കട്ടക്ക് പ്രേമിച്ച് ജനിക്കാൻ പോണ നാലഞ്ചു പിള്ളേർക്ക് പേരും ഇട്ട കാലം…

രചന: Varsha Joseph

ഡാ അപ്പു വേണ്ടാടാ…..
നിക്ക് പേടിയാ….

എന്റെ പാൽ കുപ്പി cool ആവു.
നിൻറെ ഒടുക്കത്തെ ഒളിച്ചു കളീം പ്രേമം ഒക്കെ ഇന്നെങ്കിലും ആ കൊന്തൻ ഒന്നു അറിയട്ടെ…

അത് വേണോഡീ…..

പകരം കണ്ണ് കൂർപ്പിച്ചൊന്ന് നോക്കിയപ്പോ പെണ്ണോന്നു അടങ്ങി .. സില്ലി ഗേൾ…. അവൻ ഇപ്പോ എവിടെ ഉണ്ടാവും എന്ന് മാത്രം പറഞ്ഞാ മതി.

മിക്കവാറും അമ്പലപറമ്പിലു കാണും.

……………………
Oii മക്കളെ സെൽഫ് indro ഞാൻ അങ്ങ് മറന്നു…
നമ്മള് അപർണ വിശ്വനാഥ് …ഇപ്പോ ഡിഗ്രീ 3yr student. ഇപ്പോ നമ്മടെ കൂടെ ഉള്ള മൊതല് മ്മടെ ഫ്രണ്ട് ആന്നു .സോന .same class same collage…
പെണ്ണിനോരു chinna love.ഇന്നത്തോടെ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനുള്ള പോക്കാണ്.അല്ല പിന്നെ.

ടീ പാൽ കുപ്പി അതിലെതാ ..

ആ തിരിഞ്ഞു നിക്കുന്ന ബ്ലാക്ക് shirt.

Ok വാ…

വേണ്ടടാ അപ്പു നിക്ക് വല്ലാത്ത പേടി പോലെ.

കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞൊളാം…

Mm….

എന്റെ കൃഷ്ണാ മിന്നിച്ചേക്കണെ…

Excuse me….. ചേട്ടാ…..

Yes….

തിരിഞ്ഞ മൊതലിനെ ഒന്നെ നോക്കേണ്ടി വന്നുള്ളു…

സോനേ. Escape. എന്നും പറഞ്ഞു അവളെയും വലിച്ചൊണ്ടൊരു ഓട്ടമായിരുന്നു…..

ടീ പട്ടി പൂച്ച മാക്രീ ആ സാധനത്തിനെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ….

എന്താ അപ്പു എന്ത് പറ്റി…..

ഇതിൽ കൂടുതൽ ഇനി എന്തോന്ന് പറ്റാനാ…..

നിനക്ക് നേരത്തെ അറിയോ ആളെ…

അറിയിന്നോ ….നമ്മുടെ കഥന കഥ ഒക്കെ ഇവൾക്ക് എങ്ങനെ മനസ്സിലാവാൻ…

ഒന്നുല്ലെന്‍റെ മോളെ….
എന്തായാലും അങ്ങേരു നിനക്ക് വളയൂല്ല….

ഡാ അപ്പു…..

വിഷമിക്കണ്ട നമുക്ക് maximum try ചെയ്യാം.

എന്തായാലും നീ ഇപ്പോ വീട്ടിലേക്ക് പോക്കോ…
നാളെ collageil വെച്ച് പാക്കാലാം…

🌙☄💫💫💫💫💫🌟

എന്നാലും എന്റെ കണ്ണാ …. ചതി….ഇൗ ചതി എന്നോട് വേണ്ടായിരുന്നു……എന്നാലും എങ്ങനെ.
കഴിഞ്ഞു പോയ കാര്യങ്ങളൊന്നും മനസ്സിലേക്ക് കൊണ്ടരല്ലെ കണ്ണാ …..

ഒരുപാട് പ്രാർത്തിച്ചെങ്കിലും കഴിഞ്ഞു പോയതെല്ലാം ഒരു തിരശ്ചീലയിൽ എന്നപോലെ അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നു……

പിറ്റേന്ന് പതിവിലും വൈകിയാണ് അപ്പു എഴുന്നേറ്റത് തന്നെ.
Collageilekk ചെന്നപ്പോ തന്നെയും കാത്ത് അക്ഷമയായി നിൽക്കുന്ന സോനയെ ആണ് കണ്ടത്.

ഇന്ന് അവളോട് എല്ലാം പറയേണ്ടി വരുമെന്ന് അവൾക്കറിയാമായിരുന്നു…അപ്പു സോനയെ കൂട്ടി നേരെ ഒരു ഒഴിഞ്ഞ മരത്തിന് ചോട്ടിലിരുന്നു…

എനിക്ക് അറിയാം സോന നീ എന്താ ചോദിക്കാൻ വന്നതെന്ന്.

നിനക്ക് എങ്ങനാ കാർത്തിയെട്ടനെ പരിചയം.

ഞാൻ അങ്ങേരുടെ ആദ്യത്തെ ക്രഷ് ആയിരുന്നെടി ….

എന്ത്………………..

പറഞ്ഞതൊന്നും ഉൾകൊള്ളാനായില്ലെന്ന് അവളുടെ മുഖത്ത് നിന്ന് തന്നെ അപ്പുന് മനസ്സിലായിരുന്നു.

അതെ ഡാ ഞങ്ങൾ തമ്മിൽ ……..

കാർത്തിയേട്ടൻ മേളകാരൻ ആണെന്നുള്ള കാര്യം നിനക്ക് അറിയോ.
ഒരു മാതിരി മാങ്ങ ഉണങ്ങിയ മോന്ത കണ്ടപ്പോ തന്നെ അവൾക്ക് ഒന്നും അറിയില്ലെന്ന് അപ്പുനു മനസ്സിലായി.

കുറച്ചു വർഷങ്ങൾക്ക് മുമ്പ്.കൃത്യമായി പറഞ്ഞാൽ 5 വർഷങ്ങൾക്ക് മുമ്പ്.ഞാൻ പ്ലസ് വൺ പഠിക്കുന്ന സമയം. അന്ന് ഞങ്ങളുടെ ഉത്സവത്തിന് മേളം പതിവാണല്ലോ.ഞാൻ അന്ന് റബർ ബാന്റിന് കൈയും കാലും വെച്ച മൊതലും.

മേളം കൊഴുത്തപ്പോ മുന്നിൽ കിടന്നു ഞാനും ചോട്ടാസും കിടന്നു പൂര തുള്ളലും .പെട്ടെന്ന് ഒരു കൈവന്നു എന്നെ സ്റ്റേജിലേക്ക് പിടിച്ചു കേറ്റി. ആ ഒരു ഫ്ലോയിലു ഞാൻ അവരുടെ നടുക്ക് കിടന്നങ്ങു തുള്ളി.
എല്ലാം കഴിഞ്ഞ് തിരിച്ചെറങ്ങിയിട്ടും ആ രണ്ടു കണ്ണുകൾ മാത്രം എന്നിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ടുപിടിക്കാൻ എനിക്ക് വല്യ താമസം ഒന്നും വേണ്ടി വന്നില്ല.ഒരുദിവസം സ്കൂളിൽ നിന്ന് വന്ന വഴി എന്നെ അങ്ങേരു പ്രെപ്പോസ് ചെയ്തു….ആദ്യം ഒന്നും ഞാൻ mind ചെയ്തില്ല.പിന്നെ പയ്യെ പയ്യെ……
ഇഷ്ടപ്പെട്ടു പോയെടി….ഞാൻ യെസ് പറഞ്ഞപ്പോ ആളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.പിന്നെ അങ്ങോട്ട് ഞങ്ങളുടെ നാളായിരുന്നു.അപ്പൊ ആള് ഡിഗ്രിയും.

പിന്നെ എന്താ അപ്പു ഉണ്ടായേ…പിന്നെ എന്താ നിങ്ങള് പിരിയാൻ കാരണം.

തോക്കി കേറി വെടി വെക്കല്ലെടി പുല്ലേ…

അങ്ങനെ നല്ല കട്ടക്ക് പ്രേമിച്ച് ജനിക്കാൻ പോണ നാലഞ്ചു പിള്ളേർക്ക് പേരും ഇട്ട കാലം.അമ്പലത്തിൽ വെച്ച് കാണംന്ന് പറഞ്ഞു ഞാൻ അമ്പലത്തിൽ എത്തിയപ്പോ കണ്ടത് … ഒരുപെണ്ണ് ഓടിവന്നു കാർത്തിയെട്ടനെ കെട്ടിപ്പിടിക്കുന്നതാ. ആ ഒരു ഒറ്റ നിമിഷത്തിൽ പകച്ചു പോയേടി എന്റെ ബാല്യവും കൗമാരവും.പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഞാൻ അങ്ങേരെ എന്തൊക്കെയോ പറഞ്ഞു. ആ പെണ്ണിനെയും.അങ്ങേരു പലവട്ടം പറഞ്ഞതാ നിർത്തെടിന്ന്. കേട്ടില്ല….
പിന്നെ ഒന്നും പറയേണ്ടി വന്നില്ല.അങ്ങേരു എന്റെ കരണം പുകച്ചൊരു അടിയായിരുന്ന്.പിന്നെയാ ഞാൻ അറിഞ്ഞേ അത് അങ്ങേരുടെ പെങ്ങളായിരുന്നെന്ന് .ബാംഗ്ലൂർ നിന്ന് ഇമ്പോർട്ട്‌ ആയിരുന്നേടി ആ മൊതല് .. അതൊണ്ടാ വന്നു ഹഗ് ചെയ്തേ.പിന്നെ ഞാൻ കാർത്തിയെട്ടനോട് മിണ്ടാൻ ഒക്കെ നോക്കി പിന്നേം കിട്ടി ഒരെണ്ണം . ഇനി എന്നെ മുന്നിൽ കണ്ടാ എന്താ ചെയ്യാ ന്നു അറിയില്ല എന്നാ പറഞ്ഞേ.ഇപ്പോ വർഷം 4 ആയി.അങ്ങേരെ കണ്ടാ ഞാൻ മുന്നിൽ പോവാതേം ആയി.
Sorry ഡി…എനിക്കറിയാം നിനക്ക് കാർത്തിയെട്ടനെ ഇഷ്‌ടാ ന്നു .അങ്ങേരു പാവാടി.എന്നോട് മാത്രം ഉള്ളൂ ഇൗ ദേഷ്യം.

നിനക്ക് പറയാൻ പറ്റോ അപ്പു കാർത്തിയെട്ടൻ നിൻറെ ഉള്ളിലില്ലെന്ന്….

നിറഞ്ഞു വരുന്ന കണ്ണുകളെ അടക്കാൻ അപ്പു നന്നേ പാടുപെടെണ്ടി വന്നു.

സോന ബെൽ അടിച്ചു കുറച്ചു നേരം ആയി വാ ക്ലാസ്സിൽ പോണ്ടെ…..

ക്ലാസ്സിൽ ഇരുന്നിട്ടും കാർത്തിയെട്ടനായിരുന്നു ഉള്ള് നിറയെ.

ദിവസങ്ങളങ്ങനെ പോയി കൊണ്ടിരുന്നു.
ഇന്ന് എന്റെ പിറന്നാളാണ്.
സോനയുംഇന്ന് പതിവില്ലാതെ അമ്പലത്തിൽ വരുന്നെന്ന് പറഞ്ഞു.19 വയസു തികയുന്ന പ്രമാണിച്ചു സാരിയായിരുന്നു വീട്ടിൽ എടുത്തത്.

ടീ പരട്ട കിളവി എന്റെ birthday gift എവിടെ.

അതൊക്കെ തരാം ഇപ്പോ എന്റെ മോള് നടക്ക്.

അപ്പൊ കാര്യായിട്ട് തന്നെ ഉണ്ടല്ലേ….നീയാടി മുത്ത്…

ഇതൊക്കെ പിന്നെയും പറയണേ …

എന്തോ വശപിശക് മണക്കുന്നുണ്ടല്ലോ……..
എന്താണോ ആവോ…..

അങ്ങനെ അവളെ കൂട്ടി തൊഴുത്തിറങ്ങിയപ്പോ പോത്തിന് അമ്പല കുളത്തിൽ പോണം.ഇനി birthdayk എന്നെ മുക്കി കൊല്ലാൻ ആണോ കൃഷ്ണാ…..

നിനക്ക് എന്താ സോന ഇത്ര നിർബന്ധം നമുക്ക് പിന്നെ പോവാടി…..പോരാളി ഒരു നോട്ടമായിരുന്ന്.പിന്നെ നമ്മള് കമാന്നു ഒരക്ഷരം മിണ്ടിയില്ല.

എടാ അപ്പു നീ ഒന്ന് അകത്തേക്ക് ചെല്ല്.ഞാൻ പുറത്ത് നിക്കാം ….

എന്തിന്………

നീ ചെല്ലെടി……

ഇവൾ ഇതെന്ത് തെങ്ങയാ കാട്ടുന്നെ എന്ന് കരുതി അകത്തേക്ക് കേറി.പടവുകൾ ഇറങ്ങി ചെന്നപ്പൊഴുണ്ട് തറഞ്ഞു നിന്ന് പോയി.

കാർത്തിയെട്ടൻ………..

പെട്ടെന്ന് വന്ന ബോധത്തിൽ ഓടാൻ തിരിഞ്ഞപ്പൊഴേക്കും നിക്കടീന്നു ഒരു അലർച്ച ആയിരുന്നു….
കാലുകൾ അറിയാതെ തന്നെ നിന്നു…

കാർത്തിയെട്ടൻ അടുത്ത് വരുന്ന കാലൊച്ച കേൾക്കുംതോറും തൈക്കൂടം ബ്രിഡ്ജിന്റെ ബാൻഡ് ഫ്രീ ഷോ ആയിരുന്നു ഉള്ളില്.
എന്തായാലും വരുന്നിടത്ത് വെച്ച് കാണാം….
കൃഷ്ണാ ……കൈവിടല്ലെ….

……….. . ………. . ……………

ഇങ്ങോട്ട് തിരിയെടി…….

എന്റെ കണ്ണാ ഇങ്ങേരു എന്നെ ചുവരിൽ ഒട്ടികാനുള്ള പ്ലാൻ ആന്നു…

തിരിയാൻ……..
അതൊരാലർച ആയിരുന്നു…

കാർത്തിയെട്ടാ……ഞാൻ…..

പറഞ്ഞു തീരും മുന്നേ ആ കൈകളെന്‍റെ മുഖത്ത് പതിഞ്ഞിരുന്നു…… വേച്ചു പോയ എന്നെ പിടിച്ചു നിർത്തി ഒന്നു കൂടി ആ കൈകവിളില് വീണു.
കിട്ടിയ അടിയേക്കാൾ കൂടുതൽ മറ്റെന്തോ നോവ് കണ്ണ് നിറച്ചു…മുന്നിൽ നോക്കിയപ്പോ നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന കാർത്തിയെട്ടനെ ആണ് കണ്ടത്…..

നിനക്ക് ഞാൻ ഒരു തമാശ ആയിരിക്കും …
അതാണല്ലോ വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു പോയത്…4 വർഷം കൊണ്ട് എന്നെ നീ മറന്നോ അപ്പു…നിനക്ക് അത് പറ്റുമായിരിക്കും.
നാലല്ല നാൽപത് വർഷം കഴിഞ്ഞാലും എനിക്ക് അത് പറ്റില്ലെടീ……പിന്നെ ഞാൻ നിന്നെ തല്ലിയത് നീ അന്ന് എന്നേം അവളെം ചേർത്ത് പറഞ്ഞപ്പോ പിടഞ്ഞത് എന്റെ നെഞ്ചാടീ…..രണ്ടെണ്ണം തന്നില്ലെങ്കിൽ ആ പിടച്ചിലു കുറയൂല്ല…

ഇത്രയൊക്കെ ഒറ്റയടിക്ക് പറഞ്ഞു നിർത്തി കാർത്തി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ,അവൻറെ കയ്യില് ഒരു പിടി വീണു .

കഴിഞ്ഞോ …..
പറയാനുള്ളതെല്ലാം…..ശരിയാ ഞാൻ ചെയ്തത് തെറ്റാ….എന്നിട്ടും വന്നില്ലേ ഞാൻ .പിന്നാലെ പലപ്രാവശ്യം ..16 വയസില് അപ്പൊ എനിക്ക് പേടിയായിരുന്നു… അതോണ്ടാ.നിങ്ങളെ ഓർത്ത് എത്ര കണ്ണീരു ഒഴുക്കിട്ടുണ്ടെന്ന് അറിയോ….പറ.
ഇഷ്ടം ഇല്ലായിരുന്നു തമാശ ആയിരുന്നു എന്നൊന്നും പറയല്ലേ കാർത്തിയെട്ടാ ….. ശരിക്ക് പിടയുന്നുണ്ട്…

ഇത്ര പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വാക്കുകൾക്ക് അകമ്പടിയായി കണ്ണുകൾ നിറഞ്ഞൊഴുകി യിരുന്നു .

പെട്ടെന്നായിരുന്നു കാർത്തി അവളെ വലിച്ചു നെഞ്ചോടു ചേർത്തത്..

വേദനിച്ചോ എന്റെ കാന്താരിക്ക് ..

കവിളിൽ കൈകൾ ചേർത്ത് തലോടി അവൻ ചോദിച്ചു….

ഉം….

സാരില്ലട്ടോ.. കെട്ടികഴിഞ്ഞ് ശീലം ആയികൊളും എന്റെ മോൾക്ക്.

അപ്പൊ മാഷ് അങ്ങ് തീരുമാനിച്ചു അടി ഉറപ്പയിരിക്കും എന്ന്… ശോ ആ ആനന്ദിനോട് ഇഷ്ടാണ് എന്ന് പറഞ്ഞാ മതിയായിരുന്നു. …

കൊല്ലും ഞാൻ നിന്നെ…….

ഞാൻ ചുമ്മാ പറഞ്ഞതല്ലേ മാഷേ….

ചുമ്മാ പറഞ്ഞതാണോ……
അവളിൽ നിന്നും വിട്ടു നിന്നു മീശ ഒന്നു പിരിച്ചു ഒരു കള്ള ചിരിയോടെ കാർത്തി അവളെ നോക്കി…

അതെയ്യ്‌ എന്താ ഉദ്ദേശം…

Of course ദുരുദ്ദേശം…..

പൊന്നുമോള് കണ്ണോന്നടച്ചെ..

എന്തിനാ കാർത്തിയേട്ടാ…

നീ അടക്ക്‌ .

ഉം…

ഇനി ആ വായ ഒന്നു തുറന്നേ….

എന്തിനാ

തുറക്കടീ…
ഇനി കഴിച്ചോ…

ചുണ്ടിൽ ചെറു പുഞ്ചിരി ചേർത്ത് അപ്പു അത് ചവച്ചു.
പെട്ടന്ന് എരിവ് വലിച്ചുകൊണ്ട് അവൾ അത് തുപ്പി കളഞ്ഞു.

ഡാ സാമദ്രോഹി……..

അയ്യോട ഒരു കാന്താരി കഴിച്ചപ്പൊഴേക്കും എന്റെ കാന്താരി എരിവ് വലിച്ചോ…..

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് തെണ്ടി…..

ചാറുന്ന മഴയെ വകവെക്കാതെ അവൾ കാർത്തിയുടെ മുഖം തന്നോട് വലിച്ചടുപ്പിച്ചു…

പെയ്യുന്ന മഴയിൽ അവരെ നോക്കി ഇതുവരെ കണ്ട സ്വപ്നങ്ങളെ പെയ്തൊഴിക്കുകയായിരുന്നു രണ്ടു കണ്ണുകൾ.
അവരെ അവരുടെ ലോകത്തേക്ക് വിട്ടുകൊണ്ട്…

രചന: Varsha Joseph

Leave a Reply

Your email address will not be published. Required fields are marked *