അവിഹിതം….

രചന: ജീന ഷൈജു

ദീപാരാധന കഴിഞ്ഞു, പ്രസാദവും വാങ്ങി.. നെറ്റിയിൽ കുറിയും തൊട്ടു.. അമ്പലത്തിൽ നിന്നിറങ്ങിയപ്പോഴേക്കും സമയം 7am.. കൂട്ടികളുടെ ബസ് 7.45 ന് വരും.. അജിയേട്ടന് 8ന് ഇറങ്ങണം… ഇതൊക്കെ ഓർത്തപ്പോൾ എന്റെ കാലുകൾക്കു ഞാൻ അറിയാതെ വേഗത കൂടി.. തൈക്കോട്ടു മനയും.. കാവും കടന്ന് ടാറിട്ട റോഡിൽ കയറിയതും പിറകിൽ നിന്നാരോ.. “അഞ്ജു… ഹലോ.. ഒന്ന് നിക്കണേ ” എന്ന് വിളിച്ചേ പോലെ തോന്നി.. തിരിഞ്ഞു നോക്കിയപ്പോൾ.. ആദർശ്.. ആശാൻ പള്ളിക്കൂടം മുതൽ plus two വരെ ഞങ്ങൾ ഒരുമിച്ചാ പഠിച്ചത്. അവൻ ഇപ്പൊ ഗൾഫിൽ നിന്ന് വന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു..

Hi.. ടാ എന്തുണ്ട് വിശേഷം.. നീ അങ്ങ് തടിച്ചു ചക്കപോലെ ആയല്ലോടാ.. എത്ര നാളായി കണ്ടിട്ട്.. സുഖാണോ.. അങ്ങനെ ഞാൻ വിശേഷങ്ങളുടെ ഒരു ശരവര്ഷം തന്നെ നടത്തി… കുറെ നേരം അവൻ എന്നെ കണ്ണടക്കാതെ പുഞ്ചിരിച്ചു കൊണ്ട് നിന്നിട്ടു “ടീ പൊട്ടിക്കാളി നിനക്കൊരു മാറ്റവുമില്ലല്ലോ… സ്വഭാവത്തിലും.. രൂപത്തിലും (ദേഹമാസകലം ഒന്ന് കണ്ണാലെ ഉഴിഞ്ഞുകൊണ്ടു ).. അന്നേ കാട്ടുകോഴിയായിരുന്ന അവന്റെ ആ ഡയലോഗ് എനിക്കത്ര സുഖിച്ചില്ല.. പിന്നെ കുറേ ആയിട്ട് കണ്ടതല്ലേ.. വെറുപ്പിക്കണ്ട എന്ന് കരുതി ഒന്നും പറഞ്ഞില്ല…
അഞ്ജു :”സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല ആദർശ്.. പിന്നെ .എപ്പഴേലും കാണാം..
ആദർശ് :ടീ നിന്റെ നമ്പർ ഒന്ന് തരണേ ….
കൂടെ പഠിച്ചവരല്ലേ… അതിശയോക്തിയൊന്നും തോന്നാതെ നമ്പർ കൊടുത്തു തിരിഞ്ഞു നടന്നപ്പോഴേക്കും സമയം 7.30am..

വലിയ വിവാദങ്ങളൊന്നും ഇല്ലാതെ ആ ദിവസവും അതിന്റെ സായാഹ്നത്തോടടുത്തു.. ഓഫീസിലെ ജോലിഭാരം കൊണ്ട് അജിയേട്ടൻ നേരത്തെ കിടന്നു.. കുട്ടികളും സലാം പറഞ്ഞ് കട്ടിലിൽ കയറി.. കഴിച്ചതും.. കഴിപ്പിച്ചതുമായ പാത്രങ്ങളോട് മല്ലടിച്ചു കൈയും മുഖവും കഴുകിക്കഴിഞ്ഞപ്പോൾ സമയം 11pm. എന്നുമുള്ള ശീലം പോലെ ഉറങ്ങുന്നതിനു മുന്നേ നാളത്തെ alaram വെക്കാൻ ഫോൺ എടുത്തപ്പോൾ wats ap ൽ
.. ഒരു നമ്പരിൽ നിന്നും കുറെ msg കൾ.. ഓപ്പൺ ആക്കിയപ്പോൾ.. ആദർശ്..

ആദർശ് :അഞ്ജു.. എനിക്ക് നിന്നോടൊരു കാര്യം പറയണം.. എന്നോടൊന്നും തോന്നരുത്..

എന്തോ മനസ്സിലായിട്ടും ഒന്നും അറിയാത്തതു പോലെ ഞാൻ ചോദിച്ചു..
“എന്താടാ.. പറയ് ”

ആദർശ് :അത്.. അ.. അത്.. എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്… പറ്റില്ല.. എന്ന് പറയരുത്.. കാരണം എനിക്ക് ഞാൻ നിന്നെ മറക്കാൻ പറ്റാത്തത് പോലെ ഇഷ്ട്ടപ്പെട്ടുപോയി..

സത്യം പറഞ്ഞാൽ മനസ്സിൽ വെള്ളിടി വെട്ടിയപോലെ തോന്നി… ഏതാണ്ട് കത്തുന്ന എണ്ണയിൽ വെള്ളമൊഴിച്ച അവസ്ഥ..

അധികം വലിച്ചു നീട്ടാതെ.. കൂട്ടുകാരനെ വെറുപ്പിക്കാതെ.. ഞാൻ വേഗം ലോഗ് ഔട്ട്‌ ആയി.. നെറ്റ് off ചെയ്തു കിടന്നു.. കാര്യമിതൊക്കെ പറഞ്ഞാലും ആയ കാലത്ത് ഞാൻ ഉൾപ്പടെ ആ പരിസരത്തുള്ള മിക്ക പെണ്പിള്ളാരും ആഗ്രഹിച്ചിട്ടുള്ള ഒരു ആസ്ഥാന കാമുകൻ ആയിരുന്നു അവൻ.. വിനീതിന്റെ മുടിയും.. കൊന്ത്ര പല്ലും.. ആരും കൊതിക്കുന്ന സ്മാർട്നെസ്സും… എന്നെ ഒന്ന് നോക്കിയിരുന്നേൽ.. എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ എന്നും പറഞ്ഞ്.. ഈ പ്രായത്തിൽ… ഈ രണ്ട് പിള്ളാരുടെ അമ്മക്ക് അങ്ങനെ തോന്നാൻ പാടില്ലല്ലോ….

.അങ്ങനെ പിറ്റേ ദിവസവും.. രാത്രി 11മണി കഴിഞ്ഞു അവന്റെ msg വരാൻ തുടങ്ങി.. ഭാര്യ പിണങ്ങിപ്പോയതിനു ശേഷം അവൻ ഒറ്റക്കാണെന്നും.. എന്നെ..എന്റെ മുടി.. .എന്റെ ചിരി.. എന്റെ വാചാലത.. ഒന്നും മറക്കാൻ പറ്റില്ലാത്രെ… അജിയേട്ടനോട് പറഞ്ഞു വല്യ പ്രശ്നമാക്കണ്ട എന്ന് വെച്ച് ഞാൻ മൗനം പാലിച്ചു..

ദിവസങ്ങൾ കഴിയുന്തോറും.. എല്ലാ രാത്രികളിലും ഇതേ ചിട്ട തുടർന്നു.. പിന്നെ പിന്നെ voice msg കളും വന്ന് തുടങ്ങി..
“എ.. എനി.. എനിക്ക് നിന്നെ വേണം.. മ.. മ. മറക്കാൻ പറ്റില്ല” നിന്റെ സാമീപ്യം എന്നെ ഭ്രാന്തനാക്കുന്നു.. “എന്നൊക്കെ.. എന്തോ നാവു കുഴഞ്ഞു സംസാരിക്കുന്നതു പോലെ…

അഞ്ജു :നീ എന്താ കള്ളുകുടിച്ചിട്ടുണ്ടോ?

ആദർശ് :ഉണ്ട്.. പരിധിയിൽ കൂടുതൽ.. എന്തെ? രണ്ടു പിള്ളേരെ പെറ്റിട്ടും നീ ഒട്ടും ഉടഞ്ഞിട്ടില്ല.. എന്താ അഴക്… അതെനിക്ക് വേണം.. നിന്റെ കുഞ്ഞുങ്ങളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം..

Plz.. പറ്റില്ല എന്ന് പറയരുത്…

അഞ്ജു :എന്നോടിങ്ങനെയൊന്നും സംസാരിക്കരുത് ആദർശ്.. എനിക്ക് ഇങ്ങനെയൊരു ബന്ധത്തിന് താല്പര്യമില്ല…ഇക്കാര്യം പറയാനാണേൽ മേലാൽ എനിക്ക് msg ചെയ്യരുത്… എനിക്കെന്റെ അജിയേട്ടനെയും കുഞ്ഞുങ്ങളെയും ചതിക്കാൻ എനിക്ക് പറ്റില്ല .. ഒരു നല്ല സുഹൃത്ത് ആവാം.. അതിൽക്കൂടുതൽ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്.. sorry.. അത്രയും പറഞ്ഞു അവനെ ബ്ലോക്ക്‌ ചെയ്തു… അതാ ചില ആഗ്രഹങ്ങളൊക്കെ പിന്നീടെപ്പഴെങ്കിലും ഭാരമാകുമെന്നു പറയുന്നത്… പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല..

അന്ന് മനസ്സിലായി .. പിണങ്ങിപ്പോയ ഭാര്യയുടെ സ്ഥാനത്തു അവനൊരു പെണ്ണിനെ വേണമായിരുന്നു എന്ന്… രണ്ട് peg അടിച്ചു കഴിയുമ്പോൾ.. പാതിരാകഴിയുമ്പോൾ ഒരാണിന് ഒരു പെണ്ണിനോട് തോന്നുന്നത്

പ്രണയമല്ല….
..
കാമമാണെന്നു 🙏
രചന: ജീന ഷൈജു

Leave a Reply

Your email address will not be published. Required fields are marked *