്യം മനസിലായി എല്ലാം മായ.
ഇപ്പോൾ കഴിഞ്ഞത് എന്റെ മാതാശ്രീയുടെ ചൂലു കൊണ്ടുളള ഒരു ബൂം ചിക്കാ വ്വാ വ്വാ മൂവ്മെന്റ് ആയിരുന്നു.

എന്നാലും എന്റെ കിച്ചേട്ടാ നിങ്ങൾ എവിടെയാ 😜

രചന: Sreedevi Sreedu

Leave a Reply

Your email address will not be published. Required fields are marked *