അദിയ കഥ വായിക്കൂ…

രചന: Jeena Shyju

ഓഫീസിലെ തിരക്കെല്ലാം ഒഴിഞ്ഞപ്പോഴാണ് തനിക്ക് രാവിലെ ശ്രീക്കുട്ടിയുടെ call വന്ന കാര്യം ജിത്തു ഓർത്തത്‌.. രണ്ട് പിള്ളേരുടെ തള്ളയാണെന്നു പറഞ്ഞിട്ട് കാര്യമില്ല.. ഇപ്പ്പഴും എന്തിനും ഏതിനും ഞാൻ വേണം.. തെറ്റിദ്ധരിക്കണ്ട. എന്റെ കെട്ടിയോളുടെ കാര്യമാ പറഞ്ഞെ.. പാവം.. ഒന്ന് തിരിച്ചു വിളിച്ചേക്കാം..

ജിത്തു :ഹലോ ശ്രീക്കുട്ടി.. ഹലോ.. എന്താ മുത്തേ മിണ്ടാത്തെ..

ശ്രീക്കുട്ടി :ഹ.. ഹ.. ഹലോ..

ജിത്തു :എന്ത് പറ്റി

ശ്രീക്കുട്ടി :അത്.. അത്.. ഒന്നുല്ല.. എവിടെയോ ഒരു തേങ്ങൽ ജനിക്കുന്ന പോലെ .

ജിത്തു :എന്താടി ചക്കരെ.. പറ

ശ്രീക്കുട്ടി :ഏട്ടാ.. അത്.. pregnacy positive ആണ്‌.. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു..

ജിത്തു :അതിനെന്തിനാ നീ കരയുന്നെ.. നല്ല കാര്യമല്ലേ..

ശ്രീക്കുട്ടി :ഇനി എല്ലാരും അബദ്ധത്തിൽ പറ്റിയതാണോ എന്നു ചോദിക്കും.. എന്തിനു എന്റെ അമ്മയോട് പറഞ്ഞപ്പോൾ തന്നെ ചോദിച്ചു.. എന്തിനായിരുന്നു.. ഇത്രേം സാമ്പത്തിക ഞെരുക്കം ഉള്ളപ്പോൾ വേറെ പണിയില്ലായിരുന്നോ എന്ന്.. ആണിനേയും പെണ്ണിനേയും ദൈവം തന്നില്ലേ.. ഇനി ഇത് വേണമായിരുന്നോ എന്നും .. അമ്മക്ക് പ്രസവം എടുക്കാൻ വയ്യാത്രെ.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..

ജിത്തു :ഇത് അവിഹിതഗർഭം ഒന്നുമല്ലല്ലോ.. ഞാനില്ലേ നിനക്ക്.. അമ്മക്ക് വയ്യെങ്കിൽ കുഴപ്പമില്ല.. നമുക്ക് വഴിയുണ്ടാക്കാം.. പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവൾ ഫോൺ cut ചെയ്തു..

ദിവസങ്ങൾ കഴിഞ്ഞു പോയി.. ഒരിക്കലും പതിവില്ലാതെ ജിത്തു ജോലികഴിഞ്ഞു വന്നപ്പോൾ ശ്രീക്കുട്ടി യോഗ ചെയ്യുന്നു.. ശ്രീക്കുട്ടി.. എന്താ ഇത് .. എന്ന ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല.. ഏട്ടാ വാങ്ങാനുള്ള സാധനത്തിന്റ ലിസ്റ്റ് ഇവിടെ ഉണ്ട്.. വെറുതെ ഒന്ന് കണ്ണോടിച്ചപ്പോൾ അതിൽ.. പച്ച പപ്പായ.. പകുതി പഴുത്ത ഈന്തപ്പഴം.. മാമ്പഴം.. അങ്ങനെ കുറെ.. ഇതൊക്കെ നീ ഇപ്പൊ എന്തിനാ കഴിക്കുന്നേ.. മറുപടിയൊന്നും വന്നില്ല.. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.. തിരിഞ്ഞു അവളെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. എനിക്കിതിനെ വേണ്ട ജിത്തുയേട്ടാ..

ജിത്തു :ഹേയ്.. അങ്ങനെയൊരിക്കലും പറയരുത്.. ആ കുഞ്ഞ് അത് കേൾക്കുന്നുണ്ടാവും..

ശ്രീക്കുട്ടി :ഇല്ല ഇനിയെന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല.. എനിക്ക് ഈ നശിച്ച കൊച്ചിനെ വേണ്ട എന്നും പറഞ്ഞ് വയറ്റിൽ ആഞ്ഞു അടിക്കാൻ തുടങ്ങി..
അവളുടെ കൈ പിടിച്ച് മാറ്റിയിട്ടു.. ജീവിത്തിൽ ആദ്യമായി ഞാൻ അവളെ തല്ലി..

അങ്ങനെ സ്വർഗ്ഗമായിരുന്ന ഞങ്ങളുടെ വീട്.. മൂകവും.. നിര്വികാരവുമായ കുറെ മാസങ്ങളിലൂടെ കടന്ന് പോയി.. തൊട്ടതിനും.. പിടിച്ചതിനും എല്ലാം അവൾക്ക് ദേഷ്യം..വീടിനു പുറത്തിറങ്ങില്ല.. ഇറങ്ങിയാലും..2 കുട്ടികളും വയറ്റിൽ ഒരു കുട്ടിയുമായി പോകുന്ന എന്നെ എല്ലാരും കളിയാക്കൽ ഭാവത്തോടെ നോക്കുന്നു എന്നവൾ പറയുമായിരുന്നു… എല്ലാരോടും പക.. വെറുപ്പ്.. ഒക്കെ ആയിരുന്നു.. എന്ത് കുഞ്ഞാണെന്നു അറിയണോ എന്നു ചോദിച്ച ഡോക്ടറോട് “ഈ കൊച്ചിനെത്തന്നെ എനിക്ക് വേണ്ട ” എന്നായിരുന്നു അവളുടെ മറുപടി..

അങ്ങനെ അവളുടെ പ്രസവത്തിനു ഡോക്ടർ പറഞ്ഞ date ആയി.. അന്ന് ഞങ്ങൾ രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തി.. പ്രാഥമിക chek up കൾ ഒക്കെ കഴിഞ്ഞു അവളെ അഡ്മിറ്റ്‌ ചെയ്തു…

ഇനി കുറച്ചു നേരം ശ്രീക്കുട്ടിയിലൂടെ….

“അൽപ്പസമയത്തിനകം ആ നശിച്ച ജന്തുവിനെ കാണണമല്ലോ.. ഏതേലും നേഴ്സ് മരുന്ന് മാറിയെങ്ങാനും തന്നു ഈ കൊച്ചങ്ങു മരിച്ചാൽ മതിയായിരുന്നു..എന്താ ഒരു വഴി.. ദൈവമേ.. ഇത് ജീവനോടെ പുറത്ത് വരല്ലേ… ഇങ്ങനെയൊക്കെ ചിന്തിച്ചു കിടന്നപ്പോൾ.. കർട്ടന് അപ്പുറത്ത് നിന്ന് ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കാമായിരുന്നു.. കൂടെ.. തേങ്ങലുകൾ.. ആർക്കോ വേണ്ടിയുള്ള പ്രാർത്ഥനകൾ ഒക്കെ.. കർട്ടൻ മാറ്റി നോക്കിയപ്പോൾ ഒരു സ്ത്രീ വാവിട്ടു കരയുന്നു.. ഏകദേശം 40..45 വയസ്സ് വരും.. എന്താണെന്നു ചോദിച്ചിട്ട് അവർ മറുപടി പറയാൻ കൂട്ടാക്കിയില്ല.. അടുത്ത് ചെന്ന് അവരുടെ തോളിൽ പിടിച്ചു ചോദിച്ചു.. എന്താണേലും പറ ചേച്ചി.. പരിഹാരമില്ലാത്ത എന്ത് പ്രശ്നമാ ലോകത്തിലുള്ളത്..

അവർ വിക്കി.. വിക്കി.. പറയാൻ തുടങ്ങി.. അവരുടെ കണ്ണിൽ നിന്നും.. ജന്മാന്തരത്തിന്റെ ദുഃഖം പോലെയോ.. ചെയ്ത പാപത്തിന്റെ പരിഹാരമെന്നോണമോ കണ്ണീർ പുഴ ഒഴുകാൻ തുടങ്ങി… പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു.. “ഇതെന്റെ 9ആമത്തെ കുട്ടിയാണ്.. ഇതിനെയെങ്കിലും എനിക്ക് ജീവനോടെ വേണം… കല്യാണത്തിന്റെ ആദ്യ നാളുകളിൽ ഉണ്ടായ ഒരു ഗർഭം അലസിപ്പിച്ചതിന് ദൈവം തരുന്ന ശിക്ഷയാവും.. ”

ഞാൻ പ്രാർത്ഥിക്കാം..ചേച്ചി കരയണ്ട എന്നു പറഞ്ഞ് അവരുടെ അടുത്ത് നിന്നു തിരിഞ്ഞു നടക്കുമ്പോൾ.. കുറ്റബോധത്തിന്റെ.. പശ്ചാത്താപത്തിന്റെ ഒക്കെ നെരിപ്പോട് എന്റെ ഉള്ളിൽ കത്തുന്നുണ്ടായിരുന്നു… എന്റെ കിടക്കയിൽ തിരിച്ചെത്തി.. വയറ്റിൽ കൈ വെച്ചുങ്കൊണ്ടു ആ 9 മാസത്തിൽ ആദ്യമായിട്ട് ഞാൻ എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു.. “ദൈവമേ എന്റെ കുഞ്ഞിനെ എടുക്കരുതേ.. ജീവനോടെ തരണേ എന്ന്”

വേദന വന്നതോർമയുണ്ട്.. പിന്നെ എപ്പഴോ മയങ്ങിയുണർന്നപ്പോൾ എല്ലാം കഴിഞ്ഞിരുന്നു പാതി മയക്കത്തിൽ ഞാൻ കണ്ടു … എന്റെ നെഞ്ചത്തൊരു മാലാഖക്കുട്ടി.. സുന്ദരി മോൾ..അവൾക്കായിട്ട് എന്റെ മാറിടത്തിൽ നിന്നു സ്നേഹം പാലായി ഒഴുകുന്നത് ഞാൻ അറിഞ്ഞു.. ആരോടും ചോദിക്കാതെ ഞാൻ അവൾക്കൊരു പേര് ഇട്ടു “അദിയ”-ദൈവം തന്ന സമ്മാനം എന്നർത്ഥം… എന്റെ കണ്ണ്.. നിറഞ്ഞൊഴുകി..വേണ്ട എന്ന് വെച്ച കുഞ്ഞിന് വേണ്ടി അന്ന് സന്തോഷം കൊണ്ട് ഞാൻ ചങ്കു പൊട്ടികരഞ്ഞു.. അപ്പഴും ലേബർ റൂമിൽ നിന്നും ആ ചേച്ചിയുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാമായിരുന്നു…..

ആ കുഞ്ഞിനെ ജീവനോടെ കിട്ടിക്കാണുമോ ആവോ???……

ഇനിയും ഒരുപാട് അദിയ മാരുണ്ടാവും ലോകത്തു.. ജീവൻ കൊടുക്കാൻ കഴിയാത്ത മനുഷ്യൻ അതിനെ എടുക്കാനും തുനിയാതിരിക്കട്ടെ…
എന്ന് ശ്രീക്കുട്ടി….

രചന: Jeena Shyju

Leave a Reply

Your email address will not be published. Required fields are marked *