എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ട്… പക്ഷെ…

രചന: ദേവൻ

രാജി നീ ഇറങ്ങി വരുമോ…

എനിക്ക് കഴിയില്ലാ അജു…

രാജി നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ പറയുന്നത്…

അതെ അജു…

എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ട്… പക്ഷെ എനിക്കെന്റെ വീട്ടുകാരെ ആലോചിക്കണ്ടേ… നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു എന്റെ അച്ഛനോട് വന്ന് സംസാരിക്കാൻ… നിനക്കത്തിന് കഴിയില്ലല്ലോ…

എനിക്ക് നിന്റെ അച്ഛനെ കാണുന്നത് തന്നെ അറപ്പാ… നിന്റെ അച്ഛൻ കുളിക്കാറുണ്ടോ… ഒരു മുഷിഞ്ഞ ഡ്രസ്സ് ഇട്ട് നടക്കും ഏത് നേരം… ആ മനുഷ്യനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ശർദിക്കാൻ വരുന്നു…

അജു മതി എന്റെ അച്ഛനെ കുറ്റം പറഞ്ഞത്… ഇനി എന്റെ അച്ഛനെ കുറ്റം പറഞ്ഞാൽ എന്റെ സ്വഭാവം മാറും… എനിക്കിഷ്ടമല്ല എന്റെ അച്ഛനെ ആരും കുറ്റം പറയുന്നത്… അങ്ങനെ ആരെങ്കിലും കുറ്റം പറഞ്ഞാൽ ഞാൻ നല്ല മറുപടി തിരിച്ചു പറയും… അതിപ്പോ നീ ആണെങ്കിലും ഞാൻ പറയും…

രാജി ഞാൻ പറഞ്ഞത് സത്യം അല്ലെ… നിന്റെ അച്ഛൻ ഒരു പഴഞ്ചൻ തന്നെയാണ്… ലോകം എന്താണ് പോലും നിന്റെ അച്ഛന് അറിയില്ലാ…

അജു എന്റെ അച്ഛന് ലോകം എന്താണ് എന്ന് അറിയില്ലാ… എന്റെ അച്ഛന്റെ ലോകം ഞങൾ ആണ്… അത്‌ വിട്ടൊരു ലോകം അച്ഛന് ഇല്ലായിരുന്നു…

രാജി നിനക്കെന്താ അച്ഛനെ പറയുമ്പോൾ കൊള്ളുന്നത്…

അജു സ്വാന്തം അച്ഛനെ പറയുമ്പോൾ ഏത് മക്കൾക്കും കൊള്ളും… അതിന് അച്ഛൻ എന്താണ് എന്ന് അറിയണം…

രാജി നിനക്ക് നിന്റെ അച്ഛൻ വലുതായിരിക്കാം, പക്ഷെ എനിക്ക് നിന്റെ അച്ഛൻ ആരും അല്ലാ…

അജു എന്റെ അച്ഛൻ നിന്റെ ആരും അല്ലല്ലോ…

അല്ലാ എനിക്ക് ആരും അല്ലാ…

അജു എന്നാ ശെരി നീയും ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിക്കുന്നു… എന്റെ അച്ഛൻ നിന്റെ ആരും അല്ലാതൊടത്തോണം കാലം ഞാൻ നിന്റെ ആരും അല്ലാ…

രാജി നീ ശെരിക്കും ആലോചിച്ചിട്ട് ആണല്ലോ പറയുന്നത്…

അതെ ഞാൻ ശെരിക്കും ആലോചിച്ചിട്ട് തന്നെയാണ് പറയുന്നത്…

രാജി അപ്പൊ ശെരി ഇനി ഞാനും നീയും ആയിട്ട് ഒരു ബന്ധവും ഇല്ലാ…

രാജി നിന്റെ അച്ഛൻ അവിടെ ഉണ്ടെങ്കിൽ നീ ഒന്ന് ചോദിച്ചു നോക്ക് അച്ഛനെ കാണാൻ ഞാൻ വന്നിരുന്നോ എന്ന്…

അജു നീ എന്താ പറഞ്ഞത്…

നീ ചോദിച്ചു നോക്ക് രാജി…

അച്ഛാ അച്ഛനെ കാണാൻ ആരെങ്കിലും വന്നിരുന്നോ…

വന്നിരുന്നു മോളേ…

എന്താ പറഞ്ഞത്…

നിന്നെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന്… നീ അറിയും എന്ന് പറഞ്ഞു ആളെ… നീ അറിയോ…

അറിയും അച്ഛാ…

അച്ഛൻ അവനോട് അവന്റെ വീട്ടുകാരെ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്… അവർക്ക് ഇഷ്ടമായാൽ നമ്മുക്ക് നടത്താം…

അജു നീ എന്നെ പറ്റിച്ചല്ലേ…

രാജി ഞാൻ തമാശക്ക് പറഞ്ഞതല്ലേ, നിന്റെ അച്ഛൻ എനിക്കും അച്ഛൻ തന്നെയല്ലേ… രാജി എനിക്കറിഞ്ഞുടെ നീ എത്ര മാത്രം അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന്… രാജി സോറി ടീ ഞാൻ അരുതാത്ത വർത്താനം പറഞ്ഞിട്ടുണ്ടെങ്കിൽ സോറി…

അജു സോറി ഒന്നും വേണ്ടാ, ഇനി മേലാൽ എന്നോട് എന്റെ അച്ഛനെ പറ്റി കുറ്റം പറഞ്ഞു പോകരുത്…

അജു എന്നാ വരുന്നേ വീട്ടില്ലേക്ക്…

നാളെ തന്നെ വരുന്നു…

ഞാനെന്റെ വീട്ടുകാരെ കൊണ്ട് പോയി… അവർക്ക് അവളെ ഇഷ്ട്ടമായി… അധിക ദിവസം കഴിയാതെ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു…

രചന: ദേവൻP

Leave a Reply

Your email address will not be published. Required fields are marked *