ചിക്കൻ കോക്കാച്ചി, രസകരമായ കഥ…

രചന: മീനു ദേവു

കഴിഞ്ഞ ശനിയാഴ്ച്ച

ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് നെറ്റിയിൽ വന്ന പുതിയ അതിഥിയുടെ മേൽ കണ്ണുടക്കിയത്..

ആരോ കാര്യമായ് മോഹിക്കുന്നുണ്ട്
മോഹക്കുരു… മോഹക്കുരു..

ഭഗവാനേ എന്തിനെനിക്കിത്രയും സൗന്ദര്യം തന്നു എന്നൊക്കെ മനസിലാലോചിച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോളാ ക്ലോക്കിൽ 9 മണിയുടെ സൈറൻ മുഴങ്ങിയത്.

പിന്നെ ഓടെടാ ഓട്ടം

ആ ഓട്ടം ഇമ്മളൊളിബിക്സിൽ ഓടിയിരുന്നേൽ ഒരു ഗോൾഡ് മെഡലുറപ്പാർന്നു.

ങ്ഹാ പറഞ്ഞിട്ട് കാര്യമില്ല..

കലാകാരന്മാരല്ലാത്തവരെ സമൂഹം പണ്ടേ അംഗീകരിക്കാറില്ലല്ലോ

കൃത്യം 10 മണിക്കോഫിസിൽ എത്തി രജിസ്റ്ററിൽ ഒപ്പിട്ട് ൻ്റെ കസേരയിൽ വന്നിരുന്നപ്പളാ ശ്രദ്ധിച്ചേ..

കൈയിലുമുണ്ട് ഒന്നു രണ്ട് കുഞ്ഞിക്കുരുക്കൾ..
നല്ല ഭംഗി

തീരെ ചെറുതാ അറ്റത്തൊരു ചുവപ്പ് കളർ..

അല്ല ഈ മോഹകുരു കൈയിൽ വര്വോ??

ഫുൾ കൺഫ്യൂഷനായല്ലോ ഭഗവാനേ….

ഡൗട്ട് വന്നാ അത് ക്ലിയറാക്കാതെ ഇമ്മക്ക് വർക്കിൽ കോൺസെൻഡ്രേറ്റ് ചെയ്യാൻ പറ്റൂല്ലാ പണ്ടേ ഉള്ള ഒരു ദുശീലാത്

(ഇല്ലാത്ത സാധനം ഡൗട്ട് ക്ലിയറിയാലും കിട്ടൂലാന്ന് പറഞ്ഞാരും ബരണ്ട)

ഡൗട്ട് വന്നത് കൊണ്ടാണോ എന്തോ തല പൊട്ടുന്ന പോലൊരു വേദന…

പനിവരുവാന്നോ??

മേലൊക്കെ വേദനിക്ക്ണൂ…..
ഇനി ഇതൊക്കെ എനിക്ക് തോന്നണതാണോ??

ശോ മൊത്തം
പ്രോബ്ലമായല്ലോ??

ദിങ്ങനെ ഓരോന്നാലോചിച്ച് ഒരു പണിയും ചെയ്യാതിരിക്കുമ്പോളാ മായചേച്ചി അടുത്ത് വന്നേ..
കൂടെ ബർക്ക് ചെയ്യുന്നയാളാ..
ഇമ്മടെ സംശയം ചോദിക്കാൻ പറ്റിയാള്

ഞാൻ കാര്യം മൊത്തം പറഞ്ഞതും ചേച്ചിയെന്നെ ശരിക്കൊന്ന് നോക്കി

ഒന്നേ നോക്കിയുള്ളൂ…
എന്നിട്ടാളെൻ്റെ അടുത്ത് നിന്ന് നൈസായിട്ടെസ്കേപ്പായി.
ന്താപ്പോ ഇത് സംഗതി..

പ്യാവം ഞാൻ കഥയറിയാതെ ആട്ടം കാണുക എന്നൊക്കെ പറയില്ലേ.. ഏതാണ്ടതേ സിറ്റ്വേഷൻ…

“നീലാകാശചെരുവിൽ നിന്നെ കാണാൻ……”

ആഹാ എൻ്റെ ഫേവ്റയിറ്റ് പാട്ട്
ആരാ ഈ ടൈം ഇമ്മളെ ബിളിക്കാൻ
നോക്കിയപ്പോ മായചേച്ചി

തൊട്ടപ്പുറത്തുള്ളാളെന്തിനാ ഫോൺ
വിളിക്കണേ
ഇങ്ങട് വന്ന് പറഞ്ഞാപോരെ..
അംബാനി ചേട്ടൻ കോൾ ഫ്രിയാക്കീന്ന് പറഞ്ഞ് ഇത്രഹങ്കാരോ

കോളെടുത്തപ്പോൾ ചേച്ചി:

ൻ്റെ അച്ചു ഇയ്യ് വീട്ടിൽ പോവാൻ നോക്ക്..
രണ്ടാഴ്ച്ച കഴിഞ്ഞിനി വന്നാ മതി.
നിന്നെ ദേവി അനുഗ്രഹിച്ചതാ അല്ലാണ്ട് മോഹക്കുരുവൊന്നുമല്ല.

ങേ ദേവി അനുഗ്രഹിച്ചതോ..
ഈ കുരുവോ..
ൻ്റെ ദേവി ഒരു മാതിരി അനുഗ്രഹായി പോയിട്ടാ….

എന്തൊക്കെ സ്വപ്നങ്ങളാർന്നു…
മലപ്പുറം കത്തി…
മെഷീൻ ഗൺ…
ഒലക്കേടെ മൂട്….
ദങ്ങെനെ പവനായി ശവമായില്ലോ ന്റെ ദേവ്യേ…

ഒരോട്ടോ പിടിച്ച് പെട്ടെന്ന് വീട്ടിലെത്തിയ ഞാൻ ബല്യ കാര്യത്തിൽ അമ്മയോട് പറഞ്ഞു:
രണ്ടാഴ്ച്ചത്തേക്കെനിക്ക് റെസ്റ്റാ സോ ഡോണ്ട് സിസ്റ്റർബ് അണ്ടർസ്റ്റാന്റ്.?

ങേ…..
രാവിലെ പോകുമ്പോ ഒരു കുഴപ്പോം ഇല്ലാർന്നല്ലോ
പെട്ടെന്നിതെന്നാപ്പറ്റി…
ഇനി ശരിക്കും ഇയ്യ് വല്ല മരുന്നും മാറി കഴിച്ചോ അച്ചപ്പാ….

ദേ ദേ സീരിയസായി ഒരു കാര്യം പറയുമ്പോ ഒരു മാതിരി വളിച്ച കോമഡി പറയല്ലേ…

അമ്മയാണെന്നൊന്നും ഞാൻ നോക്കുലാ..

ദേ
എന്നെയൊന്ന് ശരിക്കും നോക്കിക്കേ

എന്നെ ദേവി അനുഗ്രഹിച്ചത് കണ്ടിട്ടും കാണാത്തത് പോലെ നിൽക്കണതും പോരാ
ഞാൻ പറയണ പഞ്ച് ഡയലോഗിൽ ചെളി വാരി തേക്കുന്നോ…

അമ്മയാണത്രേ അമ്മ

ദേവി അനുഗ്രഹിച്ചൂന്നോ
ഭഗവാനേ ചിക്കൻപോക്സ്….

അച്ചു
നീ ഇങ്ങ് വന്നേ..
എന്നെ ഒരു മുറിയിലാക്കി അമ്മ പുറത്ത് നിന്ന് പൂട്ടി…

അപ്പോളാണ് സാറേ എനിക്ക് മനസിലായത് ഈ ദേവി അനുഗ്രഹിക്ക്യാ എന്ന് പറഞ്ഞാൽ ചൂടുപനിയാന്ന്…..

ങ്ഹാ എന്തായാലും വന്ന്….
രണ്ടാഴ്ച്ച ഇനി റെസ്റ്റാണല്ലോ.?
ആരും മുറിലോട്ട് വരൂല
സുഖം
സുഖകരം
ശാന്തം

ഈ ചിന്തയിൽ നിന്നെന്നെ ഉണർത്തിയത് ഡോർ തുറക്കുന്ന സൗണ്ടാണ്

വീണ്ടും അമ്മ….

ഇതെന്നാ എന്റെ മുറിയമ്മയൊരു കാടായിട്ട് പ്രഖ്യാപിച്ചോ

സകലമാന പച്ചിലകളും പറിച്ചോണ്ട് വന്നിരിക്ക്യാ
പെട്ടെന്ന് തന്നെ എന്റെ കട്ടിൽ പതാഞ്ജലി ബെഡായി….
ആരുവേപ്പാണ് ഡെക്കറേഷനിൽ ഹൈലൈറ്റ്….

അച്ചു
ഇതിന്റെ പുറത്ത് കയറി അടങ്ങികിടന്നോണം
പിന്നേയ് ആ തോണ്ടി കൊണ്ടിരിക്കുന്ന കുന്ത്രാണ്ടമില്ലേ
(എന്റെ മൊഫൈലാ അമ്മ ഉദ്ദേശിച്ചത്) അതു കുറച്ചു ദിവസത്തേക്കെടുക്കണ്ട…

ഉം. അടിയൻ ഉത്തരവ് പോലെ..
(ആത്മഗതാട്ടോ അല്ലേൽ സീൻ മൂഡ് ഫുൾ ചെയ്ഞ്ചായേനേ)

അമ്മ ഡോറടച്ചതും വാട്ട്സപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റി

“In a relationship with my bed just for two weeks”

ദാണ്ടേ ചറപറാ മെസേജ്
ആഹാ എന്ത് രസം

ഇതിനെയാണോ കോയാ ഈ സുഖവാസം സുഖവാസം എന്ന്
പറയ്യാ

വീണ്ടാമതും അമ്മയുടെ എൺട്രി

ഈ ടൈം എന്താണാവോ

ലക്ഷണം കണ്ടിട്ട് പുകച്ച് പുറത്ത് ചാടിക്കാനുള്ള പരിപാടിയാ..
നടക്കുലമ്മേ നടക്കൂല
രണ്ടാഴ്ച്ച കഴിയാണ്ട് ഞാനീമുറിയിൽ നിന്നറങ്ങൂല്ല…

ആ പുക വരുന്ന പാത്രം
ഐ മീൻ കനലിട്ട് ഏതാണ്ടൊക്കെ പൊടിയിട്ട് പുകയ്ക്കുന്ന ആ പാത്രം മൂലയ്ക്ക് വെച്ചിട്ട് അമ്മ : രോഗാണു പടരാതിരിക്കാനാ ഇതൊക്കെ
പിന്നെ അച്ചു നിനക്കുള്ള ഭക്ഷണവും വെള്ളവും ഇവിടെ വെയ്ക്കുന്നുണ്ടേ..
ഞാൻ ഡോക്ടറുടെ അടുത്ത് പോയി മരുന്ന് വാങ്ങി വരാം..

ആദ്യത്തെ ദിവസം വല്യ പ്രശ്നമൊന്നുമില്ലാണ്ട് പോയി.ചെറിയ മേല് വേദന മാത്രം..
ഹോമിയോ ആയത്കൊണ്ട് മരുന്ന് കഴിക്കാനും നോ ബുദ്ധിമുട്ട്.
ആകെയുള്ള പ്രോബ്ലം എന്താന്ന് വെച്ചാ ഭക്ഷണം നഹി നഹി ഒൾളി പാനി.. പിന്നെ ടച്ചിങ്സ് പോലെ കുറെ മാതളനാരങ്ങയും..

പട്ടിണിക്കിട്ട് കൊല്ലാനുള്ള സൈക്കോളജിക്കൽ മൂവ്മെൻ്റാണെന്ന് വരെ തോന്നിപോയ ദിവസങ്ങൾ.

മൂന്നാമത്തെ ദിവസമാണ് ശരിക്കുള്ള സുഖം എന്താന്ന് നുമ്മ അറിഞ്ഞ് തുടങ്ങിയത്

ആദ്യം കണ്ടപ്പോ ഇമ്മക്ക് മൊഹബത്ത് തോന്നിയ കുരുക്കൾ ഫുൾ ഫാമിലിയായി വന്നേക്കുവാ..
ഉള്ളംകൈപോലും വെറുതെ വിട്ടിട്ടില്ല…

അതേയ് എനിക്കിഷ്ടായീന്ന് വെർതേ പറഞ്ഞതാ ഒന്ന് പോയി തര്വോ പ്ലീസ്.. കേട്ടാ ഭാവം പോലും ഇല്ല
ദരിദ്രവാസികൾ

കിടക്കാനും ഇരിക്കാനും വയ്യാത്തവസ്ഥ..

മേലൊക്കെ ചുട്ട്പൊള്ളുന്ന പോലെ

ദേവീ..
ഇനിം ഉണ്ടോ ഇജ്ജാതി അനുഗ്രഹങ്ങൾ

പനിയ്ക്ക് എൻ്റെ കമ്പനി അത്ര പിടിച്ചില്ല എന്ന് തോന്ന്ണൂ മൂപ്പര് ഛർദ്ദിലിനേയും വിളിച്ച് വരുത്തീട്ടുണ്ട്

നിന്നെ കൊണ്ട് പച്ചവെള്ളം ഇറക്കിക്കില്ല എന്ന് പറഞ്ഞാ പുള്ളിയുടെ നിൽപ്പ്..

എന്ത്കൊണ്ടും നല്ല ബെസ്റ്റ് ടൈം

വെള്ളം കുടിക്ക്യാ
വാള് വെക്ക്യാ

വാള് വെക്ക്യാ
വെള്ളം കുടിക്ക്യാ

വൗ വാട്ട് എ നൈസ് എക്സ്പീരിയൻസ്
(ചത്യായിട്ടും നല്ല അനുഭവാർന്നു)

ഏഴ് ദിവസം തള്ളിനീക്കി
ഇതിനിടയിൽ ആരോഗ്യം കൂടുതലായോണ്ട് ഡ്രിപ്പൊക്കെ ഇട്ടാർന്നുട്ടോ
(നേഴ്സായ ചേച്ചി കൊണ്ടുണ്ടായ പ്രയോജനം)

എട്ടാം ദിവസം മുതൽ കഞ്ഞികുടി തുടങ്ങി..
ഛർദ്ദിൽ ഇതിനിടയ്ക്ക് പിണങ്ങിപോവുകയും ചെയ്തു
പനി ചേട്ടനാണേൽ ചങ്ക് ഫ്രണ്ട് പോയതിൻ്റെ സങ്കടത്തിൽ ഇടയ്ക്ക് തുമ്മലും ചീറ്റലുമൊക്കെ തുടങ്ങി..
ഞാൻ അതത്ര മൈഡാൻ പോയില്ല
പാവത്തിൻ്റെ സങ്കടം കൊണ്ടല്ലേ!!!

ഇതിനിടയിൽ

കുരുക്കളുടെ നേതാവ് യാത്ര പറയാൻ വന്നുട്ടോ എൻ്റടുത്ത്

“ഈ ജന്മം ഇനി കാണാൻ പറ്റൂല്ല

അടുത്ത ജന്മം കാണാട്ടോ
(ഓഹോ എല്ലാ ജന്മവും വരാൻ ഞാൻ എന്താ വല്ല പിക്നിക്ക് സ്പോട്ടും അണോ)
പിന്നെ അച്ചു നിൻ്റെ കൂടെ ഞങ്ങൾ ഭയങ്കര ഹാപ്പിയാർന്നു എന്നൊക്കെ
(ങ്ഹും തട്ടിക്കോ തട്ടിക്കോ അനുരാഗകരിക്കിൻ വെള്ളം ഞാനും കണ്ടിട്ടുള്ളതാ പ്ലഡി ഫൂൾ)

എന്തായാലും അവര് പടിയിറങ്ങി..

പോയതിൻ്റെ
കുറച്ചടയാളങ്ങൾ മാത്രം

ബാക്കിവെച്ചിട്ടുണ്ട്……

NB: കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല. ബന്ധം തോന്നിയെങ്കിൽ അത് മനപൂർവ്വമാണ്

രചന: മീനു ദേവു

Leave a Reply

Your email address will not be published. Required fields are marked *